Jun 20, 2008

സ്വാറ്ത്ഥം

സനാതനന്റെ കവിതയാണ്‌ സ്വാറ്ത്ഥം എന്ന വാക്കിനനെ കുറിച്ച് ചിന്തിപ്പിച്ചത്‌. ചില കവിതകളങ്ങനെയാണ്‌ നമ്മുടെ ബോധത്തില്‌ പൊടിപിടിച്ച്‌ കിടക്കുന്ന ചില വാക്കുകളുടെ അറ്ത്ഥത്തെ കുറിച്ചും അതിന്റെ വിശാലമായ നിറ്വചനങ്ങളെ കുറിച്ചും ജീവിതത്തില് അതിന്റെ സ്വാധീനത്തെ കുറിച്ചുമൊക്കെ ഓറ്മ്മിപ്പിച്ചേക്കും

സ്വാറ്ത്ഥം എന്ന വാക്കിനു തന്കര്യം അതിന് മേലുള്ള ശ്രദ്ധ എന്ന് വ്യാഖ്യാനം നല്‌കാം.
സനാതനന്റെ ഈ കവിതയില് വൈരുധ്യാതമകമെന്ന് തൊന്നുന്നതും എന്നാല് തുടറ്ച്ചയുള്ളത് എന്ന് തോന്നിപ്പിക്കുന്നതുമായ രണ്ട് കാഴ്ചകളുടേയും ചില വാക്യ പ്രവറ്ത്തികളുടേയും ആപേക്ഷിയകതയാണ്‌ സനാതന് ചിത്രീകരിച്ചത്‌. എന്നാല് ഈ രണ്ടു കാഴ്ചകളും മനുഷ്യന്റെ ഒരു വികാരത്തിന്റെ അല്ലെങ്കില് ഒരു സ്വഭാവത്തിന്റെ ഉല്പന്നമാണ്‌. അപരനില് കണ്ട നന്മയുടെ ഗുണത്തില്‌ എനിക്കും പങ്കു കാരനാവണം എന്ന സ്വാറ്ത്ഥം അയാളെ ഒരുമിച്ചു ജീവിക്കാന് പ്രേരിപ്പിക്കുന്നു എന്നാല് എന്റെ അഭിരുചിയെ അപരന്റെ ആ നന്മ നശിപ്പിക്കുന്നു എന്നും അതേ നന്മകൊണ്ട്‌ അപരിനിലa എന്റെ സ്വാറ്ത്ഥം നിഷ്‌ഫലമാവുന്നു എന്നും തൊന്നുമ്പോള്‌ പിരിയേണ്ടിയും വരുന്നു.

സ്വാറ്ത്ഥം നമ്മള്‌ മനുഷ്യന്റെ മ്ലേഛമായ വികാരങ്ങള്ക്കു താഴെയുള്ള പട്ടികയിലാണൂ ഉള്പെടുത്തിയിരിക്കുന്നത്‌.
എന്നാല് എല്ലാ ജീവിതത്തേയും അടിസ്ഥാനപരമായി മുന്നോട്ട്‌ നയിക്കുന്നത്‌ സ്വാറ്ത്ഥം എന്ന വികാരമാണ്‌.
എനിക്കും നല്ല ജീവിതം, പാറ്പ്പിടം എന്ന സ്വാറ്ത്ഥം നിന്നെ തൊഴിലെടുപ്പിക്കുമ്പോള്,ജീവിക്കണം എന്ന സ്വാറ്ത്ഥം നിന്നെ അപകടങ്ങളിന്മേല് ശ്രദ്ധാലുംവാക്കുമ്പോള്‌ ആ കാണുന്ന സൗന്ദര്യം അല്ലെങ്കില് അവളിലുള്ള ആ നല്ല ഗുണം എനിക്ക്‌ സ്വന്തമാവണം എന്ന സ്വാറ്ത്ഥം നിന്നില്‌ പ്രണയവും സൃഷ്ടിക്കുന്നു.

വിപണിയും ആത്മീയതയും പാഞ്ഞു കേറുന്നതും ഈ സ്വാറ്ത്ഥത്തിനുമേലേക്കാണ്‌. എനിക്ക്‌ നന്മ എന്ന ചിന്തയിലാണ്‌ ആത്മീയത വിജയിക്കുന്നത്‌. എനിക്ക്‌ സ്വന്തമാക്കണാം എന്ന വികാരത്റ്റില് വിപണിയും.

രണ്ടു സ്വാറ്ത്ഥങ്ങള്‌ തമ്മില് മത്സരിക്കുമ്പോഴാണു കാലുഷ്യവും സംഘറ്ഷവും സംഘട്ടനങ്ങളും ഉണ്ടാവുന്നത്‌.
യുദ്ധങ്ങളുടേയും സംഘട്ടനങ്ങളുടേയും അടിസ്ഥന കാരണം എന്റെ സ്വാർത്ഥത്തെ അപരന് വക വെച്ചു തരാത്തതോ അല്ലെങ്കില് എന്റെ സ്വാറ്ത്ഥത്തിനുമെലേക്ക്‌ അവന് കടന്നു കയറുന്നതോ ആണ്‌.

ഒരു സൂഫികഥയുണ്ട്‌. ഒരാൾLഅ്‌ വന്ന് ഒരു സൂഫിയുടെ വാതിലില് മുട്ടുന്നു. സൂഫി ചോദിക്കുന്നു "ആരാണ്‌" പുറത്തു നിന്ന് ഉത്തരം "ഞാനാണ്‌ " സൂഫി പരയുന്നു "ഇവിടെ ഇപ്പോൾല്‌ ഒരു ഞാന്‌ ഉണ്ട്‌ രണ്ടു ഞാനുകളക്കിവിടേ സഥാനമില്ല" പുറത്തു നിന്ന ആള് വീണ്ടും മുട്ടുന്നു. സൂഫി ചോദിക്കുന്നു "ആരാണ്‌" പുറത്തുനിന്ന് ഉത്തരം "നീയാണ്‌". സൂഫിയുടെ മറുപടി "എങ്കില് നിനക്ക്‌ കടന്നു വരാം"
രണ്ടു ഞാനുകള് സ്വാറ്ത്ഥം സൃഷ്ടിക്കുകയും അത്‌ സംഘർഷത്തിനു കാരണമാവുകയും ചെയ്യുന്നു എന്ന ബോധ്യം സൂഫിസത്തിന്റെ അടിസ്ഥനങ്ങളിള് ഒന്നാണേന്ന് "അനല്‌ ഹഖ്‌" ഒന്നാണൂ സത്യം എന്ന സൂഫി തത്ത്വം ബോധ്യമാക്കുന്നു.

സ്വറ്ഗ്ഗം വേണം എന്ന എന്റെ സ്വാറ്ത്ഥം എന്റെ ആത്മീയ മതവിശ്വാസങ്ങൾക്ക്‌ കാരണമാവുമ്പോള്‌ അത്‌ യഥാറ്ത്ഥ ആത്മീയതയല്ല എന്ന് സൂഫിസം പറയുന്നു. അതിലപ്പുറം ദൈവത്തോടുള്ള സ്നേഹവും നന്ദിയും അവന്റെ സ്മരണയുമാണ്‌ യഥാറ്ത്ഥ ആത്മീയതക്കു നിദാനം എന്നും സൂഫിസം പറയുന്നു.അല്ലെങ്കില് ഞാനെന്ന എന്ന സ്വാറ്ത്ഥത്തെ മറ്റീവക്കപ്പെടുമ്പോഴാണ്‌ ആത്മീയത പൂറ്ണ്ണമാവുന്നത്‌ എന്ന് പറയേണ്ടി വരും

സ്വാറ്ത്ഥം മൃഗങ്ങളിലും കാണപ്പെടുന്ന ഒരു വികാരം തന്നെ ആണു എന്ന് തോന്നുന്നു. എന്നാല് ആവശ്യങ്ങള്ക്കപ്പുറം സ്വാറ്ത്ഥം അവയിലില്ല. പരിണാമ വാദത്തെ വിശ്വസിക്കാമെങ്കില്‌ പരിണാമത്തില് നഷ്ടമാവാതെ പോയ എന്നാല് കൂടുതല് രൂഢമൂലമാവുകയും ചെയ്ത വികാരങ്ങളിലൊന്നാവാം സ്വാറ്ത്ഥം.
നമ്മള് മനുഷ്യത്ത്വം എന്നു പറയുന്നതൊക്കെയും മനുഷ്യനിലെ നന്മകളുളെ ഗുണങ്ങള് മാത്രമാണെങ്കില് പോലും യഥാറ്ത്ഥത്തില്‌ മനുഷ്യത്ത്വം ഇതര ജീവികളില്‌ നിന്നു മനുഷ്യനെ വേറ്തിരിക്കുന്ന നന്മയും തിന്മയും മ്ലേഛവുമായ എല്ലാഗുണങ്ങളും ഉള്പെടുന്നത്‌ തന്നെയാണ്‌. നന്മ മാത്രം ചെയ്യുന്നവറ് ദൈവങ്ങളാണെന്നിരിക്കെ നമ്മളിലെ നന്മകള്‌ എന്ന് പറയുന്ന ഗുണങ്ങളെ (സ്നേഹം, കരുണ, സത്യസന്ധം, നിസ്വാർത്ഥം) മതവും ആത്മീയതയും ദൈവീകഗുണങ്ങളായാണ്‌ പരിചയപ്പെടുത്തുന്നത്‌. ദൈവീക ഗുണങ്ങളിലേക്ക്‌ മനുഷ്യനെ ക്ഷണിക്കലാണ്‌ ആത്മീയത. മനുഷ്യന് എത്രത്തോളാം ദൈവീക ഗുണങ്ങള്‌ ആറ്ജ്ജിക്കുന്നോ അത്രയും ആത്മീയമായി വിജയിക്കുന്നു. അതല്ലാതെ പേടിപ്പെടുത്തലിലൂടെയോ സ്വാറ്ത്ഥ മോഹങ്ങള്കൊണ്ടോ ഉണ്ടാവുന്ന ആത്മീയത അപൂറ്ണ്ണമാവുന്നു. നിസ്വാറ്ത്ഥം എന്ന ദൈവിക ഗുണത്തിലെത്താന് ഞാനിനെയും സ്വാറ്ത്ഥതേയും മറ്റീവ്ക്കലാണ്‌ ആത്മീയതയുടെ പൂറ്ണ്ണാതയെങ്കില് പോലും സ്വാറ്ത്ഥത പൂറ്ണ്ണമായും ഇല്ലാതായാല ജീവിതത്തിന്റെ ചലനം തന്നെ നിലച്ചേക്കും

18 comments:

ശെഫി said...

ചില്ല അക്ഷരങൾ റ്റയ്പ് കിട്ടുന്നില്ല. എന്താ കാരണം എന്തോ?

മിന്നാമിനുങ്ങുകള്‍ //സജി.!! said...

:)

Sanal Kumar Sasidharan said...

എഴുത്ത് പാതി വായന പാതി എന്ന എന്റെ വിശ്വാസത്തെ ദൃഡമാക്കുന്ന കുറിപ്പ്.വായിക്കുന്നവന് കവിത്വമില്ലെങ്കിൽ എഴുതുന്നവന് അത് എത്രയുണ്ടായാലും കാര്യമില്ല...സന്തോഷം,കുറിപ്പ് എന്റെ കവിതയെ മുൻ‌നിർത്തി ആയതുകൊണ്ട് മാത്രമല്ല,പല നിരീക്ഷണങ്ങളും ചിന്തോദ്ദീപകം ആയതു കൊണ്ടുകൂടി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഓരോ മനുഷ്യരിലുമുണ്ട് ചെറുതെങ്കിലും ഒരു സ്വാര്‍ത്ഥത.ചിലപ്പോള്‍ അതാവാം അവനെ/ളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും

നജൂസ്‌ said...

നന്നായിരിക്കുന്നു ഡിയര്‍,

എന്റെ നിരീക്ഷണം തെറ്റുന്നില്ലന്ന്‌ തന്നെയാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌.


ആ ചവിട്ടു പടികളിൽ നീന്ന് നിലാവിനെ കുറിച്ച്‌ പറഞ്ഞത്‌ അപ്പുറത്തൊരു ഉദയം കാത്തിരിക്കുന്നൂ നിനക്കായ്‌ എന്നോര്‍മ്മിപ്പിക്കാനാവാം,

എങ്കിലും എനിക്ക്‌ വിലപിക്കുന്ന അവശകഥാപാത്രങ്ങളും, കവിതകളും വേണം...

രസികന്‍ said...

ചില്ലക്ഷരങ്ങള്‍ വരമൊഴിയില്‍ നിന്നും കിട്ടില്ല ( unicode ലേക്കു മാറ്റുമ്പോള്‍)അതിനു ഒരേ ഒരു വഴി ( വേറെ വഴി അറിയുന്നത് വരെ) ചില്ലക്ഷരങ്ങള്‍ മാത്രം ബ്ലോഗില്‍ നിന്നും ടൈപു ചെയ്യുക (ബ്ലോഗിലെ പോസ്റ്റിങില്‍ നിന്നും) എന്നിട്ടു വേണ്ട ഇടങ്ങളില്‍ ചേര്‍ക്കുക

പിന്നെ ഗൌരവമുള്ള ബഡായികള്‍ നല്ല നിലവാരം പുലര്‍ത്തുന്നുണ്ട്
ആശംസകള്‍

ചോലയില്‍ said...

സ്വാര്‍ത്ഥത ഹൈടെക്‌ ജീവിതത്തിന്റെയും പ്രവാസത്തിന്റെയും ഒരു അലങ്കാര ചിഹ്നമാണ്‌. പുതിയ കാലത്തിന്റെ വ്യത്യസ്‌തമായ നിരീക്ഷണം. വളരെ നന്നായി.

ഒരു സ്നേഹിതന്‍ said...

വ്യത്യസ്തമായ ചിന്ത, അപൂര്‍വമായ ബ്ലോഗ്.... ഈ ബടായികലെല്ലാം ഗൌരവം നിറഞ്ഞവ തന്നെ....

ഇഷ്ടപ്പെട്ടു, ഈ കുറിപ്പ് മാത്രമല്ല... വ്യത്യസ്തമായ ഈ ബ്ലോഗ്...

ശെഫി...ആശംസകള്‍...

വല്യമ്മായി said...

"എനിക്ക്‌ നന്മ എന്ന ചിന്തയിലാണ്‌ ആത്മീയത വിജയിക്കുന്നത്‌".ഇവിടെ കപട ആത്മീയതയെല്ലെ ഉദ്ദേശിച്ചത്.
ദൈവികമായ അംശം നമ്മിലുണ്ടങ്കിലുംമനുഷ്യന്‍ ഒരിക്കലും പൂര്‍ണ്ണനല്ല,അതു കൊണ്ട് തന്നെയാണ് ഞാന്‍ എന്ന ബോധം നമ്മിലുള്ളത്. എനിക്ക് നല്ലത് എന്നതിലുപരി എനിക്ക് മാത്രം നല്ലത്,മറ്റുള്ളവര്‍ക്ക് ദോഷം എന്ന രീതിയിലുള്ള സ്വാര്‍ത്ഥതയെയാണ് ഇല്ലാതാക്കേണ്ടത്.

നല്ല പോസ്റ്റ്.

ശെഫി said...

സനാതനൻ, ശരിയായിരിക്കാം അത്, ചിലപ്പോഴെങ്കിലും കവിയുടെ ഭാവനക്കൊപ്പം പറക്കാൻ ആസ്വദകനും ഭാവന അനിരാര്യമായി വരുന്നു.ആസ്വാദന്ം വേരിറങിയാവണമെങ്കിൽ അതിന്റെ ആവശ്യമുണ്ടാവും അത്തരം കവിത്തം മിക്കവായനക്കരിലെന്കിലും ഉണ്ടെന്നു തന്നെ വിശ്വസിക്കുന്നു.

നജൂസ്, ഞാനെതാ പറയാ. ശാഠ്യം പിടിച്ചാൽ കഥയും കവിതയും വരുമായിരുന്നെങ്കിൽ എന്ന് ഞാൻ വിചാരിക്കറുണ്ട്. അങനെയെങ്കിൽ ഞാൻ ഒരു ശാഠ്യക്കാരനാവുമായിരുന്നു.

രസികൻ പുതിയ വിവരം തന്നതിനു നന്ദി


പ്രിയ ശരിയാണ്, ജീവിതത്തെ ചലിപ്പിക്കാൻ സ്വാർത്ഥഥ്റ്റിന്റെ ആവശ്യമുണ്ട്.


വല്യമായി, കപട ആത്മീയത മാത്രമല്ല, ദൈവത്തോടുള്ള നന്ദി, സ്നേഹം എന്നിവക്കപ്പുറം എനിക്ക് സ്വറഗം, എന്റെ പ്രാർഥനകൾ സ്വീകരിക്കപ്പെടണം, എന്റ്റെ ആവശ്യങൾ പൂർത്തീകരിക്കണം അതിനു ദൈവസഹായം വേണം എന്ന ഈതിയിൽ ചിലർ വിശ്വാസികളും ആത്മീയതയിൽ അഭയം തേടുന്നവരുമാവുന്നു. അവർ തീര്ച്ചയായും ഭക്തിയുള്ളവരും വിശ്വസികളുമാണ്‌. ഒരു പക്ഷേ അവരിലെ ഞാൻ എനിക്ക് എന്ന ഈ വികാരത്തേയും ഇതാണ്‌ അവരുടെ ആത്മീയതക്ക് കാരണം എന്ന് അറിയാതിരിക്കാൻ മാത്രം പോലും നിഷ്കളങ്കരവാവും അവർ.പക്ഷേ അവിടെ ഞാൻ അഥവാ ഒരു സ്വാർത്ഥം വരുന്നു എന്നു സൂചിപ്പിക്കുകയേ ചെയ്തുള്ളൂ.

ദൈവിക അംശം നമ്മിലുണ്ടെങ്കിലും നാം പൂറ്ണ്ണരല്ല , വളരെ ശരിയാണത്, പൂറ്ണ്ണതയുള്ളവരും ന്യൂനത ഇല്ലാത്തവ്രരുമായി ഉള്ളവർ ദൈവങളാവുന്നു.

സജി, ചോലയിൽ, അരീക്കോടൻ, സ്നേഹിതൻ വായനക്ക് നന്ദി

പാര്‍ത്ഥന്‍ said...

ശെഫി,
എനിയ്കിഷ്ടപ്പെട്ടു. ഇതിലെ ചിലകാര്യങ്ങള്‍ എന്റെ 'ദൈവത്തെത്തേടി' എന്ന പോസ്റ്റ്‌ പൂര്‍ണ്ണമാവുമ്പോള്‍ മനസ്സിലാവും. പക്ഷെ ഒരുകാര്യം, ഇതിലെ ചില നിരീക്ഷണങ്ങള്‍ ഇസ്ലാം വിശ്വാസത്തിന്‌ എതിരാണ്‌.

പാര്‍ത്ഥന്‍ said...

for mail follow-up

വല്യമ്മായി said...

"ഇതിലെ ചില നിരീക്ഷണങ്ങള്‍ ഇസ്ലാം വിശ്വാസത്തിന്‌ എതിരാണ്‌.
"

Parthan,Can you explain?

ശെഫി said...

പാർത്ഥൻ, വല്യമ്മായി ചോദിച്ചതു തന്നെ ഞാനും ചോദിക്കുന്നു,
"ഇതിലെ ചില നിരീക്ഷണങ്ങള്‍ ഇസ്ലാം വിശ്വാസത്തിന്‌ എതിരാണ്‌.
"
വിശദമാക്കാമോ???

ശെഫി said...
This comment has been removed by the author.
പാര്‍ത്ഥന്‍ said...

പ്രിയ - വല്യമ്മായി & ശെഫി...

(1) സ്വറ്ഗ്ഗം വേണം എന്ന എന്റെ സ്വാറ്ത്ഥം എന്റെ ആത്മീയ മതവിശ്വാസങ്ങൾക്ക്‌ കാരണമാവുമ്പോള്‌ അത്‌ യഥാറ്ത്ഥ ആത്മീയതയല്ല എന്ന് സൂഫിസം പറയുന്നു.

(2) മനുഷ്യന് എത്രത്തോളാം ദൈവീക ഗുണങ്ങള്‌ ആറ്ജ്ജിക്കുന്നോ അത്രയും ആത്മീയമായി വിജയിക്കുന്നു. അതല്ലാതെ പേടിപ്പെടുത്തലിലൂടെയോ സ്വാറ്ത്ഥ മോഹങ്ങള്കൊണ്ടോ ഉണ്ടാവുന്ന ആത്മീയത അപൂറ്ണ്ണമാവുന്നു.

സ്വര്‍ഗ്ഗപ്രാപ്തി ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രാര്‍ത്ഥനയും കര്‍മ്മങ്ങളുമാണ്‌ ഖുര്‍ആന്‍ അനുശാസിക്കുന്നത്‌ എന്നാണ്‌ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്‌. (തര്‍ജ്ജമയാണ്‌ ഞാന്‍ വായിച്ചിട്ടുള്ളത്‌) സ്വര്‍ഗ്ഗീയാനുഭൂതിയുളവാക്കുന്ന സല്‍ക്കാരങ്ങളെക്കുറിച്ചും നരകത്തിലെ ശിക്ഷകളെക്കുറിച്ചും നിരവധി സൂക്തങ്ങള്‍ ഖുറാനിലുണ്ട്‌.

നരകശിക്ഷ, നിത്യനരകം, നരകത്തിലെ തിയ്യ്‌, വിറക്‌ തുടങ്ങിയ ശാപവാക്കുകളില്ലാത്ത ഒരുപേജുപോലും എനിയ്ക്ക്‌ ഖുറാനില്‍ കാണാനായില്ല. ശരിയ്ക്കും എന്നെ പേടിപ്പിച്ചു എന്നു തന്നെ പറയാം.

2:163 നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ.
2:173 ശവം, രക്തം, പന്നിമാംസം എന്നിവ അല്ലാഹു അല്ലാത്തവര്‍ക്കയി പ്രഖ്യാപിക്കപ്പെട്ടത്‌ മാത്രമെ അവന്‍ നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കിയിട്ടുള്ളൂ. ഇനി ആരെങ്കിലും (നിഷിദ്ധമായത്‌ ഭക്ഷിക്കുവാന്‍) നിര്‍ബ്ബന്ധിതനായാല്‍ അവന്റെ മേല്‍ കുറ്റമില്ല. (എന്നാല്‍) അവന്‍ നിയമലംഘനത്തിന്‌ മുതിരാതിരിക്കുകയും (അനിവാര്യതയുടെ) പരിധി കവിയാതിരിക്കുകയും വേണം. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

തുടക്കത്തില്‍, നന്മയുടെ മൂര്‍ത്തിഭാവമായി അവതരിപ്പിക്കുന്ന അല്ലാഹുവിന്‌ എങ്ങിനെ ഇത്രയും ശിക്ഷ വിധിക്കുന്ന ഒരു മുഖം ഉണ്ടായി എന്നത്‌ എന്നെ അത്ഭുതപ്പെടുത്തുന്നു.



ഹൈന്ദവ വിശ്വാസമനുസരിച്ച്‌, ഭഗവദ്‌ ഗീത സ്വര്‍ഗ്ഗപ്രാപ്തിയെ നിരാകരിക്കുകയാണ്‌ ചെയ്യുന്നത്‌. ഏകദൈവത്തില്‍ (ഹൈന്ദവ വിശ്വാസത്തില്‍ - പരമാത്മാവ്‌ / പരബ്രഹ്മം) ലയിക്കുന്ന മോക്ഷമാണ്‌ പരമമായ ലക്ഷ്യം. (സൂക്ഷ്മമായി ചിന്തിക്കാന്‍ കഴിയാത്ത സാധാരനക്കാരന്റെ വിശ്വാസമാണ്‌ മരിച്ച്‌ സ്വര്‍ഗ്ഗത്തില്‍ ചെല്ലുമെന്നുള്ളത്‌.)

(സ്വര്‍ഗ്ഗനരക സങ്കല്‍പങ്ങളെക്കുറിച്ച്‌ അടുത്തുതന്നെ ഒരു പോസ്റ്റ്‌ ഇടുന്നുണ്ട്‌. അപ്പോള്‍ എന്റെ കാഴ്ചപ്പാടുകള്‍ കൂടുതല്‍ വിശദമാക്കാം)

വല്യമ്മായി said...

പാര്‍ത്ഥന്‍,

പദാനുപദ പരിഭാഷ മാത്രം നോക്കി നമ്മള്‍ വായിക്കുന്നതിന്റെ പ്രശ്നമാണ് അത്.പാപങ്ങളെ കുറിച്ചും നരക ശിക്ഷയെ കുറിച്ചുള്ള പരാമര്‍‌ശങ്ങള്‍ പണ്ടും സധാരണക്കാരെ ദൈവത്തെ സ്നേഹിക്കുന്നതില്‍ നിന്ന് അകറ്റുന്നതിനെ കുറിച്ച് പണ്ടേ ആശങ്കളുള്ളതാണ്.

സൂഫി വനിതയായ റാബിയത്തുല്‍ അദവിയ്യ ഒരിക്കല്‍ ഒരുകയ്യിലൊരു പന്തവും മറുകയ്യിലൊരു പാത്രം വെള്ളവുമായി ഓടുന്നതു കണ്ടപ്പോള്‍ അതെന്തിനാണെന്ന് ചോദിച്ചവരോട് പറഞ്ഞതിപ്രകാരമാണ് :സ്വര്‍ഗത്തിന് തീ കൊടുക്കുകയും വെള്ളം കൊണ്ട് നരകത്തിലെ തീയണക്കുകയും ചെയ്യാന്‍,ദൈവത്തിന്റെ യഥാര്‍ത്ഥ ദര്‍ശനം സാദ്ധ്യമാകാന്‍.

അറബി അറിയാത്തതിനാല്‍ ഞാനും പരിഭാഷകളേയും വ്യഖ്യാനങ്ങളേയും തന്നെയാണ് ആശ്രയിക്കുന്നത്.

ശെഫി said...

സ്വര്‍ഗ്ഗപ്രാപ്തി ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രാര്‍ത്ഥനയും കര്‍മ്മങ്ങളുമാണ്‌ ഖുര്‍ആന്‍ അനുശാസിക്കുന്നത്‌ എന്നാണ്‌ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്‌.
അങനെയല്ല എന്നാണ് എനിക് മനസ്സിലായിട്ടുള്ളത്.
ദൈവം നൽകിയ അനുഗ്രഹങളുടെ നന്ദി പ്രകാശനങളാണ് കർമങളൊക്കെയും, ഭൂമിയിലെ ജീവിതത്തിന് ഭൂമിയുടെയും ജീവിതങളുടെയും സൃഷ്ടാവ് നിർണ്ണയിച്ച ജീവിത വ്യവസ്ഥ പാലിക്കുന്നതിനും ദൈവം നൽക്കുന്ന പാരിതോഷികമാണ് സ്വർഗം.
സ്വർഗ പ്രാപ്തിയല്ല ദൈവപ്രീതിയാണ് ഇസ്ലാമിക വിശ്വാസം.