Jun 7, 2008

തിരക്കഥ

ചുരുണ്ട തലമുടിയുള്ള
രണ്ട്‌ കറുത്ത കുഞ്ഞുങ്ങള്‍
തെരുവോരത്ത്‌
ആക്രോഷിച്ച്‌
അടിപിടി കൂടുന്നു.
അതേ മൂശയിലെ
വാര്‍ക്കപ്പെട്ടൊരു
വല്യുമ്മ
കുമാമ* പെട്ടിയില്‍
തലതാഴ്‌ത്തി
ഒഴിഞ്ഞ പെപ്സി
ടിന്നുകള്‍ തിരയുന്നു.

ഏഴാം നിലയിലെക്ക്‌
കയറിപ്പോവുന്ന
ഗോവണിയിലെ
പടികളിലൊന്നിലിരുന്ന്
ചുമലിലെ
കുടിവെള്ള ബോട്ടിലിന്റെ
ഭാരം ഇറക്കി
നെഞ്ചത്ത കൈവെച്ച്‌
വിയര്‍ക്കുന്ന
ഒരു ഓഫീസ്‌ ബോയ്‌.

ജനാലയിലൂടെ
തെരുവിലേക്കുള്ള ഷോട്ടില്‍
N.95 ല്‍
ഇംഗ്ലീഷ്‌ കലര്‍ന്ന
അറബിയില്‍
സംസാരിക്കുന്ന
ഇന്തോനേഷി ഗദ്ദാമ*

ഓര്‍ഡര്‍ ചെയ്ത്‌
ഡോമിനൊസ്സ്‌ പിസ്സയുടെ
ഡെലിവെറി
വൈകിയതിന്‌
ഓഫീസ്‌ സെക്രട്ടറിയോട്‌
കയര്‍ക്കുന്ന
പശ്ചാത്തല ശബ്ദം
കോസപ്പില്‍
സെക്രട്ടറിയുടെ മുഖം

മുന്‍പില്‍ നിര്‍ത്തിയിട്ട
മാനേജരുടെ
ലെകസസ്‌ കാറില്‍
അക്ഷരങ്ങളെഴുതി
പഠിക്കുന്ന കുട്ടികള്‍
പശ്ചാതലത്തില്‍
അസര്‍ വാങ്കിന്റെ ധ്വനി


തിരിയുന്ന കസേരയില്‍
ഇരിക്കുന്ന
"മുതലാളിത്ത്വത്തിന്‌"
മയക്കം വന്നതപ്പോഴാണ്‌
ആ ലോംഗ്‌ ഷോട്ടാവട്ടെ
ക്ലൈമാക്സ്‌
---------------
കുമാമ = ചവര്‍, വേസ്റ്റ്‌

ഗദ്ദാമ = വീട്ടു ജോലിക്കാരി

14 comments:

ഹരിയണ്ണന്‍@Hariyannan said...

“തിരക്കഥ”നന്നായിട്ടുണ്ട്!
ഈ സിനിമ ആദ്യഷോതന്നെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം!

കിനാവ് said...

വിരസപ്പെടലിന്റെ ആതമവിവര്‍ശം:)നന്നായിട്ടുണ്ട്.
അക്ഷരതെറ്റുണ്ട്... :)

സനാതനന്‍ said...

തിരക്കഥ നന്നായി..എന്റെ വകയായും ഒരു തിരക്കഥയുണ്ടായിരുന്നു..അത് തിരക്കില്ലാക്കഥയായിരുന്നു :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Nalla Thirakkatha

ഫസല്‍ said...

തിരക്കഥയെഴുത്തും സംവിധാനവും അഭിനയവും എല്ലാം ഷെഫി തന്നെ ആയാല്‍ കൊള്ളാം, ഇല്ലെങ്കില്‍ പ്രശ്നമാണ്. സംഘടനയില്‍ തന്നെ, സംഘടനകള്‍ തമ്മില്‍ സംഘട്ടനമാണ്.
നന്നായിട്ടുണ്ട്, ചില മുഴച്ചു നില്‍ക്കല്‍ ഒഴിവാക്കിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നേനെ...

നജൂസ്‌ said...

കുറെയേറെ കണ്ടുമടുത്ത ഒരു തിരക്കഥയാണിത്‌.
തിരക്കഥക്കൊരു കൂട്ടരും അഭിനയിക്കാന്‍ മറ്റൊരു കൂട്ടരും ഇതിനെയെല്ലാം സംവിധാനിക്കാന്‍ മുകളിലൊരുത്തനും.

നന്നാക്കി വരച്ചിട്ടിരിക്കുന്നൂ നീയാ കാഴ്ച്ച

ശെഫി said...

വേറെ വേറെ നില്‍ക്കുന്ന സീനുകള്‍ (കാഴ്‌ചകള്‍) ആണ്‌ തിരക്കഥയുടെയും സിനിമയുടേയും വ്യത്യസ്ഥത. മുറിഞ്ഞു പോവുന്ന സീനുകള്‍ക്കിടയില്‍ തുടര്‍ച്ച നഷ്‌ടപ്പെടുന്നു എന്ന തോന്നലില്ലായ്മ കാഴ്‌ചക്കാരനില്‍ ഉളവാക്കാന്‍ കഴിയുന്നതാണ്‌ തിരക്കഥാകൃത്തിന്റേയും സംവിധായകന്റേയും വിജയം.
ചലചിത്രാധിഷ്ഠിതമായ അസ്വാദനം കവിതയില്‍ സൃഷിടിക്കാനാവുമൊ എന്തോ?

Sharu.... said...

സ്ഥിരമായി കാണുകയും ചിലപ്പോഴൊക്കെ അഭിനയിക്കേണ്ടിവരികയും കണ്ടും അഭിനയിച്ചും വെറുപ്പു തോന്നുകയും പക്ഷെ വീണ്ടും കാണുകയും ചെയ്യേണ്ടി വരുന്ന തിരക്കഥ.

ഈ ചിന്ത ഇഷ്ടമായി

OAB said...

അപ്പുറത്ത് ചട്ടക്കടലാസ് പെറുക്കുന്ന മലയാളിയെ ശെഫി കാണാതെ പോയതെന്തേ?.

ശ്രീ said...

നല്ല തിരക്കഥ, ശെഫീ
:)

ബൈജു (Baiju) said...

തിരക്കഥയിലെ ചിന്തകള്‍ എന്നാണാവോ തിരശ്ശീലയില്‍ വരുന്നത്‌.

നന്ദി ശെഫി.

-ബൈജു

സാദിഖ്‌ മുന്നൂര്‌ said...

ഇപ്പോഴാണ് കണ്ടത്. നല്ല ദൃശ്യബോധം.

Sureshkumar Punjhayil said...

Good work... Best Wishes...!

മീര said...

nannayittund