Dec 13, 2006

പുതിയതൊന്നും പോസ്റ്റാനില്ല

കുറേ ദിവസമായി ഒരു കഥയങ്ങനെ ഉള്ളില്‍ കിടന്നു അലോസരപ്പെടുത്തുന്നു. ഇന്നലെ വായില്‍ വിരലു കടത്തി ഒന്നു പുറത്തെടുക്കാന്‍ നോക്കി. എന്തു ചെയ്യാം വല്ലാത്ത ദുര്‍ഗന്ധവും ദഹിക്കാത്ത കുറേ അകഷരങ്ങളുമായാണു അവന്‍ പുറത്തു വന്നത്‌. ബ്ലോഗില്‍ പോസ്റ്റാം കൊളില്ല. ഇനി ആ കഥാകുട്ടന്‍ തനിയെ പുറത്തു വരുന്നതും കാത്തിരിക്കാമെന്നു കരുതി. അതുകൊണ്ട്‌ പുതിയതൊന്നും പോസ്റ്റാനില്ല ക്ഷമി.....................

Dec 2, 2006

സൌദി മലയാളികള്‍ ബ്ലോഗാത്തതെന്ത്‌?


ഈയിടെക്ക്‌ സുനിലേട്ടന്‍ സൌദിബ്ലൊഗ്‌ മീറ്റിനെ കുറിച്ചു സൂചിപ്പിച്ചപ്പോഴാണു സൌദിയില്‍ നിന്നുള്ള മലയാളം ബ്ലൊഗുകളുടെ ഒരു കണക്കെടുപ്പിനിറങ്ങിയത്‌.കണക്കെടുപ്പ്‌ കഴിഞ്ഞപ്പോഴും ഒരുപാട്‌ വിരലുകള്‍ ബാക്കി നില്‍ക്കുന്നു.കേരളം കഴിഞ്ഞാല്‍ ഏറ്റവുംകൂടുതല്‍ മലയാളികള്‍ തിങ്ങിപാര്‍ക്കുന്ന സൌദിയില്‍ നിന്നുമുള്ള മലയാളി ബ്ലോഗേര്‍സിന്റെ എണ്ണമെടുക്കാന്‍ ഒരു കയിന്റെ വിരലുകള്‍ മതി എന്നത്‌ സങ്കടം തന്നെ.എന്താവാം സൌദി മലയാളികള്‍ ബ്ലൊഗാത്തത്‌?????????????

Nov 15, 2006

സൌഹൃദം

ആ അനാഥാലയത്തിലെ ഏറ്റവും നല്ല സുഹൃത്തുക്കള്‍ അവരായിരുന്നു.അവിടെ ഏറ്റവും പ്രായം കുറഞ്ഞവരും അവരായിരുന്നതിനാല്‍ ഏവരും അവരെ ഏറെ സ്നേഹിച്ചു.ഊണിലും ഉറക്കിലും ചിരിയിലും കളിയിലും ഒരുമിച്ചായിരുന്നു അവര്‍.ഇരട്ട ശലഭങ്ങളെ പോലെ പാറി നടക്കുന്ന അവരെ നോക്കി ആളുകള്‍ പറഞ്ഞു."ദൈവത്തിനു പോലും പിരിക്കാനാവാത്ത സൌഹൃദം".ചെറുപ്പത്തിലേ പിതാക്കള്‍ നഷ്ടപ്പെട്ടവരായിരുന്നു അവരിരുവരും.ഒരാളുടെ പിതാവ്‌ കലാപത്തില്‍ കൊല്ലപ്പെട്ടതായിരുന്നു.കലാപത്തിനിടക്ക്‌ ആരെയോ കൊന്നകുറ്റത്തിന്‌ വധശിക്ഷക്കിരയായവനായിരുന്നു രണ്ടാമന്റെ പിതാവ്‌. ആ അനാഥാലയത്തിലെ ഏറ്റവും നല്ല സുഹൃത്തുക്കള്‍ അവര്‍ തന്നെയായിരുന്നു.

Oct 25, 2006

ഏകലവ്യന്റെ പെരുവിരല്‍

ഇന്നലെ അവിചാരിതമായാണ്‌ ദ്രോണരെ കണ്ടത്‌,ദ്രോണാചാര്യരെ.കൂടുതലൊന്നും ചോദിക്കല്ലെ സുഹൃത്തെ!കണ്ടു!പരിചയപ്പെട്ടു!അത്ര തന്നെ അപ്പ്പ്പോ നീ ചോദിക്കും ധൃഷ്ട്ദ്യുമന്‍ ദ്രോണരെ വധിച്ചതല്ലേ എന്ന്.അതൊന്നും എനിക്കറിയില്ല.അദ്ദേഹം പുതിയ വേഷത്തിലായിരുന്നു.പുനര്‍ ജന്മവുമാവാം.വിശേഷങ്ങളൊക്കെ പറഞ്ഞ കൂട്ടത്തില്‍ വെറുതെ ചോദിച്ചു പോയി.ആചാര്യര്‍ക്കെന്തെക്കിലും പ്രശ്നങ്ങളുണ്ടോ? കേള്‍ക്കേണ്ട താമസം പുള്ളിക്കാരന്‍ ചെറിയൊരു പെട്ടിയെടുത്ത്‌ തുറന്നു കാണിച്ചു.ഒരു കറുത്ത പെരുവിരല്‍ ! എന്നിട്ടദ്ദേഹം പറഞ്ഞു."ഇതാണിപ്പോള്‍ പ്രശ്നം.എന്തു ചെയ്യണമെന്നറിയില്ല"."പ്രശ്നമാവുമെങ്കില്‍ എന്തിനത്‌ മുറിച്ച്‌ വാങ്ങി?" ഞാന്‍ ചോദിച്ചു."പ്രിയ ശിഷ്യരെക്കാള്‍ ഒരു നാലാം ജാതിക്കാരന്‍ വളരുന്നത്‌ കണ്ടപ്പോള്‍ ചെറിയൊരു നിരായുധീകരണം.പക്ഷേ വിരലിപ്പൊ എനിക്കും വേണ്ട,ശിഷ്യര്‍ക്കും വേണ്ട."ഞാന്‍ നിര്‍ദ്ദേശിച്ചു."നാലാം ജാതിയിലെ വല്ല വിപ്ലവകാരികള്‍ക്കും നല്‍കിയേക്ക്‌. അവര്‍ മണ്ഡപം പണിത്‌ രക്തഹാരം ചാര്‍ത്തി കൊല്ലം തോറും അതിന്റെ മുന്‍പില്‍ വിപ്ലവ പ്രതിജ്ഞയെടുത്തങ്ങനെ കൊണ്ടു നടന്നോളും."കുട്ടുകാരാ ഇനി കൂടുതലൊന്നും ചോദിക്കരുത്‌. ദ്രോണര്‍ ആ പെരുവിരല്‍ പിന്നീടെന്തു ചെയ്തു എന്ന് സത്യമായിട്ടും എനിക്കറിയില്ല.

Oct 5, 2006

ഒരു (ബ്ലോഗു) ക്ഷമാപണം

ബ്ലൊഗുകള്‍ ഹരമായി തുടങ്ങിയാതായിരുന്നു. ബ്ലൊഗു കൂട്ടുകെട്ടുകള്‍ ഹരവുമായി മാരിയിരുന്നു.ആ ഹരത്തില്‍ ബ്ലൊഗു ലോകത്തങ്ങനെ ചിക്കി ചിനഞ്ഞു കമന്റും പറഞ്ഞു നടക്കെയാണു "സിമി"യുടെ "പിടകോഴി" യിലെത്തിയത്‌.(minisimi.blogspot.com) അവരുടെ പ്രൊഫയിലില്‍ "രാജ്യത്തിനു വേണ്ടി മിലിറ്ററി ബാരക്കുകളില്‍ ജീവിക്കുന്നവള്‍" എന്ന് വായിച്ചപ്പോല്‍ എന്റെ യുള്ളിലെ കണ്ടതു പറയുന്ന വിമര്‍ശകന്‍ ഒന്നുണര്‍ന്നു തിരുത്തി."ജീവിക്കാന്‍ വേണ്ടി ബാരക്കുകളില്‍ ജീവിക്കുന്നവള്‍" എന്ന് ഞാന്‍ തിരുത്തി.ഒരൊരുത്തരും തൊഴിലെടുക്കുന്നതും ജീവിത വഴികള്‍ തെരഞ്ഞെടുക്കുന്നതും അവര്‍ക്കു വേണ്ടിയാണെന്ന് വിശ്വസിക്കുകയും അതിനെ പഴിക്കരുതെന്നും വിശ്വസിക്കുന്നതുകൊണ്ടുള്ള ഒരു തിരുത്ത്‌,അത്രമാത്രമേ കരുതിയുള്ളൂ. ഒരായിരം ബദലുകള്‍ തുറന്നു കിടക്കുമ്പൊള്‍ തന്റെ വഴിയെയും വിധിയേയും പഴിക്കുന്നതില്‍ അര്‍ഥമില്ല.പിന്നീട്‌ സിമി അവളുടെ പ്രൊഫൈലില്‍ നിന്ന് ആ വാചകങ്ങല്‍ എടുത്തു മാറ്റുകയുണ്ടായി. തീര്‍ച്ചയായും ആ വാചകങ്ങളില്‍ സിമിക്ക്‌ വിശ്വാസമുണ്ടായിരുന്നെങ്കില്‍ അവര്‍ അതെടുത്തു മാറ്റരുതായിരുന്നു.എന്റെ ആ ഒരൊറ്റ കമന്റാണു സിമിയെ അതിനു പ്രേരിപ്പിച്ചതിങ്കില്‍ അതില്‍ അവര്‍ക്ക്‌ നീരസമൊ വേദനയോ ഉണ്ടെങ്കില്‍ ഒരു ബ്ലൊഗല്‍ എന്ന നിലയില്‍ ഞാന്‍ ക്ഷമാപണം നടത്തുന്നു.

Sep 25, 2006

ബ്ലോഗിണി

പുറത്ത്‌ നല്ല പൊടിക്കാറ്റ്‌ വീശുന്നുണ്ട്‌. ഫരീദ അതൊന്നും അറിയുന്നതേയില്ല. കാലാവസഥാ മാറ്റത്തിന്റെ മുന്നോടിയാവാം.ഫരീദയുടെ കണ്ണുകള്‍ ചുവന്നിരിക്കുന്നു. കഴിഞ്ഞ 12 മണിക്കൂറായി ഫരീദ ഒന്നും അറിയ്യുന്നില്ല. എ സി യുടേ മുഴക്കവും കമ്പ്യൂട്ടറിന്റെ ചെറിയ ഇരംബലും ഒഴിചാല്‍ തീര്‍ത്തും നിശബ്ദമാണവളുടെ ഫ്ലാറ്റ്‌. കഴിഞ്ഞ 12 മണിക്കൂറായി അവള്‍ കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക്‌ കണ്ണും നട്ടിരിക്കയാണ`.ഇടക്കെപ്പോഴൊ ഭര്‍ത്താവ്‌ ജോലികഴിഞ്ഞ്‌ വന്നതും വീണ്ടും ജോലിക്ക്‌ പൊയതും അവള്‍ ശ്രദ്ധിചിരുന്നില്ല.വിശാലമനസ്കന്റെ മലയാളം ബ്ലോഗിന്റെ കമന്റുകളിലൊന്നില്‍ അനോനിമസ്സായി സ്വത്വം മറചു വെചു അവളെഴുതിയിട്ട ചില വരികള്‍ ക്ക്‌ വരുന്ന പ്രതികരണങ്ങളിലേക്ക്‌ കണ്ണും നട്ടിരിക്കയാണവള്‍.അടുത്ത കമ്മെന്റും അനൊനിമസ്സയി തന്നെ അവള്‍ ടൈപ്പ്‌ ചെയ്തു തുടങ്ങി."ഭര്‍ത്താവിനരികില്‍ കിടക്കുമ്പൊഴും വിരഹദു:ഖിതയാവുന്നെന്‍ മനസ്സ്‌".പൂര്‍ണമയും ടൈപ്പ്‌ ചെയ്ത്‌ പബ്ലിഷ്‌ ചെയ്തപ്പോഴെക്കും വന്ന് കൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍ കൂടുതല്‍ ആവേശിതയാക്കി.തുടര്‍ചയെന്നോണം അവള്‍ വീണ്ടും ടൈപ്പ്‌ ചെയാന്‍ തുടങ്ങി."വിവാഹിതയായിട്ടും ദാമ്പത്യമെന്‍തെന്നറിയാത്തവള്‍" എന്നൊരു തലക്കെട്ടും നല്‍കി അവള്‍ എഴുതി "ഭര്‍ത്താവൊരിക്കലും അവളെ പേരെടുത്ത്‌ വിളിച്ചിരുന്നില്ല.ജോലിക്കും ഓവര്‍ റ്റയ്മിനുമ്മ് ശേഷം ക്ഷീണിച്ചുറങ്ങുന്ന അയാളെ കാണുംബോഴെല്ലാം തന്റെ മനസ്സില്‍ ചില സുരഭില സ്വപ്നങ്ങള്‍ കരിയാന്‍ തുടങ്ങുന്നത്‌ അവള്‍ അറിഞ്ഞു. തന്റെ പേരു താന്‍ പോലും മറന്നേക്കുമൊ എന്നവള്‍ സന്ദേഹപ്പെട്ടു" വരികള്‍ പോസ്റ്റ്‌ ചെയ്ത ശേഷം ഫ്ലാറ്റിന്റെ ഏകാന്തതയില്‍ ഇന്റര്‍നെറ്റിലെ ബ്ലൊഗര്‍മരുടെ കോലഹലങ്ങളിലേക്കു പ്രതികരണങ്ങല്‍ളിലേക്ക്‌ കണ്ണും നട്ടിരുന്നു.ഇടക്കെപ്പൊഴൊ ഭര്‍ത്തവ്‌ വീണ്ടും വന്നതും എന്തൊക്കെയൊ പുലംബുന്നതും അവള്‍ കേട്ടതു തന്നെയില്ല."ഫരീദ" എന്ന ഉച്ചത്തിലുള്ള വിളിക്കേട്ട്‌ അവള്‍ തിരിഞ്ഞു നോക്കി.കയ്യില്‍ ഒരു കപ്പ്‌ കാപ്പിയുമായി ഭര്‍ത്താവ്‌. ഉടന്‍ തന്നെ തിരിച്ച്‌ കമ്പ്യൂട്ടറിലേക്ക്‌ മുഖം പൂഴ്‌ത്തി ഫരീദ എന്ന സ്വന്തം ബ്ലൊഗില്‍ സ്വനാമത്തില്‍ അവള്‍ അടുത്ത പോസ്റ്റ്‌ റ്റയ്പു ചെയ്തു തുടങ്ങി."കളഞ്ഞു പോയ അവളുടെ നാമം അവള്‍ക്ക്‌ തിരിച്ച്‌ കിട്ടിയിരികുന്നു" പൊസ്റ്റിന്റെ ബാക്കി ഭാഗവും കൂടി റ്റ്യപ്‌ ചെയ്ത്‌ പ്രതികരണങ്ങള്‍ക്കായി അവള്‍ കാത്തിരിപ്പ്‌ തുടങ്ങി.

Aug 27, 2006

എന്റെ പ്രണയത്തെ തകര്‍ത്തത്‌

എന്റെ പ്രണയതെ തട്ടി തെറിപ്പിച ആ ഫോണ്‍ വന്നപ്പോഴും എനിക്ക്‌ കാര്യമായൊന്നും തോനീിയില്ല. പ്രണയം വിവാഹത്തിലവാസാനിക്കുന്നു എന്ന അവളുടെ ചിന്ത യെ ഞാനും തട്ടി തെറിപ്പിചിരുന്നല്ലോ.പ്രണയത്തിന്റെ വികാരങ്ങളെ ചിന്തകളേ പ്രകടനങ്ങളെ പന്‍ക്കിദാന്‍ വിറസമായ ക്ലാസ്സിനേയും ചിലമ്പിക്കുന്ന ക്യാംപസിനേയും മാറ്റി കുന്നിന്‍ ചെരുവുലെ പക്ഷികള്‍ മുറിക്കുന്ന ഏകാന്തതയിലേക്കിരങ്ങി അവളുടെ മടിയില്‍ തലവെച്‌ കിടക്കുമ്പോഴും അവള്‍ക്ക്‌ പറയാനുണ്ടാവുക വിവാഹവും കുട്ടികൌം കുടുംബത്തേയും കുറിചായിരിക്കും. അപ്പോഴൊക്കെ അവളുടെ കണ്ണുകളിളെ തിളക്കത്തില്‍ പ്രതിഫലിക്കുന്ന എന്റെ ബിംബത്തെ നോക്കി ഞാന്‍ വിചാരിക്കും"പ്രണയം വിവാഹത്തില്‍ തീരുന്നുവോ അതൊ അത്ത്രയൊക്കെ ഒള്ളോ പ്രണയത്തിന്ന് പറയ്യാന്‍ പക്ഷേ എന്റെ ഉള്ളിലെ പ്രണയം അതിലും ഏറെ എന്തൊക്കെ യൊ ആയിരുന്നും അത്‌ പറയാന്‍ എനിക്കറിയുമ്മായിരുന്നില്ല.അവള്‍ വിവാഹത്തെ യും കുട്ടികളെയുമൊക്കെ പറയുംബൊള്‍ എനിക്ക്‌ പ്രാരാബ്ദങ്ങല്‍ നിറഞ്ഞ കുടുംബങ്ങളെ ഓര്‍മ വന്നു. അതില്‍ കുറെ പരാധീനകളല്ലാതെ പ്രണയത്തെ ഒട്ടും ദര്‍ശിക്കന്‍ എനിക്കയില്ല. വീട്ടില്‍ വിവാലോചനകള്‍ വന്നു തുടങ്ങിയപ്പൊഴാകണം അവള്‍ വിവാഹത്തിന്ന് നിര്‍ബന്ധം പിടിച്‌ തുറ്റങ്ങിയത്‌. നമ്മുടെ പ്രണയതെ വിവാഹം കൊണ്ട്‌ കൊന്ന് കളയണൊ എന്ന ചൊദ്യത്തിന്‍ നീ ദിവ്യ പ്രണയത്തിന്റെയല്ല പ്രയൊഗിക്‌ പ്രണയത്തിന്റെ വക്താവാണെന്നവള്‍ മറുപടി പറഞ്ഞത്‌. ബന്ധങ്ങളേ ത്യജിച്‌ നേടുന്ന വിവാഹത്തില്‍ പ്രണയത്തിന്‍ സംസാരിക്കാന്‍ സമയമുണ്ടാവില്ല. പരിവേദനങ്ങല്‍ ക്കല്ലതെ എന്നു ഞാന്‍ പറഞ്ഞതൊടെ മറഞ്ഞ അവള്‍ പ്രണയതെ തട്ടിതെറിപ്പിക്കാനെന്ന് പറഞ്ഞ്‌ അവളുടെ വിവാഹത്തിന്‍ ക്ഷണിചു കൊണ്ടുള്ള ആ ഫോണ്‍ ചെയുകയായിരുന്നു. അവളുടെ വിവാഹാനന്തരവും ഞാന്‍ അവളെ പ്രണയിചു കൊണ്ടെയിരുന്നു. അവള്‍ പ്രതികരിചതെയില്ല. . അല്ലെങ്കിലും എനിക്കെന്തിന്നാണവളുടെ പ്രതികരണം ഞാന്‍ അവളെ പ്രണയിക്ക മ്മാത്രമയിരുന്നലോ ? അല്ല അണല്ലോ?

Aug 18, 2006

ബള്‍ബുകളില്‍ നിന്ന് റ്റ്യുബുകളിലേക്കുള്ള പരിണാമം -2( തുടര്‍ച)പതിവു പോലെ അന്നും വൈകീട്ട്‌ വീട്ടില്‍ വന്ന് ഓെല മടല്‍ വെട്ടിയുണ്ടാക്കിയ ബാറ്റും പ്ലസ്റ്റിക്‌ കീസ്‌ കെട്ടിയുണ്ടാക്കിയ പന്തുമായി ക്രിക്കറ്റിന്റെ ഏറനാടന്‍ കളിക്കിറങ്ങി, പതിവു പോലെ മൊല്ലാക്കന്റെ മഗ്രിബ്‌ വാങ്ക്‌ വിളിക്ക്‌ പത്ത്‌ മിനിട്ട്‌ മുന്‍പ്‌ ഉമ്മാന്റെ വിളിയുമായി ഉമ്മാന്റെ ദൂതുമായി അനിയന്‍ ഹംസം കളിസ്തലതെഥി . പതിവു പോലെ ഉമ്മ്മ തന്ന് ലിസ്റ്റും പറ്റ്‌ പുസ്ത്കകവുമായി വല്ല്യാക്കാന്റെ കടയിലേക്ക്‌.ഉപ്പ ഗള്‍ഫിലും ഇക്ക ഹൊസ്റ്റലിലും ആയ കാരണം ഗ്രഹ ഭരണത്തില്‍ കൈകടാത്താനുള സ്വതന്റ്ര്യം ഞാന്‍ എടുത്തിരുന്നു.അന്ന് പീടികയില്‍ നിന്ന് തിരികെ വന്നത്‌ 3 ഫിലിപ്സ്‌ റ്റുബും അകംബടിക്ക്‌ ആസ്താന ഇലക്റ്റ്രീഷ്യന്‍ കമ്മുവുമായി ആയിരുന്നു.വൈദ്യുതി യുടെ വിലയറിയാത്ത എന്റെ നാട്ടുകാരെ മുഴുവന്‍ പുച തൊടെ നൊക്കി ഇരു കൈകളിലും റ്റ്യുബും പിടിച്‌ ഞാന്‍ നടന്നു.ആദ്യമേ പ്രതീക്ഷിച ഉമ്മയുടെ ചീത്ത വക വെക്കാതെ ആദ്യം ത്ന്നെ ക്മ്മുവിനെ എന്റെ റൂമിലെക്കനയിഛു,. പണ്ടെങ്ങൊ പത്താം ക്ലാസ്സ്‌ ത്ട്ടി മുട്ടി പാസ്സായ ഉമ്മാക്ക്‌ ഉണ്ടൊ റ്റ്യ്യുബ്‌ ലാഭിക്കുന്ന വൈദ്യുതിയെ കുറിചറിയുന്നു. ഇപ്പൊ ഉമ്മാക്കെ കയ്ചാലും അടുത്ത ഇലക്ട്രിക്‌ ബില്ലോടെ ഉമ്മാക്ക്‌ മധുരിക്കുംഅങ്ങനെ ഞാനും കമ്മുവും എന്റെ റൂമിലെ ബള്‍ബൊക്കെ അഴിച്‌ മാറ്റി റ്റ്യൂബ്‌ ഫിറ്റാക്കി അടുത്ത റൂമുകളിലേക്ക്‌ നീങ്ങി.1 മണിക്കൂര്‍ കൊണ്ട്‌ എന്റെ വീടി നെ പ്രകാഷമയമാക്കനുള്ള പണി തീര്‍ത്‌ ചക്രവും വാങ്ങി കമ്മു പ്പൊയി.അനിയന്മരുടെ മുന്‍പില്‍ ബുധി രാക്ഷനായ ഞാന്‍ ഞെളിഞ്ഞ്‌ നിന്ന്റ്റുബ്‌ കത്തിക്കാന്‍ സ്വിചിട്ടു.ഒന്ന് രണ്ട്‌ മൂന്ന്....ട്യൂബങ്ങനെ മിന്നി കൊണ്ടിരിന്നു.വോള്‍ട്ടേചില്ലാത്തിടത്താ ഓന്റെൊരു റ്റ്യൂബ്‌. ഇന്നി ഞി ഇരുട്ടി കിടന്നൊ. ഉമ്മ പ്രാകി. വൊല്‍ടെജില്ലാത്ത എന്റെ പ്രശാന്ത സുന്ദര ഗ്രാമതെ ഞനും പ്രാകി.പിറ്റേന്ന് ഹൊം വര്‍ക്ക്‌ ചെയാത്തതിനുള്ള ഒോരൊ സാറന്മാരുടെ മര്‍ദ്ദനം കിട്ടുമ്പൊഴും ഞാന്‍ കേവലതെയുമ്മ് റ്റ്യുബ്‌ ചൊക്കിനെയും പ്രാകി.വര്‍ഷങ്ങള്‍ക്ക്‌ ശേഷം കോളേജ്‌ ഹോസ്റ്റലിള്‍ നിന്ന് ഒരു രാത്രി വീട്ടിലേക്ക്‌ വരുമ്പൊള്‍ ഒരു കാര്യ്ം ഞാന്‍ ശ്രദ്ദിചു. ഒരു വീടിന്റെ മ്മുന്‍പിലും ബള്‍ബില്ല റ്റ്യുബുകള്‍ മത്രം. തെറ്റിധരിക്കരുത്‌ ഞങ്ങളുടെ നാട്ടിലെ വൊള്‍ട്ടെജ്‌ കൂടിയിട്ടൊന്നുമ്മില്ല. തിരൂരില്‍ ഒരു കംബനി ഹി പവര്‍ എന്ന് നാമതില്‍ ഇലക്റ്റ്രിക്‌ ചോക്ക്‌ ഇറക്കുന്നറ്റ്രെ . അതിനെ കത്തിക്കാന്‍ വൊള്‍റ്റെജൊന്നും വെന്‍ടത്രെ.അങ്ങനെ അവര്‍ ഞങ്ങലുടെ നാടിനെ ബള്‍ബ്‌ വിമുക്ത ഗ്രാമമാക്കി.എന്റെ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരാശ.ഈ സൌദി ബഡായില്‍ ഇതിനെന്തുകാര്യം എന്ന് ചൊദിക്കാം . ജിദ്ദയിലെ ബുറയ്മാനില്‍ ഒരു ഇടുങ്ങിയ സ്റ്റ്രീറ്റില്‍ ഒരു വീടിന്റെ മുന്‍പില്‍ ഒരു ബള്‍ബ്‌ കിനിഞ്ഞു കത്തുന്നത്‌ കണ്ട്‌ ഓര്‍ത്‌ പോയതാണു മാഷേ

Jul 23, 2006

ബള്‍ബുകളില്‍ നിന്ന് റ്റ്യുബുകളിലേക്കുള്ള പരിണാമം


ബള്‍ബുകള്‍ ഞങ്ങളുടെ നാടിന്റെ തന്നെ ഐഡന്റിറ്റിയായിരുന്നു. രാത്രികാലങ്ങളില്‍ ബസ്സില്‍ ഞങ്ങളുടെ നാട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ അന്തകാരത്തില്‍ മരങ്ങള്‍ക്കിടയിലൂടെ മിന്നാമിനുങ്ങിനെപ്പൊലെ നുറുങ്ങുവെട്ടം പൊഴിക്കുന്ന ഒരു ബള്‍ബ്‌ വീടിന്റെ ഇറയത്തു തൂങ്ങിക്കിടന്നു കത്തുന്നത്‌ കണ്ടാല്‍ മന്‍സ്സിലാക്കി കൊള്ളണം ഞങ്ങളുടെ നാടെത്തിതുടങ്ങിയെന്ന്.ആ സുന്ദരവും സുരഭിലവുമായ കാലഘട്ടത്തില്‍ ഞാന്‍ എന്റെ എട്ടാം ക്ലാസ്സ്‌ പഠനവും അല്ലറ ചില്ലറ കുട്ടിക്കളിയുമായങ്ങനെ നടക്കയാണു.ആയിടക്കാണു സ്കൂളില്‍ ഫിസിക്സ്‌ പഠിപ്പിക്കുന്ന കേവലം എന്ന് സ്നേഹത്തൊടെ വിളിക്കുന്ന ആ മാഷ്‌(അദ്ദേഹത്തിന്റെ യഥാര്‍ത്ത നാമം മറന്നു പോയി,ഈ നിക്‌ നയിമിന്റെ ഒരു പവര്‍)അതിരാവിലെ തന്നെ ഒരു റ്റ്യൂബ്‌ ചോക്കിന്റെ ചിത്രം ബോര്‍ഡില്‍ വരച്‌ ഞെട്ടിക്കുന്ന ഒരു വിവരം പുറത്തു വിട്ടത്‌. കൂട്ടത്തില്‍ ഒരു കാര്യം പുളുവാണെന്നൊന്നും കരുത്തരുത്‌ വേേണമെങ്കില്‍ വിശ്വസിചാല്‍ മതി. അന്നൊക്കെ കെമിസ്ട്രിക്കും ഫിസിക്സിനുമൊക്കെ എനിക്കു ഫുള്‍ മാര്‍ക്ക്‌ കിട്ടാറുണ്ടായിരുമ്ന്നു. പ്രീ ഡിഗ്രി യാണെന്നെ ഒരു കെമിസ്റ്റ്രി വിരൊധിയാക്കിയത്‌. അതില്‍ മുക്യപങ്ക്‌ ഏ ഒ തൊമസിന്റെ മോഡെര്‍ണ്‍ കെമിസ്റ്റ്രിക്കുണ്ടു. തൊമസ്‌ മാഷാണെന്നെ കെമിസ്റ്റി എന്നു കേള്‍ക്കുമ്പോള്‍ ഉറങ്ങുന്നവനാക്കി തീര്‍ത്തത്‌.ആ കഥ വേറേ. ..ഏതായാലും കേവലം എന്ന എന്റെ പ്രിയ അദ്യാപകന്‍ എന്നെ നെട്ടിചുകൊണ്ടു ആ രഹസ്യം പുറത്തു വിട്ടു. റ്റ്യൂബു ലൈറ്റ്‌ കള്‍ക്ക്‌ ബള്‍ബിന്റെ പത്തിലൊന്ന് വൈദ്യുതി മതി.അതെ നിമിഷം ഞാന്‍ ഞങ്ങൌടെ നാടിന്റെ ആസ്ഥാന്‍ ഇലക്ട്രീഷ്യനായ കമ്മുവിന്റെ വിവരമില്ലായ്മയില്‍ സഹതാപം കൊണ്ടു. ആ വിവരമില്ലായ്മയില്‍ ഞങ്ങലുടെ നാട്ടിലെ സകലാമാന ബള്‍നുകളിലൂദെയും വന്ന ദേഷീയ നഷ്ടത്തില്‍ അമര്‍ഷം തോന്നി.ആന്ന് വൈകുന്നേരം സ്കൂള്‍ വിട്ട്‌ വന്നത്‌ ഞങ്ങളുടെ നാദിന്നെ മാറ്റിമരിക്കുന്ന ഒരാശയവുമായിട്ടായിരുമ്ന്നു!!!!!!!!!!!!!ശേഷം വഴിയേ

ബള്‍ബുകളില്‍ നിന്ന് റ്റ്യുബുകളിലേക്കുള്ള പരിണാമം -2( തുടര്‍ച)
പതിവു പോലെ അന്നും വൈകീട്ട്‌ വീട്ടില്‍ വന്ന് ഓെല മടല്‍ വെട്ടിയുണ്ടാക്കിയ ബാറ്റും പ്ലസ്റ്റിക്‌ കീസ്‌ കെട്ടിയുണ്ടാക്കിയ പന്തുമായി ക്രിക്കറ്റിന്റെ ഏറനാടന്‍ കളിക്കിറങ്ങി, പതിവു പോലെ മൊല്ലാക്കന്റെ മഗ്രിബ്‌ വാങ്ക്‌ വിളിക്ക്‌ പത്ത്‌ മിനിട്ട്‌ മുന്‍പ്‌ ഉമ്മാന്റെ വിളിയുമായി ഉമ്മാന്റെ ദൂതുമായി അനിയന്‍ ഹംസം കളിസ്തലതെഥി . പതിവു പോലെ ഉമ്മ്മ തന്ന് ലിസ്റ്റും പറ്റ്‌ പുസ്ത്കകവുമായി വല്ല്യാക്കാന്റെ കടയിലേക്ക്‌.ഉപ്പ ഗള്‍ഫിലും ഇക്ക ഹൊസ്റ്റലിലും ആയ കാരണം ഗ്രഹ ഭരണത്തില്‍ കൈകടാത്താനുള സ്വതന്റ്ര്യം ഞാന്‍ എടുത്തിരുന്നു.അന്ന് പീടികയില്‍ നിന്ന് തിരികെ വന്നത്‌ 3 ഫിലിപ്സ്‌ റ്റുബും അകംബടിക്ക്‌ ആസ്താന ഇലക്റ്റ്രീഷ്യന്‍ കമ്മുവുമായി ആയിരുന്നു.വൈദ്യുതി യുടെ വിലയറിയാത്ത എന്റെ നാട്ടുകാരെ മുഴുവന്‍ പുച തൊടെ നൊക്കി ഇരു കൈകളിലും റ്റ്യുബും പിടിച്‌ ഞാന്‍ നടന്നു.ആദ്യമേ പ്രതീക്ഷിച ഉമ്മയുടെ ചീത്ത വക വെക്കാതെ ആദ്യം ത്ന്നെ ക്മ്മുവിനെ എന്റെ റൂമിലെക്കനയിഛു,. പണ്ടെങ്ങൊ പത്താം ക്ലാസ്സ്‌ ത്ട്ടി മുട്ടി പാസ്സായ ഉമ്മാക്ക്‌ ഉണ്ടൊ റ്റ്യ്യുബ്‌ ലാഭിക്കുന്ന വൈദ്യുതിയെ കുറിചറിയുന്നു. ഇപ്പൊ ഉമ്മാക്കെ കയ്ചാലും അടുത്ത ഇലക്ട്രിക്‌ ബില്ലോടെ ഉമ്മാക്ക്‌ മധുരിക്കുംഅങ്ങനെ ഞാനും കമ്മുവും എന്റെ റൂമിലെ ബള്‍ബൊക്കെ അഴിച്‌ മാറ്റി റ്റ്യൂബ്‌ ഫിറ്റാക്കി അടുത്ത റൂമുകളിലേക്ക്‌ നീങ്ങി.1 മണിക്കൂര്‍ കൊണ്ട്‌ എന്റെ വീടി നെ പ്രകാഷമയമാക്കനുള്ള പണി തീര്‍ത്‌ ചക്രവും വാങ്ങി കമ്മു പ്പൊയി.അനിയന്മരുടെ മുന്‍പില്‍ ബുധി രാക്ഷനായ ഞാന്‍ ഞെളിഞ്ഞ്‌ നിന്ന്റ്റുബ്‌ കത്തിക്കാന്‍ സ്വിചിട്ടു.ഒന്ന് രണ്ട്‌ മൂന്ന്....ട്യൂബങ്ങനെ മിന്നി കൊണ്ടിരിന്നു.വോള്‍ട്ടേചില്ലാത്തിടത്താ ഓന്റെൊരു റ്റ്യൂബ്‌. ഇന്നി ഞി ഇരുട്ടി കിടന്നൊ. ഉമ്മ പ്രാകി. വൊല്‍ടെജില്ലാത്ത എന്റെ പ്രശാന്ത സുന്ദര ഗ്രാമതെ ഞനും പ്രാകി.പിറ്റേന്ന് ഹൊം വര്‍ക്ക്‌ ചെയാത്തതിനുള്ള ഒോരൊ സാറന്മാരുടെ മര്‍ദ്ദനം കിട്ടുമ്പൊഴും ഞാന്‍ കേവലതെയുമ്മ് റ്റ്യുബ്‌ ചൊക്കിനെയും പ്രാകി.വര്‍ഷങ്ങള്‍ക്ക്‌ ശേഷം കോളേജ്‌ ഹോസ്റ്റലിള്‍ നിന്ന് ഒരു രാത്രി വീട്ടിലേക്ക്‌ വരുമ്പൊള്‍ ഒരു കാര്യ്ം ഞാന്‍ ശ്രദ്ദിചു. ഒരു വീടിന്റെ മ്മുന്‍പിലും ബള്‍ബില്ല റ്റ്യുബുകള്‍ മത്രം. തെറ്റിധരിക്കരുത്‌ ഞങ്ങളുടെ നാട്ടിലെ വൊള്‍ട്ടെജ്‌ കൂടിയിട്ടൊന്നുമ്മില്ല. തിരൂരില്‍ ഒരു കംബനി ഹി പവര്‍ എന്ന് നാമതില്‍ ഇലക്റ്റ്രിക്‌ ചോക്ക്‌ ഇറക്കുന്നറ്റ്രെ . അതിനെ കത്തിക്കാന്‍ വൊള്‍റ്റെജൊന്നും വെന്‍ടത്രെ.അങ്ങനെ അവര്‍ ഞങ്ങലുടെ നാടിനെ ബള്‍ബ്‌ വിമുക്ത ഗ്രാമമാക്കി.എന്റെ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരാശ.ഈ സൌദി ബഡായില്‍ ഇതിനെന്തുകാര്യം എന്ന് ചൊദിക്കാം . ജിദ്ദയിലെ ബുറയ്മാനില്‍ ഒരു ഇടുങ്ങിയ സ്റ്റ്രീറ്റില്‍ ഒരു വീടിന്റെ മുന്‍പില്‍ ഒരു ബള്‍ബ്‌ കിനിഞ്ഞു കത്തുന്നത്‌ കണ്ട്‌ ഓര്‍ത്‌ പോയതാണു മാഷേ