Mar 15, 2010

ഭൗമ മണിക്കൂർ അഥവാ ഭൂമിക്കായ്‌ ഒരു മണിക്കൂർ.



കാലാവസ്ഥാ വ്യതിയാനത്തേയും ആഗോളതാപനത്തേയും കുറിച്ച്‌ ബോധവൽക്കരിക്കുന്നതിനായ്‌ വേൾഡ്‌ വൈൽഡ്‌ ലൈഫ്‌ ഫണ്ട്‌ (WWF) ആഗോള വ്യാപകമായി നടത്തുന്ന ഇവന്റാണ്‌ എർത്ത് ഹവർ. ഭൂമിയുടെ നല്ല ഭാവിക്കായ്‌ ഊർജ്ജ സംരക്ഷണത്തേയും കാരബൺ വാതകങ്ങളുടെ പുറന്തള്ളനേയും കുറിചുള്ള അവബോധം സൃഷ്ടിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇവന്റ്‌ ആയാണ്‌ ഈ ഭൗമ മണിക്കൂറിനെ കണാക്കാക്കുന്നത്‌.

2007 ൽ ആസ്ട്രേലിയായിൽ തുടങ്ങിയ ഈ ഇവന്റിൽ കഴിഞ്ഞ വർഷം 88ഓളം രാജ്യങ്ങളിൽ നിന്നായി 3.5 കോടിയോളം ജനങ്ങൾ പങ്കുകൊണ്ട്‌ എന്നാണ്‌ കണക്ക്‌. എല്ലാവർഷവും മാർച്ച മാസത്തിലെ അവസാന ശനിയാഴ്ചയിൽ പ്രാദേശിക സമയം രാത്രി 8.30 മുതൽ 9.30 വരെയാണ്‌ ഭൗമ മണിക്കൂറായി കണക്കാക്കുന്നത്‌. ഈ ഒരു മണിക്കൂർ അത്യാവശ്യമല്ലാത്ത എല്ലാ ഉപകരണങ്ങളും വെളിച്ചവും അണാച്ചാണ്‌ ഈ ഇവന്റിൽ പങ്കു കോള്ളുന്നത്.ഈ വർഷം മാർച്ച്‌ 27 നാണ്‌ ഏർത്ത്‌ ഹവർ. നമ്മുക്കും ഒരു മണിക്ക‍ൂർ വെളിച്ചമണച്ച്‌ ഭൂമിയുടെ ഈ സംരക്ഷണ മണിക്കൂറിൽ പങ്കു കൊള്ളാം.
അപ്പൊ മറക്കണ്ട മാർച്ച്‌ 27, ഏർത്ത്‌ ഹവറിന്റെ ഭാഗമാവൂ...

3 comments:

ശെഫി said...

എർത്ത് ഹവർ ബാനർ ബ്ലോഗ്ഗിൽ പ്രദർശിപ്പിക്കാനുള്ള കോഡ് ലിങ്കിലുള്ള എർത്ത് ഹവർ സൈറ്റിൽ ലഭ്യമാണ്

OAB/ഒഎബി said...

ന്റെ ശെഫിയെ,,,
ആ സമയത്ത് ലൈറ്റും കെടുത്തി റൂമിലിരുന്നാ പിന്നെ ഞമ്മളെ മൊതലാളി പിന്നെ ഇവിടെ വച്ചേക്കൊ ? :) :)

ന്നാലും ഇതൊരു നല്ല കാര്യം തന്നെയാ ട്ടൊ.

ബഷീർ said...

നല്ല കാര്യത്തിന് ഐക്യദാർഢ്യം

ഓ.ടോ

കുറെ കാലമായല്ലോ