Mar 18, 2008

രാജിന്റെ ആണ്മയെ കുറിച്ച്‌

രാജിന്റെ ബ്ലോഗില്‍ സന്ദര്‍ശിക്കുമ്പോഴൊക്കെ ഈ വാക്ക്‌ എന്നെ വീണ്ടു വീണ്ടും ചിന്തിപ്പിക്കുന്നു.
യത്ഥാര്‍ത്തത്തില്‍ അത്‌ വല്ല്ലാത്തൊരു നാമകരണമായിപ്പോയി.ഇതു വരേക്കും എന്നിലെ ആണ്മയെന്ന ബോധത്തെ തിരിച്ചറിവിനെ ആരും ആ വാക്‌ വീണ്ടും വീണ്ടും പറഞ്ഞ്‌ ഉണര്‍ത്തിയിരുന്നില്ല.

ഞാന്‍ മുന്‍പ്‌ രാജിന് മെയിലയച്ച്‌ ചോദിച്ചു "ആ വാക്കില്‍ ഒരു മയില്‍ ഡൊമിനന്‍സി അഥവാ പുര്‍ഷ അധീഷത്ത്വം (മാനസികമ)ഇല്ലേ എന്ന്,.
ആ അധീശത്തെ കുറിച്ച്‌ ഞാന്‍ വീണ്ടും ചിന്തിക്കാനിടയായി. ആരുടെയൊക്കെ നിഷേധങ്ങള്‍ വന്നാലും സമകാലികവും ചരിത്രവുമായ ലോക നാഗരികതകളിലൊക്കെ തന്നെയും പ്രകടമായ പുരുഷമേധാവിത്ത്വ സ്വഭാവം ഉണ്ട്‌.അപ്പൊ തീര്‍ച്ചയായും ഈയൊരു അധീഷത്ത്വത്തിന്‌ ജൈവ ശാസ്ത്രപരമായ ഒരു കാരണം ഉണ്ടായിരിക്കണം

ജന്തു ശാസ്ത്രപരമായി പരിണാമ ഘട്ടത്തില്‍ സ്ത്രീ പുരുഷനെക്കാള്‍ ഒരു പരിണാമ ചക്രകൂടി മുന്നെക്ക്‌ ഗമിച്ചവരാണെന്ന് പറയേണ്ടി വരും
കാരണം ശരീര രോമം കുറയുന്നു എന്ന പരിണാമ പ്രക്രിയയില്‍ അവര്‍ പുരുഷനെ മുന്‍കടന്നിരിക്കുന്നു, അതേ പോലെ തന്നെ. അവയവങ്ങളുടെ ഫങ്ങഷനുകളുടെ ലളിതമാക്കല്‍,അഥവാ പുതിയ അവയവങ്ങളുടെ വികാസം, ഉദാഹരണം വിസര്‍ജ്യ,ജനനേന്ദൃയ, ലൈഗികാവയങ്ങള്‍ പുരുഷനില്‍ ഒരേ അവയത്തിന്റെ ഫംഗഷനാകുമ്പോല്‍ സ്തീ കുറച്ചു കൂടി മുന്‍കടന്ന് അവയിലും വളര്‍ച്ച പ്രാപിച്ചിരിക്കുന്നു,ഒരു പക്ഷേ എല്ലാത്തിനേയും അതിജയിക്കുക എന്ന ജന്തു സഹജമായ മാനസീകാവസ്ഥയുടെ പരിണാമത്തിലും സ്ത്രീ പുരുഷനെ മറികടന്നിരിക്കുന്നുവോ എന്തോ?


ഇനി ബയോളജിക്കല്‍ നിര്‍മിതിയില്‍ സ്ത്രീയുടെ ഘടന നോക്കുക.അത്‌ ഒരു ആക്സപ്റ്റര്‍(സ്വീകര്‍ത്താവ്‌)ന്റെയും പുരുഷന്‍ ഒരു ദാതാവിന്റെേയുമാണ്‌.(ഇലക്‍ട്രോണിക്സിലെ മയി ഫിമയില്‍ കണക്ഷനുകള്‍ ഓര്‍ക്കുക).സ്വാഭാവികമായും ദാതാവിന്‌ സ്വീകര്‍ത്താവിനു മേല്‍ മാനസികമായ ഒരു അധീഷത്ത്വം ഉണ്ടാവും.(നമ്മുടെ നല്‍കലുകളേയും വാങ്ങലുകളെയും ഓര്‍മിക്കുക).ഇത്‌ സൈക്കോളജിക്കല്‍ അധീഷത്ത്വമാണ്‌.ശാരീരികമായ അധീഷത്തം മാനസികമായി സ്വാധീനിക്കപ്പെടുന്നതിന്റെ ഉദാഹരണം.

പുരാണത്തിലെ ഉപമ പോലെ ആണെന്നമാവിനെ ചുറ്റുന്ന മുല്ലവള്ളിയാകുന്നു പെണ്ണ്‍. സ്ത്രീ സമത്ത്വവാദികള്‍ മുല്ലവളിയെ മാവില്‍ നിന്ന് വേര്‍പ്പെടുത്തി സ്വയം പടരല്‍ നടത്തിക്കാന്‍ ശ്രമിക്കുന്നു അത്‌ എത്രത്തോളം അസാധ്യമാവുന്നുവോ അത്രതന്നെ അപ്രസക്തമാണ്‌ മുല്ലവള്ളിയെ വേര്‍പ്പെടുത്തുമ്പോള്‍ മാവിന്റെ കായബലം. ആര്‍ക്കെങ്കിലും പറ്റി പിടിച്ച വളരാനാവുന്നില്ലെങ്കില്‍ പിന്നെ എന്തിന്‌ മാവിന്‍ കായബലം, അവിടെയും പ്രകടമാവുന്ന ഡിപെന്റന്‍സിക്കുമേലുള്ള മാനസിക അധീഷത്ത്വവും പുരുഷന്‍ നെടുന്നു. ഈയൊരു മാന്‍സികമായ തരം തിരിവ്‌ ആണ്മ പെണ്മ എന്ന വാക്കൌകള്‍ ആണിലും പെണ്ണിലും മാനസികമായ ചില പ്രതികരണം ഉളവാക്കുന്നു.

കിം കി ഡ്യൂക്കിന്റെ 3 അയണ്‍, ബൊ, സ്പ്രിരിംഗ്‌ ,വിന്റര്‍ , ഫാള്‍ സ്പ്രിരിഗ്ഗ്‌ എന്നീ ചിത്രങ്ങള്‍ കാണുക. അവയില്‍ ആണ്മ നിര്‍വചിച്ചിരിക്കുന്നതെങ്ങനെയെന്ന് നോക്കുക.3 അയര്‍ എന്ന സിനിമയുടെ അവസാനഭാഗത്ത്‌ 0 അഥവാ പെര്‍ഫക്റ്റ്‌ ബാലന്‍സ്‌ ത്രാസില്‍ കാണിക്കുന്ന ഒരു സീനുണ്ട്‌. ആണ്മയുടേയും പെണ്മയുടേയും പൂര്‍ണ്ണത.

സ്പ്രിംഗ്‌, വിന്റര്‍, ഫാള്‍ എന്ന ചിത്രത്തില്‍ സ്ത്രീകളില്ലാത്ത ഒരു ഏകാന്ത തുരുത്തില്‍ നിന്ന് രക്ഷപ്പെടുമ്പോള്‍ നായകന്‍ അവിടെയുള്ള ഒറ്റയാനായ പൂവന്‍ കോഴിയേയും കൂടെയെടുക്കുന്ന സീന്‍, അതൊക്കെ ആണ്മയുടെ പൂര്‍ണ്ണതയെ കുറിച്ച്‌ ചിന്തിപ്പിക്കുന്നു.
കുറിപ്പിന്റെ ഉള്ളടക്കവും വിഷയും സ്ത്രീ സ്വാതന്ത്ര്യമായി തെറ്റിദ്ധരിക്കരുത്‌.സമാനമാവുക എന്നല്ലല്ലോ സ്വാതന്ത്ര്യത്തിനും സമത്ത്വത്തിനും അര്‍ത്ഥം.

എനിക്കറിയാം ആ ഒരു പേരൂ നല്‍കള്‍ കൊണ്ട്‌ രാജ്‌ ഉദ്ദേശിക്കുന്ന ആണ്മയുടെ പുനര്‍നിര്‍വചനം ഇതല്ല തന്നെ ആ നിര്‍വചനം പൂരകങ്ങളാവുന്ന ഫംഗഷനുകളൊന്നിന്റെ യത്ഥാര്‍ത്ത വായനതന്നെയാണ്‌,പക്ഷേ ഈ വാക്ക്‌ കാണുമ്പോള്‍ ഒരു മനോഭാവം എന്നിലുണരുന്നു.ആ ബ്ലോഗ്‌ വായിക്കുമ്പോഴൊക്കെ ആ വാക്ക്‌ കാണുമ്പോഴൊക്കെ ഞാന്‍ അഹംകാരിയാവുന്നു

14 comments:

ശെഫി said...

ആണ്മയെ കുറിച്ചുള്ള എന്റെ (അഹം?!)ബോധത്തിന്റെ കാരണം ഇങ്ങനെയൊക്കെയാണെന്ന് തോന്നിച്ചത്‌ മാധ്യമം പ്രസിദ്ധീരിച്ച ആഷാമേനൊന്‌ ലഭിച്ച കത്തുകളൊന്നാണ്‌.

Anonymous said...

ഇതെന്താ ശെഫ്യേ നീ അക്ഷര‍ത്തെറ്റിനു പഠിക്ക്യാണോ.. ധൃതി കൂടിയതാവും ല്ലേ..

Inji Pennu said...

ശരിക്ക്കും ഞാന്‍ അത് എപ്പോഴും അമ്മ എന്നാണ് വായിച്ചോണ്ടിരുന്നേ. പിന്നെയപ്പോഴോ ആണ് അത് ആണ്മ എന്നാണെന്ന് മനസ്സിലായത് . അപ്പൊ ചെറുതായി ചമ്മി. ചിലപ്പൊ എന്റെ സ്ത്രീവായന കൊണ്ട് പറ്റുന്ന തെറ്റാവും ല്ലേ അത്, ആണ്മയെ ഗൌനിക്കാതെ അത് സ്നേഹം എന്ന് വായിക്കാ? അതോ ഡിസലക്സിയ ആണോ കര്‍ത്താവേ! :)

നല്ല കുറിപ്പ്. ഒരു വാക്ക് കൊണ്ട് എന്തെല്ലാം കുഴിച്ച് നോക്കി.

ശെഫി said...

ഇഞ്ചീ,

സ്നേഹം എന്ന ആണ്മയുടെ വായനയില്‍ ഞാന്‍ തെറ്റൊന്നും കാണുന്നില്ല.എന്റെ നിരീക്ഷണം ശരിയെങ്കില്‍ രാജിന്റെ പുന:നിര്‍വചനത്തില്‍ പരസ്പര പൂരകങ്ങളാകുന്ന ഫംഗ്ഷനുകളില്‍ സ്നേഹവും അര്‍ത്ഥമാക്കപ്പെടുന്നുണ്ട്‌.കിമിന്റെ സിനിമകളോടുള്ള നിര്‍വചനത്തിന്റെ സമാനതകളിലൊന്നും അതാണ്‌.
എന്നാല്‍ അമ്മ എന്ന വായന ചിലരിലെങ്കിലും അണ്മയുടെ അര്‍ത്ഥത്തിനും വിപരീതമായ പ്രതികരണമാണ്‌ മാനസികമായി അബോധമനസ്സില്‍ സൃഷ്ടിക്കുക.കാരണം അമ്മയുടേ സ്നേഹത്തേയും മഹത്ത്വത്തെയും കുറിച്ച്‌ ഒരു പാട്‌ എഴുതപ്പെടുകയോ വര്‍ണ്ണിക്കപെടുകയോ ചെയ്തതുകൊണ്ട്‌ അറിയാതെ അച്‌ഛന്‍ (ആണ്മ) അമ്മയുടെ വിപരീത ബിംബമായി മനസ്സില്‍ പ്രതിഷ്ടിക്കപ്പെടുന്നു.
നന്മ-തിന്മ, ദൈവം-സാത്താന്‍, നായകന്‍-വില്ലന്‍ തുടങ്ങി എല്ലാത്തിനും വിപരീത ബിംബങ്ങള്‍ ആവശ്യമാണെന്ന് നമ്മുടെ മനസ്സിലും ചിന്തയിലും ആഴത്തില്‍ പതിഞ്ഞതുകൊണ്ട്‌, അമ്മയെപ്പോലെ അച്ഛന്‍ വര്‍ണ്ണിക്കപ്പെടാതെ പോവുന്നതുകൊണ്ട്‌, അമ്മയുടേ വിപരീത പ്രതിരൂപമായി അറിയാതെ ചിലരുടെ അബോധമനസ്സിലെങ്കിലും ആണ്മ(അച്ച്ഛന്‍) പ്രതിഷ്ഠിക്കപ്പെടുന്നു.

ജോണ്‍ജാഫര്‍ജനാ::J3 said...
This comment has been removed by the author.
ഡാലി said...

ഓഹ്! ഇങ്ങനെയൊക്കെയാണോ അഹംബോധം.
ഞങ്ങടെ പറമ്പിലെ മുല്ലവള്ളിയും തേന്മാവൊക്കെ വെട്ടിക്കളഞ്ഞു. വെറും സ്ഥലം വേസ്റ്റ്. എല്ലാക്കാലത്തും പൂക്കണ കുറ്റിമുല്ലേം അടിമുടി മാങ്ങീണ്ടാവണ ഒട്ടുമാവും തൊട്ടു തൊട്ടു നില്‍ക്കണ കാണാന്‍ തന്നെ എന്താ രസം!

ശെഫി said...

ഡാലി,

ഈ കുറിപ്പ്‌, ആ അഹംബോധത്തിലുള്ള ഊറ്റം കൊള്ളലല്ല അത്‌ എങ്ങനെ എന്നില്‍ സൃഷ്ടിക്കപ്പെടുന്നു എന്നതിനെ കുറിച്ചുള്ള ഒരു അന്വേഷണം മാത്രമാണ്‌

കുറിപ്പിന്റെ ഉള്ളടക്കവും വിഷയും സ്ത്രീ സ്വാതന്ത്ര്യമായി തെറ്റിദ്ധരിക്കരുത്‌.സമാനമാവുക എന്നല്ലല്ലോ സ്വാതന്ത്ര്യത്തിനും സമത്ത്വത്തിനും അര്‍ത്ഥം.

വ്യത്യസ്ഥ ഫംഗ്ഷനുകളും ജൈവീകവും ഘടനാപരവുമായി വൈവിധ്യവുമുള്ള രണ്ട്‌ ജൈവഗണങ്ങള്‍ സമാനമായേ ഒക്കൂ എന്നൊരു വാശിക്ക്‌ അര്‍ത്ഥമില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.

"അവകാശങ്ങള്‍ നേടലാണ്‌ സ്വാതന്ത്ര്യം"
തേന്മാവും കുറ്റിമുല്ലയും മുല്ലവള്ളിയും ഒട്ടുമാവും അവരുടെ ധര്‍മം നിര്‍വഹിക്കട്ടെ. അവകാശങ്ങളെ കുറിച്ച്‌ ബോധമുള്ളവരായിരിക്കട്ടെ.

"കടമകളെ കുറിച്ച അഹംബോധമില്ലാത്തവരും ആയിരിക്കട്ടെ"

ഡാലി said...

“കുറിപ്പിന്റെ ഉള്ളടക്കവും വിഷയും സ്ത്രീ സ്വാതന്ത്ര്യമായി തെറ്റിദ്ധരിക്കരുത്‌.സമാനമാവുക എന്നല്ലല്ലോ സ്വാതന്ത്ര്യത്തിനും സമത്ത്വത്തിനും അര്‍ത്ഥം.“
പോസ്റ്റിന്റെ അവസാനത്തെ മുങ്കൂറ് ജാമ്യം കാണാതെ പോയതല്ല. അതിനും മുന്‍പേ എഴുതിയ ചിലതു കണ്ടു പോയതൊണ്ടാണു.

“അത്‌ ഒരു ആക്സപ്റ്റര്‍(സ്വീകര്‍ത്താവ്‌)ന്റെയും പുരുഷന്‍ ഒരു ദാതാവിന്റെേയുമാണ്‌.(ഇലക്‍ട്രോണിക്സിലെ മയി ഫിമയില്‍ കണക്ഷനുകള്‍ ഓര്‍ക്കുക).സ്വാഭാവികമായും ദാതാവിന്‌ സ്വീകര്‍ത്താവിനു മേല്‍ മാനസികമായ ഒരു അധീഷത്ത്വം ഉണ്ടാവും.(നമ്മുടെ നല്‍കലുകളേയും വാങ്ങലുകളെയും ഓര്‍മിക്കുക)“
ഇതു വാങ്ങുന്നവന്റെ (കണ്‍സ്യൂമര്‍)യുഗമാണല്ലോ ശെഫി. എന്നട്ടും നമ്മുടെ നല്‍കലും വാങ്ങലും ഓര്‍ക്കാന്‍ പറയാന്‍ എന്തു സാംഗത്യം?

“സ്ത്രീ സമത്ത്വവാദികള്‍ മുല്ലവളിയെ മാവില്‍ നിന്ന് വേര്‍പ്പെടുത്തി സ്വയം പടരല്‍ നടത്തിക്കാന്‍ ശ്രമിക്കുന്നു അത്‌ എത്രത്തോളം അസാധ്യമാവുന്നുവോ അത്രതന്നെ അപ്രസക്തമാണ്‌ മുല്ലവള്ളിയെ വേര്‍പ്പെടുത്തുമ്പോള്‍ മാവിന്റെ കായബലം.ആര്‍ക്കെങ്കിലും പറ്റി പിടിച്ച വളരാനാവുന്നില്ലെങ്കില്‍ പിന്നെ എന്തിന്‌ മാവിന്‍ കായബലം, അവിടെയും പ്രകടമാവുന്ന ഡിപെന്റന്‍സിക്കുമേലുള്ള മാനസിക അധീഷത്ത്വവും പുരുഷന്‍ നെടുന്നു“

ചിരപുരതനകാലത്തു മനു പറഞ്ഞതും ഇതിനും തമ്മില്‍ എന്തൂട്ടാണ് വ്യത്യാസം? മാവ് കായബലം കൊണ്ട് മുല്ല വള്ളിയെ താങ്ങുന്നു. അതോണ്ട് മാവിനോട് ഡിപെന്റന്റ് ആവണം മുല്ല വള്ളി. ബെസ്റ്റ് ആശയം.

ഇതാണു പറഞ്ഞെ ആ മുല്ലവള്ളി അങ്ങട് വെട്ടി കളഞ്ഞൂന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നിക്കുന്ന ആ ചെടി എന്തിനാണു. പകരം വര്‍ഷം മുഴുവന്‍ പൂക്കുന്ന തന്നെ നില്‍ക്കന കുറ്റിമുല്ലവയ്ക്കൂ.
പിന്നേം ശെഫിയ്ക്ക് സമാനത തുല്യതയിലൊന്നും പേടിക്കനൊന്നും ഇല്ല,കുറ്റിമുല്ലേം ഒട്ടുമാവും സമാനരല്ല തുല്യരാണു എന്ന് തന്നെ ആണു ഞാനും പറയണത്.(ഈ തലമുറ ഫെമിനിസ്റ്റുകള്‍ ആരും തന്നെ സ്ത്രീ =പുരുഷന്‍ എന്നു പറയുകയോ വിചരിക്കുകയോ ചെയ്യുന്നുണ്ടാവില്ല) പക്ഷേ ആ ഡിപെന്റസി ഉണ്ടല്ലോ അതു വെട്ടി കളയാനുള്ള സമയം അതിക്രമിച്ചു. ഇനിം മാവിന്റെ കാ‍യബലോം ഒക്കെ പറഞ്ഞിരുന്നാല്‍ മുല്ലവള്ളി ശ്വാസം മുട്ടിച്ചു കൊന്നു എന്നു വിഷ്ണുമാഷിന്റെ പോലെ പറയേണ്ടി വരും.

ബിറ്റ്വീന്‍ രാജിന്റെബ്ലോഗ് തലക്കെട്ടു ആണ്മ ഇതൊക്കെയാണു പറയുന്നതെന്നു എനിക്കു തോന്നുന്നില്ല.

ശെഫി said...

എനിക്കറിയാം ആ ഒരു പേരൂ നല്‍കള്‍ കൊണ്ട്‌ രാജ്‌ ഉദ്ദേശിക്കുന്ന ആണ്മയുടെ പുനര്‍നിര്‍വചനം ഇതല്ല തന്നെ ആ നിര്‍വചനം പൂരകങ്ങളാവുന്ന ഫംഗഷനുകളൊന്നിന്റെ യത്ഥാര്‍ത്ത വായനതന്നെയാണ്‌,പക്ഷേ ഈ വാക്ക്‌ കാണുമ്പോള്‍ ഒരു മനോഭാവം എന്നിലുണരുന്നു.ആ ബ്ലോഗ്‌ വായിക്കുമ്പോഴൊക്കെ ആ വാക്ക്‌ കാണുമ്പോഴൊക്കെ ഞാന്‍ അഹംകാരിയാവുന്നു

ഡാലി എന്റെ മേല്‍ പറഞ്ഞ മുന്‍‌കൂര്‍ ജാമ്യവും കാണാതെ പോയി എന്ന് തോന്നുന്നു.രാജിന്റെ തലക്കെട്ട് അര്‍ത്ഥമാക്കിയത് ഈ കുറിപ്പുലുള്ളതാണ് എന്നല്ല ഞാന്‍ പറയാന്‍ ശ്രമിച്ചത്.അത് കാണുമ്പോള്‍ എനിക്ക് തോന്നുന്നത് എന്ത് എന്നാണ്.ഈ കാര്യങ്ങള്‍ എനിക്ക് തോന്നിയതു കൊണ്ടാവണം ഞാന്‍ ആദ്യം ആ പേരിലെ പുരുഷ അധീഷത്തെ കുറിച്ച് സംശയിച്ച് ഞാന്‍ രാജിന് മെയിലും അയക്കുകയുണ്ടായി.എന്നാല്‍ രാജിന്റ് നാമത്തിലല്ല അത് വായിക്കുന്ന എന്നിലാണ് അറിയാതെ അധീഷാ അഹംബോധം കുടി കൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിഞതു കൊണ്ടാണ് ഈ കുറിപ്പു തന്നെ.

മുല്ലവളികളുടെ ധര്‍മം കുറ്റിമുല്ലക്ക് ചെയ്യാനാവുമെങ്കില്‍ എല്ലാ മുല്ലവള്ളികള്‍ക്കും കുറ്റിമുല്ലയിലേക്ക് പരകായ പ്രവേശനം സാധ്യമെങ്കില്‍ എനീക്കും ഒട്ടുമാവിലേക്ക് മാറുന്നതില്‍ വിരോധമില്ല തന്നെ.

പക്ഷേ കുറ്റിമുല്ലകളിപ്പോഴും ചുരുക്കം ചിലരുടെ പറമ്പുകളില്‍ മാത്രമേ കാണുന്നുള്ളൂ

ചെയ്തു തീര്‍ക്കേണ്ട ബയോളജിക്കല്‍ ധര്‍മങ്ങള്‍കൊണ്ട് പുരുഷന്‍ അറിഞ്ഞോ അറിയാതെയൊ മാനസികവും ശരീരികവുമായ അധീഷത്ത്വം പുരുഷന്‍ സ്ഥപിക്കുന്നും സ്ത്രീകള്‍ തിരിച്ചും എന്നേ ഞാന്‍ പറഞുള്ളൂ.

ഡാലി ഞാന്‍ വീണ്ടും പറയുന്നു ആ അഹംബോധത്തില്‍ ഞാന്‍ ഊറ്റം കൊള്ളുന്നില്ല തന്നെ. ആ ബോധത്തിന്റെ ശരി തെറ്റുകളെ കുറിച്ചും എനിക്കറിയില്ല. പക്ഷേ ഈ ചിന്തകളൊക്കെയും എന്നില്‍ അഹംബോധം ജനിപ്പിക്കുന്നു.

ഡാലി said...

പക്ഷേ കുറ്റിമുല്ലകളിപ്പോഴും ചുരുക്കം ചിലരുടെ പറമ്പുകളില്‍ മാത്രമേ കാണുന്നുള്ളൂ
പറമ്പുകളില്‍ ഇപ്പോഴും കുറച്ചവശേഷിക്കുന്നുണ്ട്.പക്ഷേ കുട്ടിമുല്ല പാടങ്ങളെ ഉള്ളൂ. പാടങ്ങളില്‍ നിന്നും വള്ളിമുല്ലയേ അപ്രത്യക്ഷമാകുന്നു.
അധീശത്തിന്റെ ‘അഹംബോധം‘ ഉണ്ടാവാന്‍ കണ്ടുപിടിച്ച ബയോളിക്കല്‍ ധര്‍മ്മങ്ങള്‍ കണ്ടെന്നെയാനു ചോയ്ച്ചത്.

മുല്ലവളികളുടെ ധര്‍മം കുറ്റിമുല്ലക്ക് ചെയ്യാനാവുമെങ്കില്‍ എല്ലാ മുല്ലവള്ളികള്‍ക്കും കുറ്റിമുല്ലയിലേക്ക് പരകായ പ്രവേശനം സാധ്യമെങ്കില്‍ എനീക്കും ഒട്ടുമാവിലേക്ക് മാറുന്നതില്‍ വിരോധമില്ല തന്നെ.
ഭേദപ്പെട്ടു ചിന്തിക്കുന്ന ആളാണെന്നു എപ്പൊഴോ തോന്നിയതു കൊണ്ടാണ് ബയോളിജിക്കല്‍ ധര്‍മ്മോം അഹംഭാവൊം തുടങ്ങി മനുസ്മൃതി കാലത്തെ ചിന്തകള്‍ കൊണ്ടു വന്നപ്പോ എതിര്‍ത്തത്. പിന്നെ എല്ലാ വള്ളി മുല്ലയും കുറ്റിമുല്ലയായിട്ടേ ഞാന്‍ ഒട്ടുമാവാവൂ എന്നൊക്കെ പറഞ്ഞാല്‍ യുട്ടോപ്യാ ഒരിക്കലും റിയല്‍ അല്ലാ എന്നു പറയാനെ പറ്റൂ.

ശെഫി said...

വള്ളിമുല്ലള്‍ മാറി കുറ്റിമുല്ലകള്‍ വരരുതെന്നല്ല ഡാലി ഞാന്‍ പറഞ്ഞതിനര്‍ത്ഥം, വള്ളിമുല്ലകളുടെ ധര്‍മം നിര്‍വഹിക്കുന്ന കുറ്റിമുല്ലകള്‍ വരണമെന്നും അവക്ക്‌ സ്വയം നിന്ന് പുഷ്പിക്കാനാവണം എന്നും തന്നെയാണ്‌ എന്റെ ആഗ്രഹം. ഞാനൊരിക്കലും അത്തരമൊരു നിലനിന്‍പിനെതിരല്ല തന്നെ.

പക്ഷേ വല്ലിമുല്ലകള്‍ ഉള്ളടത്തോളം കാലം അവ മാവിലേക്ക്‌ പടരുന്നടെത്തോളം മാവുകളിങ്ങനെ അഹങ്കരിച്ചു കൊണ്ടിരിക്കും അത്‌ അവ ചെയ്തു തീര്‍ക്കേണ്ട ബയോളജിക്കല്‍ ധര്‍മമാണെന്നറിയാതെ ഒരു ഔദാര്യമെന്നപോല്‍.ആ അഹങ്കരത്തിനെ മന:ശാസ്ത്ര കാരണങ്ങളാണ്‌ ഞാന്‍ തിരഞ്ഞത്‌.അതിന്റെ തെറ്റു ശരികളെയല്ല.

എല്ലാ മുല്ലവള്ളികളും കുറ്റിമുല്ലായായല്‍ എന്നത്‌ വാശിയല്ല, വല്ലിമുകള്‍ ഉള്ളടത്തോളം തേന്മാവിന്റെ ബയോളജിക്കല്‍ ധര്‍മം നിര്‍വഹിക്കനുണ്ട്‌ എന്നോതു കൊണ്ട്‌.


പിന്നെ തേന്മാവിനുമേലുള്ള പടര്‍ന്നു കയറ്റം ഒരു അവകാശമെന്നു മനസ്സിലാക്കാതെ അതു നേടിയെടുക്കാന്‍ ശ്രമിക്കാതെ വല്ലിമുല്ലകള്‍ എന്തിനാണ്‌ അതില്‍ അപകര്‍ഷതയുള്ളവയാകുന്നത്‌. ആ അവകാശങ്ങള്‍ നേടിയെടുക്കലാണ്‌ അസ്വാതന്ത്ര്യത്തില്‍ നിന്നുള്ള മോചനം.

ഡാലി said...

ഹ ഹ കൊള്ളാം.
എല്ലാകാലത്തും പടര്‍ന്നു കയറാന്‍ തേന്മാവ് നിന്നുകൊടക്കണം അത് മുല്ലയുടെ അവകാശമാണു എന്നൊക്കെഉപദ്ദേശിച്ചീട്ടാണെ മനു ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന് പറഞ്ഞത്.
സ്വാതന്ത്ര്യം വേണം സംരക്ഷണൊം (ഈ പടര്‍ന്ന് കയറ്റം) വേണം എന്നാണ് മനോഭാവമെങ്കില്‍ കാലക്രമേണ രണ്ടും നഷ്ടപ്പെടും. അതോണ്ട് ശരിയ്ക്കും സ്ത്രീയുടെ അവകാശങ്ങള്‍ക്ക് വേണ്‍ടിയാണീ എഴുത്തെങ്കില്‍ ബയോളിജിക്കല്‍ ധര്‍മ്മത്തിന്റെ ‘അഹംഭാവം’(അതില്‍ അത്ര അഹംഭാവിക്കാന്‍‘ ഞാനൊന്നും കണ്ടില്ല. അതു പിന്നെ വൈയക്തിമായി വിടുന്നു,സുപ്പീരിയോരിറ്റി കോപ്ലക്സ് എന്നൊക്കെ പറയണത് വെറ്തെ അല്ലല്ലോ. മന:ശാസ്ത്രം തിരഞ്ഞ് കാരണം കണ്ടെത്തി മാറ്റാനാണെങ്കില്‍ നല്ലത് തന്നെ.)വിട്ട് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്ന ഒരു കുറ്റിമുല്ലയാവാന്‍ വള്ളിമുല്ലയെ സഹായിക്കൂ. എന്നട്ട് ഒരുമിച്ച് പൂത്ത് നിക്കണ കാണാന്‍ ഒരു ചന്തമൊക്കെ ഉണ്ട്.

ശെഫി said...

മനുവിന്റെ നസ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന ആശയത്തോട്‌ ഞാനും യോജിക്കുന്നില്ലല്ലോ അങ്ങനെ ഞാന്‍ എവിടെയും സൂചിപ്പിച്ചിട്ടുമില്ലല്ലോ.

ഞാന്‍ മുന്നെ സൂചിപ്പിച്ച പോലെ എല്ലാ വല്ലിമുല്ലകളും കുറ്റിമുല്ലകള്‍ ആവണം എന്ന് തന്നെയാണ്‌ എന്റേം ആഗ്രഹം. പക്ഷേ വല്ലിമുല്ലകള്‍ ഉള്ളടത്തോളം കാലം ഈ അഹംബോധവും അധീഷത്ത്വബോധവും തേന്മാവുകളിലുണ്ടാവും(അത്‌ ശരിയാണെന്ന് വിശ്വാസമല്ല.സൈക്കോളജിക്കല്‍ സംഭവിക്കുന്നതാണ്‌)
എല്ലാ ജന്തു ജീവ ജാലങ്ങളേ പോലെയും ആണ്മക്കും പെണ്മക്കും സാമൂഹികമായ ധര്‍മമുണ്ട്‌. നിലനില്‍പ്പിനെ പര്‍സ്പാരശ്രയത്തിന്റെ അനിവാര്യതയുമുണ്ട്‌. പൂര്‍ണ്ണമായ സ്വതന്ത്രവും ആശ്രയ രഹിതവുമായ ഒരു നിലനില്‍പ്‌ സാമൂഹ്യ ജീവികള്‍ക്ക്‌ സാധ്യമല്ല തന്നെ.
ഘടനാ പര്‍മായ ശാരീരിക അവയവ നിര്‍മിതിയിലെ വൈവിധ്യം നിര്‍വഹിക്കുന്ന ധര്‍മ അടിസ്ഥാനത്തില്‍ രൂപപ്പെട്ടവയാണ്‌. അവയെല്ലാം മറ്റൊരു ധര്‍മമുള്ള ജീവിയോട്‌ സമാനമായിരിക്കില്ല.അതു കൊണ്ട്‌ തന്നെ അവ സമാനങ്ങളുമല്ല.അവിടെ ആര്‌ ആരെക്കാള്‍ മുകളിലാണ്‌ എന്ന ചോദ്യത്തിനര്‍ത്ഥമില്ല. പക്ഷേ പലയിടങ്ങളിലും നമ്മുടെ സാമൂഹിക ഘടനയില്‍ മാനസിക അധീശത്തം സ്ഥാപിക്കുന്ന(കൊടുക്കല്‍ വാങ്ങലുകള്‍, കായികബലവും അതിന്മേലുള്ള ആശ്രയത്തം )പല ഘടകങ്ങളും ആണ്മക്ക്‌ മാനസീക അംഹംബോധം സൃഷ്ടിക്കപ്പെടാവുന്ന തരം ഒരു അധീശത്തം പ്രകടമായി കാണുന്നു എന്നതാണ്‌ വസ്തുത.
ആ അധീശത്ത്വത്തിന്‌ പെണ്ണ നിന്നു കൊടുക്കണം എന്നല്ല ഇതൊക്കെയാണ്‌ അതിന്‌ കാരണം എന്നേ പറഞ്ഞുള്ളൂ. ഇതേ തരത്തില്‍ പരസ്പാരാശ്രിത സാമൂഹിക ഘടനയില്‍ പെണ്മക്ക അഹംബോധം സൃഷ്ടിക്കാവുന്ന തരം അധീശത്തം ജൈവശാസ്ത്രപരമായി ഉണ്ടായെക്കാം.
ഒരു പക്ഷേ അത്‌ ഞാന്‍ കാണുന്നില്ലായിരിക്കാം.അല്ലെങ്കില്‍ നമ്മുടെ ചുറ്റുപാടില്‍ അത്‌ ഒരു അധീശത്ത്വമനോഭാവം സൃഷ്ടിക്കുന്നില്ലായിരിക്കം.അല്ലെങ്കില്‍ ഒരു മുല്ലവല്ലിയിലും അത്‌ മാനസികമായി ഒരു അധീശത്തം സൃഷ്ടിക്കുന്നില്ലായിരിക്കാം.. ഞാന്‍ കുറിപ്പില്‍ സംശയിച്ചത്‌ ഓര്‍ക്കുക "ഒരു പക്ഷേ എല്ലാത്തിനേയും അതിജയിക്കുക എന്ന ജന്തു സഹജമായ മാന്‍സീകവസ്ഥയുടെ പരിണാമത്തിലും സ്ത്രീ പുരുഷനെ മറികടന്നിരിക്കുന്നോ എന്തോ?

എന്തായാലും കുറ്റിമുല്ലകളുടെയും തെന്മാവുകളുടെയും കാലം വരുമെന്നാശിക്കാം. ഒരു പക്ഷേ പരിണാമ ചക്രം ഇനിയും തിരിയേണ്ടി വരും

ചീര I Cheera said...

നല്ലൊരു കുറിപ്പ്.