Mar 4, 2008

കാപ്പി കപ്പിലെ മരണം -സ്റ്റാര്‍ ബക്സിലേത്

അരയാലിന്റെ ഒരു കൊമ്പ്
പൊടുന്നനെ അയഞ്ഞ്
ആഴ്ന്ന് താഴേക്ക് കുതിച്ചു

ഒരു ഇക്കിളിപ്പെടലിന്റ്
അസ്വസ്ഥതയില്‍
ഞെട്ടിയുണര്‍ന്ന
സാമിയാര്‍
ആലിന്‍ വേര്‍ തൊട്ട്
രാമ നാമം ചൊല്ലി

ഒരു ഉദയത്തിനു
മുന്‍പിലെ
ഉത്സവ ഘോഷത്തിന്റെ
യുവാക്കളുടെ
ഉച്ചിഷ്ടം
അമ്പലക്കടവില്‍
രണ്ട് തുടകള്‍ക്കിടയിലെ
രക്തത്തില്‍
കട്ട പിടിച്ചു

ഭോഗാലസ്യത്തില്‍
ഞരങ്ങുന്ന
“സാധന”ത്തിനെ
ഭക്തന്‍ തിരുമേനി
“ഫ്” എന്നാട്ടി

പറന്നു വന്നു
മുങി കുളിച്ചിട്ടു പൊയ
കാക്കയെ
കറുത്ത ചിറകുള്ള
വെളുത്ത പക്ഷിയെന്ന്
തിരുമേനി ആള്‍കള്‍ക്ക്
കാണിച്ചു കൊടുത്തു.

അമ്മിണി വാരസ്യാരുടെ
പുരക്കു മുന്‍പില്‍
അസത്തു പിള്ളേര്‍
അശ്ലീലം പറഞ്ഞു കൂവി

കോലായയിലെ
വൃദ്ധനായ കസേരയിലിരുന്ന്
വാരാസ്യാര്‍
ചിരിച്ചു മുറുക്കി തുപ്പി

വരത്തനൊപ്പം
ഒളിച്ചോടി
കടലു കടന്ന
വാരസ്യാരുടെ
പെഴച്ച പെണ്ണ്
കുടിക്കാനാഞ്ഞ
സ്റ്റാര്‍ ബക്സിലെ
തുര്‍ക്കി കാപ്പിയില്‍
ഒരീച്ച ചോര
ചര്‍ദ്ദിച്ച് ചത്തു.

അമ്പല കടവിലെ
രക്തത്തിലൊട്ടി
പിടിച്ചു പോയ
പുളിയുറുമ്പ്
കിടന്നു പിടഞു

അമ്പല കടവില്‍
വെള്ളത്തിനു മുകളില്‍
ജലവസ്ത്രം ധരിച്ച്
ഒരു പെണ്ണ് കമഴ്ന്ന്
കിടന്ന് യോഗാസനം ചെയ്തു
കണ്ണ് തുറിച്ച
രണ്ട് വരാലുകള്‍
മലറ്ന്ന്
സണ്‍ ബാത്തിനും കിടന്നു

ഈച്ച വീണ
സ്റ്റാര്‍ബക്സിലെ
കാപ്പി കോപ്പയിലൊട്ടിയ
ലിപ്സ്റ്റിക്കിന്
വിപ്ലവത്തിന്റെ നിറം
ഉണങിയ രേതസ്സിന്റെ മണം

10 comments:

Sanal Kumar Sasidharan said...

ഒരല്‍പ്പം നീണ്ടുപോയതായി തോന്നി.പലവരികളും ചങ്കില്‍ത്തറച്ചു.
അഭിനന്ദനം

നജൂസ്‌ said...

എന്റെ നിരീക്ഷണങ്ങല്‍ക്കും മുകളിലൂടെ നീയിങ്ങനെ പറക്കുന്നതു കാണാനാണെനിക്കിഷ്ടം.
ഞാനങ്ങനെ വായിച്ചിരുന്നോട്ടെ.
നിന്റെ പിരാന്തുകളുടെ നീറ്റല്‍ ലാവകനക്കെ ഒഴുകി ഒലിക്കട്ടെ

വരാം

നജൂസ്‌ said...
This comment has been removed by the author.
ചീടാപ്പി said...

ബഡായി തന്നെയാണ്‌ നല്ലത്‌. ആര്‍ക്കും നോവില്ലല്ലോ... :)

siva // ശിവ said...

so so so nice.....

with love,
siva.

sv said...

വ്യത്യസ്തമായ ശൈലി.. വരികള്‍..

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ഗുപ്തന്‍ said...

നന്നായിട്ടിണ്ട്...

സനല്‍ പറഞ്ഞതുപോലെ ഒരല്പം നീളം...

lulu said...

sherikkum vyathyastham thanne inganeyokke kavimanassu povunnundallo......
abhinanthanangal

GLPS VAKAYAD said...

ഒടിഞ്ഞ പാവയ്ക്കാത്തണ്ടുകളും
വിരിയാത്ത ദിനോസറിന്റെ മുട്ടകളും
തലച്ചോറില്‍ ചീയുമ്പോള്‍ ഞാന്‍ നിന്നിലേക്കു വരുന്നു
കവിതയുടെ അര്‍ഥം കവിതയല്ലാതെ മറ്റൊന്നുമലെന്ന്
നീയോര്‍മ്മിപ്പിക്കുന്നു....

Sandeep PM said...

പൊള്ളി .... :(