Mar 31, 2009

ഒരു മാന്ദ്യ കാല കവിത

അനാഥാലയം
എന്ന വാക്കിന്
നരച്ച വെളുത്ത
നിറവും
മങ്ങിയ നീല
പശ്ചാതലവുമായിരുന്നു
മൂക്കളയുടെ മണവും
ദൈന്യത ഭാവവും

പൊടുന്നനെ
ഭൂമി തിരിഞ്
കറങ്ങുകയും
സൂര്യൻ
പടിഞ്ഞാറുദിച്ച്
കിഴക്കോട്ട്
നീങ്ങുകയും
വെളുത്ത രാത്രികളും
കറുത്ത പകലുകളും
ഉണ്ടാവുകയും
ചെയത അന്നു തൊട്ട്
അനാഥാലയത്തിന്
വർണ പ്രതലവും
തിളങ്ങുന്ന നിറവുമായി.
അവകാശങ്ങളെ
ചോദിച്ചു
വാങ്ങുന്നവന്റെ
ആജ്ഞാഭാവവും.

അന്നും
ക്ലോണിംഗിലെ
പിഴവു കൊണ്ടൊരു
മ്യൂട്ടേഷൻ വന്നു പോയ
വെളുത്ത പശുവിന്
വൈക്കോലും പുല്ലും
തിന്നിട്ടും തിന്നിട്ടും
വിശപ്പാറാഞ്ഞ്
മാംസം ഭക്ഷിച്ചു
തുടങ്ങി
എന്നിട്ടവൾ
വെളുത്ത ചാണകവും
കറുത്ത പാലും
ഉത്സർജ്ജിച്ചു.

അപ്പോഴും
അവൾക്ക്
പുറത്തിരുന്നൊരു
കാക്ക
വെളുത്ത
സംസ്കാര പുഴുക്കളെ
അവളുടെ പുറത്തു നിന്നും
കൊത്തി കൊറിച്ചു
കൊണ്ടിരുന്നു.

10 comments:

പാവപ്പെട്ടവൻ said...

മനോഹരമായിരിക്കുന്നു
സൂര്യൻ
പടിഞ്ഞാറുദിച്ച്
കിഴക്കോട്ട്
നീങ്ങുകയും
വെളുത്ത രാത്രികളും
കറുത്ത പകലുകളും
ഉണ്ടാവുകയും
ചെയത അന്നു തൊട്ട്
അനാഥാലയത്തിന്
വർണ പ്രതലവും
തിളങ്ങുന്ന നിറവുമായി.

ശ്രീ said...

നന്നായിട്ടുണ്ട്, ശെഫീ

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

“പൊടുന്നനെ
ഭൂമി തിരിഞ്
കറങ്ങുകയും
സൂര്യൻ
പടിഞ്ഞാറുദിച്ച്
കിഴക്കോട്ട്
നീങ്ങുകയും
വെളുത്ത രാത്രികളും
കറുത്ത പകലുകളും
ഉണ്ടാവുകയും..”

സാധ്യതകള്‍ കാണുന്നുണ്ട്.

നന്നായിട്ടുണ്ട്.

പകല്‍കിനാവന്‍ | daYdreaMer said...

അപ്പോഴും
അവൾക്ക്
പുറത്തിരുന്നൊരു
കാക്ക
വെളുത്ത
സംസ്കാര പുഴുക്കളെ
അവളുടെ പുറത്തു നിന്നും
കൊത്തി കൊറിച്ചു
കൊണ്ടിരുന്നു.
:)

വായന said...

പുത്തന്‍ കാലത്തിന്‍റെ കവിത..
നന്നായിരിക്കുന്നു...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

:)

നജൂസ്‌ said...

ഗോമൂത്രം എത്ര ശുദ്ധീകരിച്ചാലും മൂത്രം മൂത്രം തന്നെ..
വിസര്‍ജ്ജനം കൊണ്ട്‌ വിരുന്നൊരുക്കി കാത്തിരിക്കുന്നത്‌ സ്വന്തം കിടാങളെ
ഊട്ടാനാണെന്ന്‌ നാം തിരിച്ചറിയുകയെങ്കിലും ചെയ്യുന്നല്ലോ. അതു തന്നെയാണ് കഷ്ടം..

yousufpa said...

കൊള്ളാം...

ശ്രീഇടമൺ said...

നല്ല വരികള്‍
കവിത മനോഹരമായിട്ടുണ്ട്..
ആശംസകള്‍...*

Kavitha sheril said...

:)