Nov 14, 2008

പെറ്റ വയറല്ലേ,,

പെറ്റവയറല്ലേ
ഒരു നോക്കെങ്കിലും

മാറും തലയും
വെടിയുണ്ട
പിളർത്തിയ
മയ്യത്ത്‌
കാണുന്നതിലും....!!
എന്നാലും
പെറ്റവയറല്ലേ
ഒരു നോക്കെങ്കിലും....

കാണെണ്ടന്ന്
മൊഴിഞ്ഞുപോയത്
പോയവൻ പോയി
ജീവിക്കുന്നവർ-
ക്കെങ്കിലും
എന്ന് നിനച്ചതു
കൊണ്ടല്ല,
ഭീകരരുടെ
വേലിക്കെട്ടിൽ
പെട്ടേക്കുമോ
എന്ന് ഭയം
കൊണ്ടുമല്ല

അവനെറിയുന്ന
ബോംബിൽ
കരിഞ്ഞ
ശരീരത്തിന്റെ
പെറ്റവയറിനെ
ഓർത്ത്‌


എന്നാലും
പെറ്റവയറല്ലേ
ഒരു നോക്കെങ്കിലും...

10 comments:

ബീരാന്‍ കുട്ടി said...

ശെഫി,
മകന്റെ മയ്യത്ത് കണേണ്ടെന്ന് പറഞ ഉമ്മയുടെ ദേശ സ്നേഹത്തെ പുകയ്ത്താം നമ്മുക്ക്. ഒപ്പം, ഇതോരു കിഴ്വയക്കമായി മാറാതിരിക്കാനും ശ്രദ്ധിക്കാം.

മകനെ സ്നേഹിക്കുന്ന ഉമ്മയുടെ ദേശസ്നേഹം ചോദ്യചെയ്യപ്പെട്ട്‌കൂടാ.

അവസരോചിതമായ പോസ്റ്റ്.

Jayasree Lakshmy Kumar said...

അവനെറിയുന്ന
ബോംബിൽ
കരിഞ്ഞ
ശരീരത്തിന്റെ
പെറ്റവയറിനെ
ഓർത്ത്‌

കൊന്നവനേയും കൊല്ലപ്പെട്ടവനേയും പെറ്റ വയറിന്റെ നോവുകളുടെ സമാനതകൾ തിരിച്ചറിയുമ്പോൾ..

Mahi said...

നല്ല കവിത

ഭൂമിപുത്രി said...

അമ്മയുടെ നോവുകളിങ്ങിനെയും!

നരിക്കുന്നൻ said...

നല്ല കവിത.

Unknown said...

പെറ്റ വയറിന്‍റെ യഥാര്‍ഥ നോവ്
ആരും കണ്ടില്ല...

ബഷീർ said...

പെറ്റ വയറല്ലേ.. ഉള്ളിന്റെ ഉള്ളില്‍ അവന്റെ ഉമ്മയുടെ വിങ്ങലുണ്ടാവും..

ഈ ആകുലതകള്‍ :(

ചീര I Cheera said...

മൌനം!

Shaf said...

ആകുലതകള്‍....

നജൂസ്‌ said...

Manglish nu kshama.

Aaanine periya vayarinte kaalal othungilla.