Aug 13, 2008

കുടിയേറ്റ തെങ്ങുകൾ -ഒരു ദർവീശ് ഓർമ

ബാൽക്കണിയിലേക്ക്
പലയാനം ചെയത
ചെടികളെ
ഓമനിക്കുമ്പോൾ
പാതികിട്ടുന്ന
കാഴ്ചയിൽ
ഫ്ലാറ്റ് പങ്കിടുന്ന
വഹാബ്ക്കക്ക്
കവി ദർവീഷിന്റെ
ഛായയാണ്.


ബാൽക്കണിയിലെ
ചട്ടികളിലും,
ഫ്ലാറ്റിനു പിന്നിലെ
ഇടുങ്ങിയ
മുറ്റത്തെ
സിമന്റ് തറയിൽ
കുഴി കുഴിച്ചും,
അയാൾ
വെണ്ടയും
മുരിങ്ങയും നട്ട്
തോട്ടം സൃഷ്ടിക്കും
ആ തോട്ടങളിലൂടെ
ഒരു നാടിനേയും
ദർവീശ് വരികളിലെന്നപ്പോലെ.

എന്നിട്ടയാൾ
കഴിഞ അവധിക്ക്
നാട്ടിൽ പോയപ്പോൾ
നട്ട വാഴ കുലച്ചു
എന്ന് വീട്ടുകാരി
നൽകിയ
അറിവ് പങ്കു വെക്കും
ആവർത്തനമാവുന്ന
ഈ പങ്കിടൽ
ഞങളിൽ
കോട്ടുവായയെ
ഉണർത്തും
ദർവീശിന്റെ ദേശത്തെ
ആവർത്തനങളാവുന്ന
വർത്തമാനങൾ റ്റി.വി
വാർത്തയിൽ കാണുമ്പോഴെന്നപ്പോലെ.

ഉത്തരമായി
മാത്രം പറയും
ബാൽക്കണി
സിമന്റു തറത്തോട്ടങൾ
പ്രവസിക്കുന്നവനെ
പോലെയാണ്
അവ പുഷ്പിക്കുന്നത്
ആരുമറിയുന്നില്ല
അവയുടെ
ഫലങൾ
ആരു കൊത്തിപ്പറക്കുന്നു-
വെന്നും അറിയുന്നില്ല


വഹാബിന്റെ
അട്ടപെട്ടിയിൽ
ദിവസവും
പെന്നും, പെൻസിലും
പുതപ്പും വിരിപ്പും
സി.ഡിയും
ഡി.വി.ഡിയും
മൊബയിൽ ഫോണും
വന്ന് വീഴും
നിറയുമ്പോൾ
ആ പെട്ടി
വാതിൽ ചാടി
നാട്ടിലെ വീട്ടിലേക്കോടും
ദർവീശിന്റെ മനസ്സിൽ
വാക്കുകൾ
നിറയുമ്പോഴെന്ന പോലെ

തനിക്കായി
ഒരിക്കലും
പാടാത്ത
സി.ഡിയേയും
ഡി.വി.ഡിയേയും
രണ്ടു വർഷത്തിൽ
ഒരു മാസം മാത്രം
തനീക്കായ്
വിരിക്കപ്പെടുന്ന
വിരിപ്പിനേയും
പുതപ്പിനേയും
കുറിച്ച് ചൊദിച്ചാൽ
അയാൾ വർഷങളായി
നട്ടു നനച്ച് വളർത്തിയ
മുറ്റത്തെ വിളർത്ത
തെങിലേക്ക് ചൂണ്ടും
വഹാബ്
ഏകാന്തനായ ഒരു
കുടിയേറ്റ തെങ്ങ്

6 comments:

ശെഫി said...

എല്ലാവർക്കും പരിചിതമാവുമ്പോൾ കൂട്ടിച്ചേർക്കലിന്റെ അനൌചിത്യം അറിയാതെയല്ല.എങ്കിലും

മഹ്മൂട് ദർവീശ്:- ശനിയാഴ്ച അന്തരിച്ച ഫലസ്ഥീനി കവി....
ഫലസിഥീനിന്റെ ദേശീയ കവി എന്ന് തന്നെ പറയാം

Unknown said...

ഇതു കൊള്ളാം ഷെഫീ,
ദര്‍വീശിനെ ഇവിടെ ഓര്‍മിപ്പിച്ചതിന് നന്ദി.

സാദിഖ്

നജൂസ്‌ said...

മരണത്തെ കുറിച്ച്‌ ദര്‍വീശ്‌ ഇങനെയെഴുതി

“ആ ലോകത്ത്‌ ഞാന്‍ സ്വതന്ത്രന്‍.
പിതാവും മാതാവുമില്ലാതെ
ചങലകളില്ലാ‍തെ
ഞാന്‍ അവിടെ വീണ്ടും പിറക്കും“/

thoufi | തൗഫി said...
This comment has been removed by the author.
thoufi | തൗഫി said...

അതിഥിയുടെ തള്ളേറ്റ് വീണ്
കൊട്ടിയടക്കപ്പെട്ട വാതിലിനു മുമ്പില്‍
നിസ്സഹായനായി നിന്നു വിലപിച്ച
വീട്ടുകാരന്റെ ദൈന്യത
കണ്ണീരുപ്പു പുരട്ടി മാലോകരിലെത്തിച്ച
മഹ്മൂദ് ദര്‍വീശിനെ ഇവിടെ
പുനര്‍വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം

നരിക്കുന്നൻ said...

'തനിക്കായി
ഒരിക്കലും
പാടാത്ത
സി.ഡിയേയും
ഡി.വി.ഡിയേയും
രണ്ടു വർഷത്തിൽ
ഒരു മാസം മാത്രം
തനീക്കായ്
വിരിക്കപ്പെടുന്ന
വിരിപ്പിനേയും
പുതപ്പിനേയും
കുറിച്ച് ചൊദിച്ചാൽ
അയാൾ വർഷങളായി
നട്ടു നനച്ച് വളർത്തിയ
മുറ്റത്തെ വിളർത്ത
തെങിലേക്ക് ചൂണ്ടും'

നല്ല വരികള്‍