Aug 9, 2008

ഭാര്യയെ ബലാത്സംഗം ചെയ്യുന്നത്‌

സീറോ വാട്ടിന്റെ
മങ്ങിയ വെളിച്ചത്തിൽ
മത്തിച്ചൂര്‌
നടന്നടുത്ത് വരുമ്പോൾ


സമ്മാനിച്ച
പുടവകളൊക്കെയും
വിരുന്നെറങ്ങാനായി
വൃത്തിയായി മടക്കി
പൂട്ടി വെച്ച്‌
പിഞ്ഞിയ അഴുകിയ
പഴയ നൈറ്റിയിട്ട്‌
വരുമ്പോൾ.

നൈറ്റിയിലെ
മഞ്ഞളിന്റെ
കറയും
ചട്ടിയുടെ
കരിപ്പാടും
അറപ്പുളവാക്കുമ്പോൾ

വയറിലേക്ക്‌
ചലിപ്പിച്ച
കയ്യിലേക്ക്‌
തണുപ്പ്‌
അരിച്ചു
കേറുമ്പോൾ

മാറുകൾക്കിടയിലേക്ക്‌
കയ്യെത്തുമ്പോൾ
വിറകു കൊള്ളിയെ-
പോൽ മൃതവും
മൃദുല രഹിതവുമാണെന്ന
തോന്നലിൽ
ഊർജ്ജം ചോർന്നൊലിച്ച്‌
വാടി തുടങ്ങുമ്പോൾ

അമ്മ കാണെരുതെന്ന്
കരുതി
കൂട്ടുകാരന്റെ
പേരെഴുതിയ
കവറിൽ പൊതിഞ്ഞ്‌
സമ്മാനിച്ച
ഹെയർ റിമൂവർ
വടക്കേ പറമ്പിലെ
പൊട്ടകിണറിലേക്കെ-
ങാനും ഓടി പോയോ
എന്ന് സന്ദേഹപ്പെടുമ്പോൾ

കൂടെ തൊഴിലെടുക്കുന്ന
"ജെയിംസ്‌ റ്റെ"യുടേ
അമ്പതഞ്ച്‌ കഴിഞ്ഞ
ഭാര്യ ഉയർന്ന ഹീലിൽ
ലിപ്സ്റ്റിക്കിട്ട്‌
മുഖം മിനുക്കി
പെണ്ണാണെന്ന്
വിളിച്ച്‌ പറഞ്ഞ്‌
നടന്ന് വരുന്നത്‌
അറിയാതെ ഓർത്ത്‌
പോവുമ്പോൾ

അവധിദിനങ്ങൾ
ചോർന്നൊലിക്കുകയാണല്ലോ
എന്ന വേവലാതിയിൽ
ഒരു നിശ്വാസം കൊണ്ട്‌
പോലും പ്രതികരിക്കാത്ത
ശരീരത്തേക്ക്‌
മദിച്ച്‌ കയറുമ്പോൾ

25 ഡോളർ വില
കൊടുത്തു വാങ്ങിയ
ഭോഗത്തെക്കാൾ
കുറ്റബോധം
നിറയുക തന്നെയാണ്‌
ഭാര്യയെ ബലാത്സംഗം
ചെയ്ത്‌ പോവുകയാണ്‌.

33 comments:

ശെഫി said...

കുറ്റബോധം
നിറയുക തന്നെയാണ്‌
ഭാര്യയെ ബലാത്സംഗം
ചെയ്ത്‌ പോവുകയാണ്‌.

Vishnuprasad R (Elf) said...

സ്ത്രീകളുടെ കാര്യം നോക്കാന്‍ ഫെമിനിസ്റ്റുകളുണ്ട്.പാവം പുരുഷന്മാരുടെ കാര്യം ആരു നോക്കും.

Vishnuprasad R (Elf) said...
This comment has been removed by the author.
നജൂസ്‌ said...

ഓരോ രാത്രിയും ഭര്‍ത്താവാല്‍ ബലാത്സംഗം ചെയ്യപ്പെടുന്ന റ്സ്ത്രീകളുടെ എണ്ണം എത്രയെന്നുള്ള ഒരു സെന്‍സെസ്‌ എടുത്താല്‍ പീഡന കഥകളുടെ ചിത്രം വളരെ മോശമാവും. അലക്കിവിരിച്ച ഒരു സാരി മതിയാവും അതു വരെ കൂട്ടിലിട്ട്‌ സിംഹത്തിനെ പുറത്തിറക്കാന്‍....

ഏറെ കാലം ചിന്തയിലാണ്ടുപോയ ഒരെഴുത്തായിരുന്നു പെരിങോടെന്റേത്‌.... ചേര്‍ത്തെഴുതിയത്‌ നന്നായിരിക്കുന്നു ശെഫീ...

ഫസല്‍ ബിനാലി.. said...

മങ്ങിയ വെളിച്ചത്തിൽ
മത്തിച്ചൂര്‌
നടന്നടുത്ത് വരുമ്പോ
പിഞ്ഞിയ അഴുകിയ
പഴയ നൈറ്റിയിട്ട്‌
വരുമ്പോള്‍,


ഭാര്യയെ ബലാത്സംഗം
ചെയ്ത്‌ പോവുകയാണ്‌.

നന്നായിരിക്കുന്നു ശെഫീ ഈ യാഥാര്‍ത്ഥ്യങ്ങള്‍
ആശംസകളോടെ..

ശെഫി said...

കൊതിച്ചിരുന്നത് കാണാതെ പോവുന്ന ഒരു ഭർത്താവിന്റെ നിരാശയും ഇതിലുണ്ട്,
ഡോൺ ഇതൊരു മനം പിരട്ടുന്ന ബലാത്സംഗം തന്നെയാണ്.

നജൂസ് ഈ ബലാത്സംഗം ചിലപ്പോഴെങ്കിലും ഭർത്താവ് ചെയ്തു പോവുന്നതാണ്.

പ്രയാസി said...

കവിയേ...
അല്ലാപ്പാ ഒരു ചോദ്യം..
വെറെ ആരെയെങ്കിലും ചെയ്യുന്നതിലും ഭേദമല്ലെ..
സ്വന്തം ബാര്യേനെ ലതു ചെയ്യുന്നത്..
അതില്‍ ഒരു നിരാശേം മാണ്ടാ..
കെട്ടിയിട്ട് വേണം ഇതുപോലൊന്നു ചെയ്യാന്‍..(ഹൊ..കൊതിയാവണു..)

തണല്‍ said...

ഒരു തണുത്ത ഒച്ച് നെഞ്ചിന്‍ വിടവിലേക്ക് ഇഴഞ്ഞിഴഞ്ഞിറങ്ങുന്നു ശെഫീ താങ്കളുടെ വരികളില്‍ നിന്നും..
-നന്നായിരിക്കുന്നു.!

OAB/ഒഎബി said...

മുന്നേക്കൂട്ടി കണ്ട് ഞാന്‍ പഠിപ്പിച്ചതിനാല്‍ അനുഭവം ഇല്ല. എങ്കിലും പലരും പറഞ്ഞ് കേട്ടിട്ടുണ്ട്.
വിഷയം, തീറ്ച്ചയായും വളരെ വലുത് തന്നെ.
അഭിനന്ദനങ്ങള്‍.

Lathika subhash said...

ശെഫിയെപ്പോലുള്ളവര്‍
ഇങ്ങനെയുള്ള കവിതയെഴുതുന്ന സാഹചര്യം
ഒഴിവാക്കാനാണോ ആവോ
നീതിസാരത്തില്‍ ഇങ്ങനെയൊരു ശ്ലോകം!

കാര്യേഷുമന്ത്രി കരണേഷു ദാസീ
രൂപേഷു ലക്ഷ്മീ ക്ഷമയാ ധരിത്രീ
സ്നേഹേഷു മാതാ ശയനേഷുവേശ്യാ
ഷട്കര്‍മ്മനാരീ കുലധര്‍മ്മപത്നീ..

Sharu (Ansha Muneer) said...

ലളിതമായി പറഞ്ഞത് ഒരുപാട് പ്രസക്തിയുള്ള ഒരു വിഷയമാണ്. നന്നായി

അനില്‍@ബ്ലോഗ് // anil said...

ലതി,
കൊള്ളാം പാവം ഭാര്യയുടെ തലക്കിട്ടു ഒന്നു കൊടുത്തൊ?

sandoz said...

ഇത് വായിച്ചിട്ട് ഒരു ബലാത്സംഗം ചെയ്യാന്‍ കൊതിയാവണു....
സോറി..കവിതയെഴുതാന്‍ കൊതിയാവണു....

ബഷീർ said...

വലിയ ഒരു സത്യം അടങ്ങിയ വരികള്‍
പല കുടുംബ ബന്ധങ്ങളും തകരുന്നതിന്റെ തുടക്കം ഇവിടെയല്ലേ..?

sv said...

ഷെഫി,

അമ്മ കാണെരുതെന്ന്
കരുതി
കൂട്ടുകാരന്റെ
പേരെഴുതിയ
കവറിൽ പൊതിഞ്ഞ്‌
സമ്മാനിച്ച
ഹെയർ റിമൂവർ ......

ഇതു നമ്മളും പരീക്ഷച്ചതാ...( Nair )

ഇഷ്ടായി...

പ്രവാസിയുടെ വിരഹത്തിന്‍റെ തീഷ്ണത കാണാം വാക്കുകളില്‍....

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ഒരു സ്നേഹിതന്‍ said...

അവധിദിനങ്ങൾ
ചോർന്നൊലിക്കുകയാണല്ലോ
എന്ന വേവലാതിയിൽ
ഒരു നിശ്വാസം കൊണ്ട്‌
പോലും പ്രതികരിക്കാത്ത
ശരീരത്തേക്ക്‌
മദിച്ച്‌ കയറുമ്പോൾ

ജാഗ്രതൈ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

:)

നന്ദു said...

കവിത വായിച്ചു ഷെഫീ,
തുടർന്നും എഴുതുക
ആത്മാർത്ഥമായി ഒരു വരി കമന്റെഴുതാനുള്ള ത്വരയെ കശ്മലന്മാർ കഴുത്തു ഞെരിച്ചു കൊന്നുകളഞ്ഞു. എങ്കിലും കവിത വായിച്ചു എന്നറിയിക്കാൻ ഇവിടെ എന്റെ സാന്നിദ്ധ്യം കുറിയ്ക്കുന്നു.
സ്നേഹത്തോടെ,
നന്ദു

Shaf said...

നന്നായിരിക്കുന്നു ശെഫീ ഈ യാഥാര്‍ത്ഥ്യങ്ങള്‍
ആശംസകളോടെ..

ഗിരീഷ്‌ എ എസ്‌ said...

മനോഹരം ശെഫീ...

Shooting star - ഷിഹാബ് said...

vishayam nannayi ezhuthum manoaharam chila viyojippukal undenkilum

Unknown said...

ഈ നിരീക്ഷണം നന്നായിരിക്കുന്നു,

നിക്കാഹ് കഴിഞ്ഞപ്പോഴൊക്കെ ഇതൊക്കെ ഇത്ര തന്മയത്വത്തോടെ ഉള്ക്കൊള്ളാന് സാധിച്ചല്ലോ,,


സാദിഖ്

ശെഫി said...

പ്രയാസ്യേ, കെട്ടിയിട്ട് ചെയ്യണോ? കെട്ടിയിടാതെ തന്നെ...
തണൽ ഉൾകൊണ്ടു എന്നറിയുന്നതിൽ സന്തോഷം.
OAB എനിക്കും അനുഭവമല്ല പറഞു കേട്ടത് തന്നെ.
ലതി അങനെ തന്നെയാവണം.
ഷാറു :)
ബഷീർ ഇതും ആവും.
sv ഒരു വിധം പ്രവാസികളൊക്കെ പരീക്ഷിക്കാറ്രുണ്ടെന്ന് തോന്നുന്നു.
സ്നേഹിതാ‍ാ‍ാ‍ാ...
പ്രിയ :)
നന്ദു ; എഴുതാനുള്ള ത്വരയെ മറ്റുള്ളവരെ ഭയന്ന് അടക്കി വെക്കാതിരിക്കുക.

ഷാഫ്, ദ്രൌപതി, ഷിഹാബ്..സന്തോഷം

സാദിഖ് ഭായ് ഒരു മുഴും മുന്നെ എന്നല്ലേ..:)

Rejesh Keloth said...

:)

മുഹമ്മദ് ശിഹാബ് said...

കാണാന്‍ വൈകി...
നന്നായിരിക്കുന്നു ശെഫീ ഈ യാഥാര്‍ത്ഥ്യങ്ങള്‍

ബീരാന്‍ കുട്ടി said...

ശെഫി, മൂർച്ചയുള്ള വാക്കുകൾ. പക്ഷെ ഇന്നത്തെ അണുകുടുബത്തിൽ ഇത് ഇന്നിത്തിരി കുറവല്ലെ എന്നോരു സംശയം. ഉണ്ടായിരുന്നു പണ്ട്. ഇല്ലെന്നല്ല.

മറിച്ച്, ഭർത്താവ്വിനെ ബലാത്സഗം ചെയ്യൻ പോലും ശക്തിയില്ലാത്ത അനേകം ഭാര്യമാരുടെ കഥ, വീർപ്പടക്കിനിൽക്കുന്ന, മണിമാളികളിലെ മാംസപിണ്ഡങളുടെ കഥ, അതോർക്കുബോൾ, പടുത്തുയർത്തിയ ചില്ല്‌ കൊട്ടാരങൾ വീണുടയുന്ന ശബ്ദം. പ്രവാസി കണ്ണടച്ചിരിക്കുകയാണ് ഈ കാര്യത്തിൽ, അവൻ കണ്ണ് തുറന്നാൽ എരിഞടങുന്ന ചിതകളിൽ പലതും അവന്റെത് തന്നെയാണെന്ന് സമ്മതിക്കേണ്ടി വരും.

നല്ല എഴുത്തും പുതുമയുള്ള വിഷയവും. അഭിനന്ദനങൾ.

ബീരാന്‍ കുട്ടി said...

ശരീരത്തിന്റെ ആർത്തികൾ തീർത്ത്‌ പുരുഷൻ തിരിച്ച്‌ പോയിക്കഴിയുമ്പോഴായിരിക്കും പല പെൺകുട്ടികളും മോഹനനിദ്രയിൽനിന്നുണരുന്നത്‌. പൊള്ളയായ ചകരവാക്കുക മതിയാവുമ്പോൾ, അന്യേന്യം കൈമാറാൻ ശരീരങ്ങൾ മാത്രം ബാക്കിയവുമ്പോൾ മനസ്സിൽ മരുഭൂമികൾ ഉണ്ടാവുന്നതായി അവരറിയും. (ആയിഷയുടെ ഗർഭം, പ്രവാസിയുടെ കുറിപ്പുകൾ - ബാബു ഭരദ്വാജ്‌)

[ nardnahc hsemus ] said...

ഇന്റര്‍കോഴ്സിന് സ്ത്രീകള്‍ക്കും ഉദ്ധാരണം അനിവാര്യഘടകമായിരുന്നെങ്കില്‍ ഈ ബലാത്സംഗം നടക്കാന്‍ വഴിയില്ലായിരുന്നു.. ല്ലെ?

:)

[ nardnahc hsemus ] said...

പറയാന്‍ വിട്ടു, കവിത കേമം!

കുറുമാന്‍ said...

ഇത് വായിക്കാന്‍ വൈകിപോയതില്‍ മാപ്പ് ശെഫീ.

പരമാര്‍ത്ഥം, അത് കവിത രൂപത്തിലാണ് പിറന്നതെന്ന് മാത്രം.

ആണൊരുത്തന് വേണ്ടത് വെറും സെക്സ് ആണെന്ന് കരുതുന്ന പെണ്ണുങ്ങള്‍ക്കൂള്ള ഒരു തിരിച്ചറിവ് കൂടിയാണത്.

ആണുങ്ങള്‍ അത്രയേറെയൊന്നും പ്രതീക്ഷിക്കുന്നില്ല എങ്കില്‍ പോലും അത് ലഭ്യമാവാറില്ല പലപ്പോഴും. മീന്‍ നാറുന്ന, ഹെന്ന നാറുന്ന, എണ്ണ മണക്കുന്ന വസ്ത്രവുമായി സഹശയനത്തീനു വന്നാല്‍ എത്ര റൊമാന്റിക്ക് ഭര്‍ത്താവും തിരിഞ്ഞുകിടന്നുറങ്ങും.

വിരലുകളമര്‍ത്തിയാല്‍ ലഭ്യമാവുന്ന ഉത്തേജക ഔഷദങ്ങള്‍ തേടി പോകും.

കുറുമാന്‍ said...

ഏറെ കാലം ചിന്തയിലാണ്ടുപോയ ഒരെഴുത്തായിരുന്നു പെരിങോടെന്റേത്‌.... ചേര്‍ത്തെഴുതിയത്‌ നന്നായിരിക്കുന്നു ശെഫീ...

ഇത് മനസ്സിലായില്ല നജൂസ്. ഒന്ന് വിവരിക്കാമോ?

പെരിങ്ങോടന്റചില കഥകള്‍ വായിച്ച് രോമം എഴുന്നേറ്റ് നിന്നിട്ടുണ്ട്, അങ്ങനെ അദ്ദേഹത്തിന് മെയില്‍ അയച്ച്, അദ്ദേഹം മറുപടി അയച്ച്, ബ്ലോഗിനെ പരിചയപെടുത്തി, അങ്ങനെ ബ്ലോഗില്‍ വന്നയാളാ ഞാനും. അതില്‍ അദ്ദേഹത്തോട് കടപ്പാടുണ്ട്, നന്ദിയുണ്ട്.

പിന്നെ എന്തുണ്ടായി?

ശെഫി said...

ബീരാന്‍ അത്‌ അണുകുടുംബത്തിലേക്ക്‌ വന്നതിന്റെ മാറ്റമല്ല. അത്‌ ലൈഗികത ആസ്വാദനം തന്നെയാണേന്ന് തിരിച്ചറിഞ്ഞ പുതു തലമുറ സൃഷ്ടിച്ച മാറ്റമാണ്‌.
പിന്നെ പ്രവാസ്ത്തിന്റെ കുറിപ്പുകള്‍, അത്‌ പലതവണ വായിച്ചതാണ്‌. പ്രവാസിയയേ പിന്നെ വായിച്ച്‌ നെടുവീര്‍പ്പിട്ടതുമാണ്‌.
ബീരാന്‍ പറഞ്ഞതില്‍ ഒരു ശരിയുണ്ട്‌. പ്രവാസത്തില്‍ ഇരയാവേണ്ടി വന്ന പുരുഷന്മാരുടെ വ്യഥ പറയാന്‍ ഒരു പാട്‌ പേര്‍ ഉണ്ടായിട്ടുണ്ട്‌\ എന്നാല്‍ പ്രവാസത്റ്റിന്റെ ഇര്‍കളായി ഒരു അരഭാഗം അവിടേ നാട്ടിലുമുണ്ട്‌. അവരും അടിച്ചമര്‍ത്തപ്പെട്ട ലൈഗികത ഉള്ളവര്‍ത്തന്നെ. വിരഹമെന്ന വിശദീകരങ്ങളില്‍ ഇല്ലാത്ത വികാരം അനുഭവിക്കുന്നവര്‍.പലപ്പോഴും ലൈഗികതയില്‍ അവരുടെ ആവശ്യങ്ങള്‍ അവധിക്ക്‌ വരുന്ന ഭര്‍ത്താവിനോട്‌ ചോദിക്കാനോ പറയാനോ കഴിയാത്തവര്‍. അവരെ കുറിച്ച്‌ എഴുതേണ്ടതുണ്ട്‌. അത്‌ അവരില്‍ നിന്ന് ഒരാളോടാണ്‌ പറയേണ്ടത്‌.
nardnahc hsemus പറഞ്ഞത്‌ ശരിയാണ്‌. ഉദ്ധാരണത്തിന്റെ അനിവാര്യത പലപ്പോഴും പുരുഷനെ കുഴക്കുന്ന പ്രശ്നമാണ്‌. ലൈഗികത എന്നത്‌ ഇന്റര്‍കോഴ്സിനപ്പുറവും ഉണ്ട്‌ എന്നതന്നെയാണ്‌ തോന്നുന്നത്‌.
കുറുമാന്‍ ദാമ്പത്യം വിശാലമാണേന്ന് മനസ്സിലാവാതെ പോവുന്നതാണ്‌ ശരിയായ പ്രശനം നേരിലേക്ക്‌ വിരല്‍ ചൂണ്ടിയ വായനക്ക്‌ നന്ദി.
പിന്നെ ഭാര്യയെ ബലാത്സംഗം ചെയ്യുകയണെന്ന വരിയില്‍ പെരിങ്ങോന്റെ ഒരു കവിതയിലേക്ക്‌ ലിങ്ക്‌ കൊടുത്തിരുന്നു . അതാണ്‌ നജൂസ്‌ ഉദ്ദേശിച്ചത്‌.

ബീരാന്‍ കുട്ടി said...

ശെഫി,
പലരും പലതും പറഞ്ഞു ഇവിടെ, പക്ഷെ,

വികാരം എന്നത്‌ പുരുഷന്റെ മാത്രം കുത്തകയാണെന്ന് കരുതിയ സമൂഹം.

ഒരിക്കലെങ്കിലും സ്വന്തം അവശ്യംപൂർത്തികരിച്ച്‌, നെറ്റിയിലെ വിയർപ്പ്‌ തുടച്ച്‌ തിരിഞ്ഞ്‌ കിടക്കുന്ന സമയത്ത്‌, ഭാര്യയോട്‌ നാം ആരെങ്കിലും ചോദിച്ചിട്ടുണ്ടോ നിന്നിലെ വികാരം ശമിച്ചോ എന്ന്?

ഭാര്യയെ തൃപ്തിപെടുത്താൻ നമ്മളിൽ എത്രപേർക്ക്‌ കഴിയുന്നുണ്ട്‌?.

കേരളത്തിലെ 40% സ്ത്രീകളും രതിമൂർച്ച എന്താണെന്ന് പോലും അറിയാത്തവരാണെന്ന സത്യം അംഗികരിക്കാൻ നാം തയ്യറാവുമോ?. (ഇവരിൽ 60% മൂന്നോ നാലോ കുട്ടികളുടെ അമ്മമാരെണന്ന സത്യവും കൂട്ടിവായിക്കുമ്പോൾ ഞെട്ടരുത്‌)

മണിമാളികകളിൽ, മാർബിൾ കെട്ടാരങ്ങളിൽനിന്നുയരുന്ന നെടുവീർപ്പ്‌ കണ്ടില്ലെന്ന നാം നടിക്കുന്നു.

ഒരു സ്ത്രിയും ഇത്‌ തുറന്ന് പറയില്ല. പറഞ്ഞാൽ അവൾ ഉയർന്നകാമത്തിനടിമയാണെന്ന് നാം മുദ്രകുത്തും.

സ്വർണ്ണകുമ്പാരങ്ങളല്ല ഒരു പെണ്ണിന്‌ വേണ്ടത്‌, തന്റെ ഉള്ളിൽ പുകയുന്ന തീ കെടുത്താൻ കെൽപ്പുള്ള പുരുഷനെയാണ്‌ അവൾക്കാവശ്യം. അതിന്‌ സാധിച്ചാൽ അവൾ ജീവിതകാലം മുഴുവൻ അവന്റെ അടിമയായി ജീവിക്കും. പട്ടിണിയോടെ, പരിഭവങ്ങളില്ലാതെ.

സ്ത്രീയുടെ വികാരം ശമിപ്പിക്കുവാൻ ഉത്തേജകമരുന്നുകൾ തേടി അലയുന്ന പ്രവാസികളെ ഞാൻ കണ്ടിട്ടുണ്ട്‌. അവരറിയുന്നുവോ, അവളെ പിടിച്ച്‌കെട്ടാൻ അൽപ്പം ക്ഷമ മാത്രം മതിയെന്ന്.

ഇതോന്നും പഠിക്കരുത്‌, പറയരുത്‌, സമുദായം ഇടിഞ്ഞ്‌ വീഴും (മണ്ണങ്കട്ട)

(ഞാൻ വികാരിയായി പോയതിൽ ക്ഷമ ചോദിക്കുന്നു)