Jan 13, 2008

വെറുതെ കാണുന്നതും തോന്നുന്നതും

ഇന്നലെ വെള്ളിയാഴ്ചയിലെ ഒഴിവു ദിനത്തില്‍

പൊഴിഞ്ഞു കൊണ്ടേയിരിക്കുന്ന
ഭീതി ജനിപ്പിക്കാത്ത ഒരു മഴ
ശരീരത്തിനു നല്ല പനി കുളിര്‌

നാവില്‍ നിന്ന് നഷ്ട്മാകുന്ന
വാക്കുകള്‍ ചെവികളിലേക്കും
പേനയില്‍ നിന്നു വീണു പോയ
അക്ഷരങ്ങള്‍ കണ്ണുകളിലേക്കും
എത്തപ്പ്പ്പെടുന്നില്ലേ എന്നൊരു
രോഗാതുരമായേക്കാവുന്ന സംശയം

കാഴ്ചകളുടേയും
കേള്‍വികളുടേയും
പടരല്‍ ചിന്തകളൊളം
എത്തുന്നില്ലേ എന്നൊരു ശങ്ക...

മഴ കാണാന്‍ തുറന്നിട്ട
ജാലകത്തില്‍ കൂടി
മൂക്കിന്‍ തുമ്പത്ത്‌
ഒരു തുള്ളി തണുത്ത ഓര്‍മ

പിച്ച വെക്കാനെണീറ്റതും
വീണു പോയ മുന്‍ ഫ്ലാറ്റിലെ
ഫിലിപ്പിനോ കൊച്ച്‌

വീണു കൊണ്ടേയിരുന്നിട്ടും
പിന്നേം പിന്നേം പറക്കാന്‍
ശ്രമിക്കുന്ന അടുത്ത ടെറസ്സിലെ
ഡിഷ്‌ ആന്റിനക്കു കീഴെ
കൂടു വെച്ച പേരറിയാകിളിയുടെ കുഞ്ഞ്‌

കിച്ചണിന്റെ അടക്കാന് ‍മറന്ന
കിളി വാതിലില്
‍റെഡ്‌ സ്ലീവ്‌ലെസ്സ്‌ ഗൌണില്
‍ധൃതിപ്പെട്ടെന്തൊ
ചെയ്യുന്നമിസിരി പെണ്ണ്
‍അവളുടെ ഒച്ചയെടുക്കുന്ന
കൊച്ചുങ്ങള്‍
ടൊയ്‌ലറ്റ്‌ കിളിവാതിലിലൂടെ
നേര്‍ രേഖയില്‍ കിട്ടുന്ന
ചുവപ്പും വെളുപ്പും ശബ്ദമാനവുമായ
ആ സമൃദ്ധകാഴ്ചയുടെ
ആസ്വാദകനായി എന്റെ ഫ്ലാറ്റിനെ
പങ്കിടുന്ന സുഹൃത്ത്‌
.
അന്നേരം അടക്കാന്‍
മറന്നു പോയ ഒരുവിന്‍ഡോയിലൂടെ
ലാപൂടെ കവിതയിലെ
ഒരു
വിരസത

കമ്പ്യൂട്ടര്‍ സ്ക്രീനിറങ്ങി
എന്റെ റൂമിലിടം പിടിച്ചു

17 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

:)

Sanal Kumar Sasidharan said...

വെര്‍ച്വല്‍ റിയാലിറ്റി :)

ഉപാസന || Upasana said...

കൊള്ളാം
:)
ഉപാസന

നജൂസ്‌ said...

മഴ കാണാന്‍ തുറന്നിട്ട
ജാലകത്തില്‍ കൂടി
മൂക്കിന്‍ തുമ്പത്ത്‌
ഒരു തുള്ളി തണുത്ത ഓര്‍മ....

UAE യുടെ തലസ്ഥാനത്ത്‌ ഞാനും ആസ്വതിഛു അല്‍പ്പം തുള്ളികള്‍. ഓര്‍മ്മകള്‍ക്ക്‌ പകരം ഒരു തിരിഛറിവ്‌ തന്നു. മഴക്കും മരുന്നിനും എന്നെ തിരിഛുപിടിക്കാനാവില്ലന്ന്.

നന്മകള്‍ മാത്രം

മഴതുള്ളികിലുക്കം said...

ശെഫി....

സൂപ്പര്‍ ഇന്നലെയുടെ മഴ കവിത..ഇന്നൊരു കുളിര്‌ പകര്‍ന്നു
അഭിനന്ദനങ്ങള്‍

ഒരു മഴയില്‍
ഒരു കുളിരില്‍
കണ്ണിന്‌ ആനന്ദമായ്‌
ജാലക കാഴ്‌ചകള്‍

ഇരുള്‌ പോലെ മാനം
മണ്ണിന്‍ മണമില്ലാത്ത തെന്നല്‍
ഡിഷ്‌ ആന്റിനകളുടെ താണ്ഡവ നൃത്തം‌
വിജനമാം‌ റോഡുകള്‍‌
പുഴയുടെ പ്രതീതിയുളവാക്കി
എല്ലാം ഒരല്‍പ്പ നേരത്തേക്ക്‌ മാത്രം
ചൂട്‌..വീണ്ടും വാതില്‍ തുറന്നു വന്നു
കൈകള്‍ വീണ്ടും ഏസിയുടെ സ്വിച്ചിലേക്ക്‌
നിദ്രയിലേക്ക്‌ നാളെ ഡ്യുട്ടിയിലേക്ക്‌

നന്‍മകള്‍ നേരുന്നു

ഹരിശ്രീ said...

കൊള്ളാം സുഹൃത്തേ...

ശ്രീ said...

കൊള്ളാം ശെഫി... നന്നായിരിയ്ക്കുന്നു.

ആശംസകള്‍!
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അപ്രതീക്ഷമായെത്തിയ മഴയില്‍ അങ്ങനങ്ങനെ കുറെ....


നന്നായിരിക്കുന്നു.

അപ്പു ആദ്യാക്ഷരി said...

Good !!

മാണിക്യം said...

ചുവപ്പും വെളുപ്പും
ശബ്ദമാനവുമായ
ഭീതി ജനിപ്പിക്കാത്ത
ഒരു മഴ കമ്പ്യൂട്ടര്‍ സ്ക്രീനിറങ്ങി
ഇവിടെ കൂമ്പരമായി
കിടക്കുന്ന മഞ്ഞിന്റെ
മുകളില്‍‌ കൂടെ കവിതയായ്
എന്റെ മനസ്സിലും പെയ്തിറങ്ങി
“ഇന്നലെ വെള്ളിയാഴ്ചയിലെ ഒഴിവുദിനം”
ഇന്നു ശനിയാഴ്ച എനിക്ക് ആഘോഷമായി...
ആശംസകളോടെ മാണിക്യം...

Rejesh Keloth said...

:-)
basicaly a sort of " mouth watching" right ?
Good one..

അലി said...

വെള്ളിയാഴ്ച തന്നെ പനിവരണം അല്ലേടാ കൊച്ചുകള്ളാ...
ജാലക കാഴ്ചകള്‍ കണ്ടിരിക്കാം..

ശെഫി...
നന്നായിരിക്കുന്നു.

Sharu (Ansha Muneer) said...

നന്നായിരിക്കുന്നു :)

മറ്റൊരാള്‍ | GG said...

ശെഫി,
കവിതാശൈലിയും ഇതിവൃത്തവും നന്നായിരിയ്ക്കുന്നു.

ക്ലിന്‍ അച്ചായന്‍ said...

ഓര്‍മക്കള്‍ക്ക് താളം നല്‍കിയ വരികള്‍ക്ക്‌ ഒരായിരം ആശംസകള്‍

ഭൂമിപുത്രി said...

ശെഫിയുടെ വരികളില്‍
കുഞ്ഞിക്കുട്ടികളാണല്ലൊ ഓടിനടക്കുന്നതു

രാജന്‍ വെങ്ങര said...

ഇഷടപെട്ടിരിക്കുന്നു...