Nov 19, 2007

പ്രണയത്തേയും വിവാഹത്തേയും കുറിച്ച്‌

പ്രണയം

എത്തിപിടിക്കാനാഞ്ഞാലും തൊട്ടു തൊട്ടില്ല എന്ന സ്പര്‍ശനമല്ലാതെ ഇറുക്കാനാവാതെ വരുമ്പോല്‍ ഏറ്റവും സുഗന്ധമുള്ളത്‌

ഏച്ചു കെട്ടിയത്

ഊഷരമായ പാറപുറത്ത്‌ പച്ചപ്പുണ്ടാവുമെന്ന് കരുതി വെള്ളമൊഴിക്കുന്നവന്‍ നഷ്ടപ്പെടുത്തുന്നത്‌ ഊര്‍ജ്ജവും ജലവുമാണ്‌.

8 comments:

ശെഫി said...

ഹയട വിവാഹത്തെ കുറിച്ച്‌ ഞാനൊന്നും പറഞ്ഞില്ല അല്ലെ,
തത്കാലം ഏച്ചു കെട്ടിയത്‌ വിവാഹത്തെ കുറിച്ചാണെന്ന് വെക്കാം ല്ലേ

പ്രയാസി said...

ഷെഫീ..രണ്ടാമത്തേതു.. അഭിപ്രായം അനുഭവിച്ചിട്ടു പോരെ..:)

ദിലീപ് വിശ്വനാഥ് said...

അതിനല്ലേ കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയുന്നതു?

ശെഫി said...

ഇതൊക്കെ ഒരു ബഡായി ആയി കണക്കാക്കിയ മതീട്ടോऽ

പത്രങ്ങളുടെ പ്രവാസീ കോളങ്ങളിലും, മിനി മാഗസിനുകളിലൊമൊക്കെ എഴുതാറുള്ള ഒരാളോട്‌ ഇന്നലെ ഒരു ബ്ലോഗ്‌ തുടങ്ങിക്കൂടെ എന്ന് ചോദിച്ചപ്പൊ കിട്ടിയ ഉത്തരം,,
"ബ്ലോഗ്‌ ഒരു ചവറ്റുകുട്ടയാണ്‌. എഡിറ്ററുടേയും പബ്ലിഷറുടേയുമൊക്കെ ചവറ്റു കൊട്ടേ കിടക്കേണ്ട സാധനങ്ങളാണ്‌ ബ്ലോഗെന്നും പറഞ്ഞ്‌ കിടക്കുന്നത്‌"
ഞാന്‍ പറഞ്ഞു എന്റെ ബ്ലോഗ്‌ മാത്രമേ താങ്കള്‍ കണ്ടിട്ടുള്ളൂ എങ്കില്‍ അത്‌ വെച്ച്‌ ബ്ലോഗിംങ്ങിനെ മൊത്തം ജനറലൈസ്‌ ചെയത്‌ അടച്ചാക്ഷേപിക്കരുത്‌,
എന്റെ ബ്ലോഗ്‌ വെറും ബഡായികള്‍ പ്രയാസി, വാത്മീകി ഇതൊരു ബഡായി മാത്രം,,,

വിവാഹം കഴിഞ്ഞാല്‍ ഞാനൊരുമൊരു പ്രയാസി ആവുമോ പ്രയാസ്യേ...

സത്യത്തില്‍ ആ മുന്തിരിക്കിച്ചിരെ പുളി ഇല്ല്യേ വാല്മീക്യേ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

marriage life is so.... beautiful if there is a louve from heart exist....

ഏ.ആര്‍. നജീം said...

ശെഫീ രണ്ടും നല്ല ആശയം,
അദ്ദേഹത്തോട് ബ്ലോഗ് തുടങ്ങാന്‍ പറയണ്ടായിരുന്നു ബ്ലോഗ് വായിക്കാന്‍ പറ. അപ്പോ ആ തെറ്റിധാരണകള്‍ മാറിയേനേ. അദ്ദേഹം നമ്മളെ പോലെയുള്ളവരുടെ ബ്ലോഗ് മാത്രമേ കണ്ടിട്ടുള്ളായിരിക്കും അതാ..

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

പ്രണയവും വിവാഹവും മാത്രം?

മന്‍സുര്‍ said...

ശെഫി...

കൈയില്‍ വന്നത്‌ ഭാഗ്യമായാലും നിര്‍ഭാഗ്യമായാലും
സ്വീകരിക്കുക...നീ സസന്തോഷം
പിന്നെ എല്ലാം നമ്മുടെ മിടുക്ക്‌ പോലെ

നന്‍മകള്‍ നേരുന്നു