Feb 21, 2007

കുഞ്ഞു കുറിപ്പുകള്‍


ബു.ജി (ബുദ്ധി ജീവി)

ബു.ജി ചക്കയിട്ടപ്പോള്‍ ഒരു മുയലിനെ കിട്ടി. കിട്ടിയ മുയലിന്‌ മൂന്നു കൊമ്പുണ്ടായിരുന്നെന്ന് ബു.ജി

ക്യാമ്പസ്‌ പ്രണയം


തളിര്‍ത്തതും മൊട്ടിട്ടതും സൌഹൃദമായിരുന്നു.
വിരിഞ്ഞത്‌ പ്രണയമായിട്ടും.
വേര്‍പാടിന്റെ നോവ്‌ സുഖമുള്ളതായിരുന്നു. ആത്മാവ്‌ മുറിഞ്ഞ വേദനയില്‍ ഒരു നിമിഷം
കണ്ണടച്ചിരുന്നു.
കോര്‍ത്തു വെച്ച വിരലുകള്‍ വേര്‍പ്പെടും മുന്‍പെ അവള്‍ക്ക്‌ നന്മകള്‍ നേര്‍ന്നു.
ഏവര്‍ക്കുമെന്ന പോലെ
ശേഷം ചിന്ത്യം , സാധാരണം


ദുര്‍ഗന്ധം

കൊച്ചമ്മമാരുടെ പരാതി, ചാളക്കെന്തെരു ദുര്‍ഗന്ധം.
അവരുടെ വീട്ടിലെ അഴുക്കുചാലും നീളുന്നത്‌ ചാളയിലേക്ക്‌ തന്നെ.
കടപ്പാട്‌ ഹിക്മത്തുളള.
കച്ചവടവല്‍ക്കരണം


"എല്ലാം കച്ചവടവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു".സെമിനാറില്‍ സാംസ്കാരിക നായകന്റെ പരാതി,
സെമിനാറിനു ശേഷം പ്രസംഗത്തിനുള്ള പ്രതിഫലത്തില്‍ തര്‍ക്കിച്ചതും നായകന്‍ തന്നെ.

9 comments:

ശെഫി said...

4 കുഞ്ഞു കുഞ്ഞു കുറിപ്പുകള്‍ പോസ്റ്റി. ഇനി ആരാ ഒന്നു കമന്റാ???

sandoz said...

ഹയ്യ്‌....അതെന്ത്‌ ചോദ്യം മാഷേ.......കമന്റാന്‍ അല്ലേ ഞങ്ങള്‍ ഇവിടെ ഇരിക്കണത്‌
[ഇരിക്കുന്നത്‌ കലുങ്കില്‍ ആണോ എന്ന് ചോദിക്കരുത്‌]

ആദ്യത്തെ ബുജിയുടെ അലക്ക്‌ ഇഷ്ടപ്പെട്ടു.......

Anonymous said...

ഒത്തിരിയുണ്ട് കൊറിക്കാന്‍....
ഈ ഇത്തിരിക്കുഞ്ഞന്‍ കുറിപ്പുകളില്‍......

ഭാവുകങ്ങള്‍.

ശെഫി said...

നന്ദി, സാന്റോസ്‌, നൌഷര്‍

നിലാവ്.... said...

ഹായ് മലപ്പുത്തുക്കാരാ.....അടിപൊളിയായിട്ടാ കുറച്ചുള്ളുവെങ്കിലും ഉഗ്രന്‍.....

മുസ്തഫ|musthapha said...

കുഞ്ഞു കുറിപ്പുകള്‍ നന്നായി

മുന്നിട്ടു നിന്നത് ബു.ജി. തന്നെ :)

ശെഫി said...

നിറങ്ങള്‍: നിങ്ങളും മലപ്പുറത്തുകാരനാണോ? വന്നതിനും കമന്റിയതിനും നന്ദി.

അഗ്രജന്‍ കുഞ്ഞുകുറിപ്പുകള്‍ക്കു കമന്റിയതിനു വലിയൊരു നന്ദി

സുല്‍ |Sul said...

ഷെഫീ,

കുറെ നാളുകള്‍ക്ക് ശേഷമാണല്ലൊ. എല്ലാം നന്നായിരിക്കുന്നു.
ബു.ജി. പാവം

-സുല്‍

Anonymous said...
This comment has been removed by a blog administrator.