Apr 18, 2007

ചിന്താ വിഷയം - കേരളീയര്‍ക്ക്‌ ധെര്യം കൂടുന്നുവോ?

കേരളീയര്‍ക്ക്‌ ധെര്യം കൂടുന്നുവോ?

ജീവിച്ചു കൊണ്ടിരിക്കുന്നതിനേക്കാള്‍ ധൈര്യം വേണം ആത്മഹത്യ ചെയ്യാന്‍.
പണ്ടാരോ പറഞ്ഞു വെച്ചതാണ്‌.
സത്യം തന്നെയാണെന്ന് എനിക്കും തോന്നുന്നു.
നിസ്സാരമായ സാമ്പത്തിക പ്രശ്നങ്ങളെ, പ്രണയ നൈരശ്യത്തെ ,രോഗത്തെ ഒക്കെ ഭയന്ന് അതിനെക്കാളൊക്കെ ഭീകരമായ മരണത്തെ പുല്‍കുന്നത്‌ ഒരു മാതിരി ആസ്തേലിയായോട്‌ ജയിച്ച സൌത്ത്‌ ആഫ്രിക്ക ബംഗ്ലാദേശിനോട്‌ തോല്‍ക്കുമ്പോലെയാണ്‌.
ഏതായാലും മലയാളിക്കഭിമാനിക്കാം മദ്യത്തിന്റെ ഉപയോഗത്തില്‍ ആത്മഹത്യാ നിരക്കില്‍ സാക്ഷരതാ നിരക്കില്‍ കേരളീയര്‍ ദേശീയ ശരാശരിയെക്കാല്‍ ബഹുദൂരം മുന്നിലാണ്‌.
ആത്മഹത്യ കൂടിയതു കൊണ്ട്‌ ധൈര്യത്തിനെ കാര്യത്തിലും............

Mar 26, 2007

പ്രതികരണം

മാതാ കരയുന്നു...
ഏത്‌ മാതാ?
കേരള മാതാ....
അവരെന്തിനു കരയണം?
പീഡനം, വര്‍ഗീയ രാഷ്ട്രീയ കൊലപാതകം, ആത്മഹത്യ. ...ഒത്തിരി ഒത്തിരി.
പ്രതികരിക്കേണ്ട യുവത എവിടെ?
അവര്‍ ചുരുട്ടി വാനിലേക്കു ഉയര്‍ത്തേണ്ട മുഷ്ഠികളില്‍ മൌസും പിടിച്ച്‌ ബോഗില്‍ പ്രതിഷേധിക്കുകയാണ്‌. അധിനിവേശങ്ങള്‍ക്കെതിരെ ഇ മെയില്‍ ഫോര്‍വാര്‍ഡ്‌ ചെയ്ത്‌ പ്രതികരിക്കയാണ്‌.ഇത്രയൊക്കെയല്ലേ അവര്‍ക്കു ചേയ്യാനൊക്കൂ.

Feb 28, 2007

ബ്ലോഗില്‍ വിമര്‍ശനങ്ങളില്ലേ?

എന്റെ ഒരു ബ്ലോഗ്‌ പോസ്റ്റിന്‌ ആരോ കമന്റിയത്‌. ചര്‍ച്ചക്കായി പ്രതികരണത്തിനും വേണ്ടി പോസ്റ്റാക്കിയിടുന്നു.

ബ്ലോഗില്‍ വിമര്‍ശനം എന്ന പതിവില്ലാത്തതിനാല്‍ എല്ലാ പോസ്റ്റുകള്‍ക്കും നല്ലതാണെന്ന കമന്റാണു കിട്ടിയത്‌.പുകഴ്‌ത്തലുകളുടെ ലോകമാണു ബ്ലൊഗ്‌. വിമര്‍ശിക്കാനോ തെറ്റ്‌ ചൂണ്ടി കാണിക്കനോ മോശമായതിനെ മോശമെന്ന് പറയാനോ ആരും മുതിരുന്നില്ല. അല്ലെങ്കില്‍ ധൈര്യപെടുന്നില്ല

സര്‍ഗസൃഷ്ടി ജനിക്കേണ്ടത്‌ ഹൃദയത്തില്‍ നിന്നും ആത്മാവില്‍ നിന്നുമാണ്‌,അല്ലാതെ മസ്തിഷ്കത്തില്‍ നിന്നോ ചിന്തകളില്‍ നിന്നോ അല്ല. ഹൃദയത്തില്‍ നിന്ന് ഒരു സ്പാര്‍ക്ക്‌ ആ നിമഷമാണ്‌ രചന ജനിക്കേണ്ടത്‌

സൃഷ്ടികളുടെ ജനനം ഹൃദയത്തിലും പാകപ്പെടല്‍ മസ്തിഷ്കത്തിലുമാണ്‌.
ശക്തമായ വിമര്‍ശനത്തിന്റേയും തിരുത്തലുകളുടേയും തെറ്റുകളെ ചൂണ്ടികാണിക്കയും ചെയ്യുന്ന ക്രിയാത്മകമായ ഒരു സംസ്കാരം ബ്ലോഗില്‍ രൂപപ്പെടേണ്ടിയിരിക്കുന്നു,

Feb 21, 2007

കുഞ്ഞു കുറിപ്പുകള്‍


ബു.ജി (ബുദ്ധി ജീവി)

ബു.ജി ചക്കയിട്ടപ്പോള്‍ ഒരു മുയലിനെ കിട്ടി. കിട്ടിയ മുയലിന്‌ മൂന്നു കൊമ്പുണ്ടായിരുന്നെന്ന് ബു.ജി

ക്യാമ്പസ്‌ പ്രണയം


തളിര്‍ത്തതും മൊട്ടിട്ടതും സൌഹൃദമായിരുന്നു.
വിരിഞ്ഞത്‌ പ്രണയമായിട്ടും.
വേര്‍പാടിന്റെ നോവ്‌ സുഖമുള്ളതായിരുന്നു. ആത്മാവ്‌ മുറിഞ്ഞ വേദനയില്‍ ഒരു നിമിഷം
കണ്ണടച്ചിരുന്നു.
കോര്‍ത്തു വെച്ച വിരലുകള്‍ വേര്‍പ്പെടും മുന്‍പെ അവള്‍ക്ക്‌ നന്മകള്‍ നേര്‍ന്നു.
ഏവര്‍ക്കുമെന്ന പോലെ
ശേഷം ചിന്ത്യം , സാധാരണം


ദുര്‍ഗന്ധം

കൊച്ചമ്മമാരുടെ പരാതി, ചാളക്കെന്തെരു ദുര്‍ഗന്ധം.
അവരുടെ വീട്ടിലെ അഴുക്കുചാലും നീളുന്നത്‌ ചാളയിലേക്ക്‌ തന്നെ.
കടപ്പാട്‌ ഹിക്മത്തുളള.
കച്ചവടവല്‍ക്കരണം


"എല്ലാം കച്ചവടവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു".സെമിനാറില്‍ സാംസ്കാരിക നായകന്റെ പരാതി,
സെമിനാറിനു ശേഷം പ്രസംഗത്തിനുള്ള പ്രതിഫലത്തില്‍ തര്‍ക്കിച്ചതും നായകന്‍ തന്നെ.

Dec 13, 2006

പുതിയതൊന്നും പോസ്റ്റാനില്ല

കുറേ ദിവസമായി ഒരു കഥയങ്ങനെ ഉള്ളില്‍ കിടന്നു അലോസരപ്പെടുത്തുന്നു. ഇന്നലെ വായില്‍ വിരലു കടത്തി ഒന്നു പുറത്തെടുക്കാന്‍ നോക്കി. എന്തു ചെയ്യാം വല്ലാത്ത ദുര്‍ഗന്ധവും ദഹിക്കാത്ത കുറേ അകഷരങ്ങളുമായാണു അവന്‍ പുറത്തു വന്നത്‌. ബ്ലോഗില്‍ പോസ്റ്റാം കൊളില്ല. ഇനി ആ കഥാകുട്ടന്‍ തനിയെ പുറത്തു വരുന്നതും കാത്തിരിക്കാമെന്നു കരുതി. അതുകൊണ്ട്‌ പുതിയതൊന്നും പോസ്റ്റാനില്ല ക്ഷമി.....................

Dec 2, 2006

സൌദി മലയാളികള്‍ ബ്ലോഗാത്തതെന്ത്‌?


ഈയിടെക്ക്‌ സുനിലേട്ടന്‍ സൌദിബ്ലൊഗ്‌ മീറ്റിനെ കുറിച്ചു സൂചിപ്പിച്ചപ്പോഴാണു സൌദിയില്‍ നിന്നുള്ള മലയാളം ബ്ലൊഗുകളുടെ ഒരു കണക്കെടുപ്പിനിറങ്ങിയത്‌.കണക്കെടുപ്പ്‌ കഴിഞ്ഞപ്പോഴും ഒരുപാട്‌ വിരലുകള്‍ ബാക്കി നില്‍ക്കുന്നു.കേരളം കഴിഞ്ഞാല്‍ ഏറ്റവുംകൂടുതല്‍ മലയാളികള്‍ തിങ്ങിപാര്‍ക്കുന്ന സൌദിയില്‍ നിന്നുമുള്ള മലയാളി ബ്ലോഗേര്‍സിന്റെ എണ്ണമെടുക്കാന്‍ ഒരു കയിന്റെ വിരലുകള്‍ മതി എന്നത്‌ സങ്കടം തന്നെ.എന്താവാം സൌദി മലയാളികള്‍ ബ്ലൊഗാത്തത്‌?????????????

Nov 15, 2006

സൌഹൃദം

ആ അനാഥാലയത്തിലെ ഏറ്റവും നല്ല സുഹൃത്തുക്കള്‍ അവരായിരുന്നു.അവിടെ ഏറ്റവും പ്രായം കുറഞ്ഞവരും അവരായിരുന്നതിനാല്‍ ഏവരും അവരെ ഏറെ സ്നേഹിച്ചു.ഊണിലും ഉറക്കിലും ചിരിയിലും കളിയിലും ഒരുമിച്ചായിരുന്നു അവര്‍.ഇരട്ട ശലഭങ്ങളെ പോലെ പാറി നടക്കുന്ന അവരെ നോക്കി ആളുകള്‍ പറഞ്ഞു."ദൈവത്തിനു പോലും പിരിക്കാനാവാത്ത സൌഹൃദം".ചെറുപ്പത്തിലേ പിതാക്കള്‍ നഷ്ടപ്പെട്ടവരായിരുന്നു അവരിരുവരും.ഒരാളുടെ പിതാവ്‌ കലാപത്തില്‍ കൊല്ലപ്പെട്ടതായിരുന്നു.കലാപത്തിനിടക്ക്‌ ആരെയോ കൊന്നകുറ്റത്തിന്‌ വധശിക്ഷക്കിരയായവനായിരുന്നു രണ്ടാമന്റെ പിതാവ്‌. ആ അനാഥാലയത്തിലെ ഏറ്റവും നല്ല സുഹൃത്തുക്കള്‍ അവര്‍ തന്നെയായിരുന്നു.

Oct 25, 2006

ഏകലവ്യന്റെ പെരുവിരല്‍

ഇന്നലെ അവിചാരിതമായാണ്‌ ദ്രോണരെ കണ്ടത്‌,ദ്രോണാചാര്യരെ.കൂടുതലൊന്നും ചോദിക്കല്ലെ സുഹൃത്തെ!കണ്ടു!പരിചയപ്പെട്ടു!അത്ര തന്നെ അപ്പ്പ്പോ നീ ചോദിക്കും ധൃഷ്ട്ദ്യുമന്‍ ദ്രോണരെ വധിച്ചതല്ലേ എന്ന്.അതൊന്നും എനിക്കറിയില്ല.അദ്ദേഹം പുതിയ വേഷത്തിലായിരുന്നു.പുനര്‍ ജന്മവുമാവാം.വിശേഷങ്ങളൊക്കെ പറഞ്ഞ കൂട്ടത്തില്‍ വെറുതെ ചോദിച്ചു പോയി.ആചാര്യര്‍ക്കെന്തെക്കിലും പ്രശ്നങ്ങളുണ്ടോ? കേള്‍ക്കേണ്ട താമസം പുള്ളിക്കാരന്‍ ചെറിയൊരു പെട്ടിയെടുത്ത്‌ തുറന്നു കാണിച്ചു.ഒരു കറുത്ത പെരുവിരല്‍ ! എന്നിട്ടദ്ദേഹം പറഞ്ഞു."ഇതാണിപ്പോള്‍ പ്രശ്നം.എന്തു ചെയ്യണമെന്നറിയില്ല"."പ്രശ്നമാവുമെങ്കില്‍ എന്തിനത്‌ മുറിച്ച്‌ വാങ്ങി?" ഞാന്‍ ചോദിച്ചു."പ്രിയ ശിഷ്യരെക്കാള്‍ ഒരു നാലാം ജാതിക്കാരന്‍ വളരുന്നത്‌ കണ്ടപ്പോള്‍ ചെറിയൊരു നിരായുധീകരണം.പക്ഷേ വിരലിപ്പൊ എനിക്കും വേണ്ട,ശിഷ്യര്‍ക്കും വേണ്ട."ഞാന്‍ നിര്‍ദ്ദേശിച്ചു."നാലാം ജാതിയിലെ വല്ല വിപ്ലവകാരികള്‍ക്കും നല്‍കിയേക്ക്‌. അവര്‍ മണ്ഡപം പണിത്‌ രക്തഹാരം ചാര്‍ത്തി കൊല്ലം തോറും അതിന്റെ മുന്‍പില്‍ വിപ്ലവ പ്രതിജ്ഞയെടുത്തങ്ങനെ കൊണ്ടു നടന്നോളും."കുട്ടുകാരാ ഇനി കൂടുതലൊന്നും ചോദിക്കരുത്‌. ദ്രോണര്‍ ആ പെരുവിരല്‍ പിന്നീടെന്തു ചെയ്തു എന്ന് സത്യമായിട്ടും എനിക്കറിയില്ല.

Oct 5, 2006

ഒരു (ബ്ലോഗു) ക്ഷമാപണം

ബ്ലൊഗുകള്‍ ഹരമായി തുടങ്ങിയാതായിരുന്നു. ബ്ലൊഗു കൂട്ടുകെട്ടുകള്‍ ഹരവുമായി മാരിയിരുന്നു.ആ ഹരത്തില്‍ ബ്ലൊഗു ലോകത്തങ്ങനെ ചിക്കി ചിനഞ്ഞു കമന്റും പറഞ്ഞു നടക്കെയാണു "സിമി"യുടെ "പിടകോഴി" യിലെത്തിയത്‌.(minisimi.blogspot.com) അവരുടെ പ്രൊഫയിലില്‍ "രാജ്യത്തിനു വേണ്ടി മിലിറ്ററി ബാരക്കുകളില്‍ ജീവിക്കുന്നവള്‍" എന്ന് വായിച്ചപ്പോല്‍ എന്റെ യുള്ളിലെ കണ്ടതു പറയുന്ന വിമര്‍ശകന്‍ ഒന്നുണര്‍ന്നു തിരുത്തി."ജീവിക്കാന്‍ വേണ്ടി ബാരക്കുകളില്‍ ജീവിക്കുന്നവള്‍" എന്ന് ഞാന്‍ തിരുത്തി.ഒരൊരുത്തരും തൊഴിലെടുക്കുന്നതും ജീവിത വഴികള്‍ തെരഞ്ഞെടുക്കുന്നതും അവര്‍ക്കു വേണ്ടിയാണെന്ന് വിശ്വസിക്കുകയും അതിനെ പഴിക്കരുതെന്നും വിശ്വസിക്കുന്നതുകൊണ്ടുള്ള ഒരു തിരുത്ത്‌,അത്രമാത്രമേ കരുതിയുള്ളൂ. ഒരായിരം ബദലുകള്‍ തുറന്നു കിടക്കുമ്പൊള്‍ തന്റെ വഴിയെയും വിധിയേയും പഴിക്കുന്നതില്‍ അര്‍ഥമില്ല.പിന്നീട്‌ സിമി അവളുടെ പ്രൊഫൈലില്‍ നിന്ന് ആ വാചകങ്ങല്‍ എടുത്തു മാറ്റുകയുണ്ടായി. തീര്‍ച്ചയായും ആ വാചകങ്ങളില്‍ സിമിക്ക്‌ വിശ്വാസമുണ്ടായിരുന്നെങ്കില്‍ അവര്‍ അതെടുത്തു മാറ്റരുതായിരുന്നു.എന്റെ ആ ഒരൊറ്റ കമന്റാണു സിമിയെ അതിനു പ്രേരിപ്പിച്ചതിങ്കില്‍ അതില്‍ അവര്‍ക്ക്‌ നീരസമൊ വേദനയോ ഉണ്ടെങ്കില്‍ ഒരു ബ്ലൊഗല്‍ എന്ന നിലയില്‍ ഞാന്‍ ക്ഷമാപണം നടത്തുന്നു.

Sep 25, 2006

ബ്ലോഗിണി

പുറത്ത്‌ നല്ല പൊടിക്കാറ്റ്‌ വീശുന്നുണ്ട്‌. ഫരീദ അതൊന്നും അറിയുന്നതേയില്ല. കാലാവസഥാ മാറ്റത്തിന്റെ മുന്നോടിയാവാം.ഫരീദയുടെ കണ്ണുകള്‍ ചുവന്നിരിക്കുന്നു. കഴിഞ്ഞ 12 മണിക്കൂറായി ഫരീദ ഒന്നും അറിയ്യുന്നില്ല. എ സി യുടേ മുഴക്കവും കമ്പ്യൂട്ടറിന്റെ ചെറിയ ഇരംബലും ഒഴിചാല്‍ തീര്‍ത്തും നിശബ്ദമാണവളുടെ ഫ്ലാറ്റ്‌. കഴിഞ്ഞ 12 മണിക്കൂറായി അവള്‍ കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക്‌ കണ്ണും നട്ടിരിക്കയാണ`.ഇടക്കെപ്പോഴൊ ഭര്‍ത്താവ്‌ ജോലികഴിഞ്ഞ്‌ വന്നതും വീണ്ടും ജോലിക്ക്‌ പൊയതും അവള്‍ ശ്രദ്ധിചിരുന്നില്ല.വിശാലമനസ്കന്റെ മലയാളം ബ്ലോഗിന്റെ കമന്റുകളിലൊന്നില്‍ അനോനിമസ്സായി സ്വത്വം മറചു വെചു അവളെഴുതിയിട്ട ചില വരികള്‍ ക്ക്‌ വരുന്ന പ്രതികരണങ്ങളിലേക്ക്‌ കണ്ണും നട്ടിരിക്കയാണവള്‍.അടുത്ത കമ്മെന്റും അനൊനിമസ്സയി തന്നെ അവള്‍ ടൈപ്പ്‌ ചെയ്തു തുടങ്ങി."ഭര്‍ത്താവിനരികില്‍ കിടക്കുമ്പൊഴും വിരഹദു:ഖിതയാവുന്നെന്‍ മനസ്സ്‌".പൂര്‍ണമയും ടൈപ്പ്‌ ചെയ്ത്‌ പബ്ലിഷ്‌ ചെയ്തപ്പോഴെക്കും വന്ന് കൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍ കൂടുതല്‍ ആവേശിതയാക്കി.തുടര്‍ചയെന്നോണം അവള്‍ വീണ്ടും ടൈപ്പ്‌ ചെയാന്‍ തുടങ്ങി."വിവാഹിതയായിട്ടും ദാമ്പത്യമെന്‍തെന്നറിയാത്തവള്‍" എന്നൊരു തലക്കെട്ടും നല്‍കി അവള്‍ എഴുതി "ഭര്‍ത്താവൊരിക്കലും അവളെ പേരെടുത്ത്‌ വിളിച്ചിരുന്നില്ല.ജോലിക്കും ഓവര്‍ റ്റയ്മിനുമ്മ് ശേഷം ക്ഷീണിച്ചുറങ്ങുന്ന അയാളെ കാണുംബോഴെല്ലാം തന്റെ മനസ്സില്‍ ചില സുരഭില സ്വപ്നങ്ങള്‍ കരിയാന്‍ തുടങ്ങുന്നത്‌ അവള്‍ അറിഞ്ഞു. തന്റെ പേരു താന്‍ പോലും മറന്നേക്കുമൊ എന്നവള്‍ സന്ദേഹപ്പെട്ടു" വരികള്‍ പോസ്റ്റ്‌ ചെയ്ത ശേഷം ഫ്ലാറ്റിന്റെ ഏകാന്തതയില്‍ ഇന്റര്‍നെറ്റിലെ ബ്ലൊഗര്‍മരുടെ കോലഹലങ്ങളിലേക്കു പ്രതികരണങ്ങല്‍ളിലേക്ക്‌ കണ്ണും നട്ടിരുന്നു.ഇടക്കെപ്പൊഴൊ ഭര്‍ത്തവ്‌ വീണ്ടും വന്നതും എന്തൊക്കെയൊ പുലംബുന്നതും അവള്‍ കേട്ടതു തന്നെയില്ല."ഫരീദ" എന്ന ഉച്ചത്തിലുള്ള വിളിക്കേട്ട്‌ അവള്‍ തിരിഞ്ഞു നോക്കി.കയ്യില്‍ ഒരു കപ്പ്‌ കാപ്പിയുമായി ഭര്‍ത്താവ്‌. ഉടന്‍ തന്നെ തിരിച്ച്‌ കമ്പ്യൂട്ടറിലേക്ക്‌ മുഖം പൂഴ്‌ത്തി ഫരീദ എന്ന സ്വന്തം ബ്ലൊഗില്‍ സ്വനാമത്തില്‍ അവള്‍ അടുത്ത പോസ്റ്റ്‌ റ്റയ്പു ചെയ്തു തുടങ്ങി."കളഞ്ഞു പോയ അവളുടെ നാമം അവള്‍ക്ക്‌ തിരിച്ച്‌ കിട്ടിയിരികുന്നു" പൊസ്റ്റിന്റെ ബാക്കി ഭാഗവും കൂടി റ്റ്യപ്‌ ചെയ്ത്‌ പ്രതികരണങ്ങള്‍ക്കായി അവള്‍ കാത്തിരിപ്പ്‌ തുടങ്ങി.