Dec 2, 2006
സൌദി മലയാളികള്‍ ബ്ലോഗാത്തതെന്ത്?
ഈയിടെക്ക് സുനിലേട്ടന്‍ സൌദിബ്ലൊഗ് മീറ്റിനെ കുറിച്ചു സൂചിപ്പിച്ചപ്പോഴാണു സൌദിയില്‍ നിന്നുള്ള മലയാളം ബ്ലൊഗുകളുടെ ഒരു കണക്കെടുപ്പിനിറങ്ങിയത്.കണക്കെടുപ്പ് കഴിഞ്ഞപ്പോഴും ഒരുപാട് വിരലുകള്‍ ബാക്കി നില്‍ക്കുന്നു.കേരളം കഴിഞ്ഞാല്‍ ഏറ്റവുംകൂടുതല്‍ മലയാളികള്‍ തിങ്ങിപാര്‍ക്കുന്ന സൌദിയില്‍ നിന്നുമുള്ള മലയാളി ബ്ലോഗേര്‍സിന്റെ എണ്ണമെടുക്കാന്‍ ഒരു കയിന്റെ വിരലുകള്‍ മതി എന്നത് സങ്കടം തന്നെ.എന്താവാം സൌദി മലയാളികള്‍ ബ്ലൊഗാത്തത്?????????????
Subscribe to:
Post Comments (Atom)
10 comments:
സൌദി മലയാളികള്‍ ബ്ലോഗാത്തതെന്ത്?
please comment
പ്രിയ ഷഫീഖ്,
സൌദിയില്‍ ചിലതരം വിപരീത സാഹചര്യങ്ങള്‍ ഉള്ളതിനാല്‍, ഇവിടത്തെ വിലാസം ഉപയോഗിക്കാതെ ബ്ലോഗുന്നവര്‍ കുറെപ്പേര്‍ ഉണ്ടായേക്കുമെന്ന് ഞാന്‍ കരുതുന്നു. ജോലിസ്ഥലത്തെ നെറ്റ് സൌകര്യമാണല്ലോ പലര്‍ക്കും ആശ്രയം. അപ്പോള്‍, ഐഡന്റിറ്റി മറച്ചുവെച്ച് ചെയ്യാതെ തരമില്ല. എങ്കിലും, ഈയിടെ ബ്ലോഗുകളില്‍ അരങ്ങേറിയ ചില 'ഗൌരവതരങ്ങളായ' ചര്‍ച്ചകളുടെ പരിണതിയായി കൂടുതല്‍പേര്‍ ഈ രംഗത്തേക്ക് വരുമെന്ന് സൂചനകളുണ്ട്. നമുക്ക് കാത്തിരിക്കാം. ഇപ്പോള്‍ വേണ്ടത് ധൃതിപിടിച്ച് 'മീറ്റണം' എന്ന വാശി ഒഴിവാക്കി, ഉള്ളവര്‍ തമ്മില്‍ ഒരു മെച്ചപ്പെട്ട പരിചയം/ബന്ധം ഉണ്ടാക്കിയെടുക്കുകയാണ്. താങ്കള്‍ എന്തു പറയുന്നു?
ഗുഡ് ഐഡിയ മിസ്റ്റര്‍ ശിവപ്രസാദ്. ഇവിടെ റൂമിലിരുന്നു ബ്ളോഗില്‍ പണിയുന്നവര്‍ വളരെ കുറവായിരിക്കും.
കിരാതന്‍
:)-S-
ജിദ്ദയില്‍ ഞങ്ങള്‍ ഒരു സൌഹൃദ കൂട്ടയമ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്.കൂടുതല്‍ പേരെ ബ്ലോഗിലേക്ക് ആകര്‍ഷിക്കാനും ശ്രമിക്കുന്നുണ്ട്.
ഷൈഫിയെ.. ആപ്പീസിലിരുന്നു സൗദി മലയാളികള്‍ നേരെ ചൊവ്വേ പണിയെടുക്കുന്നത് പിടിക്കണില്ല്യേ ?
പ്രിയപ്പെട്ട ഷെഫി,
നിങ്ങളെ ബന്ധപെടാനുള്ള ഫോണ്‍ നമ്പര്‍..?
ഞാനും ജിദ്ദയിലെ ഒരു പ്രവാസി ആണ്
എല്ലാവര്‍ക്കും ആശംസകള്‍!
ബൂലോകം വളരട്ടെ!
:)
Mattonnum kondalla MONE.... Oru Malayaly Blogiyeyum Oru Saudi Blogiyeyum avarude blog karanathal jayililadachad than arinjittille? Adukondu koodudal bloganda. THIS IS SAOOOODI ARABIA....
ഷെഫി, നിങള്‍ സൗദിയിലായിരുന്നൊ? ഞാനറിഞിരുന്നില്ല കേട്ടോ. സോറി. ഈ ബ്ലോഗും മുന്‍പൊന്നും ശ്രദ്ധയില്പ്പെടാതിരുന്നതെന്തേ എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഞാന്‍ കുറച്ചുമാസങള്‍ക്കുമുന്‍പുവരെ സൗദിയില്‍ ബ്ലോഗിയിരുന്നു കേട്ടോ :)
Post a Comment