Oct 5, 2006
ഒരു (ബ്ലോഗു) ക്ഷമാപണം
ബ്ലൊഗുകള്‍ ഹരമായി തുടങ്ങിയാതായിരുന്നു. ബ്ലൊഗു കൂട്ടുകെട്ടുകള്‍ ഹരവുമായി മാരിയിരുന്നു.ആ ഹരത്തില്‍ ബ്ലൊഗു ലോകത്തങ്ങനെ ചിക്കി ചിനഞ്ഞു കമന്റും പറഞ്ഞു നടക്കെയാണു "സിമി"യുടെ "പിടകോഴി" യിലെത്തിയത്.(minisimi.blogspot.com) അവരുടെ പ്രൊഫയിലില്‍ "രാജ്യത്തിനു വേണ്ടി മിലിറ്ററി ബാരക്കുകളില്‍ ജീവിക്കുന്നവള്‍" എന്ന് വായിച്ചപ്പോല്‍ എന്റെ യുള്ളിലെ കണ്ടതു പറയുന്ന വിമര്‍ശകന്‍ ഒന്നുണര്‍ന്നു തിരുത്തി."ജീവിക്കാന്‍ വേണ്ടി ബാരക്കുകളില്‍ ജീവിക്കുന്നവള്‍" എന്ന് ഞാന്‍ തിരുത്തി.ഒരൊരുത്തരും തൊഴിലെടുക്കുന്നതും ജീവിത വഴികള്‍ തെരഞ്ഞെടുക്കുന്നതും അവര്‍ക്കു വേണ്ടിയാണെന്ന് വിശ്വസിക്കുകയും അതിനെ പഴിക്കരുതെന്നും വിശ്വസിക്കുന്നതുകൊണ്ടുള്ള ഒരു തിരുത്ത്,അത്രമാത്രമേ കരുതിയുള്ളൂ. ഒരായിരം ബദലുകള്‍ തുറന്നു കിടക്കുമ്പൊള്‍ തന്റെ വഴിയെയും വിധിയേയും പഴിക്കുന്നതില്‍ അര്‍ഥമില്ല.പിന്നീട് സിമി അവളുടെ പ്രൊഫൈലില്‍ നിന്ന് ആ വാചകങ്ങല്‍ എടുത്തു മാറ്റുകയുണ്ടായി. തീര്‍ച്ചയായും ആ വാചകങ്ങളില്‍ സിമിക്ക് വിശ്വാസമുണ്ടായിരുന്നെങ്കില്‍ അവര്‍ അതെടുത്തു മാറ്റരുതായിരുന്നു.എന്റെ ആ ഒരൊറ്റ കമന്റാണു സിമിയെ അതിനു പ്രേരിപ്പിച്ചതിങ്കില്‍ അതില്‍ അവര്‍ക്ക് നീരസമൊ വേദനയോ ഉണ്ടെങ്കില്‍ ഒരു ബ്ലൊഗല്‍ എന്ന നിലയില്‍ ഞാന്‍ ക്ഷമാപണം നടത്തുന്നു.
Subscribe to:
Post Comments (Atom)
4 comments:
താങ്കളുടെ ക്ഷമാപണവും താങ്കളുടെ കമന്‍റും അനോണിയുടെ മറുപടിയും പിന്നെ ഇന്നലെ കരീം മാഷിന്‍റെ പരിഭവവും എല്ലാം കൂടെ ചേര്‍ത്തു വായിക്കുമ്പോള്‍ എന്തോ ഒരു പന്തിയില്ലായ്മ. ഒരു വിഷമം. നമ്മളൊക്കെ കൂടി അവര്‍ക്കെതിരെ ഒരു യുദ്ധ പ്രഖ്യാപനമായിരുന്നോ നടത്തിയത്??
അതു കൊണ്ടാണൊ അവര്‍ പിന്തിരിഞ്ഞു പോയത്??
താങ്കളുടെ ;തിരുത്ത്’ത്തില്‍ യോജിപ്പില്ലെങ്കിലും അഭിപ്രായം പറയാന്‍ താങ്കള്‍ക്കും അവകാശമുണ്ടല്ലൊ. അല്ലെങ്കിലും അഭിപ്രായം ഇരുമ്പുലക്കയൊന്നുമല്ല.
അവരുടെ ബ്ലോഗില്‍ എന്തോ പ്രശ്നം എഴുതിയിരുന്നു
അതുകൊണ്ടു തന്നെ അവര്‍ തിരിച്ചു വരും എന്നു നമുക്ക് പ്രത്യാശിക്കാം.
സ്നേഹത്തോടെ
രാജു.
avar thirichu varumennu thanee pratheekhikkam
ഡിയര്‍ രാജു,
ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു.
ഒോരോരുത്തര്‍ക്കും സ്വന്തമായ അഭിപ്രായം ഉണ്ടാവുമല്ലോ?. പക്ഷേ അവര്‍ പോയത് എന്റെ അഭിപ്രായം കാരണമാണെങ്കില്‍ തീര്‍ച്ചായായും ഞാന്‍ ഖേദിക്കുന്നു.
അവര്‍ തിരിച്ചു വരണമെന്ന് ആത്മാര്‍ഥമായും ആഗ്രഹിക്കുന്നു
താങ്കള്‍ പറഞതു അരുതാത്തതു തന്നെ യാണ്. കാരണം ജീവിക്കാന്‍ വേണ്ടിയാണെങ്കിലും നമ്മള്‍ സുഖമായി വീടിനുള്ളില്‍ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവും കുട്ടികളുമൊത്തു കഴിയുമ്പൊള്‍ നമ്മുടെ നാടിനു വേണ്ടി അകലെ ബാരക്കുകളില്‍ കഴിയുന്നവര്‍ “ജീവിക്കാന്‍“ വേണ്ടി ബാരക്കുകള്‍ തേടി പോയതാണെന്ന താങ്കളുടെ കമന്‍റ് കുറെ കടന്ന കയ്യായിപ്പൊയി. അല്പ്മെങ്കിലും രാജ്യസ്നേഹം താങ്കള്‍ക്കുണ്ടായിരുന്നെങ്കില്‍ താങ്കളുടേ മനസ്സില്‍ നിന്നൂം ഇങിനെ ഒരു ആശയം വരില്ലായിരുന്നു. നെഞ്ചില്‍ ഒരു കത്തിയെടുത്തു കുത്തിയുരുന്നെങ്കില്‍ അതു തിരിഛെടുക്കാമായിരുന്നു. പക്ഷെ നാവില്‍ നിന്നും വീണതു (മനസ്സിലുള്ളതെ നാവില്‍ വരൂ)
തിരിച്ചെടുക്കാന്‍ കഴിയീല്ല സുഹ്രുത്തെ.
സസ്നെഹം
നന്ദു - റിയാദ്
Post a Comment