Nov 15, 2006
സൌഹൃദം
ആ അനാഥാലയത്തിലെ ഏറ്റവും നല്ല സുഹൃത്തുക്കള്‍ അവരായിരുന്നു.അവിടെ ഏറ്റവും പ്രായം കുറഞ്ഞവരും അവരായിരുന്നതിനാല്‍ ഏവരും അവരെ ഏറെ സ്നേഹിച്ചു.ഊണിലും ഉറക്കിലും ചിരിയിലും കളിയിലും ഒരുമിച്ചായിരുന്നു അവര്‍.ഇരട്ട ശലഭങ്ങളെ പോലെ പാറി നടക്കുന്ന അവരെ നോക്കി ആളുകള്‍ പറഞ്ഞു."ദൈവത്തിനു പോലും പിരിക്കാനാവാത്ത സൌഹൃദം".ചെറുപ്പത്തിലേ പിതാക്കള്‍ നഷ്ടപ്പെട്ടവരായിരുന്നു അവരിരുവരും.ഒരാളുടെ പിതാവ് കലാപത്തില്‍ കൊല്ലപ്പെട്ടതായിരുന്നു.കലാപത്തിനിടക്ക് ആരെയോ കൊന്നകുറ്റത്തിന് വധശിക്ഷക്കിരയായവനായിരുന്നു രണ്ടാമന്റെ പിതാവ്. ആ അനാഥാലയത്തിലെ ഏറ്റവും നല്ല സുഹൃത്തുക്കള്‍ അവര്‍ തന്നെയായിരുന്നു.
Subscribe to:
Post Comments (Atom)
5 comments:
ഒരു കുഞ്ഞു കഥ കൂടി. കമന്റുമെന്ന പ്രതീക്ഷയോടെ
എഴുതാപ്പുറങ്ങള്‍ കൂട്ടിയെടുത്ത് വായിച്ചാലും പ്രതീക്ഷ നല്‍കുന്ന കഥ..നന്നായി.
-പാര്‍വതി.
ഷെഫി,
മനസ്സിലൊത്തിരിയുണ്ടെങ്കിലും
മഷിപടരുന്നതല്‍പ്പം മാത്രം.
നന്നായി :)
-സുല്‍
പറയാതെ പറഞ്ഞ സത്യത്തിനു അഭിനന്ദനങ്ങള്‍.
നന്ദി പാര്‍വതി,
സുല്‍,സാന്റോസ് നന്ദി
Post a Comment