Oct 16, 2008

സാക്ഷ്യങ്ങളാണ്‌

സാക്ഷ്യങ്ങളാണ്‌
മൊഴിയാവാന്‍
വാക്കുകളില്ലാത്ത
സാക്ഷ്യങ്ങള്‍

പാതി കടിച്ച
പേരക്ക
പഴയതെങ്കിലും
തേച്ചു വെളിപ്പിച്ച
ഒരു ജോടി ഹവായ്‌

അച്ചനെയറിയാത്ത
ജന്മം നല്‍കിയപ്പോഴെ
മരിച്ച അമ്മയുടെ
ഛായയുള്ള
പിച്ച വെച്ച്‌ തുടങ്ങുന്ന കുഞ്ഞ്‌
അമ്മയുടെ ഒക്കത്ത്‌
ചാനലുകളില്‍
ലൈവാകുന്ന
പിഞ്ചു കിടാവ്‌

ചേറില്‍ പൂണ്ട്‌
കിടക്കുന്ന തലയോടിന്റെ
പടവും
സാക്ഷ്യങ്ങളാണ്‌

പടിയിറങ്ങുന്ന
ബാലികമാരുടെ
അമ്മമാരുടെ
നെഞ്ചിലേക്ക്‌
ഉന്നം പിടിച്ച
കവണകളും

11 comments:

ശ്രീ said...

ശരിയാണ്.

സുല്‍ |Sul said...

പടിയിറങ്ങുന്ന
ബാലികമാരുടെ
അമ്മമാരുടെ
നെഞ്ചിലേക്ക്‌
ഉന്നം പിടിച്ച
കവണകളും

നല്ല വരികള്‍. ചുട്ടുപൊള്ളുന്ന ഓര്‍മ്മപെടുത്തലുകള്‍
-സുല്‍

G.MANU said...

yes

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അതു തന്നെയാണ്

Areekkodan | അരീക്കോടന്‍ said...

ചുട്ടുപൊള്ളുന്ന വരികള്‍.

Pongummoodan said...

ശരിക്കും

Unknown said...

സാക്ഷ്യം.

Jayasree Lakshmy Kumar said...

സത്യം.മൊഴികളില്ലാത്ത സാക്ഷ്യങ്ങൾ

thoufi | തൗഫി said...

:)

-- മിന്നാമിനുങ്ങ്

നജൂസ്‌ said...

ചേറില്‍ പൂണ്ട്‌
കിടക്കുന്ന തലയോടിന്റെ
പടവും
സാക്ഷ്യങ്ങളാണ്‌...

സാക്ഷ്യപ്പെടുത്തലുകളാണ്. ഓര്‍മ്മപെടുത്തലാണ്. ചുറ്റുമുള്ള ചിലന്തിവലകളുടെ ഒട്ടിപ്പിനെ. പടിയിറങുന്ന കുഞ്ഞുചെരുപ്പുകളുടെ കിലുക്കങളെ..

നരിക്കുന്നൻ said...

ഈ ചുട്ടെടുത്ത വരികളും സാക്ഷ്യങ്ങളാണ്.