എന്റെ ജനനത്തിനും കൃത്യം ഒരു മാസം മുന്‍പാണ് എന്റെ ഉപ്പ പ്രവാസിയാകുന്നത്.ഞാന്‍ പ്രവാസിയായതിനും ആറുമാസങ്ങള്‍ക്ക് ശേഷമാണ് ഉപ്പ പ്രവാസം അവസാനിപ്പിക്കുന്നത്.
ഓര്‍മ വെച്ച നാള്‍ മുതലുള്ള ഈ ജീവിതത്തിനിടക്ക് ഉപ്പയുമായി ഒത്തു കഴിഞത് കേവലം മൂന്നു വര്‍ഷം മാത്രമാണെന്ന കണക്കെടുപ്പ് ഏറെ കാലം മുന്‍പേ എടുത്തു തുടങ്ങിയതാണ്. ഒരു പക്ഷേ ഒന്നു സ്വസ്ഥമായിരുന്നാല്‍ ഒരേകദേശ കണക്കെടുപ്പിനപ്പുറം കൃത്യമായ ദിനങ്ങളുടെ കണക്കെടുപ്പു തന്നെ എടുക്കാനായേക്കും.
വിവര സാങ്കേതികങ്ങള്‍ അത്രയൊന്നും വിപുലമല്ലാതിരുന്ന ഒരു കാലത്തെ പിതാവ്-പുത്രന്‍ എന്ന ജൈവികവും സാമൂഹികവുമായ ക്രമത്തേയും പരസ്പര്യ ബന്ധത്തേയും എങനെയാണ് പടുത്ത് ഉയര്‍ത്തിയിരുന്നത് എന്നും ഞങ്ങള്‍ക്കിടയിലെ സ്നേഹ ബന്ധം എങനെയാണ് സൃഷ്ടിക്കപ്പെട്ടതും പരിപാലിക്കപെട്ടതും എന്നത് ഏറെ കൌതുകത്തോടെ ഓര്‍ത്തെടുക്കാറുണ്ട്.
കേരളത്തെ കുറിച്ചുള്ള യാത്രാവിവരണത്തില്‍ വൈദേശിയായ ഒരു പത്രപ്രവര്‍ത്തക വരച്ചു വെച്ചു.“ കേരളത്തിലെ പാതയോരത്തും കായലോരത്തും വലിയ മാളികകളും സൌധങ്ങളും കാണും ഭംഗിയുള്ള വീടുകളും ഒത്തിരി കാണും. പക്ഷേ അവയില്‍ പലതും ശൂന്യമാണ്. വിദേശത്ത് ജീവിച്ച് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വന്നു താമസിച്ചു പോവുന്നവര്‍.മറ്റു ചിലതില്‍ കുഞുങ്ങളും സ്ത്രീകളും മാത്രമേ ജീവിക്കുന്നുള്ളൂ. പുരുഷന്മാര്‍ വിദേശത്ത് ജോലി നോക്കുന്നവര്‍ , ഈ വലിയ വീടുകളില്‍ വര്‍ഷത്തിലൊരിക്കല്‍ അഥിതികളായ് എത്തുന്നവര്‍”.
കേരളീയന്റെ പ്രവാസം ഈയടുത്തൊന്നും തുടങ്ങിയതല്ല. ആവശ്യത്തിലധികം ചര്‍ച്ച ചെയ്ത് ക്ലീഷേ ആയി പോയ പദമാണ് പ്രവാസമിപ്പോള്‍ മലയാളത്തില്‍. എങ്കിലും ഈയൊരു തലക്കെട്ടില്‍ ഇത്തരം ഒരു കുറിപ്പിനു ഇപ്പോള്‍ കാരണം ബീരാന്‍ കുട്ടിയുടെ ഗള്‍ഫ് ഭാര്യ പോസ്റ്റും അതിന്മേല്‍ നടന്ന ചര്‍ച്ചയും , മാധ്യമം വാര്‍ഷിക പതിപ്പില്‍ എന്‍.പി ഹാഫിസ് മുഹമദിന്റേതായി വന്ന ഒരു പഠനവും ചേര്‍ത്തു വായിച്ചതു കൊണ്ടാണ്.
കേരളത്തില്‍ മൊത്തം പതിനെട്ടര ലക്ഷത്തോളം പ്രവാസികള്‍ ഉണ്ടെന്നാണ് കണക്ക്, ഏറ്റവും കൂടുതല്‍ ഗള്‍ഫ് ഭാര്യമാര്‍ ഉള്ള ഇന്ത്യന്‍ സംസ്ഥാനം കേരളമാണ്.കേരളത്തിലെ നൂറു കുടുംബങ്ങളില്‍ 27 പേരും വിദേശത്ത്.
70 കളിലെ ഗള്‍ഫ് ബൂമോടെ ശക്തമായി തുടങ്ങിയ പ്രവാസം മലയാളി സാമൂഹിക സാമ്പത്തിക ജീവിതത്തെ മാറ്റി മറിച്ചത് നിസ്സാരാളവിലൊന്നുമല്ല.
കേരളീയന്റെ പ്രവാസം മലയാളത്തിന്റെ ചില വാക്കുകകളുടെ അര്‍ത്ഥതലം തന്നെ മാറ്റി കളഞു.കുടുംബം ,വിരഹം തുടങ്ങിയവ പോലെ,
അണുകുടുംബത്തില്‍ പോലും കുടുംബം എന്ന സങ്കല്പം അഛന്‍,അമ്മ, കുട്ടികള്‍ എന്നിവരുടെ ചേര്‍ന്നുള്ള ജീവിതമെങ്കില്‍ പ്രവാസകാല മലയാളത്തിലെ കുടുംബത്തില്‍ ആംഗങ്ങളില്‍ പലരും അതിഥികളെ പോലെയായ്.
ഏറ്റവും തീക്ഷണമായ വൈകാരികാനുഭവമായിരുന്നു വിരഹം. വിരഹം എന്ന് ആ വാക്ക് അതിതീക്ഷണ്മായി അത് അര്‍ത്ഥമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജനിച്ചു വീഴുമ്പോഴേ കുടുബാംഗത്തിന്റെ അകന്നിരിക്കല്‍ അനുഭവിക്കയും അതിലേക്ക് മാനസികമായി കണ്ടീഷന്‍ ചെയ്യപ്പെടുകയും ചെയ്ത പുതു പ്രവാസ കുടുംബത്തിലെ തലമുറക്ക് വിരഹം തീക്ഷണമാവുന്നില്ല. വിരഹാവസ്ഥ ജീവിതത്തിലെ അനിവാര്യതയാണെന്ന് അവര്‍ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ മനസ്സില്‍ പാകപ്പെടുത്തി വെച്ചിരിക്കുന്നു. അത്തരത്തില്‍ പ്രവാസം അര്‍ത്ഥതീക്ഷണത ചോര്‍ത്തികളഞ വാക്കാണ് വിരഹം.
************************
എന്റെ ഫ്ലാറ്റിനോട് ചേര്‍ന്ന വാതിലുള്ള അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്നത് ഒരു ഫിലിപ്പിനോ കുടുംബം , 50 കഴിഞ അച്ചന്‍, 27 ഉം 25 ഉം വയസ്സ് പ്രായമുള്ള രണ്ട് ആണ്മക്കള്‍. അമ്മയും അനിയത്തികുട്ടിയും വരുന്നത് അവധികാലത്ത് കേവലം ചില ദിനങ്ങളിലേക്ക് മാത്രം.
ആ ഫ്ലാറ്റിലേക്ക് പല ദിനങ്ങളിലും അച്ചന്‍ അയാളുടെയും മക്കള്‍ അവരുടെയും ഗേള്‍ഫ് ഫ്രണ്ട്സ് (സെക്സ് മേറ്റ്??)മായി വരുനു. ലൈഗികത, ദാഹ വിശപ്പ് വിസര്‍ജ്ജനം പോലെയുള്ള ശാരീരികാവശ്യമാണെന്ന മാനസിക ബോധമുള്ള ഒരു സമൂഹത്തില്‍ സംഭവിക്കാവുന്നത്.
എന്നാല്‍ ലൈഗികത ജീവിത നിലനില്‍പ്പിന് അനിവാര്യമായി വെള്ളവും ഭക്ഷണവും പോലെയോ, അല്ലെങ്കില്‍ വിസര്‍ജ്ജനം പോലെ അടക്കി വെക്കാനാവാത്ത ഒന്നെല്ലെന്നും അത് സ്വയം നിയന്ത്രിക്കാവുന്ന വികാരമാണെന്നും വിദഗദര്‍ പറയുന്നു. അതൊരിക്കലും അടക്കി വെക്കാനാവുമായിരുന്നില്ലെന്കില്‍ വിവാഹ പൂര്‍വ്വ ലൈഗിക ബന്ധം നമ്മുടെ സമൂഹത്തില്‍ സാധാരണമായി പോയേനെ.
കേരളീയന്റെ മാനസിക ബോധം രതി എന്നത് പ്രണയത്തിന്റെയും സ്നേഹത്തിന്റേയും പൂരണതയിലാണ്. അത് ശാരീരികത്തോടൊപ്പം മാനസികവുമായ ആവശ്യമാണ്. മനസ്സു ചേരാതെ കേവലം ശരീരം കൊണ്ട് സംത്രൃപ്തമാക്കാന്‍ കഴിയാത്തത്. അതു കൊണ്ടാണ് ഇരുപതഞ്ചും ഇരുപതും വര്‍ഷം പ്രവാസിയാവുകയും ജീവിതത്തിലെ മൈഥുനങ്ങളെ എണ്ണിയെടുക്കാനും കഴിയുന്ന പ്രവാസികളൂം സംതൃപത കുടുംബ ജീവിതം നയിക്കുന്നത്.
എന്നാല്‍ നമ്മുടെ പൊതു സമൂഹത്തിന്റെ ഒരു ധാരണ പ്രവാസി ഭാര്യമാര്‍ രതി സംതൃപ്തികിട്ടാതെ കാമാസക്തരായി തൃഷണ മുറ്റി നിലക്കയാണെന്നും ഒന്നും തൊട്ടാല്‍ അവള്‍ വളയും വീഴും എന്നൊക്കെയുള്ള മൌഢ്യമാണ്. ജീവിതത്തിന്റെ അനിവാര്യ ഘട്ടത്തില്‍ കുടുംബനാഥയാവേണ്ടി വന്ന അവള്‍ ആരോടെങ്കിലും സംസാരിക്കുന്നത് പോലും ഈയൊരു മഞ കണ്ണില്‍ നോക്കിയെടുത്ത് കളയും അത്തരക്കാര്‍. പ്രവാസി ഭര്‍ത്താക്കന്മാരൊക്കെയും പ്രവസിത ദേശത്ത് വിവാഹ ബാഹ്യ ലൈഗിക സംത്ര്പ്തി നേടുന്നു എന്ന വിപരീത അര്‍ഥം കല്പിച്ചു കൊടുക്കേണ്ടി വരും ഈ മിഥ്യാ ധാരണക്ക്. അല്ലെങ്കില്‍ അവരും അസംതൃപ്ത ലൈഗികതയുള്ളവരാണെന്ന് അര്‍ഥം വെക്കാം. മറ്റൊരു പ്രവാസ ജീവിത ശൈലി ലൈഗിക മരവിപ്പ് സൃഷ്ടിക്കുന്നുവെന്നും അവര്‍ക്ക് ഇണയെ സംതൃപ്തിപെടുത്താനാവില്ല എന്നുമുള്ള വിശ്വാസം. യുവത്വം പിന്നിടുന്ന ഒരു സമൂഹത്തിലെ വ്യായാമ ആരോഗ്യ ജീവിത ശീലങ്ങളില്‍ പ്രവാസിയിലും ഇതരനിലും വലിയ മാറ്റങ്ങളൊന്നുമില്ല്.മാനസീക തലത്തിലാണ് അവരുടെ വ്യത്യാസം കൂടുതലായും ഉള്ളത്. ഇത്തരം മരവിപ്പുകള്‍ ശരീരത്തിന്റെയല്ല മനസ്സിന്റെയാണ് , അതു തന്നെ പ്രവാസാത്തിലേക്ക് കണ്ടീഷന്‍ ചെയ്ത് വളര്‍ത്തിയെടുത്ത പുതു തലമുറയില്‍ വളരെ ന്യൂനപക്ഷത്തിനു സംഭവിച്ചേക്കാവുന്നതും.
പ്രവാസവും വിരഹവും അനിവാര്യമാണെന്ന് അറിഞു വളര്‍ന്ന യുവ തലമുറയുടെ ലൈഗിക പ്രതിക്ഷകളും അതിനൊടൊപ്പം തന്നെ അവര്‍ പാകപ്പെടുത്തുന്നുണ്ട്. അതു കൊണ്ട് തന്നെ തൊട്ടാല്‍ തെറിക്കുന്ന തൃഷണ പേറുന്നവരല്ല ഗള്‍ഫ് ഭാര്യമാര്‍.
അകന്നിരിക്കലിലൂടെ മരവിപ്പ് വരുന്നവരുമല്ല പുതു തലമുറയിലെ ഗള്‍ഫ് ഭര്‍ത്താക്കള്‍.
ലൈഗികത ഏകാംഗ പ്രക്രിയല്ലെന്നും അത് ഒരു കൂടിച്ചേരലിലൂടെ സാക്ഷാത്കരിക്കപ്പെടുന്ന കര്‍മവുമായിരിക്കെ അത് ഒരാള്‍ക്ക് മാത്രമായി നഷടപ്പെടുന്നോ നേടുന്നോ ഇല്ല പ്രവാസത്തിലൂടെ.പക്ഷേ ജീവിതത്തിലെ ഒരു വൈകാരിക ശമനത്തെ എണ്ണിയെടുക്കാവുന്നടെത്തോളം പരിമിതമാവുന്നതിന്റെ നിസ്സഹായതയില്‍ സങ്കടപെടാതെ വയ്യ.
വാല്‍കഷ്ണം:- പ്രവാസത്തെ ഈയിടെയായി കുടിയേറ്റം എന്ന് വിളിച്ച് കാണുന്നു. കുടിയേറ്റം എന്ന വാക്കിനര്‍ത്തം തന്നെ “അന്യ ദിക്കില്‍ കുടി പാര്‍ക്കല്‍ “ എന്നാണ്. കുടിയേറുന്നവന്‍ കുടിയേറ്റദേശത്ത് തന്നെ ജീവിതം കരുപിടിപിച്ച് ആദേശത്തിന്റെ അംഗമായി കുടുംബം അവിട്ടെ നട്ടു നനച്ചെടുത്ത് കുടിവെക്കുന്നവനാണ്. പലപ്പോഴും ആ ദേശത്തിനെ ചില സംസ്കാരങ്ങളെ സ്വാംശീകരിക്കുന്നവരും. നമ്മുടെ പഴയ മലയോര കര്‍ഷക കുടിയേറ്റങ്ങള്‍ തന്നെ ഉദാഹരണം.
എന്നാല്‍ പ്രവാസത്തിനര്‍ത്തം താല്‍കാലിക വിരഹം, വിദേശവാസം എന്നാണ്. പ്രവാസി ഒരിക്കലും പ്രവസിത ദേശത്തോട് ഒട്ടുന്നില്ല. അവന്‍ അവിടെ അന്യന്യായി തന്നെ നില്‍ക്കുന്നു. അതൊരു താല്‍കാലിക ഇടം മാത്രമാണെന്നും എത്രയും പെട്ടെന്ന് ഒരു തിരിച്ച് പോക്ക്ക് ആശിക്കുന്നവനുമാണ്.അതു കൊണ്ട് തന്നെ പ്രവസിത ദേശത്ത് അവന്‍ ഒന്നും സ്വന്തമാക്കുന്നില്ല. സ്വന്തമായതൊക്കെ അവന്‍ നാട്ടിലേക്ക് എത്തിക്കുന്നു. കുടുംബം നാട്ടിലായി പോവുന്നവനെ പ്രവാസി എന്ന് തന്നെ വിളിക്കലാവും ചേര്‍ച്ച എന്ന് തോന്നുന്നു. മലയാളിയുടേത് ഗള്‍ഫ് കുടിയേറ്റമല്ല പ്രവാസം തന്നെയാണെന്ന് പറയാലാവും ശരി എന്ന് തോന്നുന്നു.
Oct 27, 2008
Subscribe to:
Post Comments (Atom)
36 comments:
പ്രവാസം എന്നാല്‍ മറ്റൊരു നാട്ടില്‍ കഴിയാന്‍ നിര്‍ബന്ധിതരായിതീരുന്ന പ്രകൃയ അല്ലേ? അതില്‍ നാടുകടത്തപ്പെടുന്നവന്‍ എന്ന ധ്വനി അല്ലേ?
ഗള്‍ഫ് വാസികള്‍ക്ക് യോജിച്ച പേര് കരാര്‍ തൊഴിലാളികള്‍ എന്നല്ലേ? പ്രവാസവും അല്ല കുടിയേറ്റവും അല്ല.
ഓടോ: നീ പ്രവാസിയായിരിക്കുമ്പോള്‍
അവന്റെ ചട്ടങ്ങളാകുന്നു
നിന്റെ സങ്കീര്‍ത്തനങ്ങള്‍.
നല്ലൊരു പോസ്റ്റ്..അഭിനന്ദനങ്ങള്‍..!
പട്ടാളക്കാരനെ ഏതില്‍ ഉള്‍പ്പെടുത്താം..?
കഴമ്പുള്ള നിരീക്ഷണങ്ങൾ
ശെഫി,
ഗൾഫ് സിഡ്രം ആരുടെ സംഭാവനയാണ്?.
കേരളത്തിലെ, പ്രവാസികളുടെ മക്കൾ ഇപ്പോൾ ജീവിക്കുന്ന ചുറ്റ്‌പാട് എന്താണ്?.
അടക്കി വെച്ച വികാരങ്ങൾ, ഒരു തരം മരവിപ്പിലേക്കും, അത് പിന്നിട് പലതരം മാനസിക രോഗങ്ങളിലേക്കും പടരുന്നു എന്ന സത്യം ഉൾക്കൊള്ളാൻ മലയാളികൾ തയ്യറായിട്ടില്ല.
എല്ലാറ്റിനും പശ്ചാത്ത്യസംസ്കാരം അനുകരിക്കുന്ന നാം, എന്ത്‌കൊണ്ട്, മനശാസ്ത്ര രംഗത്തും, മാനസിക പ്രയാസങ്ങൾ പ്രതിരോധിക്കുന്നതിലും മാത്രം ഇപ്പോഴും സമൂഹത്തിന്റെ വിധിവിലക്കുകളും, മൂഡമായ വിശ്വാസങ്ങളും കൊട്ടിപിടിച്ച് കിടന്നുറങ്ങുന്നു.
മലബാറിൽ 80% വരുന്ന കുടുബത്തിന്റെ ഭരണകർത്താവ് സ്ത്രിയാണ്. 30-40 വയസ്സിനിടയിലുള്ള പുരുഷ സ്ത്രി അനുപതം, ഇവിടെ 35% സ്ത്രികൾ കൂടുതാലാണെന്നാണ് കാണിക്കുന്നത്.
സ്നേഹത്തോടെ, ആശ്വാസത്തോടെ ജീവിക്കുവാൻ പ്രവാസികൾ പഠിക്കണം, അതിനുള്ള വേദിയുണ്ടാവണം. വിരഹത്തിന്റെ വേദനയുടെ കാഠിന്യം കുറയ്ക്കുവാനുള്ള, കൗൺസിലിങ്ങുകൾ, നാട്ടിലും വിദേശത്തും സംഘടിപ്പിക്കണം.
ഒരു നല്ല ഭാർത്താവക്കുവാൻ, ഉത്തേജക മരുന്നല്ല പ്രതിവിധി.
ഒരു നല്ല അഛനാക്കുവാൻ, പണമല്ല പരിഹാരം.
ഗൾഫ് ഭാര്യമാരെക്കുറിച്ച് മുതലകണ്ണിരോഴുക്കുന്നവർ ചിന്തിച്ചിട്ടുണ്ടോ, നട്ടെല്ലിന് പകരം, വാഴപിണ്ടിയുള്ള പ്രവാസിയുടെ നെടും തൂൺ, ഈ ഭാര്യമാരാണെന്ന്.
ഇന്ന്, ചിന്നിചിതറുന്ന ഒട്ടുമിക്ക കുടുംബത്തിന്റെയും മൂലകാരണം, അടക്കിവെക്കുവാൻ കഴിവുണ്ടെന്ന് ശെഫി പറയുന്ന, ഈ വികാരമില്ലായ്മയും, അതിൽനിന്നുണ്ടാവുന്ന പ്രശ്നങ്ങളുമാണ്.
അവസാനമായി,
"ആറ് മാസത്തിൽ കൂടുതൽ പിരിഞ്ഞിരിക്കുന്ന ഭാർത്താവിനെ മൊഴിചൊല്ലാൻ ഭാര്യക്ക് അധികാരമുണ്ട്"
ഭാര്യമാർ ഈ വാചകത്തിന്റെ അർത്ഥം ഉൾകൊണ്ടാൽ, എന്താവും നമ്മുടെ സ്ഥിതി?
പ്രവാസത്തിനു നാടുകടത്തവൻ എന്ന ധ്വനീയുണ്ട്ടോ, പി.റ്റി യൂടെ സിനിമ വിളിച്ച പോലെ പ്രവാസിയേ ഗർഷോം എന്ന് വിളിച്ചതിക്കുമ്പോൾ ഒരു പക്ഷേ അത്തരം ഒരർത്ഥം വരുന്നുണ്ടാവാം, പക്ഷേ ആ ഹീബ്രു വാക്കിന്റേയും അർത്ഥം ഒന്ന് തന്നെയാണോ?. പ്രവാസം താൽകാലികമായി സംഭവിക്കുന്ന ഒന്ന് എന്നർത്ഥിൽ തന്നെയെടുക്കാമെന്ന് തോന്നുന്നു. അങ്ങനെയെങ്കിൽ പ്രവാസം എന്ന് വിളിക്കുന്നത് തന്നെയല്ലേ നല്ലത്. ഇതര കരാർ തൊഴിലാളീകളെ അപേക്ഷിച്ച് വിരഹവും അകന്നിരിക്കലും ജീവിതത്തിൽ ഉണ്ടായിരിക്കേ ആ പേര് പൂർണ്ണമായും ഗൾഫ് പ്രവാസിക്ക് ചേരുന്നുണ്ടോ?
ഷെഫി,
പണ്ടു പ്രവാസം ഒരു ശിക്ഷ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. (തെളിവുകളില്ല കേട്ടോ കയ്യില്‍)
ഗള്‍ഫ് കാരന്റെ ഭാര്യ എന്ന വിലകുറഞ ഒരു ഭാവനാ സ്രിഷ്ടിയോട് ഇത്രയധികം പേര്‍ പ്രധികരിചെങ്കില്‍ അതിനര്‍തം ഈ മലയളി സമൂഹം Sex freedom ത്തിന് വേണ്ടി വീര്‍പ്പ് മുട്ടി കഴിയുന്നു എന്ന്‍ തന്നെയണ്. എന്തേ ഇതു തുറന്ന് പറയന്‍ ചങ്കൂറ്റമില്ലത്തത്. നട്ടെല്ലില്ലത്തവരെ പോലെ പ്രവാസി ഭാര്യമരുടെ പിന്നലെ നടന്നും അതിനോട് പ്രതികരിച്ചും കാമം കരഞു തീര്‍ക്കതെ ചങ്കൂറപ്പോടെ മനസ്സിലുള്ളത് blog ലൂടെയെങ്കിലും തുറന്നെഴുത്. മലയാളി മനസ്സുകള്‍ അടക്കിവച്ചിരിയ്കുന്നത് സമൂഹത്തില്‍ ചര്‍ച്ച ചെയ്യ പെടട്ടെ. പ്രശസ്തയായ ഒരു മലയളി എഴുത്തുകാരി പറഞത് പോലെ “വഞ്ചിയ്കപെട്ട ഒരു യുവത്വമാണ് നമ്മുടേത് , നല്ല പ്രായത്തില്‍ സമൂഹം നമ്മെ തടഞ് നിര്‍ത്തി, പ്രയം കടന്നപ്പോള്‍ തുറന്ന് വിട്ടു .ഇനി വല്ല വയഗ്രയോ,മുസ്ലിപവറോ ഒന്ന് പരീക്ഷിച്ച് നോക്ക് ,ഒത്താല്‍ ഒത്തു“.
അനോനി,
വായാഗ്രയും, മുസ്ലിപവറും, നമ്മുടെ എന്ത് പ്രശ്നത്തിനാണ് പരിഹാരം?.
ഒരു പെണ്ണിനെ മെരുക്കാൻ, അവളെ അടിമയാക്കുവാൻ ഇത് രണ്ടും വേണ്ട. ഈ തെറ്റിധാരണയാണ് നാം ആദ്യം മറ്റേണ്ടത്.
ഊതി വീർപ്പിച്ച ആയുധം മാത്രം പോരാ ഒരു സ്ത്രീക്ക്. മറ്റുപലതിനും, അതിനെക്കാൾ വിലയുണ്ട്.
ഒന്ന് തലോടാൻ, ഒരിത്തിരി ശ്രിഗരിക്കാൻ, ഒരു നല്ല വാക്ക് പറയാൻ, രണ്ടോ മുന്നോ വർഷത്തിലോരിക്കലെങ്കിലും ഒരുമിച്ച് ഒരു പാർക്കിലോ ബീച്ചിലോ പോവുന്ന, എത്ര പ്രവാസികളുണ്ട്?.
വിലകുറഞ്ഞ ഭാവന സൃഷ്ടി എന്തിനായിരുന്നു എന്ന് ഇനിയും മനസിലായില്ലെ.
ഷെഫീ..
നല്ലൊരു പോസ്റ്റ്.
അഭിപ്രായം പറയാനുള്ള പ്രായമായില്ല..;)
എന്റെ പേരിനെ ചൊല്ലി താങ്കള്‍ക്ക് ബുദ്ധിമുട്ടേതുമില്ലെങ്കില്‍ ചില കാര്യങ്ങള്‍ പറയട്ടെ.
പ്രവാസത്തെ എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ശഫീ.
താങ്കളുടെ ഈ പോസ്റ്റ് വായിച്ചാല്‍ ഓരോ മലയാളിയും പ്രവാസി ആയാലെന്താണ് എന്നാണ് ആലോചിക്കുക.പ്രവാസികള്‍ കോള്‍മയിര്‍ കൊള്ളും. സ്വന്തം അച്ചന്‍ പ്രവാസിയായിരുന്നു.താങ്കളും ആ പാതയില്‍ തന്നെ. താങ്കള്‍ വിവാഹിതനാണോ എന്ന് മാത്രം വ്യക്തമാക്കിയില്ല. കൂടുതല്‍ ചര്‍ച്ചയില്‍ എനിക്ക് താല്പര്യവുമില്ല. കാരണം പന്തിരാണ്ടുകാലം കാരാഗ്യഹത്തില്‍ കഴിഞ്ഞവന്‍ പുറത്ത് വന്ന് മറ്റുള്‍ലവരോട് കാരാഗ്യഹത്തിനുള്ളിലെ മനോഹാര്യത സ്വാതന്ത്ര്യവും വിവരിക്കുന്നത് പോലെ ‘ മനോഹരമായിരിക്കും അത് ‘
അഭിനന്ദനങ്ങള്‍.
>>>ഈയൊരു തലക്കെട്ടില്‍ ഇത്തരം ഒരു കുറിപ്പിനു ഇപ്പോള്‍ കാരണം ബീരാന്‍ കുട്ടിയുടെ ഗള്‍ഫ് ഭാര്യ പോസ്റ്റും അതിന്മേല്‍ നടന്ന ചര്‍ച്ചയും , മാധ്യമം വാര്‍ഷിക പതിപ്പില്‍ എന്‍.പി ഹാഫിസ് മുഹമദിന്റേതായി വന്ന ഒരു പഠനവും ചേര്‍ത്തു വായിച്ചതു കൊണ്ടാണ്.<<<
എന്‍.പി ഹാസിഫിന്‍റ്റെ ലേഖനം ഞാന്‍ വായിച്ചിട്ടില്ല എന്നാല്‍ ബീരാന്‍കുട്ടിയുടെ ഒരു കഥയെ
ഒരു സാഹിത്യമായി വിലയിരുത്തുന്നതിന് പകരം അതിലെ കഥാപാത്രത്തിന്‍റ്റെ സ്വഭാവ ദൂഷ്യം , ഗള്‍ഫ് ഭാര്യമാരുടേതാണെന്ന് വിശാലമായ അര്‍ത്ഥത്തില്‍ സ്വയം സങ്കല്‍പ്പിച്ച് ന്യായീകരിക്കുന്നത് സത്യത്തില്‍ ആ വര്‍ഗ്ഗത്തോട് ചെയ്യുന്ന അന്യായമാണ്.ഒരു ബീരാന്‍ കുട്ടിയോ അല്ലെങ്കില്‍ കുറച്ച് ബീരാന്‍ കുട്ടിമാരോ തങ്ങളുടെ കഥാപാത്രങ്ങള്‍ക്ക് ഗള്‍ഫ് ഭര്യയുടെ ഛായ കൊടുത്താല്‍ കെടുന്നതല്ല ഗള്‍ഫ് ഭാര്യമാരുടെ സഹനവും സംസ്കാരവും.
ഉത്തരവാദിത്വപ്പെട്ട ഒരു പത്രപ്രവര്‍ത്തകനോ അല്ലെങ്കില്‍ ഒരു സാമൂഹ്യപരിഷ്കര്‍ത്താവോ അതുമല്ലെങ്കില്‍ ഇതേ ബ്ലോഗര്‍ തന്നെയോ ഒരു ലേഖനമായി ഗള്‍ഫ് ഭാര്യമാരെപ്പറ്റി എഴുതിയത്പോലെ തോന്നി താങ്കള്‍ പ്രസ്തുക പോസ്റ്റിന് കൊടുത്ത പ്രാധാന്യം കണ്ടപ്പോള്‍.
>>>എന്നാല്‍ നമ്മുടെ പൊതു സമൂഹത്തിന്‍റ്റെ ഒരു ധാരണ പ്രവാസി ഭാര്യമാര്‍ രതി സംതൃപ്തികിട്ടാതെ കാമാസക്തരായി തൃഷണ മുറ്റി നിലക്കയാണെന്നും ഒന്നും തൊട്ടാല്‍ അവള്‍ വളയും വീഴും എന്നൊക്കെയുള്ള മൌഢ്യമാണ്.<<<
പന്ത്രണ്ട് വര്‍ഷമായി പ്രവാസിയായ എനിക്ക് ധാരാളം പ്രവാസികളായ ബന്ധുക്കളും നാട്ടുകാരും സുഹൃത്ത്‌ക്കളുമുണ്ട്. എന്‍റ്റെ അറിവില്‍ നല്ലതും ചീത്തതുമായ വിവരങ്ങള്‍ ഉണ്ട് എല്ലാവരും നല്ലതല്ല ചീത്തയും നല്ലത് 99.5% ചീത്തത് 0.5%.
0.5% ആളുകളുടെ ഒരു കാര്യം പറഞ്ഞ് 99.5% ആളുകളെ ന്യായീകരിക്കുന്നത് 99.5% ആളുകളേയും അപമാനിക്കുന്നതിന് തുല്യമാണെന്നാണെന്‍റ്റെ അഭിപ്പ്രായം അതുകൊണ്ട് തന്നെ ഈ പോസ്റ്റ് ഗള്‍ഫ് ഭാര്യമാരെ വിശാല അര്‍ത്ഥത്തില്‍ അപമാനിക്കലായി.
>>>യുവത്വം പിന്നിടുന്ന ഒരു സമൂഹത്തിലെ വ്യായാമ ആരോഗ്യ ജീവിത ശീലങ്ങളില്‍ പ്രവാസിയിലും ഇതരനിലും വലിയ മാറ്റങ്ങളൊന്നുമില്ല<<<
യോജിക്കാനാവില്ല,
നാട്ടിലുള്ള ജീവിതവും പ്രവാസ ജീവിതവും തമ്മില്‍ വലിയ അന്തരമുണ്ട്. പ്രത്യേകിച്ചൊരു വ്യായാമമുറ ഇല്ലാതെ ജീവിക്കുന്ന ഒരാള്‍ പോലും ചുരുങ്ങിയ വ്യായാമങ്ങളുടെ ഗുണം ദിവസവും കിട്ടുന്നുണ്ട്. ഭക്ഷണ ക്രമം ഉറക്കം അങ്ങിനെ വലിയൊരു നിരയുള്ളതിനാല്‍ പറയുന്നില്ല.
ഈ ശരിയല്ലാത്ത ഒരു കാര്യം പറഞ്ഞതിലൂടെ പറഞ്ഞ സത്യങ്ങളുടെ വിലയും നഷ്ടപ്പെട്ടതായെനിക്ക് തോന്നി.
ഇനി വാല്‍കഷ്ണത്തെപ്പറ്റി ഞാന്‍ ഇവിടേയും
ഇവിടേയും പറഞ്ഞിട്ടുണ്ട്.
ഓരോട്ടി:
കഥക്കും കവിതക്കും പേരിടുന്നതിലും ഉള്ളടക്കത്തില്‍ സ്വല്‍പ്പം ' എരിവ് / പുളി ' ഇടുന്നതിലും ഇന്നത്തെ സാഹിത്യകാര്‍ വലിയ ദോഷം കാണുന്നുണ്ടോ? 'മൈരെ'ന്നാല്‍ വെറും 'മുടി'യല്ലെ അപ്പോ പിന്നെ ഒരു പേരിലൊക്കെ എന്തിരിക്കുന്നു അല്ലെ?
ഒരു തിരുത്ത് :
നാട്ടിലുള്ള ജീവിതവും പ്രവാസ ജീവിതവും തമ്മില്‍ വലിയ അന്തരമുണ്ട്. പ്രത്യേകിച്ചൊരു വ്യായാമമുറ ഇല്ലാതെ ***നാട്ടില്‍*** ജീവിക്കുന്ന ഒരാള്‍ പോലും ചുരുങ്ങിയ വ്യായാമങ്ങളുടെ ഗുണം ദിവസവും കിട്ടുന്നുണ്ട്.
ഭാര്യമാരോടൊപ്പം താമസിക്കുന്ന പ്രവാസികളിൽ നല്ലൊരു വിഭാഗവും മൈഥുനം എണ്ണിയെടുക്കപ്പെടേണ്ടവരുടെ ഗണത്തിൽ വരുന്നു. രാവിലെ തുടങ്ങിയ ജോലി നൽകുന്ന ക്ഷീണവും പേറി (ശാരീരീകദ്ധ്വാനമുള്ള ജോലി ശരീരത്തെ തളർത്തുന്നുവെങ്കിൽ വൈറ്റ് കോളർ ജോലി മാനസീകമായ തളർച്ചയാൺ നൽകുന്നത്) വീട്ടിലെത്തുന്നവൻ രതിലീലകളിൽ ഏർപ്പെടാൻ എത്രമാത്രം കഴിയുന്നുണ്ടാവണം (ഒരു വഴിപാട് എന്നതിലുപരി). അവധിക്കാലങ്ങളാൺ അവർക്ക് മധുവിധുനാളുകൾ തിരികെ തരുന്നത്.
തറവാടി,
കഥ പാത്രത്തിന് സ്വഭാവ ദൂഷ്യം സംഭവിച്ചു എന്ന് ഉറപ്പിച്ച് പറയാൻ തറവാടിയുടെ കൈയിൽ തെളിവുണ്ടോ?.
പലതിനും മറുപടി തരുവാൻ എനിക്കാവും, എങ്കിലും ക്ഷമിക്കുന്നു, കാരണം, ഇനിയും ഞാനെന്റെ പാതവെട്ടി തീർന്നിട്ടില്ല. ക്ഷമിക്കുക, കാത്തിരിക്കുക.
തീർച്ചയായും നിങ്ങൾക്കുള്ള മറുപടി ഞാൻ തരുന്നതാണ്.
പന്ത്രണ്ട് വർഷമായിട്ടും, പ്രവാസത്തിന്റെ ബാക്കിപത്രങ്ങൾ കാണാൻ കഴിഞ്ഞിട്ടില്ലെങ്കിൽ, നിങ്ങൾ സഹതാപമർഹിക്കുന്നു.
അനോനി,
ഇതോന്നും ഗൾഫ് ഭാര്യമാരുടെ ഗണത്തിൽ പെടില്ല ഇവർക്ക്.
തറവാടി,
ഗൾഫ് ഭാര്യമാർക്ക് പറയാനുള്ളത് മുഴുവൻ നീല നിറത്തിന്റെ കഥയാണെന്ന് തെറ്റിധരിച്ചോ, കൂട്ടത്തിൽ നിങ്ങളും?
അതിനപ്പുറം അവരെ മജ്ജയും മാംസവുമുള്ള മനുഷ്യരായി കാണുവാൻ എന്തെ പേടിയുണ്ടോ?
എരിവും പുളിയും ചേർത്തത്‌കൊണ്ട് എന്ത് ഗുണമെന്ന് പറയാം ഞാൻ. കാത്തിരിക്കുക.
പ്രിയ തറവാടി,
>>>എന്നാല്‍ നമ്മുടെ പൊതു സമൂഹത്തിന്‍റ്റെ ഒരു ധാരണ പ്രവാസി ഭാര്യമാര്‍ രതി സംതൃപ്തികിട്ടാതെ കാമാസക്തരായി തൃഷണ മുറ്റി നിലക്കയാണെന്നും ഒന്നും തൊട്ടാല്‍ അവള്‍ വളയും വീഴും എന്നൊക്കെയുള്ള മൌഢ്യമാണ്.<<<
ഈ സമൂഹ ധാരണ മൗഢ്യമായ ഒരു ധാരണയാണെന്നാണ് ഞാൻ പറഞ്ഞു വെച്ചത്. അതാണ് ഈ ലേഖനത്തിൽ ശ്രമിച്ചതും. അതിനു കാരണമായി ഞാൻ ഇങ്ങനെ കുറിക്കുകയും ചെയ്തു
പ്രവാസവും വിരഹവും അനിവാര്യമാണെന്ന് അറിഞു വളര്‍ന്ന യുവ തലമുറയുടെ ലൈഗിക പ്രതിക്ഷകളും അതിനൊടൊപ്പം തന്നെ അവര്‍ പാകപ്പെടുത്തുന്നുണ്ട്. അതു കൊണ്ട് തന്നെ തൊട്ടാല്‍ തെറിക്കുന്ന തൃഷണ പേറുന്നവരല്ല ഗള്‍ഫ് ഭാര്യമാര്‍
പിന്നെങ്ങനെയാണ് ഇതൊരു വിശാലാർത്ഥത്തിൽ പ്രവാസി ഭാര്യമാരെ അവഹേളിക്കലാവുന്നത്?
ബീരാങ്കുട്ടിയുടെ പോസ്റ്റിനോട് യോജിച്ചുകൊണ്ടല്ല ഞാൻ ഇതെഴുതിയത്. അത് ഞാൻ അയാളുടെ പോസ്റ്റിനിട്ട കമന്റുകളിൽ നിന്ന് മനസ്സിലാവും.
നാട്ടിലേയും പ്രവാസത്തിലേയും ജീവിത ശൈലിയിൽ കാര്യമായ അന്റരമില്ല എന്നത് എന്റെ നീരീക്ഷണം മാത്രമാണ്, ജീവിത ശൈലി സൃഷ്ടിക്കുന്നതിനേക്കാൾ മാനസികമായ ചുറ്റുപാടാണ് അവരെ വേറിട്ട് നിർത്തുന്നത് എന്ന് തോന്നുന്നത്
ശെഫി,
ഇത്രയൊക്കെ വിശദീകരിക്കാതെത്തന്നെ ഗള്‍ഫുകാരന്‍റ്റെ ഭാര്യമാരുടെ സഹനശക്തിയും ഉത്തരവാദിത്വവും അറിയുന്ന സ്ഥിതിക്ക് ഒരാളുടെ കഥയെ അടിസ്ഥാനപ്പെടുത്തി ന്യായീകരിക്കേണ്ടിവരുന്നത് ഗതികേടാണ് കാണിക്കുന്നത്.
'ഉറുമ്പ് ആനയെ ചവിട്ടിക്കൊന്നു' എന്നൊരു കഥ കേള്‍ക്കുമ്പോള്‍ അതു നുണയാണെന്ന് സമര്‍ത്ഥിക്കാന്‍
'ഏയ്..ഏറ്റവും ചെറിയ ആനയുടെ ഭാരം ഇത്ര ടണ്‍ ആണെന്നും , ആനക്ക് ഭയങ്കര ശക്തിയുണ്ടെന്നും , തുമ്പിക്കയ് കൊണ്ട് ഊതിയാല്‍ ഉറുമ്പ് പാറും ' എന്നൊക്കെ പറഞ്ഞ് വിശദീകരിക്കുന്നതിനെ സത്യത്തില്‍ ആനയെ അറിയുന്നവരെ കളിയാക്കലായാണ് ഞാന്‍ കരുതുന്നത്.
പറഞ്ഞുവന്നത് ,
പറഞ്ഞു മടുത്ത ഒരു വിഷയം അയാള്‍ വീണ്ടും ചവച്ചു തുപ്പി അത് ഞാന്‍ അവിടെ പറയുകയും ചെയ്തു. കൂടിയാല്‍ ഇനി ഒരു ' ട്വിസ്റ്റും ' ഉണ്ടാക്കിയേക്കാം.ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം പിന്നേം ചാടിയാല്‍ ചട്ടിയോളം എന്നല്ലെ വെപ്പ് ( ചെമ്മീന്‍ എന്നതിനെ ഇവിടെ കഥാതന്തുവായി കാണുക കഥാകാരനായി കാണാതിരിക്കുക)
നാട്ടിലേയും പ്രവാസത്തിലേയും ജീവിത ശൈലിയില്‍ വളരെ വ്യത്യാസമുണ്ട്.മാനസികമായും ശാരീരികമായും പല തരത്തിലാണ് രണ്ടിടത്തും അനുഭവിക്കുന്നത്. ഒരാളുടെ ചുറ്റുപാടുകളാണ് അയാള്‍ക്ക് നിരീക്ഷിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാക്കുന്നത് സ്വന്തം നിരീക്ഷണങ്ങള്‍ പൊതു സത്യവുമായി പൊരുത്തപ്പെടുമ്പോള്‍ മാത്രമേ അത് അംഗീകരിക്കാനാവൂ. രണ്ടിടത്തും ഒരേ ജോലിയാണെങ്കില്‍ പോലും വളരെ വ്യത്യാസത്തിലാണ് ഒരാള്‍ രണ്ടിടത്തും ജീവിക്കുന്നത്.
പ്രവാസം ഒരു വലിയ വലയാണ്. ഒരിക്കല്‍ വീണാല്‍ കരകയറുക പ്രയാസം.
വേലി ചാടുന്നത് പ്രവാസം കൊണ്ടല്ല. മറിച്ച് പ്രയാസംകൊണ്ട് തന്നെയാണ്.
ഉദാ: കേരളത്തില്‍ ഏറി വരുന്ന വിവാഹത്തിന് മുന്‍പുള്ള ലൈംഗിക ബന്ദങള്‍.
എല്ലറ്റിനും അപ്പുറം പണം... ഈ ഒന്നാണ് പ്രധാന കാരണം.
അലങ്കാരത്തിന്റെ പുതിയ മേച്ചില്‍ പടികളില്‍ അസഭ്യം സഭ്യമാവുന്നു.
ചെറുപ്പകാലത്ത് ഉപ്പയുണ്ടോ കൂടെ.... ചിലപ്പൊ തെറ്റിദ്ധരിച്ചേക്കാം ദൈവമാണെന്ന്
വ്യത്യസ്തമായ കാഴ്ച്ചപ്പാടുകള്‍. പോസ്റ്റ് വളരെ വേറിട്ടു നില്‍ക്കുന്നു.
ഒരു കാലത്ത് നര്‍സുമാര്‍, നാടക നടികള്‍ തുടങ്ങിയവര്‍ ആയിരുന്നു ഇര. ഇപ്പോള്‍ ആ ലിസ്റ്റില്‍ പ്രവാസിയുടെ ഭാര്യമാരും പെട്ടു എന്ന് മാത്രം. പലപ്പോഴും മലയാളിയുടെ കുഴപ്പം ആയി തോന്നിയിട്ടുള്ളത് പ്രശ്നക്കാര്‍ പെണ്ണുങ്ങള്‍ ആണെന്ന തോന്നല്‍ ആണ്. ഒറ്റക്ക് നടക്കുന്ന/താമസിക്കുന്ന പെണ്ണുങ്ങളെല്ലാം മറ്റെ പരിപാടിക്ക് നടക്കുന്നവര്‍ ആണെന്നതില്‍ ആര്‍ക്കും ഒരു സംശയവും ഇല്ല. ഒരു പ്രായത്തില്‍ ഇതൊക്കെ മനസ്സിലാക്കാം. കേരളത്തിലെ "മ"വാരികകള്‍ വായിച്ചു നടക്കുന്ന ചെറുപ്പത്തിന്‍റ്റെ "......." എന്നാലോചിച്ച് സമാധാനിക്കാം. പക്ഷെ, പ്രായമായതിനു ശേഷവും തുടര്‍ന്നാലോ? വളര്‍ത്തുദോഷം എന്നല്ലാതെ ഒന്നും പറയാനില്ല.
ഇതൊക്കെ പോട്ടെ. എന്നാല്‍ ഈ കഥകളിലും (വികൃത) ചിന്തകളിലും ഉള്ള പെണ്ണുങ്ങള്‍ക്ക് ഇതിനോക്കെ നടക്കണമെങ്കില്‍ ആണൊരുത്തന്‍റ്റെ സഹായം വേണമല്ലോ? അവനെ കുറ്റം പറയുന്ന ഒരു പോസ്റ്റോ കമന്‍റ്റോ ഉണ്ടോ എന്ന് നോക്കിക്കേ! അതില്ല. കാരണം അവനെ അവള്‍ കാമവെറി പൂണ്ട് കൈയ്യും കാലും ഇളക്കി വീഴ്ത്തിയതാണല്ലോ. ഈ കാമവെറി, കിട്ടാണ്ടാവുമ്പോള്‍ സെക്സിനുള്ള ആര്‍ത്തി ഇതൊക്കെ പെണ്ണിനു മാത്രമാണല്ലോ? അല്ലെങ്കില്‍ തന്നെ ആണുങ്ങള്‍ക്കെന്തുമാകാല്ലോ. എന്നാ പിന്നെ ഈ ബ്ലോഗ്ഗിലെ പെണ്ണുങ്ങള്‍ എന്തെങ്കിലും പറയും എന്ന് തോന്നി. എവിടെ, അതുമില്ല! കലികാലം അല്ലാതെന്താ!
കുറിപ്പ്: ഇനി "എവനും പ്രവാസി തന്നെടേ, അതല്ലേ കെടന്ന് തെളക്കണത്" എന്നൊന്നും പറഞോണ്ട് വരല്ലേ. കാരണം ഭാര്യ കൂടെ തന്നെയുണ്ട്!
ഓരോ പ്രവാസിക്കും അവധിക്കാലം ഒരുത്സവമാണ്. പക്ഷെ...
ഒരു നല്ല പരിശ്രമം.. എല്ലാ ഭാവുകങ്ങളും നേരുനു..
ഗൾഫ് ഭാര്യമാർ ഹാപ്പിയാണ്
oru kadhayundakkiya pukilu kandittu pedi thonnunnu. pakshe rathi pravaasiyudeyo pravaasi bharymaarudeyo prasnamalla. oru kadha ithrapere chodippichengil. ningalude vrunangal potti ennathinu thelivaanu athu.
ശെഫി
നല്ല ലേഖനം.
അഭിനന്ദനങ്ങള്‍
ബീരാങ്കുട്ടി എവിടെയെത്തിക്കുന്നുവെന്ന് നോക്കാം :)
നല്ല ലേഖനം.
മാഷ്മാരേ,ഞാനും ഒരു പ്രവാസി ആണ്.ലോകത്തില്‍ ഏറ്റവും കൂടുതല്‍ സുഖമായി ജീവിക്കാന്‍ കഴിയുന്ന ഇടം ഗള്‍ഫ് തന്നെ ആണ്.മുതലക്കണ്ണീരൊഴുക്കുന്നവര്‍ തങ്ങളുടെ ഇടയിലെ മൈദുനങ്ങ്ലുടെ എണ്ണം എടുത്താല്‍ നന്നയിരിക്കും.സാധാരണ ബസ് ഡ്രൈവര്‍,കച്ചവടക്കരന്‍ തുടങ്ങി വന്‍ വ്യവസായി വരെ ഭാര്യമാരോട് ഒരു ദിവസം എത മിനിറ്റ് സംസാരിക്കാറുണ്ട്?.ഇവിടത്തെ പ്രശ്നങ്ങള്‍ വളരെ കുറവാണു മാഷന്മാരേ.പെരുപ്പിക്കാതെ.ഞങ്ങളുടെ ഭാര്യമാരിലാണ് ഇപ്പോള്‍ കണ്ണ് അല്ലേ? കിട്ടാത്ത മുന്തിരി പുളിക്കും.
very good.
veli chattathinu pravasi enno naadan enno illa.pankaliyil ninnu angeekaaravum karuthalum kittatha
sthree purushanmaar chaadum.avasaram kittiyaal.
വളരേ സീരിയസ് ആയി വായിക്കേണ്ട ഒരു ലേഖനം
ശേഫി..അഭിനന്ദനങ്ങൾ
ബീരാന്‍ കുട്ടിയേടേത് ഒരു തരം സാമാന്യവത്ക്കരണമാണെന്ന് തന്നെയാണ് എനിക്കും തോന്നുന്നത്. ബീരാന്‍ കുട്ടിയുടെ പോസ്റ്റിന്റെ തലക്കെട്ട് തന്നെ ശരിയല്ല എന്നതാണ് എന്റെ അഭിപ്രയം. കുറ്റം മുഴുവന്‍ ഗള്‍ഫ് ഭാര്യമാരുടെ തലയിലട്ട് രക്ഷപെടാനുള്ള തീര്‍ത്തും അസുഖകരമായ ഒരേര്‍ പാടായി മാത്രമേ അദ്ധേഹത്തിന്റെ പോസ്റ്റുകളെ കാണാന്‍ കഴിയുകയുള്ളൂ. തറവാടി പറഞ്ഞ പോലെ, ഏതാനും ചിലരുടെ ദുര്‍വൃത്തികളെ ഗള്‍ഫ് ഭാര്യമാരെ മൊത്തത്തില് അപമാനിക്കുന്ന തരത്തിലുള്ളതായി ആ പോസ്റ്റ്.
പ്രവാസികളായി കഴിയുന്നവരുടെ മനസ്സില്‍ സ്വന്തം ഭാര്യമാരെ കുറിച്ച് അനാവശ്യമായ സംശയയങ്ങള്‍ മുളപ്പിക്കുന്ന, തികച്ചും അനാവശ്യമായ ഒരു പോസ്റ്റായി മാത്രം ക്ണ്ട, ബീരാന്‍ കുട്ടിയുടെ ഇത്തരം പോസ്റ്റുകളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണെമെന്നാണ് എന്റെ അപേക്ഷ.
ശഫീ പോസ്റ്റ് നന്നായിട്ടിണ്ട്. അഭിനന്ദനങ്ങള്‍.
വളരെ പ്രസക്തമായ വിഷയം നന്നായി അവതരിപ്പിച്ചിരിക്കുന്നു. നല്ല പോസ്റ്റ്
ഉറങ്ങാം പ്രവാസി നമ്മുക്ക്
ചിന്തകൻ, ഇവിടെ വരിക. വടിയുമായി, എന്നെ തല്ലാൻ.
നല്ലൊരു പോസ്റ്റ്.
ശരിയ്ക്കും ചിലപ്പോഴെങ്കിലും ഇതില്‍ പറഞ്ഞ പലതും തോന്നിയിട്ടുണ്ട്, വാക്കുകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യാനാവാറില്ലെങ്കിലും.
ശെഫി
Adipoliyayittundu, all the best
നാട്ടില്‍ വ്യാപകമായി കണ്ടുവരുന്ന ഒരു പ്രതിഭാസം ആണിത് .ഇതിനുത്തരവാദി വീര ശൂര പരാക്രമികലെന്നു
സ്വയം അഹങ്ങരിക്കുകയും ഭാര്യമാരെ കണ്ണടച്ച് വിശ്വസിക്കുകയും ചെയ്യുന്ന ഭര്‍ത്താക്കള്‍ തന്നെ. ഇന്ന് ഭാര്യമാരുടെ പരമാനന്ത രതി സുഗത്തിന് വേണ്ടി അന്യ നാട്ടില്‍ കഷ്ട്ടപെടുന്ന പാവം പാവം ഭര്‍ത്താക്കന്മാര്‍ ഒഅര്ക്കുന്നില്ലല്ലൊ .അവരീ ഉണ്ടാക്കുന്ന കാശിന്റെ നല്ലൊരു ഭാഗവും നാട്ടിലുള്ള ഓട്ടോറിക്ഷ ക്കാരന്റെയും മീന്‍ കാരന്റെയും പോക്കെട്ടിലെക്കാന് പോവുന്നതെന്ന് . cd യും കറന്റ് ബില്ലടപ്പിക്കളും, മൊബൈലില്‍ ചാര്‍ജ് കയട്ടിപ്പിക്കലുമൊക്കെയായി , ഈ തേവിടിഷികള്‍ മാന്യതയുള്ള പെണ്ണുങ്ങളുടെ വിലകൂടി കളയുന്നു,
Nice reading
Post a Comment