സാക്ഷ്യങ്ങളാണ്
മൊഴിയാവാന്‍
വാക്കുകളില്ലാത്ത
സാക്ഷ്യങ്ങള്‍
പാതി കടിച്ച
പേരക്ക
പഴയതെങ്കിലും
തേച്ചു വെളിപ്പിച്ച
ഒരു ജോടി ഹവായ്
അച്ചനെയറിയാത്ത
ജന്മം നല്‍കിയപ്പോഴെ
മരിച്ച അമ്മയുടെ
ഛായയുള്ള
പിച്ച വെച്ച് തുടങ്ങുന്ന കുഞ്ഞ്
അമ്മയുടെ ഒക്കത്ത്
ചാനലുകളില്‍
ലൈവാകുന്ന
പിഞ്ചു കിടാവ്
ചേറില്‍ പൂണ്ട്
കിടക്കുന്ന തലയോടിന്റെ
പടവും
സാക്ഷ്യങ്ങളാണ്
പടിയിറങ്ങുന്ന
ബാലികമാരുടെ
അമ്മമാരുടെ
നെഞ്ചിലേക്ക്
ഉന്നം പിടിച്ച
കവണകളും
Oct 16, 2008
Subscribe to:
Post Comments (Atom)
11 comments:
ശരിയാണ്.
പടിയിറങ്ങുന്ന
ബാലികമാരുടെ
അമ്മമാരുടെ
നെഞ്ചിലേക്ക്
ഉന്നം പിടിച്ച
കവണകളും
നല്ല വരികള്‍. ചുട്ടുപൊള്ളുന്ന ഓര്‍മ്മപെടുത്തലുകള്‍
-സുല്‍
yes
അതു തന്നെയാണ്
ചുട്ടുപൊള്ളുന്ന വരികള്‍.
ശരിക്കും
സാക്ഷ്യം.
സത്യം.മൊഴികളില്ലാത്ത സാക്ഷ്യങ്ങൾ
:)
-- മിന്നാമിനുങ്ങ്
ചേറില്‍ പൂണ്ട്
കിടക്കുന്ന തലയോടിന്റെ
പടവും
സാക്ഷ്യങ്ങളാണ്...
സാക്ഷ്യപ്പെടുത്തലുകളാണ്. ഓര്‍മ്മപെടുത്തലാണ്. ചുറ്റുമുള്ള ചിലന്തിവലകളുടെ ഒട്ടിപ്പിനെ. പടിയിറങുന്ന കുഞ്ഞുചെരുപ്പുകളുടെ കിലുക്കങളെ..
ഈ ചുട്ടെടുത്ത വരികളും സാക്ഷ്യങ്ങളാണ്.
Post a Comment