Oct 25, 2006

ഏകലവ്യന്റെ പെരുവിരല്‍

ഇന്നലെ അവിചാരിതമായാണ്‌ ദ്രോണരെ കണ്ടത്‌,ദ്രോണാചാര്യരെ.കൂടുതലൊന്നും ചോദിക്കല്ലെ സുഹൃത്തെ!കണ്ടു!പരിചയപ്പെട്ടു!അത്ര തന്നെ അപ്പ്പ്പോ നീ ചോദിക്കും ധൃഷ്ട്ദ്യുമന്‍ ദ്രോണരെ വധിച്ചതല്ലേ എന്ന്.അതൊന്നും എനിക്കറിയില്ല.അദ്ദേഹം പുതിയ വേഷത്തിലായിരുന്നു.പുനര്‍ ജന്മവുമാവാം.വിശേഷങ്ങളൊക്കെ പറഞ്ഞ കൂട്ടത്തില്‍ വെറുതെ ചോദിച്ചു പോയി.ആചാര്യര്‍ക്കെന്തെക്കിലും പ്രശ്നങ്ങളുണ്ടോ? കേള്‍ക്കേണ്ട താമസം പുള്ളിക്കാരന്‍ ചെറിയൊരു പെട്ടിയെടുത്ത്‌ തുറന്നു കാണിച്ചു.ഒരു കറുത്ത പെരുവിരല്‍ ! എന്നിട്ടദ്ദേഹം പറഞ്ഞു."ഇതാണിപ്പോള്‍ പ്രശ്നം.എന്തു ചെയ്യണമെന്നറിയില്ല"."പ്രശ്നമാവുമെങ്കില്‍ എന്തിനത്‌ മുറിച്ച്‌ വാങ്ങി?" ഞാന്‍ ചോദിച്ചു."പ്രിയ ശിഷ്യരെക്കാള്‍ ഒരു നാലാം ജാതിക്കാരന്‍ വളരുന്നത്‌ കണ്ടപ്പോള്‍ ചെറിയൊരു നിരായുധീകരണം.പക്ഷേ വിരലിപ്പൊ എനിക്കും വേണ്ട,ശിഷ്യര്‍ക്കും വേണ്ട."ഞാന്‍ നിര്‍ദ്ദേശിച്ചു."നാലാം ജാതിയിലെ വല്ല വിപ്ലവകാരികള്‍ക്കും നല്‍കിയേക്ക്‌. അവര്‍ മണ്ഡപം പണിത്‌ രക്തഹാരം ചാര്‍ത്തി കൊല്ലം തോറും അതിന്റെ മുന്‍പില്‍ വിപ്ലവ പ്രതിജ്ഞയെടുത്തങ്ങനെ കൊണ്ടു നടന്നോളും."കുട്ടുകാരാ ഇനി കൂടുതലൊന്നും ചോദിക്കരുത്‌. ദ്രോണര്‍ ആ പെരുവിരല്‍ പിന്നീടെന്തു ചെയ്തു എന്ന് സത്യമായിട്ടും എനിക്കറിയില്ല.

8 comments:

ശെഫി said...

yഏകലവ്യന്റെ പെരുവിരല്‍
ഒരു ചെറിയ കഥ.
ചില പുരാണ കഥാപാത്രങ്ങളെ തത്‌കാലം കടമെടുത്തിട്ടുണ്ട്‌

കുറുമാന്‍ said...

ഷെഫിയെ, ചെറുതാണെങ്കിലും ആശയം കൊള്ളാം...തുടര്‍ന്നും എഴുതൂ

Siju | സിജു said...

ഷെഫീ, ഇഷ്ടപെട്ടു.
ഇതു പോലെ ഇനിയും പ്രതീക്ഷിക്കുന്നു

സുല്‍ |Sul said...

ഷെഫിയെ, കുറെ കാര്യങ്ങള്‍ നീ ഒരു ചെറിയ ബഡായിയില്‍ ഒതുക്കി അല്ലെ.
നന്നായിട്ടുണ്ട്. ആശംസകള്‍.

Aravishiva said...

കൊള്ളാല്ലോ ഷെഫീ..ഇനിയും പോരട്ടെ...

ശെഫി said...

നന്ദി കുറുമാന്‍,സിജു,സുല്‍,അരവിശിവ
എഴുതാന്‍ ഇനിയും ശ്രമിക്കാം

Rasheed Chalil said...

ഇത് കൊള്ളാല്ലോ ഷെഫീ ഇനിയും പോരട്ടേ ഇത്തരം ആശയങ്ങള്‍.

Mubarak Merchant said...

good one!