May 17, 2008

സഹീറാ തങ്ങള്‍: ഈയിടെ ശ്രദ്ധിച്ച എഴുത്തുകാരി.

സഹീറാ തങ്ങളെ ഞാന്‍ അധികമൊന്നും വായിച്ചിട്ടില്ല.ആനുകാലികങ്ങളില്‍ അവരെഴുതിയിരുന്ന ചില കഥകളും കവിതകളും വായിച്ചിരുന്നു എന്നതിലപ്പുറം പുസ്തകരൂപത്തില്‍ അവരുടെ എഴുത്തൊന്നും ഞാന്‍ വായിച്ചിട്ടേ ഇല്ല.പുസ്തക രൂപത്തില്‍ അവരുടേതായി എത്ര കൃതികള്‍ ഉണ്ടെന്നും അറിയില്ല. എനിക്കറിയവുന്നതായി റാബിയ എന്ന നോവലും ഞനെന്ന ഒറ്റ വര എന്ന കവിതാ സമാഹാരവും.

മാധ്യമം വാര്‍ഷികപതിപ്പില്‍ വന്ന റാബിയ എന്ന നോവലാണ്‌ അവര്‍ മലയാള എഴുത്തില്‍ നിര്‍ണ്ണയിക്കുന്ന ഇടവും ആശയവും അതിലൂടെ അവരുടെ എഴുത്തുകളിലേക്കും എന്നെ ശ്രദ്ധിപ്പിച്ചത്‌.

മലയാള ഭാഷാ ലോകത്ത്‌ മുസ്ലിം സാമൂഹിക ഇടങ്ങളേയും ജീവിതത്തേയും പ്രതിനിധീകരിക്കാന്‍ ഒത്തിരി പ്രതിഭാധനരായ എഴുത്തുകാര്‍ ഉണ്ടായിട്ടുണ്ട്‌. എന്നാല്‍ മുസ്ലിം സ്ത്രികളില്‍ നിന്ന് അവരുടെ സാമൂഹിക ജീവിതത്തെ കുറിച്ചെഴുതാന്‍ എഴുത്തുകാരികള്‍ അധികമൊന്നും ഉണ്ടായിരുന്നില്ല എന്നതാണ്‌ വാസ്തവം.ഒരു ബി,എം സുഹറയെയോ മറ്റോ ചൂണ്ടിക്കാണിക്കാനാവും

സ്ത്രീപ്രതിരോധങ്ങളെ ശക്തമായ കഥാപാത്രങ്ങളിലൂടെ ആണും പെണ്ണുമായ മലയാള എഴുത്തുകാര്‍ ചിത്രീകരിച്ചിട്ടുണ്ട്‌.സിതാരയുടെ അഗ്നിയിലെ പ്രിയ.അബു ഇരിങ്ങാട്ടിരിയുടെ ഭീകരജന്തുവിലെ കാഞ്ചനയൊക്കെയും ശക്തമായ സ്ത്രീപ്രതിരോധ കഥാപാത്രങ്ങളായിരുന്നു. എന്നാല്‍ അവയൊന്നും നേര്‍ക്കുനേരെ വ്യവസ്ഥിതിയോട്‌ കലഹിക്കുന്നവരോ ഒരു സമൂഹിക വ്യവസ്ഥിതി നിര്‍ണ്ണയിക്കുന്ന സ്ത്രീക്കുമേലുള്ള അധീഷത്തെ പ്രതിരോധിക്കുന്നവയോ ആയിരുന്നില്ല.റാബിയ സൃഷ്ടിക്കുന്ന പ്രതിരോധം വ്യത്യസ്ഥമാവുന്നത്‌ അതുകൊണ്ടാണ്‌. ലളിതാംബിക അന്തര്‍ജനത്തിന്റെയൊക്കെ കഥാപാത്രങ്ങള്‍ ഇത്തരത്തില്‍ ഉണ്ടായിരുന്നിരിക്കെ തന്നെയും റാബിയ നിര്‍ണ്ണയിക്കുന്നത്‌ ഇസ്ലാമിക സ്ത്രീപക്ഷം എന്ന ഇസ്ലാമിക്‌ ഫെമിനിസം എന്ന മലയാളികള്‍ക്ക്‌ അത്രയൊന്നും പരിചയമ്മില്ലത്ത പുതിയൊരു ചിന്തയും ആശയവുമാണ്‌.
കഥയുടെ അവസാനം റാബിയയുടെ പെണ്‍കുഞ്ഞിനെ നാമത്തെ കുറിച്ച്‌ റാബിയ തന്നെ പറയുന്നുണ്ട്‌. "അവളുടെ പേര്‍ ഇബറാബിയ.അവള്‍ക്ക്‌ ഉമ്മയുണ്ട്‌. ഇബ എന്ന അവളുടെ പേരിന്റെ കൂടെ ചേരാന്‍ റാബിയ എന്ന അവളുടെ ഉമ്മയുടെ പേരിനാണു ഉപ്പയുടെ പേരിനേക്കാള്‍ യോഗ്യത.".
ഉമ്മയുടെ പേര്‍ റാബിയ എന്നും കുഞ്ഞിന്റെ പേര്‍ ഇബറാബിയ എന്നും അറിയുന്ന അനുവാചകന്‌ എന്തു കൊണ്ട്‌ അങ്ങനെ ആ പേര്‍ വന്നു എന്ന് സ്വയം ചിന്തക്ക്‌ വിടാതെ കഥയില്‍ റാബിയയെ കൊണ്ട്‌ അങ്ങനെ പറയിപ്പിക്കുന്നത്‌ കഥയില്‍ കാര്യങ്ങളെ വസ്തുനിഷ്ട്‌മായി പറയുന്ന ലേഖന വിരസത നല്‍കുന്നുവെങ്കിലും ആ ഒരൊറ്റ വാചകം കഥ നിര്‍ണ്ണയിക്കുന്ന ഇടവും എഴുത്തുകാരിയുടേ ആശയവും വ്യക്തമാക്കുന്നു.

ഇസ്ലാം അനുവദിക്കുന്ന സ്വാതന്ത്ര്യം മുസ്ലിം സ്ത്രീകള്‍ക്ക്‌ അന്യമായി പോവുന്നതെങ്ങനെയെന്ന് ആ സമൂഹിക ചുറ്റുപാടില്‍ നിന്നുള്ള അനുഭവങ്ങളില്‍ നിന്ന് കുറച്ചൊക്കെ അതിശയോക്തി കലര്‍ത്തിയാണെങ്കിലും (നോവലിലെ ഒരു സ്ത്രീകഥാപാത്രം പോലും സംതൃപതയല്ല) നന്നായി ചിത്രീകരിക്കാന്‍ സഹീറക്കായിരിക്കുന്നു. സ്ത്രീകളാല്‍ അത്രയൊന്നും എഴുതപ്പെടാത്ത ആ സാമൂഹിക ചുറ്റുപാടില്‍ നിന്നും ഈയൊരു ചിന്താ ആശയത്തില്‍ നിന്നു കൊണ്ടും ഈ എഴുത്തുകാരിക്ക്‌ ഒത്തിരി ചെയ്യാനാവും എന്ന പ്രതീക്ഷ അവരുടെ എഴുത്തിലേക്ക്‌ ശ്രദ്ധിക്കുന്നവനാക്കുന്നു

19 comments:

Inji Pennu said...

നന്ദി ശെഫി സ്ത്രീ എഴുത്തുകാര്‍ എന്ന ബ്ലോഗ് ഇവെന്റില്‍ പങ്കെടുക്കുന്നതിനു.

ഇതുപോലെ കാണാതെപോകുന്ന അറിയാതെ പോകുന്ന എഴുത്തുകാരികളെക്കുറിച്ചു എഴുതുന്നതിനും പ്രത്യേകം നന്ദി.

:)

ബാബുരാജ് ഭഗവതി said...

ശെഫി..
മുസ്ലീം സ്ത്രീകളുടെ ലോകം അത്രക്കൊന്നും പുറത്തെത്തിയ കാലമല്ല ഇത്. ഇസ്ലാമിലെ പല നൂതന പ്രസ്ഥാനങ്ങളും തങ്ങളുടെ സമുദായത്തിലെ സ്ത്രീകളുടെ പ്രശ്നങ്ങളോട് പുറം തിരിഞ്ഞിരിക്കുന്നതായാണ് എനിക്കു തോന്നിയിട്ടുള്ളത്. ഉള്ളില്‍ നിന്നും ഉയര്‍ന്നുവരുന്ന പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കുമാണ് ഇതില്‍ കാര്യമായെന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത്.
ഇസ്ലാമിക ഫെമിനിസത്തെക്കുറിച്ചെവിടെയോ വായിച്ചതോര്‍ക്കുന്നു...
തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്നത്.

സു | Su said...

ഞാനെന്ന ഒറ്റവര വാങ്ങി വായിക്കാം ശെഫീ. ഇനിയും എഴുത്തുകാരികളെ പരിചയപ്പെടുത്തൂ. റാബിയ എന്ന നോവല്‍ കിട്ടുമോന്നും നോക്കാം. ആ വാര്‍ഷികപ്പതിപ്പ് കിട്ടുമായിരിക്കും.

Anonymous said...

സഹീറയുടെ എഴുത്ത് ഒരു മിശ്രിതഭാഷയായാണ് എനിക്ക് അനുഭവപ്പെട്ടത്. എന്‍.പിയുടെയും ബി.എം. സുഹറയുടേയുമൊക്കെ മിശ്രിതം. സഹീറക്ക് തനതായ ഒരു ശൈലി ഇനിയും വരേണ്ടിയിരിക്കുന്നു. സമീപകാലത്തെ സഹീറയുടെ ചില ഇടപെടലുകള്‍ കാശുണ്ടെങ്കില്‍ ഏതൊരു എഴുത്തുകാരനും/ എഴുത്തുകാരിക്കും ജനശ്രദ്ധ പിടിച്ചു പറ്റാനാവുമെന്നതിനു വേറെ തെളിവു വേണ്ട.

yousufpa said...

ആണെഴുത്ത് പെണ്ണെഴുത്ത്..!!? എന്തിനീ തറ ചിന്തകള്‍.?.അവര്‍ തരുന്ന വിഭവങ്ങളെയല്ലേ നാം ചര്‍ച്ച ചെയ്യപ്പെടേണ്ടതുള്ളൂ.
സഹീറ തങ്ങള്‍-ലളിതമായ ശൈലിയിലൂടെ ജനങ്ങളിലേക്ക് ഇറങ്ങി വന്നുകോണ്ടിരിക്കുന്ന എഴുത്തുകാരിയാണ്.ആദരിക്കാം നമുക്കവരെ...
മുസ്ലിം സ്ത്രീകളില്‍ ധാരാളം കഴിവുള്ളവര്‍ ഉണ്ട്.അവരെല്ലാം തന്നെ തന്റെ കഴിവുകള്‍ പുറത്ത് കൊണ്ടുവരേണ്ടതുണ്ട്.സ്വന്തം സമൂഹത്തിലെ അക്ഷരപ്പിശകുകളെങ്കിലും തിരുത്താന്‍ ഇവര്‍ക്കായെക്കാം.

ശെഫി said...

സഹീറയുടെ രചനാ ശെയിലിയില്‍ ചില പോരായ്മകളുണ്ടെന്ന് എനിക്കും തോന്നിയിട്ടുണ്ട്‌. രാമനുണ്ണിയുടെ ആ നിരീക്ഷണങ്ങളോട്‌ യോജിക്കുന്നു. റാബിയ എന്ന നോവലില്‍ തന്നെ, കുറിപ്പില്‍ സൂചിപ്പിച്ച പോലെ ഇബറാബിയ എന്ന മകളുടെ പേരിനെ കുറിച്ച്‌ റാബിയ പറയുന്ന ഭാഗം " അവള്‍ക്ക്‌ ഉമ്മയുണ്ട്‌ അവളുടെ പേരിനു ചേരാന്‍ ഉമ്മയുടെ പേരിനെ അര്‍ഹതയുള്ളൂ" എന്ന പരാമര്‍ശം കഥയെ വിരസമാക്കുന്നു. അത്‌ വ്യഗ്യമായി വിടുകയായിരുന്നു വേണ്ടത്‌.സ്വയം വായനാക്കാരന്‍ വായിച്ചെടുക്കണം ആ വരി കഥയിലെ മറ്റു വരികള്‍ക്കിടയില്‍ നിന്ന്.അതാണല്ലോ കഥ(ഫിക്ഷന്‍)കളുടെ സൌന്ദര്യം. ഇത്തരം വിശദീകരണം അനിവാര്യമാകുന്നത്‌ ലേഖനങ്ങളിലാണല്ലോ.
ഇത്തരം ലേഖന ചുവ ആ നോവലിലെ പലയിടങ്ങളെയും വിരസമാക്കുന്നുണ്ട്‌.ഉദാഹരണത്തിന്‌ ആദ്യായം ആറിലെ ആദ്യഭാഗം. ഒന്നാം അധ്യായത്തിലെ പത്ര റിപ്പോര്‍ട്ട്‌ പോലെ തോന്നുന്ന ഭാഗങ്ങള്‍.. കഥാകാരി രൂപപ്പെടുത്തിയെടുക്കെണ്ട സ്വശെയിലിയുടെ ഇത്തരം പോരായ്മകള്‍ ഉണ്ടെങ്കില്‍ പോലും അവര്‍ക്ക്‌ മലയാള സാഹിത്യത്തില്‍ നിര്‍ണ്ണയിക്കാനവുന്ന ഒരു ഇടം ഉണ്ട്‌. മുസ്ലിം സ്ത്രീ പക്ഷത്തു നിന്നെഴുതുന്ന ഒരു എഴുത്തുകാരിയുടെ അനിവാര്യത മലയാളത്തിനുണ്ട്‌.അവിടെയാണ്‌ സഹീറയില്‍ നിന്നും പ്രതീക്ഷിക്കുന്നതും.

ശെഫി said...

ശ്രീ അത്ക്കന്‍, ആണെഴുത്ത്‌, പെണ്ണെഴുത്ത്‌ എന്നിവ വാശിയോടെ പരസ്പരം പോരടിക്കുകയും മത്സരിക്കുകയും ചെയ്യുന്ന സാഹിത്യ ശാഖകള്‍ എന്നര്‍ത്തത്തില്‍ അല്ല ഞാന്‍ കാണുന്നത്‌. അവ രണ്ടും സമാന്തരമായി പോവുന്ന ശാഖകളാണ്‌.പക്ഷേ അനുഭവ വെളിച്ചത്തില്‍ നിന്നും രചന നടത്തുമ്പോള്‍ ആണനുഭവങ്ങളെ ചിത്രീകരിക്കാന്‍ ആണും പെണ്ണനുഭവങ്ങളെ ചിത്രീകരിക്കാന്‍ പെണ്ണും ആയിരിക്കുമ്പോഴാണ്‌ അവയുടെ പൂര്‍ണ്ണത വരുന്നത്‌ എന്നതു കൊണ്ട്‌ അത്തരം എഴുത്തിന്റെ ആവശ്യകത ഉണ്ടെന്ന് തോന്നുന്നു. എന്നിരിക്കതന്നെയും പെണ്‍ പക്ഷത്തു നില്‍ക്കുന്ന ആണ്‍ രചനകളും ഉണ്ട്‌. അബു ഇരിങ്ങാട്ടിരിയുടെ ഭീകര ജന്തു അണെഴുതിയ ശക്തമായൊരു സ്ത്രീപ്രതിരൊധ എഴുത്താണെന്ന് എനിക്ക്‌ തോന്നിയിട്ടുണ്ട്‌

ഫസല്‍ ബിനാലി.. said...

മുന്‍പ് കണ്ടിട്ടും വായിക്കാന്‍ വിട്ടുപോയതാന്‍ സഹീറയുടെ നോവല്‍. ഈ ചെറു ലേഘനം വയിച്ചപ്പോള്‍ വായിക്കതിരുന്നതില്‍ ദുഖം തോന്നി. വായിക്കാന്‍ ശ്രമിക്കാം. പരിചയപ്പെടുത്തലിന്, ഓര്‍മ്മപ്പെടുത്തലിന്‍ നന്ദി.

Unknown said...

ശെഫി, സഹീറയുടെ റാബിയ ഞാനും വായിച്ചിട്ടുണ്ട്. നോവല്‍ എന്ന രീതിയില്‍ അന്പേ പരാജയമാണ് ഈ കൃതി എന്നാണ് എന്‍രെ അഭിപ്രായം. ശരിയായ ഒരു ഇതിവൃത്തം പോലും അതിനുണ്ടോ? മനസ്സിലെ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ ലേഖനമെഴുതുകയല്ലേ ഇതിലും നല്ലത് എന്ന് തോന്നുന്നു.
ഞാന്‍ എന്ന ഒറ്റവരയിലെ കവിതകള്‍ മുന്പ് പലേടത്തും വായിച്ചാണ്. പുസ്തക രൂപത്തില്‍ ഇതാ ഇക്കഴിഞ്ഞ ദിവസമാണ് ഞാന്‍ അത് വായിച്ചു ചേര്‍ത്തത്.
ചില കവിതകള്‍ നന്നായിരിക്കുന്നു. പൊള്ളുന്ന ഒരുപാട് വരികളുണ്ടതില്‍.
പ്രവാസത്തെ വരച്ചു കാട്ടുന്ന ചില വരികളെങ്കിലും നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കാതിരിക്കില്ല.

Unknown said...

സ്ത്രീ എഴുത്തുകാര്‍ എന്ന ബ്ലോഗ് ഈവന്‍റുണ്ടോ?

ശെഫി said...

സാദിഖ്‌ ഭായ്‌,,,,

ആ കഥയുടെ ലേഖന ചുവയെ കുറിച്ചുള്ള പരാതി എനിക്കുമുള്ളതാണ്‌. ഞാന്‍ മുന്‍പിട്ട കമന്റ്‌ നോക്കുക. ഞാന്‍ ആ കഥയെ അല്ല ആ കഥയിലൂടെ എഴുത്തുകാരിയെ ആണു പരിചയപ്പെടുത്താന്‍ ശ്രമിച്ചത്‌. സഹീറക്കുള്ള ഒരിടം മലയാളത്തില്‍ തെരക്കൊഴിഞ്ഞു കിടപ്പുണ്ട്‌ എന്നാണ്‌ പറഞ്ഞു വന്നത്‌.

സ്ത്രീ എഴുത്തുകാര്‍ എന്ന ഇവന്റ്‌ ഇഞ്ചിപ്പെണ്ണ്‍ തുടങ്ങിയിട്ടുണ്ട്‌. ഈ ലിങ്കു നോക്കുക

http://entenaalukettu.blogspot.com/2008/05/blog-post_13.html

ഏറനാടന്‍ said...

ശെഫീ, ഈ എഴുത്തുകാരിയെ പരിചയപ്പെടുത്തിയതിന് നന്ദി.

നജൂസ്‌ said...
This comment has been removed by the author.
നജൂസ്‌ said...
This comment has been removed by the author.
നജൂസ്‌ said...

സഹീറ തങ്ങള്‍ എഴുത്തിന്റെ വഴിയെ ഏറെ നടക്കേണ്ടിയിരിക്കുന്നു. ഞാനെന്ന ഒറ്റവര ഞാന്‍ വായിച്ചിട്ടില്ല. എങ്കിലും അതിലെ മിക്കവാറും കവിതകള്‍ ഞാന്‍ സമകാലീന മാസികകളില്‍ നിന്നും വായിച്ചിട്ടുണ്ടാവും എന്ന്‌ വിശ്വസിക്കുന്ന്‌. റാബിയ തീര്‍ത്തും ഒരു ഫെമിനിസ്റ്റ്‌ ചിന്തയില്‍ നിന്നും പിറവിയെടുത്ത എഴുത്താണന്ന്‌ നോവലിലുടനീളം കാണാവുന്നതാണ്‌.
ഇഞ്ചിയുടെ ശീര്‍ശകത്തില്‍ തീര്‍ത്തും യോചിക്കുന്ന എഴുത്താണ്‌ ശെഫിയുയുടേത്‌

നന്മകള്‍

Anonymous said...

മിക്ക ഫെമിനിസ്റ്റുകളും കുടുംബം കലക്കികളാണ്‌. പുറമ്പോക്കില്‍ അലയുന്ന ഇവറ്റകള്‍ മറ്റുള്ള വരുടെ ജീവിതം കല്‍ക്കാന്‍ നോക്കുന്നു.

പിന്നെ ആണായാലും പെണ്ണായാലും (പെണ്ണാവുമ്പോള്‍ കുറെകൂടി എളുപ്പത്തില്‍ ) ഇസ്‌ ലാമിനെ തെറി വിളിച്ചാല്‍ മതി.. പുരോഗമനമായി..

അതിനു സമുദായത്തിലെ പുഴുക്കുത്തുകളായ ജമാ അത്തെ ഇസ്ലാമി, മുജാഹിദ്‌ തുടങ്ങിയവന്മാരുടെ സപ്പോര്‍ട്ടും ഉണ്ടാവും.. ഈ വിഷജന്തുക്കള്‍ പക്ഷെ ഞമ്മന്റെ പെണ്ണുങ്ങള്‍ക്ക്‌ ഒന്ന് ബാങ്ക്‌ വിളിക്കാനുള്ള സൌകര്യം പോലും ചെയ്ത്‌ കൊടുക്കുന്നില്ല..

ഇഞ്ചിയും കുഞ്ചിയും ഒക്കെ ഈ ഫെമിനിസ്റ്റെന്ന് പറഞ്ഞ്‌ നടന്ന് കുടുംബം കലക്കുന്ന ദ്രോഹികളാണു..

ചീര I Cheera said...

നന്ദി ശെഫീ,
എഴുതിയിട്ടതിന്. ഇത്തരം പരിചയപ്പെടുത്തലുകള്‍ ആവശ്യമാണെന്നു തന്നെ തോന്നുന്നു.

കരീം മാഷ്‌ said...

ബ്ലോഗിലെ മഞ്ഞു മുഴുവന്‍ ഇനിയും ഉരുകി തീര്‍ന്നിട്ടില്ല. എനിക്കിഷ്ടപ്പെട്ട വനിതാ എഴുത്തുകാരികളെ കുറിച്ചെഴുതാന്‍ പേടിയാവുന്നു. കൊച്ചുത്രേസ്യാക്കും ഇപ്പോള്‍ ഇവിടെ സഹീറാക്കും കിട്ടിയപോലെ അപമാന കമണ്ടുകള്‍ക്കിടയായാലോ എന്ന ഭയത്താല്‍ ഇവന്റില്‍ നിന്നും മാറി നില്‍ക്കുന്നു. എന്റെ എഴുത്തിലൂടെ ‍ അവരെ അപമാനിക്കപ്പെടുന്നതില്‍ മാനസീകമായ വിഷമം ഉളളതിനാല്‍ മാത്രം.
മലയാളം ബ്ലോഗ് മാനസീകമായ പക്വതയാര്‍ജ്ജിക്കുന്നതു വരെ കാത്തിരിക്കാം...
പ്രതീക്ഷയോടെ!

Anonymous said...

എഴുത്തുകാരിയെ പരിചയപ്പെടുത്തിയതിന് നന്ദി.