കുളിച്ച്
തുളസിക്കതിര്‍ ചൂടി,
പട്ടു പാവാടയുമുടുത്ത്
വരുന്ന
വെളുത്ത് മെലിഞ്ഞ
ഒന്നാം ബെഞ്ചില്‍
ഒന്നാമതിരിക്കുന്ന
ആ ശാലീന സുന്ദരി
കടക്കെണ്ണിട്ട്
ആഭ്യജാത്ത്യമായി
ഒരു നോട്ടം
എറിയുമ്പോള്‍
എനിക്ക്
പുളകവും
അഭിമാനവും
തോന്നുന്നത്
എന്തു കൊണ്ട്?
****
കുളിച്ച്
തുളസിക്കതിര്‍ ചൂടി,
പട്ടു പാവാടയുമുടുത്ത്
സുന്ദരി ചമയാന്‍
നോക്കുന്ന,
കറുത്ത്, തടിച്ച്
പല്ലുന്തിയ
ഒന്നാം ബെഞ്ചില്‍
രണ്ടാമതിരിക്കുന്ന
ആ കുലട
കടക്കണ്ണിട്ട്
വശീകരണ
നോട്ടം
എറിയുമ്പോള്‍
എനിക്ക്
ഓക്കാനം വരുന്നത്
എന്തു കൊണ്ട്?
May 27, 2008
Subscribe to:
Post Comments (Atom)
7 comments:
'എന്തു കൊണ്ട് എന്തുകൊണ്ട്' ഈ പേരില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് ഒരു പുസ്തകം ഇറക്കുന്നുണ്ട് അത് വാങ്ങി വായിച്ച് നോക്കൂ, താങ്കള്‍ക്ക് ഉത്തരം കിട്ടും, കിട്ടാതിരിക്കില്ല.
നന്നായിട്ടുണ്ട് കെട്ടോ, തുടര്‍ന്നും എഴുതുക, ആശംസകളോടെ
പ്രിയ ശെഭി,
ആ രണ്ടാമത്തവള്‍ക്കും ഉണ്ടായിരിക്കില്ലേ ആഗ്രഹങ്ങള്‍....അല്ലാതെ ഇത് സൌന്ദര്യമുള്ളവര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതൊന്നുമല്ലല്ലോ?
കാഴ്ചപ്പാടിന്റെ വ്യത്യാസമാണ്, അവരുടെ കുഴപ്പമല്ല
അവരുടെ കുഴപ്പമല്ല
അവതാളത്തിലുമൊരു താളമുണ്ട്. താളം തിരിച്ചറിയുമ്പൊ ആത്മാവ് ന്ര്ത്തം തുടങ്ങും
വലരെ ലളിതവും ഭംഗിയുമായിരിക്കുന്നു. ഇതുപോലെ ഉത്തരം കിട്ടാത്ത സംശയങ്ങളൊക്കെ doubts എന്ന ഒരു ലേബലില്‍ പോസ്റ്റ് ചെയ്യണമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഇത് കണ്ടത്.
ആശംസകള്‍!
പ്രണയം സൌന്ദര്യമുള്ളവര്‍ക്കു മാത്രം അവകാശപെട്ടതാവുമ്പൊള്‍ ചൊദ്യത്തിനു പ്രസ്ക്തിയുണ്ട്.സൌന്ദര്യം ആപേക്ഷികമല്ലാത്ത
അവസ്ഥയില്‍ ...ഇപ്പൊ അങിനെയില്ലല്ലൊ
Post a Comment