Sep 7, 2007

പ്രവാസത്തിണ്റ്റെ നേര്‍കാഴ്ചകള്‍

ഇതു പ്രവസത്തിണ്റ്റെ നേര്‍കാഴ്ചകള്‍. കാഴ്ചക്കപ്പുറം കാണാനുള്ള ഉള്‍കാഴ്ചയോ ദീര്‍ഘവീക്ഷണമോ ഇല്ലാത്തതു കൊണ്ട്‌ കാഴ്ച വട്ടങ്ങളില്‍ പതിഞ്ഞവ മാത്രം പകര്‍ത്തുന്നു.
കാഴ്ച്‌ ഒന്ന്‌ - നൂറ.

നൂറയുടേയും എണ്റ്റേയും ഫ്ളാറ്റുകളുടെ വാതിലുകള്‍ മുഖത്തോട്‌ നോക്കിയാണിരുന്നിരുന്നത്‌.
ചാവക്കാട്ടുകാരന്‍ നിസ്സാറിണ്റ്റെ ഹൃസ്വ പ്രണയത്തിണ്റ്റെ സാക്ഷാത്കാരമായിരുന്നു ഇന്തോനേഷ്യക്കാരി നൂറയും അവരുടെ പൂച്ച കുഞ്ഞിന്‍ ശേലുള്ള കൈകുഞ്ഞും. വല്ലപ്പോഴും നിസാറിണ്റ്റേയും കുഞ്ഞിണ്റ്റേയും കൂടെ കാണാറുള്ള നൂറയില്‍ നിന്നും കിട്ടുന്ന പുഞ്ചിരിയും നിസാറിണ്റ്റെ "എന്തുണ്ട്‌?" എന്ന ചോദ്യത്തിനും കവിഞ്ഞ സൌഹൃദമൊന്നും ആ കുടുംബവുമായി എനിക്കുണ്ടായിരുന്നുമില്ല,മൂന്നു മാസം മുന്‍പ്‌ നിസാര്‍ അവധിക്കു നാട്ടില്‍ പോകുന്നതു വരെ.
ഇടക്കെപ്പൊഴങ്കിലും പാലും റൊട്ടിയും മറ്റും വാങ്ങി വരുന്ന നൂറയെ കാണാറുണ്ടെങ്കിലും പുഞ്ഞിരിക്കപ്പുറം സൌഹൃദം നീണ്ടതേയില്ല്ള. ഒരു മാസത്തിനെന്നും പറഞ്ഞ്‌ നാട്ടില്‍ പോയ നിസാറിനെ മൂന്നു മാസത്തിനു ശേഷവും കാണാതായപ്പോള്‍ നിസാര്‍ എന്നാണു തിരിച്ചു വരുന്നത്‌ എന്ന എണ്റ്റെ ചോദ്യത്തിനും നൂറ പുഞ്ചിരി മാത്രം മറുപടി തന്നപ്പോള്‍ അവളോട്‌ സംസാരിക്കാന്‍ ഞാന്‍ തുനിയാറാതായി. പിന്നെ പിന്നെ അവളെ പുറത്തു കാണാതായുമായി.

ഒരു ദിവസം ഞാന്‍ പുറത്തു പോയി വരവേ,നൂറ പര്‍ദയും ധരിച്ചു കുനിഞ്ഞിരിക്കുന്നു. അവര്‍ എന്താണവിടെ ചെയ്യുന്നത്‌ എന്നറിയാനുള്ള ആകാംക്ഷ കാരണം അവള്‍ കാണാതിരിക്കാന്‍ കുറച്ചു മാറി നിന്നു. തലേ ദിവസം ഞാനും സഹമുറിയനും കഴിച്ച ബ്രൊസ്റ്റഡ്‌ ചിക്കണ്റ്റെ കൂടെ കിട്ടിയ ബ്രഡ്‌( ചിക്കണ്റ്റെ എച്ചിലുകളോടൊപ്പം പുറത്തെ ചവറ്റു ബക്കലിട്ടതു) എടുത്ത്‌ പര്‍ദ്ദക്കുള്ളില്‍ ഒളിപ്പിച്ച്‌ നൂറ ധൃതിയില്‍ അവളുടെ ഫ്ളാറ്റിലേക്കു കയറിപ്പോയി.
ഉടന്‍ തിരിച്ചു പോയി ഒരു പാലും ബ്രഡും, മുട്ടയും വാങ്ങി വന്നു നൂറയിടെ വാതിലില്‍ ഞാന്‍ മുട്ടി. അറിയുന്ന അറബിയും ബാക്കി ഇംഗ്ളീഷുമായി അവ വാങ്ങാന്‍ മടിച്ച അവളൊട്‌ നിസാര്‍ തിരിച്ചു വന്നാല്‍ ഇതിണ്റ്റെ പണം ഞാന്‍ അവണ്റ്റെ കയ്യില്‍ നിന്നു വാങ്ങി കൊള്ളാം എന്നു പറഞ്ഞു അവ അവളെ ഏല്‍പിച്ചു മടങ്ങാന്‍ ഒരുങ്ങുന്ന എന്നെ ഞെട്ടിച്ച്‌ അവള്‍ പറഞ്ഞു.

"ഇന്ന്‌ രാത്രി ഒരു മണിക്കു റൂമില്‍ വന്നോളൂ.".

വാതിലടക്കാന്‍ നേറം കണ്ണുകളില്‍ യാചനാ ഭാവവും നിറച്ച്‌ അവള്‍ പറഞ്ഞു

" മാഫി നാഫര്‍ താനി. ഇന്‍ത ബസ്‌ പ്ളീസ്‌(നീ മാത്രം ,മറ്റാരേയും കൂടെ കൂട്ടരുത്‌ പ്ളീീസ്‌)

കാഴ്ച രണ്ട്‌ - താര.


പുതിയ ജോലി സ്ഥലത്തേക്കു മാറിയ ശേഷം തൊഴിലിടത്തിനു സമീപം നല്ലൊരു താമസത്തിനടവും തപ്പി നടക്കുന്ന കാലത്ത്‌ ചെറിയ ഒരു ഇടവേളയില്‍ ഞാന്‍ എറണാം കുളം സ്വദേഷി സ്റ്റാന്‍ലിയോടപ്പവും താമസിച്ചിരുന്നു.
ജീവിതം എന്നതു ആസ്വാദനമാണെന്നും ആസ്വാദനം എന്നത്‌ സ്ത്രീയും മദ്യവുമായിരുന്നുമെനായിരുന്നു സ്റ്റാന്‍ലുയുടെ ജീവിത തത്ത്വം.
വാരാന്ത്യങ്ങളില്‍ സ്റ്റാന്‍ലി അവണ്റ്റെ ബാല്യകാല സുഹൃത്തിനേയും തേടിപോവും. അവരിരുവരും പുതിയ ആസ്വാദനങ്ങളും. പിന്നെ അവന്‍ തിരിച്ചെത്തുന്നത്‌ വീക്കെണ്റ്റ്‌ അവധി കഴിഞ്ഞ ശെശമാവും.
പതിവു പോലെ ആ ആഴ്ചയിലും അവന്‍ വന്നു പറഞ്ഞു.
" ഈ ആഴ്ച പുതിയൊരു ചരക്കൊത്തിട്ടുണ്ട്‌. നിണ്റ്റെ ഒക്കെ പ്രായമെ കാണൂ. ഇവിടെ നഴ്സ്‌ ആയി ജൊലി ചെയ്യുന്നു. അടുത്ത ആഴ്ച നീയും കൂട്‌. "ഞാനില്ല പതിവു പോലെ ഞാന്‍ ഒഴിഞ്ഞു.
നീ ഈ ഫോട്ടൊ കണ്ട്‌ നോക്കീട്‌ പറ.
അവന്‍ മൊബില്‍ കയ്യില്‍ തന്നു.

ഇവളോാ??!!
അറിയാതെ ചോദിച്ചി പൊയി.. എന്താ നീ അറിയുമോ?
ങ്ങളുടെ ഭാഗത്തെവിടെയൊ ആണവളുടെ വീട്‌. വസ്ത്രങ്ങളുടെ അധികഭാരമില്ലാതെ ഫോണിണ്റ്റെ സ്ക്രീന്‍ നിറഞ്ഞു കിടക്കുന്ന താര.
താര എണ്റ്റെ പ്രയമറി സ്കൂളിലെ ക്ളാസ്‌മേറ്റ്‌ ആയിരുന്നു. പരിസര പ്രദേശങ്ങളിലെവിടെ നിന്നൊ വന്നു ഞങ്ങളുടേ സ്കൂളിനടുത്തൊരു വാടകവീട്ടില്‍ അച്ചനും അമ്മക്കും സഹോദരങ്ങള്‍ക്കുമൊപ്പം താമസിക്കുന്നവള്‍. വെളുത്ത ഇന്ത്യ മാഞ്ഞു നീല അമെരിക്ക കാണുന്ന ഹവായ്‌ ചെരിപ്പും ധരിച്ചു വരുന്നവള്‍.
ആരുമായും അധികം കൂട്ടിലാത്തവള്‍.
പാല്‍പൊടിയുടെ വെളുത്ത പ്ളാസ്തിക്ക്‌ കുപ്പിയില്‍ കൂടിവെളം കൊണ്ടൂ വരുന്നവള്‍.
തിങ്കളും താര്‍ങ്ങളും എന്ന പദ്യം പടിപ്പിച്ച അന്നു.തിങ്കളും താരയൂം എന്ന്‌ പാടി കളിയാക്കിയതിനു ഈര്‍ക്കിള്‍ ചന്ദ്രനെ സ്ളേറ്റുകൊണ്ടെറിഞ്ഞവള്‍..

എന്താടോ നിന്നക്കങ്ങു പിടിച്കൂ ന്ന് തോന്നുന്നു, അടുത്ത ആഴ്ച നീയും കൂട്‌. സ്റ്റാന്‍ലി മൊബ്ബൈല്‍ വാങ്ങി.

കാഴ്ച മൂന്ന്. മദ്ധ്യ വയസ്ക.

കാഴ്ച തുടങ്ങുന്നത്‌ കോഴിക്കോട്‌ അന്താരാഷ്ട്ര വിമാനതാവളത്തിലെ ബോര്‍ടിംഗ്‌ പാസിനായുള്ള ക്യൂവില്‍ നിന്നും.
ക്യുവില്‍ എനിക്ക്‌ തൊട്ടു മുന്‍പു നില്‍ക്കുന്നത്‌ പ്രവാസത്തിലേക്ക്‌ ആദ്യം പറക്കുന്നു എന്ന് തൊന്നിക്കുന്ന മുഖ ഭാവമുള്ള്ള് ഒരു യുവാവും അതിനു മുന്‍പില്‍ ഊര്‍ജ്ജസ്വലയായ ഒരു മദ്ദ്യവയസ്കയും .
ആരൊഗ്ഗ്യമുള്ള മെലിഞ്ഞ ശരീരവും യാത്ര ചെയ്തു പരിചയമുണ്ടെന്നു തോന്നിക്കുന്ന പെരുമാറ്റവും ഉള്ളവള്‍.

ബൊര്‍ഡിംഗ്‌ പാസ്സ്ടേടുത്തു സീറ്റില്‍ വന്നിരിക്കുമ്പോള്‍ മുന്‍പിലെ സീറ്റിലിരുന്ന് ആ ചെറുപ്പക്കാരനെ എംബാര്‍ക്കേഷന്‍ ഫോം ഫില്‍ ചെയ്യാന്‍ സഹായിക്കുന്നു അവര്‍.

വിമാനത്തില്‍ എനിക്കു വലതു വശത്തെ നടവഴിയും കഴിഞ്ഞു വിന്‍ഡോയോട്‌ ചേര്‍ന്ന സീടുകളില്‍ ആ ചെറുപ്പക്കാരനും അവരും. സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കാനും മറ്റും അവര്‍ അവനെ സഹായിക്കുന്നു. വീട്ടുകാരെ പിരിയുന്നതിണ്റ്റേയാവണം ഒരു വിഷമം അവണ്റ്റെ മുഖത്ത്‌ പ്രകടമാണൂ,അവര്‍ പ്രസന്നവതിയും.

ഭക്ഷണവും കഴിച്ച്‌ വിമാനത്തില്‍ കാണിച്ചു കൊണ്ടിരുന്ന മുഷിപ്പന്‍ സിനിമയെ പരിഗണിക്കാതെ എല്ലവരും മയക്കത്തിലാണു,കയ്യിലുണ്ടായിരുന്ന പുസ്തകവും വായിച്ച്‌ അറിയാതെ ഞാനും മയ്യങ്ങി.

കുറച്ച്‌ കഴിഞ്ഞ്‌ എണീറ്റ്‌ നോക്കുമ്പോള്‍ എല്ലാവരും മയക്കത്തില്‍ തന്നെ. ,വെറുതെ തൊട്ടപ്പുറത്തേക്കു നോക്കുമ്പ്പൊള്‍ ആ മദ്ധ്യവയസ്ക മുഖത്ത്‌ കയമര്‍ത്തി എങ്ങലടിച്ചു കരയുന്നു,. ശബ്ദം അടക്കാന്‍ അവര്‍ പരാമാവധി ശ്രമിക്കുന്നുമുണ്ട്‌. ഞാന്‍ വീണ്ടും ഉറക്കം നടിച്ചു. പിന്നെ എഴുനേല്‍ക്കുമ്പോള്‍ അവര്‍ സീറ്റിലില്ല. അല്‍പ സമയത്തിനു ശേഷം മടങ്ങി വന്നു സീറ്റിലിരുന്നു. മുഖത്ത്‌ പഴയ പ്രസന്നതയും പുഞ്ചിരിയും .

കാഴ്ച അവസാനിക്കുന്നത്‌. ജിദ്ദ ഇണ്റ്റര്‍നാഷണല്‍ എയര്‍പൊറ്‍ട്ടില്‍. കസ്റ്റംസ്‌ ക്ളിയറാന്‍സ്‌ കഴിഞ്ഞു പുറത്തിറങ്ങി വരുമ്പോള്‍ ആ മദ്ധ്യവയസ്ക മൊബൈലില്‍ ആരോടോ അറബിയില്‍ സംസാരിച്ചു നില്‍ക്കുന്നു.

12 comments:

ശെഫി said...

ഇതു പ്രവസത്തിണ്റ്റെ നേര്‍കാഴ്ചകള്‍. കാഴ്ചക്കപ്പുറം കാണാനുള്ള ഉള്‍കാഴ്ചയോ ദീര്‍ഘവീക്ഷണമോ ഇല്ലാത്തതു കൊണ്ട്‌ കാഴ്ച വട്ടങ്ങളില്‍ പതിഞ്ഞവ മാത്രം പകര്‍ത്തുന്നു

സഹയാത്രികന്‍ said...

പ്രവാസത്തിന്റെ കാഴ്ചകളില്‍ ഇതും...!
:)

മന്‍സുര്‍ said...

പ്രിയ സ്നേഹിത

പ്രവാസത്തിന്‍റെ പറഞാലും പറഞാലും തീരാത്ത നേര്‍കാഴ്ച്ചകളിലേക്കൊരു കാഴ്ചവട്ടം
വാര്‍ത്തകളില്‍ വിട്ട് പോയതും,വാര്‍ത്തകള്‍ക്ക് വേണ്ടാതതും .....

നന്‍മകള്‍ നേരുന്നു

മന്‍സൂര്‍,നിലംബൂര്‍

ശോണിമ said...

പ്രവാസത്തിലും വിപ്രവാസത്തിലും ഇരകള്‍ സ്ത്രീകള്‍ തന്നെ. അതോ സ്ത്രീ ഇരകളിലേക്കു നീളുന്ന പുരുഷാധിപത്യത്തിന്റെ ചൂണ്ടല്‍ കണ്ണുകളാണ്‌ ശെഫിയുടെതും എന്നതു കൊണ്ട്‌ മറ്റ്‌ ഇരകളെ കാണാതെ പോയതാവുമൊ?
ഇന്ദുമേനോന്‍ ഒരു കഥയില്‍ പറഞ്ഞ പോലെ,"ഗൃഹമെന്ന കാരാഗൃഹത്തിലാണ്‌ സ്ത്രീയുടെ സുരക്ഷിതത്ത്വം" എന്നത്‌ ഒന്നുകൂടി ഉറപ്പിച്കു പറയുകയാണ്‌ ഈ നേര്‍കാഴ്ചകളും. അസ്വാതന്ത്ര്യം ഉള്ള ഒരു സുരക്ഷിതത്ത്വമല്ല സ്ത്രീക്കു വേണ്ടതെന്ന് എന്നാണ്‌ നമ്മുടെ സമൂഹം തിരുത്തുക.

കാല ദേശാതീതമായ പുരുഷാധിപത്യത്തിനെതിരെ സംവാദങ്ങള്‍ നടക്കേണ്ട ഈ പോസ്റ്റില്‍ സ്ത്രീപക്ഷരെന്നു പറയുന്നവര്‍ പോലും കമന്റിടാതെ പോയത്‌ പിന്മൊഴി നിലച്ചതു കൊണ്ടും കമന്റ്‌ അഗ്രിഗേറ്ററുകളുടെ അഭാവവും കാരണമാവും എന്നും കരുതുന്നു.

Cibu C J (സിബു) said...

ശോണിതേ.. അങ്ങനെയല്ല ഞാന്‍ പറയുക. വായിച്ച നല്ല ലേഖനങ്ങളെ പറ്റി കൂട്ടുകാര്‍ക്ക്‌ പറഞ്ഞുകൊടുക്കാത്തതുകൊണ്ടാണ് ഈ ലേഖനത്തെ പറ്റി ബാക്കിയുള്ളവര്‍ അറിയാഞ്ഞത്‌.

ശെഫി said...

ശൊണിമേ, പ്രവാസത്തിന്റെ കാഴ്ചകളില്‍ ഇരകളായ കുട്ടികളും പുരുഷന്മാരുമൊക്കെയുണ്ട്‌.പക്ഷേ, കാഴ്ചവട്ടങ്ങളില്‍ പതിഞ്ഞതില്‍ ആദ്യം എഴുതേണ്ടതിവയാണെന്ന് തോന്നി. അതില്‍ ഇരകള്‍ സ്ത്രീകളായത്‌ എന്റെ തെറ്റല്ല.
സ്ത്രീകളെകുറിച്ച്‌ എഴുതാന്‍ പുരുഷന്‌ അധികാരമില്ല എന്ന കാഴ്ചപ്പാട്‌ ശോനിമക്കുണ്ടെങ്കില്‍ അതു മാറേണ്ടതു തന്നെയാണ്‌

ചിന്താവിഷ്ടന്‍ said...

കണ്ടതു ഒരു തുള്ളി..
കാണാത്തതു ഒരു സാഗരം..

മുസാഫിര്‍ said...

നന്നായി എഴുതിയിരിക്കുന്നു.എഴുത്തുകാരന്‍ തന്റെ കടമ നിര്‍വ്വഹിച്ച് നിര്‍വികാരനായി (?) മാറി നില്‍ക്കുന്നെങ്കിലും വായിക്കുന്നവരുടെ ഉള്ളില്‍ ഒരുപാട് വികാരങ്ങള്‍ നിറക്കുന്നുണ്ട് ഈ നേര്‍ക്കാഴ്ചകള്‍ .

ഏറനാടന്‍ said...

iniyuminiyum ezhuthaan baakiyethra.. nannayitund..

നജൂസ്‌ said...

:)

SHAN ALPY said...

ഉറക്കമില്ലാത്ത രാത്രികളും,
സ്വസ്ഥതയില്ലാത്ത പകലുകളും,
പ്രവാസത്തിന്റ്റെ തീക്ഷണതയില്
തലയിണകള് മാറോടുചേറ്ത്ത്
തളര്ന്നുറങ്ങുന്പോഴും
നയനങള് നനയുന്നത് അവനറിഞ്ഞിരുന്നു.
പാവം പ്രവാസി

Unknown said...

ശെഫി, നന്നായിരിക്കുന്നു. സൂക്ഷിച്ചു വെക്കണം. ഒടുവില്‍ ഇത്തരം പ്രവാസക്കുറിപ്പുകള്‍ സമാഹരിക്കാവുന്നതാണ്‌.