ഞാനെന്റെ
ശബ്ദവും മൊഴികളും
മര്ദ്ദിതന്കൊടുക്കാനുറച്ചതായിരുന്നു
.പക്ഷേ
30 വെള്ളിക്കാശിന്
അതു പണയത്തിലായി.
പലിശ പെരുത്ത്
ഒടുക്കാനാവാതായപ്പോള്
ജപ്തിക്കെത്തിയവന് പറഞ്ഞു
നിന്റെ നാവിനി
നക്കി കുടിക്കാനുപയോഗിക്കാം
ഒരു കണ്ണീര് തുള്ളി
ആഴ്ന്നിറങ്ങി
രക്ത തുള്ളിയായി
ഹൃദയത്തില്‍ പൊടിഞ്ഞു,
രക്തം തുപ്പലായി
നാവിന് തുമ്പിലും
തൂ...
നീട്ടി തുപ്പിയത്
മുഖത്തേക്കല്ല,
നിലത്തേക്ക്.
Jul 11, 2007
Subscribe to:
Post Comments (Atom)
9 comments:
പുതിയ പോസ്റ്റ്...കവിതയില്‍ പെടുത്താമെന്ന് തോന്നുന്നു
ദൈവമേ... കൂട്ടിലങ്ങാടിയില്നിന്നു പടിഞ്ഞാറ്റുംമുറിക്കുള്ള വഴിയില്‍ ഇത്രയും ഭാവനാസമ്പത്തുള്ള ഒരാളുണ്ടായിരുന്നോ? ഞാനറിഞ്ഞില്ല കേട്ടോ.....
നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍
കവിത കൊള്ളാം :)
ആ തുപ്പിയ നിലം “അക്കല്ദാമ[കുശവന്റെ നിലം]“ ആയിരുന്നോ?
കവിത ഇഷ്ടമായി ശെഫി.
“കവിതയില്‍ പെടുത്താമെന്ന് തോന്നുന്നു“.
ശങ്ക എന്തിനാ...
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
സുനീഷ് തോമസ് താങ്കള്‍ക്കു പടിഞ്ഞാറ്റുമ്മുറി പരിചയമുണ്ടെന്ന് തൊന്നുന്നു. അതോ താങ്കളും പടിഞ്ഞറ്റുമുറിക്കാരനാണോ.വായിച്ചതിനും കമന്റിയതിനും നന്ദി
നന്ദി ഡിങ്കന്, ഇരിങ്ങല്‍
"നിന്റെ രൂപം വരച്ചൊരു കാലവും
നിന്നിലൂടെ പൂക്കും അക്ഷരമാലയും
ഒക്കെ നിനക്കുള്ളതാണ്
നീയാണ്
എങ്കില്‍ നീ നിന്നെ
ആര്‍ക്ക് കൊടുത്തുതീര്ത്തീടണം"???
സര്‍വ്വം അര്‍പ്പിക്കുക
ബോധവും കര്‍മ്മവും വാക്കായി
ജ്വലിക്കട്ടെ.......
നന്മകള്
പ്രിയ സ്നേഹിത ഷെഫി
ബ്ലോഗ്ഗ് കണ്ടു...നന്നായിട്ടുണ്ടു....
നേരത്തെ അറിയാതെ പോയതില്‍ ദുഖമറിയിക്കട്ടെ.
പിന്നെ സൌദിയിലെ ബ്ലോഗ്ഗര്സ്സിന്റെ കണക്കെടുപ്പിനെ കുറിച്ചുള്ള വിവരണം വായിച്ചു.
ജീവിത സ്വപ്നങ്ങളുടെ സാക്ഷത്ക്കാരം തേടിയുള്ള യാത്രയില്‍ എല്ലാര്ക്കും ബ്ലോഗ്ഗാന് കഴിഞു എന്ന് വരില്ല.ഓരോരുത്തരും വ്യത്യസ്ത മേഘലകളിലല്ലേ ജോലി ചെയുന്നത്....ഒരു പാട് കഴിവുള്ളവര്‍ ഉണ്ടീ പ്രവാസ ഭൂമിയില്‍ പക്ഷേ അവരൊക്കെ ബ്ലോഗ്ഗാന് ആഗ്രഹമില്ലാഞിട്ടല്ല മറിച്ച് സാഹചര്യമാണ്.
ഞാന്‍ തന്നെ ജോലിതിരക്കിനിടയില്‍ കിട്ടുന്ന ഇടവേളകള്‍ ബ്ലോഗ്ഗിന്നായ് ഉപയോഗികുന്നതില് സന്തോഷം കണ്ടെത്തുന്നു....അന്നൊക്കെ ഭക്ഷണം കഴിക്കന്‍ വൈകിയാണ് പോകുന്നത്....സമയമുള്ളവര്‍ എഴുതട്ടെ..നമ്മുക്ക് അവരെ പ്രോസ്താഹിപ്പിക്കാം
നന്മകള് നേരുന്നു
മന്‍സൂര്‍
ഉഗ്രന്‍,
നിന്റെ നാവിനി
നക്കി കുടിക്കാനുപയോഗിക്കാം
ഒരു കണ്ണീര് തുള്ളി
ആഴ്ന്നിറങ്ങി
രക്ത തുള്ളിയായി
ഹൃദയത്തില്‍ പൊടിഞ്ഞു,
രക്തം തുപ്പലായി
നാവിന് തുമ്പിലും
തൂ...
നീട്ടി തുപ്പിയത്
മുഖത്തേക്കല്ല,
നിലത്തേക്ക്.
എല്ലാം നിങ്ങളുടെ സ്വന്തം രീതിയില്‍ പറഞ്ഞു എന്ന്താണ് സവിശേഷത..മുഖത്തേക്കല്ല തുപ്പിയതെങ്കിലും നിലത്തേക്കല്ല അതുവീഴുന്നത്..ഉഗ്രന്‍.
നന്നായിട്ടുണ്ട്
Post a Comment