സദാചാരത്തിന്റെ
കുപ്പായം
കനം കൂടിയതാണ്.
പക്ഷേ..
അത് മെനഞ്ഞ
നൂലിഴകള്‍
മൃദുലവും
നേര്‍ത്തതുമാണ്.
മൃദുവായി ആരെങ്കിലും
ഒന്ന് തൊടുമ്പോഴേക്കും
ഈ നൂലിഴകള്‍
പിഞ്ഞിപ്പോകുന്നു.
ചെറുതായൊന്ന്പിഞ്ഞിയാല്‍ പൊലും
ആളുകള്‍
വല്ലാതെ പരിഹസിച്ചേക്കും.
സൂക്ഷ്മ നോട്ടത്തിലും
മറയത്തക്കം
അരികുകള്‍ തുന്നിയ
പോറലുകള്‍
പരിഹസിക്കുന്നവര്‍ക്കിടയിലെ
ചില കുപ്പായങ്ങളിലും കാണും.
ആ തുന്നലിന്റെ കല
പക്ഷെ നിനക്കറിയില്ലല്ലോ.
വര്‍ണ്ണാഭമായ
നിറങ്ങള്‍ പൂശിയ
വലിയ പോറലുകളുംചി
ലരിലുണ്ടാവും
പരിഹസിക്കരുത്.
പുതിയ ഫാഷനറിയാത്ത
പഴഞ്ചനാണ്
നീയെന്നവര്
പുഛിച്ചേക്കും.
രാജാവിന്റെ ചായം
പൂശിയ
കുപ്പായത്തിലെ
കീറലില്‍ കൂടി
നഗ്നത വെളിവകുന്നുണ്ടാവും
വിളിച്ച് കൂവാന്‍
നിനക്കാവില്ല.
നിന്റെ കുട്ടിത്തം
എന്നേ കഴിഞ്ഞിരിക്കുന്നുവല്ലോ?..
Apr 28, 2007
Subscribe to:
Post Comments (Atom)
14 comments:
സദാചാരത്തിന്റെ
കുപ്പായം
കനം കൂടിയതാണ്.
പക്ഷേ..
അത് മെനഞ്ഞ
നൂലിഴകള്‍
മൃദുലവും
നേര്‍ത്തതുമാണ്
സദാചാരത്തിന്റെ
കുപ്പായം
പുതിയ ഒരു കവിത കൂടി
നിങ്ങള്‍ക്ക് കമന്റാനായി പോസ്റ്റുന്നു
ഇതിലേത് സദാചാരത്തിന്റെ കുപ്പായമിട്ട് ഷില്പ ചുംബിച്ചപ്പോഴാണ് എല്ലാ ഇന്ത്യക്കരുടേയും മാനം ഇതിഞ്ഞു വീണത്
ശെഫി.
കൊള്ളാം കെട്ടാ..
ശെഫി,
ഇഷ്ടപ്പെട്ടു.:)
ശെഫീ,
നന്നായിട്ടുണ്ട്.
നന്ദി shonima, പ്രമോദ്,വേണു, പൊതുവാള്. കവിത വായിച്ചതിനും കമന്റിയതിനും
അര്‍ത്ഥം തുളുമ്പുന്ന നല്ല കവിത.
നന്ദി കരീം മാഷ്
വായിച്ചതിനും കമന്റിയതിനും
Hello... USHAAR...... USHAAR...
Pls keep it up.
SADIKALI TUVVUR
ഷെഫി,
കവിത വായിച്ചു. ഇഷ്ട്ടപ്പെട്ടു. ഷെഫിയുടെ തൂലികയുടെ മുന്നേറ്റം തുടരട്ടെ.
എല്ലാ ഭാവുകങ്ങളും
ഷെഫി, വായിച്ചു
കേരളത്തിന്റെ സമഗ്രമായ വികസനത്തിന്ന് അടിത്തറയിട്ട 1957ലെ ഇ എം എസ് മന്ത്രിസഭയുടെ 50-വാര്‍ഷികാഘോഷ സമാപന സമ്മേളനത്തില്‍ കേരളമുഖ്യമന്ത്രിയും പൊളിറ്റ് ബ്യുറോ മെമ്പറുമായ സ: വി എസ് അച്ചുതാനന്ദനെ പങ്കെടുപ്പിക്കാതെ മാറ്റി നിര്‍ത്താനുള്ള പിണറായി സിന്‍ഡിക്കേറ്റിന്റെ ബോധപൂര്‍വ്വമായ ശ്രമത്തില്‍ കേരള പിപ്പിള്‍സ് ഫോറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
സി പി എമ്മിന്റെ നേതൃത്വത്തില്‍ മേയ് 7 നാണ് കണ്ണൂരില്‍ വച്ച് വമ്പിച്ച ബഹുജനറാലിയോടെ സമാപന സമ്മേളനം നടക്കുന്നത്.
സമാപന സമ്മേളനത്തില്‍ പിണറായി സിന്‍ഡിക്കേറ്റ് അധിപനും കൂട്ടാളികളായ കോടിയേരി , ഇ പി ജയരാജന് , പി കെ ശ്രിമതി, പിന്നെ എം വി ഗോവിന്ദന് പങ്കെടുക്കുന്നത്.
സി പി ഐ എമ്മില്‍ വിഭാഗിയത വളര്‍ത്തി മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയും ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകരെയും അവഗണിക്കാനും അപമാനികാനുമുള്ള പിണറായി സിഡിക്കേറ്റിന്റെ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ ജനരോഷം ഉയരണം.
കമ്മ്യുണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ജീവന് ബലിയര്‍പ്പിച്ച ധീരരായ രക്തസാക്ഷികളേയും പാര്‍ട്ടിക്കുവേണ്ടി ലാഭേച്ഛ നോക്കാതെ പണിയെടുക്കുന്ന പതിനായിരങ്ങളോടും പിണറായി സിന്‍ഡിക്കേറ്റുനടത്തുന്ന കടുത്ത അപരാധമാണ് ഈ നെറികെട്ട വിഭാഗിയ പ്രവര്‍ത്തനം.
പിപ്പിള്‍സ് ഫോറം അടിയന്തിയോഗത്തില്‍ പ്രസിഡണ്ട് പി.സി ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
ആരുടെയിങ്കിലും കയ്വശം ബ്ലൊഗിങ്ങിനെ കുറിച്ചും മലയാളം ബ്ലൊഗുകളെ കുറിച്ചും പവര്‍ പോയന്റ് പ്രസന്റേഷന് ഉണ്ടെങ്കില്‍ shafeeqizzudheen@gmail.com വിരോധമില്ലെങ്കില്‍ മേല്‍ കൊടുത്ത ഇ മെയില്‍ ഐ ഡി യില്‍ അയക്കാന്‍ അപേക്ഷ....... പ്ലീസ്
Post a Comment