മാതാ കരയുന്നു...
ഏത് മാതാ?
കേരള മാതാ....
അവരെന്തിനു കരയണം?
പീഡനം, വര്‍ഗീയ രാഷ്ട്രീയ കൊലപാതകം, ആത്മഹത്യ. ...ഒത്തിരി ഒത്തിരി.
പ്രതികരിക്കേണ്ട യുവത എവിടെ?
അവര്‍ ചുരുട്ടി വാനിലേക്കു ഉയര്‍ത്തേണ്ട മുഷ്ഠികളില്‍ മൌസും പിടിച്ച് ബോഗില് പ്രതിഷേധിക്കുകയാണ്. അധിനിവേശങ്ങള്‍ക്കെതിരെ ഇ മെയില്‍ ഫോര്‍വാര്‍ഡ് ചെയ്ത് പ്രതികരിക്കയാണ്.ഇത്രയൊക്കെയല്ലേ അവര്‍ക്കു ചേയ്യാനൊക്കൂ.
Mar 26, 2007
Subscribe to:
Post Comments (Atom)
4 comments:
പ്രതികരിക്കേണ്ട യുവത എവിടെ?
അവര്‍ ചുരുട്ടി വാനിലേക്കു ഉയര്‍ത്തേണ്ട മുഷ്ഠികളില്‍ മൌസും പിടിച്ച് ബോഗില് പ്രതിഷേധിക്കുകയാണ്
പ്രതികരണം
ഒരു പോസ്റ്റും കൂടി
മുഷ്ടി ചുരുട്ടി ആകാശത്തേക്ക് തള്ളി...
കത്തും പന്തങ്ങള്‍ തണലാക്കി.....
വാരിക്കുന്തം ആഭരണമാക്കി.....
ചോരകള്‍ കൊണ്ട് ദേഹം കഴുകി......
അങ്ങനെയാണോ ഷെഫീ പ്രതികരിക്കണ്ടത്......
എങ്കില്‍ ആദ്യം ഷെഫി ഒരു കാര്യ ചെയ്യണം..
ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യണം...
എന്നിട്ട് ഇതിന്റെ മുന്പില് ഇങ്ങനെ കുത്തിയിരിക്കാതെ എങ്ങനെ പ്രതികരിക്കണം എന്നു കാണിച്ചു കൊടുത്ത് ഒരു വിപ്ലവം തന്നെ തുടങ്ങി വയ്ക്കൂ....
ഹഹ!
പ്രിയപ്പെട്ട ഷെഫീ,
ഞാന്‍ താങ്കളുടെ കഴിഞ്ഞ പോസ്റ്റില്‍ ഒരു കമന്റിട്ടിരുന്നു. താങ്കള്‍ മറുപടി എഴുതിയിരുന്നുവെങ്കിലും ഞാന്‍ ഉദ്ദേശിച്ചത്, അഥവാ എന്റെ 'വിമര്‍ശനം', താങ്കള്‍ക്ക് മനസ്സിലായോ എന്ന് ശരിക്കും സംശയം തോന്നുന്നു ഇപ്പോള്‍.
ഇങ്ങനത്തെ പോസ്റ്റൊക്കെ ഇടുന്നതില്‍ തെറ്റൊന്നുമില്ല. അത് ഈ 'ബഡായി' ബ്ലോഗില്‍ വേണോ? 'മാട്ടുപ്പെട്ടി മച്ചാന്' എന്നോ 'സി.ഐ.ഡി. മൂസ' എന്നോ തീയേറ്ററിനു പുറത്തു ബോര്‍ഡ് വച്ചിട്ട് കാശുതന്ന് അകത്തു കയറുമ്പോള്‍ പ്രസ് ക്ലബ്ബില്‍ നിന്ന് പഠിച്ചിറങ്ങിയ ഏതോ പയ്യന് ആനന്ദ് പട്വര്‍ദ്ധനെ അനുകരിച്ചു പടച്ചുണ്ടാക്കിയ ഒരു ഡോക്യുമെന്ററി സാഹസം കാണേണ്ട ഗതികേട് വായനക്കാര്ക്കുണ്ടാക്കരുത്. വേറൊരു പേരില്‍ ഒരു ബ്ലോഗ് തുടങ്ങി ഇതൊക്കെ ഇടാമല്ലോ, അല്ലേ?
പിന്നെ, കേരളമാതാ കരഞ്ഞത് ഏതോ തരികിട സീരിയലിലെ നായികയുടെ തീരാവ്യഥ മേക്കപ്പ് തകര്ത്തൊഴുകുന്നതു കണ്ടാവാനാണ് സാധ്യത.
യുവത എവിടെ?
Post a Comment