Sep 24, 2008

സ്മാര്‍ത്ത വിചാരം

അവന്‍ കറുത്ത
കോട്ടിട്ട വെളുത്തവനായിരുന്നു

സാരിയണിഞ്ഞ
പൊട്ടുകുത്തിയ
“സാധനത്തിന്റെ
സാരിതുമ്പു
പിടിച്ചു കൊടുത്തത്
തലപ്പാവണിഞ്ഞ മകന്‍
കൂട്ടികൊടുത്തത്
വെളുത്ത തൊലിയുളള്ള
മരുമോളും

അതിനും പിറകില്‍
വിചാരം കാ‍ത്തു കിടന്ന
അവളുമാര്‍ പലതായിരുന്നു.
കറുത്തും വെളുത്തും മഞ്ഞച്ചും
കുര്‍ത്തയും ബുര്‍ഖയും ജീന്‍സും
ധരിച്ചവര്‍,

അവന്‍ കറുത്ത
കോട്ടിട്ട വെളുത്തവനായിരുന്നു
പൂര്‍വികന്റെ ഛായയുള്ളവൻ,

11 comments:

ശെഫി said...

അതെന്റെ അമ്മയായിരുന്നു

Anoop Technologist (അനൂപ് തിരുവല്ല) said...

നന്നായിട്ടുണ്ട്

Mahi said...

കഴിഞ്ഞ കവിതയിലും കണ്ടു "ഞ്ഞ"ക്കൊരു കുഴപ്പം."njnja" എന്നെഴുതൂ കവിത നന്ന്‌.നല്ല density യുണ്ട്‌

ശെഫി said...

മഹി , അശ്രദ്ധ തിരുത്തിയിരിക്കുന്നു.

smitha adharsh said...

ഇപ്പൊ "ഞ്ഞ " ശരിയായല്ലോ...
ചുമ്മാ..പറഞ്ഞതാണേ..
വേറിട്ടൊരു ചിന്ത...നല്ല വരികള്‍..

ബാജി ഓടംവേലി said...

പെരുന്നാള്‍ ആശംസകള്‍..

നരിക്കുന്നൻ said...

ഈ വിചാരം ഇഷ്ടപ്പെട്ടു. നന്നായിട്ടുണ്ട്.

ഹന്‍ല്ലലത്ത് Hanllalath said...

കവിത നന്നായിരിക്കുന്നു...
സാധനം എന്ന വാക്കുപയോഗിച്ചതിന്‍റെ സാംഗത്യം പിടി കിട്ടിയില്ലയെങ്കിലും...ആശംസകള്‍....

ശെഫി said...

ഹന്‍ല്ലലത്ത്

സ്മാർത്ത വിചാരം ചെയ്യപ്പെടുന്ന പെണ്ണുങ്ങളെ സാധനം എന്നാണ് വിളിക്കാറ് എന്നാണെന്റെ അറിവ്. അതു കൊണ്ട് ഉപയോഗിച്ചതാണ്

രമ്യ said...

എനിക്ക് ഒന്നും പിടികിട്ടിയില്ല

umbachy said...

പീടി കിട്ടീട്ടോ