ബാല്യത്തിലെ നോമ്പോർമകളിലേക്ക് പോയാലും ഞാൻ എത്തിപ്പെടുന്നത് പുഴ വലയം ചെയ്യുന്ന എന്റ് ഉമ്മ വീട്ടിലേക്കായിരിക്കും, ബാല്യ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് ഉപ്പ വീട് അല്ലെങ്കിൽ ഞങളുടെ വീട്ടിലായിരുന്നെങ്കിലും ഓർമകളിൽ ഉമ്മ വീടിനു ഭൂരിപക്ഷം കൂടും,
നോമ്പുകാലം ഓർമകളിൽ നിശബ്ദമാണ്.പ്രത്യേകിച്ചും ഉമ്മ വീട്ടിൽ, പുലാശ്ശേരി എന്ന ഉമ്മവീട് ഏക്രറോളം പരന്നു കിടക്കുന്ന കവുങിൻ തോട്ടത്തിലാണ്. നോമ്പെല്ലാത്ത കാലത്തും അവിടെ ഒരു നിശബ്ദത വലയം വെക്കാറുണ്ട്.2 മണിയോടെ ഉച്ച ഭക്ഷണം കഴിച്ച ശേഷം അസർ വാങ്കു വരേയുള്ള മധ്യാഹ്ന സമയത്ത്, വീട്ടിലെ ആണുങളൊക്കെയും പുറത്തോ , ജോലിയിടങളിലോ ആയിരിക്കും , ഉമ്മമ്മയും ഉമ്മയും പുഴയിലെ കുളിയും ഉച്ച ചോറും കഴിഞ് ളുഹർ നിസ്കരിച്ച് നിസ്കാര കുപ്പായം മാറാതെ അസർ വാങ്ക് കാത്ത് നിസ്കാരപായയിൽ മയങ്ങുന്നുണ്ടാവും, അമ്മായിമാരും നിശബ്ദമായി കിഴക്കേ മുറിയിൽ അന്നത്തെ പത്രം വായിച്ചോ, വനിതാ മാഗസിനിൽ കണ്ണോടിച്ചോ അതുമല്ലെങ്കിൽ ഒരു അർദ്ധമയക്കത്തിലോ ആവും, അന്നേരം ഏറ്റവും വിരസത അനുഭവപ്പെടുന്നത് കുട്ടികളായ എനിക്കും ഇക്കാക്കും ആയിരിക്കും, നിശ്ചലമായ ഈ നിഷ്ക്രിയത്തിൽ ആകെ ചെയ്യാനാവുന്നത് ബാലരമയോ പൂമ്പാറ്റയൊ അമാവന്മാർ കൊണ്ട് വന്നത് വീണ്ടും അമ്മായിമാരെ കൊണ്ട് വായിപ്പിച്ച് കേൾപ്പിക്കാൻ ശ്രമിക്കുക എന്നതാവും. ചിലപ്പോഴൊക്കെ ഞാനും അവനും ലിഖിത നിയമങ്ങളെയൊക്കെ അട്ടിമറിച്ച് ഞങളുടെതായ ഒരു ചെസ്സ് കളിയിലെക്ക് നിശബ്ദമാവും.
പക്ഷേ ഈ നിശബ്ദതയിൽ അസർ വാങ്കുയരുമ്പോൾ അത് സംഗീതമയമായി എന്നെ ആകർഷിക്കും, പൂവൻ കോഴികളുടേ ഇടക്കുള്ള കൂവലും വാങ്കും മാത്രം നിശബ്ദത ഭേദിക്കുന്ന ആ മദ്ധ്യാഹന വാങ്കുകളാണ് ഞാൻ കേട്ടിട്ടുള്ള ഏറ്റവും സംഗീതാത്മകമായ വാങ്കുകൾ, ആ വാങ്കുകൾ നിശബ്ദ പ്രകൃതിയിൽ വിലയം പ്രാപിക്കുന്നതു പോലെയാണ്. മദ്ധ്യാഹ്ന അതിരിലെ ഈ അസർ വാങ്കിന്റെ സംഗീതാത്മകത വെടിയം കുന്നെന്ന മൂത്താപ്പാന്റെ വീട്ടിലും അനുഭവേദ്യമായിരുന്നു അന്നൊക്കെ . പുലാശ്ശേരി വീടെന്ന പോലെ വെടിയം കുന്നും ഏക്കറോളം പരന്ന തെങ്ങിൻ തോട്ടത്തിലായിരുന്നു. തറവാട് പൊളിച്ച് പുതിയൊരു വീട് വക്കും വരെയുള്ള ചെറിയ ഇടവേളയിൽ മാത്രമേ വെടിയം കുന്നിൽ താമസിച്ചിരുന്നോള്ളുവെങ്കിൽം ആ വാങ്കുവിളി ഇപ്പോഴും അങനൊക്കെ തന്നെ ചെവിയിലുണ്ട്. ഞങളുടെ വീട് മെയിൻ റോഡിനോരത്തയതു കൊണ്ടാവണം ആ നിശബ്ദതിയിലെ അസർ വാങ്ക് അവിടെ ഒരിക്കലും കേൾക്കുക സാധ്യമായിരുന്നില്ല. ഏതെങ്കിലും ഒരു വാഹത്തിന്റെ ശബ്ദം വാങ്കിനെ അപസ്വരമാക്കി കളയും.
പറഞു വന്നത് നോമ്പുകാലമാണ്. പുലാശ്ശേരി വീട്ടിൽ നോമ്പുകാലമായാൽ നിശബ്ദത വിരുന്നെത്തും. പുലാശ്ശേരിക്ക് ആ പേർ വന്നെത് എങ്ങനെയെന്ന് എനിക്കറിയില്ല. പിലാച്ചീരി എന്ന് ഞങൾ കുട്ടികളും ഇച്ഛിരി മുതിർന്നവരുമൊക്കെ വിളിക്കുമായിരുന്നെങ്കിലും ഉപ്പപ്പയും അദ്ദേഹത്തിന്റെ സമ പ്രായരും പ്ലാശ്ശേരി എന്നു മാത്രമായിരുന്നു വിളിക്കാറ് എന്ന് അന്നൊക്കെ ഞാൻ ഏറെ കൌതുകത്തോടേ നിരീക്ഷിചിരുന്നു.
നൊമ്പായാൽ പുലർച്ചെ രണ്ടര മൂന്നുമണിക്ക് ഉപ്പപ്പ മനസ്സിന്റെ അലാറം കേട്ടുണരും , കഞാണി കാക്ക , വല്യാക്ക മക്കത്തു നിന്നും കൊണ്ട് വരാറുള്ള –( അന്നൊക്ക് ഗൾഫിന്നാൽ മക്കമാണെന്നൊരു ധാരണ എന്നിൽ കുടി കൊണ്ടിരുന്നു. ഖത്തറിലെ മൂത്താപ്പ വന്നാലും “മൂത്താപ്പ മക്കത്ത് ന്ന് വന്നു“ എന്ന് തന്നെയാണ് ഞാൻ പറയാറുണ്ടായിരുന്നത്. )- കോഴി കൂവുന്നതും റോബ്ബോട്ട് സംസാരിക്കുന്നതുമായ അലാറങാാളൊക്കെ സജ്ജീകരിച്ച് നിര്ത്തുമായിരുന്നെങ്കിലും ഉപ്പപ്പ എണീറ്റ് കട്ടിലിനിരികെ സ്ഥിരമായി സൂക്ഷിക്കുന്ന സാനിയോ ടോറ്ച്ച് തെളിയിക്കുമ്പോഴാവും എല്ലാവരും ഉണരുന്നത് പിന്നെ വീട്ടിലെ പെണ്ണുങൾ പാചകത്തിലേക്ക്. ഭക്ഷണം കഴിഞാൽ എന്നേം ഇക്കാനേം ഉപ്പപ്പ വിളിച്ച് നൊമ്പിന്റെ നീയത്ത് വെച്ച് തരും “നവയ്തു. സൌമദിൻ”.
7.30 ഉണർന്നാലാണ് നിശബ്ദത വരിഞ് മുറുക്കുക. ഉപ്പപ്പ മാത്രം എണീറ്റ് കോലായയിൽ പത്രം വായിക്കുന്നുണ്ടാവും . പെണ്ണുങ്ങളൊക്കെ നല്ല ഉറക്കം. ഞാനും ഇക്കാക്കയും ഒന്നും ചെയ്യാനില്ലാത്തതിന്റെ വിരസതയിൽ കോലായയിൽ ചുറ്റിപറ്റി നിൽക്കും . അയല്‍വക്കത്തെ ശിഹാബ് മദ്രസയിൽ ഹിസ്ബ് ഓത്തിലാവും , അവൻ വരുന്നവരെ ഒരു കളീക്കും സാധ്യതയില്ല. നിശബ്ദത നീണ്ട് 10 മണി കഴിഞാലേ വീട്ടിലെ പെണ്ണുങളുരണൂ. അത് വരെകും അറുബോറ്. പത്തായാൽ ശിഹാബും എത്തും പിന്നെ കുളിക്കാൻ പുഴയിലിറങ്ങൂം . ചാടികുളിക്കാൻ പാടില്ല നൊബ് മുറിയും. മൂക്കും ചെവിയും പൊത്തി ഒരു മുങ്ങൽ അത്രമാത്രം. ചാടി കുളിക്കാൻ പുഴ പ്രലോഭിച്ചും കൊണ്ടിരിക്കുന്മ്. നൊബും ചാടി കുളിയും സംഘർഷത്തിലാവുപോൾ മുതിർന്നവരുടെ സാനിധ്യത്തിൽ നോബും അസാനിധ്യത്തിൽ ചാടി കുളിയും അതി ജയിക്കും. ചാടി കുളിക്കാനാവാത്ത പുഴയിൽ ആകെ ചെയ്യാവുന്നത് തോർത്ത് മുണ്ട് കൊണ്ട് മീൻ പിടിക്കലാണ്. ഒരു പരലിനെ കിട്ടിയാൽ അതിനെ ഹോർളിക്സിന്റെ കുപ്പിയിലടച്ച് അത് ചാവുവോളം വെള്ളം മാറ്റി കൊണ്ടിരിക്കും.
ഉച്ചക്ക് ശേഷം വീടുണരും, നോബ് മുറിക്കാൻ വീട്ടുകാരുടെ പ്രലോഭനവും തുടരും. ഞാനോ ഇക്കക്കായോ ആദ്യം ആരു നോമ്പു മുരിക്കും എന്നതിലേ ആശങ്കക്കിടയുള്ളൂ…
പിന്നെ പത്തിരി പരത്തലും ഇറച്ചിക്കറിയും തരിക്കഞിയും. പത്തിരി പരത്താൻ ഉരുളകളുണ്ടാക്കുന്നേടത്ത ഞാനും ഇക്കാക്കയും മത്സരിക്കും.
എന്നാൽ പ്ലാശ്ശേരിവീട്ടിലെ പെരുനാൾ അതി വിരസ്മായിരുന്നു. അവിടെ പെരുന്നാളഘോഷിക്കാൻ ഞാനും ഇക്കാക്കയും ഒരിക്കലും താതപര്യപ്പെട്ടിരുന്നില്ല.പെരുന്നാളിന്റെ തലേനാൾ തൊട്ടെ ഉപ്പാരപറമ്പിലെ ഞങ്ങാളുടെ വീട്ടിലെത്താൻ ഞങ്ങൾ ധൃതി കൂട്ടും
Sep 12, 2008
Subscribe to:
Post Comments (Atom)
9 comments:
ഓരമ
അല്പ നേരത്തേക്കെങ്കിലും ഈ ഓർമ്മക്കുറിപ്പ് എന്റേയും ബാല്യത്തെ തൊട്ടുണർത്തി. നന്ദി ശഫി...
അന്നത്തെ നോമ്പിന് വിശപ്പ് കൂടുതാലായിരുന്നു. അതുകൊണ്ട് തന്നെ ഭക്ക്തിയും. ഇന്ന് രണ്ടും ഇല്ലാതായിരിക്കുന്നു. ഓര്‍മ്മയില്‍ ആദ്യമായി റമളാനില്‍ മുഴുവന്‍ നോമ്പും എടുക്കുന്നത് എട്ടാം ക്ലാസ്സില്‍ പടിക്കുമ്പോഴാണ്. അന്ന് ഉമ്മൂമ്മ പറഞു, മുഴുവനും നോറ്റാല്‍ നൂറ് രൂപ തരാന്ന്. അങനെ ആ നൂറിനായി 30ഉം നോറ്റു.
നോമ്പ് കാലത്തിന് മാത്രമായി ചില ഓര്‍മ്മകളിന്നും അങനെ നില്ക്കുന്നു...
സുന്ദരമായ ഓര്‍മ്മക്കുറിപ്പുകള്‍...ഞാന്‍ ഇതൊക്കെ വായിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നു...
ഡിഗ്രിയ്ക്ക് പഠിക്കുമ്പോ ഞാന്നും നോറ്റിരുന്നു ചില നോമ്പുകള്‍. അതൊക്കെ ഒന്നോര്ത്തെടുത്തു...
ഓര്‍മ്മകള്‍ അങ്ങനെയിരിക്കട്ടെ...
thanks...kulimayulla ormakal.........
:-) ചെറുപ്പത്തിലെ നിഷ്കളങ്കത അതേപടീ എഴുതിയിട്ടുണ്ട്.
മാധുര്യമുള്ള നോമ്പ് ഓര്‍മ്മകള്‍
തങ്ങിനില്ക്കുന്നത് ബാല്യത്തിലാണ്.
കുട്ടിക്കാലത്തെ ആ നല്ല ഓര്‍മ്മകളെ
വെള്ളം ചേര്‍ക്കാതെ പകര്‍ത്തിയെഴുതിയ
ഈ കുറിപ്പുകള്‍ നല്ലൊരു വായനാനുഭവം
പകരുന്നു.
--മിന്നാമിനുങ്ങ്
Post a Comment