ചെതലി മലയില്‍
നിന്നൊരാള്‍
ഒരു കല്ലുരുട്ടി വിട്ടു
ദശാബ്ദങ്ങള്‍
കഴിഞ്ഞിട്ടും
അത്
കാലത്തിനു
മീതേകൂടി
ഉരുണ്ടു കൊണ്ടേയിരിക്കുന്നു
കാലില്‍
കല്ലുകേറി
ചലന ശേഷി
നഷിച്ച
പുരാതന
യൌവ്വനങ്ങള്‍
കല്ലിനെ
കുറിച്ച്
പേര്‍ത്തും പേര്‍ത്തും
പറഞ്ഞ് ഊറ്റം കൊള്ളുന്നു.
ഇന്നലത്തെ
യുവാക്കളുടെ
മുതുകിലൂടെ
ഉരുണ്ട കല്ല്
അതിന്റെ
പ്രതിരൂപം
അവിടെ ഒരു
മുഴയായി
സൃഷ്ടിച്ചു.
അവര്‍ മുതുകിലെ
മുഴയുടെ ഭാരം പേറി
വളഞ്ഞു കുത്തി
നടന്നു കൊണ്ടിരിക്കുന്നു.
കല്ലിടി കൊള്ളാതെ
കുതറി മാറിയ
ഇന്നത്തെ യുവാക്കളെ
ഇരു കൂട്ടരും
ചെതലി കല്ല്
കൊള്ളാത്ത
മണ്ണുണ്ണികള്‍
എന്ന് പരിഹസിച്ചു.
ഇനി നാളത്തെ
യുവാക്കളുടെ
മുഖത്തെങ്ങാന്‍
ചെതലി കല്ലിടിച്ച്
തല തിരിഞ്ഞ്
മുന്നോട്ട് നോക്കാനാവാതെ
പിന്‍കാഴ്ചകള്‍
മാത്രം കാണുന്നവരായി
അവരെങ്ങാന്‍
മാറിപോവുമോ ദൈവമേ!!
അവരെ കാത്തോളണേ!!!
Jul 27, 2008
Subscribe to:
Post Comments (Atom)
6 comments:
ആരെയും കുറിച്ചല്ല....
തപ്പി നോക്കി.ഒരു ചെറിയ മുഴയുണ്ടോ എന്നൊരു സംശയം
ദശാബ്ദങ്ങള്‍
കഴിഞ്ഞിട്ടും
അത്
കാലത്തിനു
മീതേകൂടി
ഉരുണ്ടു കൊണ്ടേയിരിക്കുന്നു
ഇതീലുണ്ട് എല്ലാം.
നല്ല ആശങ്ക... പാക്ഷേ ഓരോ തലമുറയും കഴിഞ തലമുറയോട് പുച്ചവും വരും തലമുറയോട് സഹതാപവും വെച്ചു പുലര്‍ത്തുന്നു...
നജൂസേ ഞാനീ കവിതക്ക് സാഹിത്യ വിമർശനം എന്നൊരു ലേബൽ കൊടുത്തിരുന്നെങ്കിൽ...
നല്ല ആശയവും വരികളും...
Post a Comment