ഈഫലിന്റെ ഉയരം,
സിനിംഫ്സിന്റെ
ഭീകര രൂപം,
ചെരിഞ്ഞ
ഗോപുരത്തില്‍
ചാരി നിന്നത്,
നയാഗ്രക്കും
സ്വാതന്ത്ര പ്രതിമക്കും
മുന്പില് ഫോട്ടോക്ക്
പോസ് ചെയ്തത്,
താജ് മഹലിന്റെ
മായിക സൌന്ദര്യം,
ലിബിയായിലെ
മരുഭൂവുകള്,
ആഫ്രിക്കന്‍ കാടുകള്‍,
നേപ്പാളിലെ തണുപ്പ്,
അറേബ്യായിലെ ചൂട്,
കവിയേ പോലെ
വര്‍ണ്ണിച്ചു പറയാനറിയാം
സമീര്‍ ഖാലിദിന്.
ഇളം തണുപ്പുള്ള
അവന്റെ
പുതിയ ലെക്സസ് LS-430 യിലിരുന്ന്
അടുത്ത അവധിക്ക്
കാണാന്‍ പോവുന്ന
ലാറ്റിനമേരിക്കയെ
കുറിച്ച് വാചാലനായപ്പോള്
പറഞ്ഞു പോയി
ഖാലിദ് നീ ഭാഗ്യവാന്
ഓടുന്ന വണ്ടി
ഓരത്തെ കെ ഫ് സിക്ക്
മുന്പില് പാര്‍ക്ക് ചെയ്ത്
അവന് പറഞ്ഞു
അങ്ങ് ഗസ്സയില്‍
പാതി പൊളിഞ്ഞ
ഒരു വീടും
അതിനടുത്തൊരു
പല്ലു മുളക്കും മുൻപേ
ശഹീദായ ഒരു
അഖുവിന്റെ
ഖബറുമുണ്ട്
അവിടം
ഒരു സിയാറത്തിന്
ഞാന്‍ പോവുന്ന
കാലം നിനക്കെന്നോട്
പറയാം
"ഖാലിദ് ഇൻത മഹ്സൂസ്"
അപ്പോള്‍
തുഷാരത്തുള്ളിയില്‍
വെയിലേറ്റെന്നപ്പോല്‍
അവന്റെ കണ്ണുകള്‍
തിളങ്ങിയിരുന്നു.
പാര്‍ക്കു ചെയ്തില്ലെ
ഇനി ഒരു കെ.ഫ്.സി
കഴിച്ചിട്ടു പോവാം
സിയാറത്ത് - സന്ദർശനം
അഖു- സഹോദരൻ,
മെഹ്സൂസ് –ഭാഗ്യവൻ
Jul 22, 2008
Subscribe to:
Post Comments (Atom)
14 comments:
ഒത്തിരി മുന്നേ എഴുതിയതാണ്, ഫലിപ്പിക്കാനായില്ല എന്നു തോന്നിയതു കൊണ്ട് വെളിച്ചത്തേക്കിട്ടില്ല. ഈയടുത്ത് ഒരു സുഹൃത്ത് കമർ ആമയത്തിന്റെ കുഫിയയുറ്റെ ലിങ്ക് അയച്ചു തന്നു. അതു കണ്ടപ്പോൾ ഇതു പോസ്റ്റാക്കാം എന്ന് തോന്നി
ശഫീ...
"അന മഹ്സൂസ്"
നല്ല കവിതകള്‍ അല്‍പ്പം വൈകിയാണങ്കിലും വായിക്കാന്‍ കഴിയുന്നു...
ഇനിയുമുണ്ടൊ ഇതുപോലെ വെളിച്ചം കാണാത്തവ...???
ഇന്ന് വായിയ്ക്കുന്നതെല്ലാം മനസ്സിനെ പൊള്ളിയ്ക്കുന്നതാണല്ലോ... നല്ല കവിത
നജൂസിന്റെ അഭിപ്രായം എനിക്കും,
മറന്ന അക്ഷരങ്ങള്‍ നിലവിളിക്കുന്ന മിനുസപ്പെടുത്താത്ത
ശിലകളില്‍
തെരയൂ
നിന്നെ വായിക്കാനാളുണ്ട്
ശെഫി ഹൃദ്യം; എഴുത്ത്.
:)
ഇത് നല്ല വരികള്‍ തന്നെ. ഒരു അഭയാര്‍ഥിയുടെ, ശരിയായ പ്രവാസിയുടെ വേദന ഫലിപ്പിക്കാന്‍ കഴിയുന്നുണ്ട്.
ഉഗ്രന്‍
തറവാടി/വല്യമ്മായി
നല്ല കവിത
നന്നായിരിയ്ക്കുന്നു, ശെഫീ...
കവിത...നന്നായിട്ടുണ്ട്..
ഇഷ്ടപ്പെട്ടു... :)
ശെഫി എല്ലാം വെളിച്ചത്തിലേക്കു കൊണ്ട് വരൂ
Post a Comment