Jul 1, 2008

മതം, കല, ആതമീയത, നിരീശ്വരവാദം

കലയുടെ ജനന ഹേതുവെന്താവാം, ഒരു പക്ഷേ ചില ബാഹ്യമോ ആന്തരികമോ ആയ ഉദ്ദീപനങ്ങള്‍ക്കു നേരെ പ്രതിഭയുടേയും ഭാവനയുടേയും പ്രതികരണമാവാം കലയും സാഹിത്യവുമൊക്കെ. പക്ഷേ അവ ഏതു രാസപരിണാമം കാരണമാണ്‌ ജന്തു ശാസ്ത്രപരമായി സൃഷ്ടിക്കപ്പെടുന്നത്‌? ഉത്തരമെനിക്കറിയില്ല.

അടിസ്ഥാനപരമായി മരണം അനിവാര്യമായ ഒരു വസ്തുതയാണെന്ന തിരിച്ചറിവുണ്ടായിരിക്കെ തന്നെയും മനുഷ്യന്‍ അമരത്ത്വം ആഗ്രഹിക്കുന്നു. അതുകൊണ്ട്‌ അവന്‍ സ്വനാമത്തിന്റെ അനശ്വരതക്ക്‌ ശ്രമം തുടങ്ങുന്നു.,
ജീവിതാന്ത്യത്തിനു ശേഷവും സ്വനാമം ജനതതികള്‍ ഓര്‍ത്തിരിക്കണമെന്ന ചോദനയില്‍ അവന്‍ താന്‍ ജീവിച്ചിരുന്നു എന്ന് അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നു.
അതോടെ അമരത്ത്വത്തിനുള്ള തന്റെ അഭിവാഞ്ചയുടെ പൂര്‍ത്തീകരോണപാധിയായ ജീവിച്ചിരുന്നു എന്ന് അടയാളപ്പെടുത്താനുള്ള വഴികള്‍ തേടുന്നു.
തന്റെ സഹമനുഷ്യ ജീവികളില്‍ നിന്ന് സമാനമല്ലാത്തതും വേറിട്ടതുമായ എന്തെങ്കിലും ചെയ്യുക എന്നതാണ്‌ അടയാളപ്പെടുത്തലിനുള്ള ഏറ്റവും ലളിതമായ മാര്‍ഗം.ഈ ഒരു തിരിച്ചറിവ്‌ തനിക്ക്‌ പൊതു സമൂഹത്തില്‍ നിന്ന് വിഭിന്നമായി ചെയ്യാനാവുന്നതും അവര്‍ക്കാസാധ്യമായത്‌ എന്ത്‌ എന്നുമുള്ള അന്വേഷണത്തിനും കണ്ടെത്തലിനും ഹേതുവാവുന്നു.അതിന്റെ പ്രകടനങ്ങളാണ്‌ കല, സാഹിത്യം , സ്പോര്‍ട്‌സ്‌ എന്നിവയൊക്കെ.

ദൈവാസ്ഥിത്വ നിഷേധിയും ഭൌതികവാദിയും ആയ ഒരാള്‍ക്ക്‌ ജീവിതാടയാളപ്പെടുത്തലിന്റെ ഉപാധിയായി കല മാറുമ്പോള്‍ അയാള്‍ക്ക്‌ കല സൃഷ്ടിക്കേണ്ടത്‌ അയാളുടെ ആവശ്യമായി വരുന്നു. ഭാവനക്കപ്പുറം അനിവാര്യത നിര്‍ണ്ണയിക്കുന്ന ഇത്തരം കലകള്‍ മൌലികതക്കും മേലെ കൃത്രിമത്ത്വത്തിന്റെ കയ്പ്‌ പേറുന്നു.

എന്നാല്‍ ആത്മീയവാദിയോ മത വിശ്വാസിയോ ആയ ഒരാള്‍ മരണാനന്തരമായ ജീവിതത്തില്‍ വിശ്വസിക്കുന്നതു കൊണ്ട്‌ അവന്‌ അമരത്ത്വം ആവശ്യമായി തോന്നാതിരിക്കുകയും ജീവിതം അടയാളപ്പെടുത്തല്‍ അനിവാര്യമല്ലാതാവുകയും ചെയ്യുന്നു. കല ഒരു വികാരവും ചോദനയും ആയി വരുമ്പോഴാണ്‌ അവന്‍ കലയെ പ്രകടനാത്മകമാക്കുന്നതും അതില്‍ പ്രവര്‍ത്തിക്കുന്നതും. അതുകൊണ്ട്‌ കൃത്രിമത്ത്വത്തെക്കാള്‍ അതിന്‌ മൌലികത കൂടും.
പ്രതിഭയുടെ കാര്യത്തില്‍ ഈ വൈജാത്യം ഉണ്ടാവും എന്നല്ല പറഞ്ഞുവന്നത്‌.കലയുണ്ടാവാന്‍ വേണ്ടി കല നിര്‍മിക്കുമ്പോള്‍ പ്രതിഭ ഉണ്ടായാല്‍ പോലും കൃത്രിമത്ത്വത്തിന്റെ കല്ലുകടി അനുഭവപ്പെട്ടേക്കും.
ദൈവത്തെ , പുനര്‍ജനിയെ നിരകരിക്കുന്നവന്റെ എല്ലാ കലയും മൌലികമല്ല എന്നുമല്ല പറയുന്നത്‌. ഹൃദയത്തില്‍ ഒരു സ്പാര്‍ക്‌ അത്‌ ഭാവനയില്‍ തൊടുന്ന നിമിഷം അവന്‍ സൃഷ്ടിക്കുന്ന എല്ലാ സാഹിത്യവും കലയും മൌലികമായിരിക്കും. അതേ സമയം എനിക്ക്‌ ഇപ്പോള്‍ ഒരു കല, സാഹിത്യം സൃഷ്ടിക്കേണ്ടതുണ്ട്‌ എന്ന അവന്റെ മസ്തിഷ്ക വികാരം ഹേതുവായി സൃഷ്ടിക്കപ്പെടുന്ന കലകളിലേറെയും മൌലികമായിരിക്കില്ല, കൃത്രിമത്ത്വത്തിന്റെ വിരസത ഉണ്ടാവും.
പറഞ്ഞു വരുന്നത്‌ കല ആത്മാവിന്റെ സൃഷ്ടിയാണ്‌. ആത്മാവില്‍ വിശ്വസികുന്ന.ആത്മാവില്‍ നിന്ന് സൃഷ്ടിക്കപ്പെടുന്ന എല്ലാം അത്മീയമെങ്കില്‍ കലയെയും ആത്മീയമെന്ന് പറയേണ്ടി വരും.

"മൃഗത്ത്വം നിരാകരിക്കുന്ന മൃഗമാണ്‌ മനുഷ്യന്‍" കാമു പറഞ്ഞു വെച്ചതാണ്‌. പരിണാമ ദശയില്‍ ഏറ്റവും വികാസം പ്രാപിച്ച മൃഗമാണ്‌ മനുഷ്യന്‍ എന്ന് ശാസ്ത്രവും ഭൌതികവാദവും പറയുന്നു. ആ വികാസത്തില്‍ ഏറ്റവും ശ്രേഷ്ടമായത്‌ വിവേചന ബുദ്ധിയെന്നും ശാസ്ത്രം പറയുന്നു.
ഈ വിവേചന ബുദ്ധിയേയും മൃഗത്വത്തെ നിരാകരിക്കലിനേയും നാം മനുഷ്യത്ത്വം എന്നും പറയുന്നു. മൃദുലമായ പല വികാരങ്ങളേയും നാം മനുഷ്യത്ത്വം എന്ന ഈ തലക്കെട്ടിനു താഴെ ചേര്‍ക്കുന്നു, പ്രണയം , വിരഹം, കരുണ, ദയ തുടങ്ങിയവ,

ഈ ഗുണങ്ങള്‍ ഏറിയ തോതിലുള്ളവനെ നാം ഹൃദയമുളവനെന്നോ ആതമാവുള്ളവനെന്നോ വിളിക്കുന്നു. അതേ സമയം ശാസ്ത്രീയ പ്രശങ്ങളെ അനായാസം നിര്‍ദ്ദാരണം ചെയ്യാന്‍ കഴിവുള്ളാ ബുദ്ധികൂര്‍മതയുള്ളവനെ , ശാസ്ത്രകാരനെ തലച്ചോറുള്‍ലവന്‍ എന്നു വിളിക്കുന്നു. ആത്മാവുള്ളവന്റെ ഈ വികാരത്തില്‍ നിന്നാണല്ലോ കലയുടെ ജനനം.

മനുഷ്യനെ പ്രദ്ധാനമായും മൃഗങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്ന ഒരു വ്യത്യാസമാവുന്നു കല. ഒരു വര്‍ഗത്തിനു സമാനമല്ലാത്തതോ മറ്റുള്ളവയില്‍ ഇല്ലാത്തതോ ജൈവ ശാസ്ത്രപരമായ എന്റെങ്കിലും ധര്‍മം നിര്‍വഹിക്കാത്തതൊ ആയ ഒരു കലയോ കളിയോ മൃഗങ്ങളില്‍ കണ്ടെത്താനാവുന്നില്ല. അതായത്‌ മനുഷ്യത്ത്വത്തിന്റെ ഒരു ചിഹനം കൂടിയാണ്‌ കല. ഹൃദയമുള്ളവന്റെ ഗുണങ്ങളായ കരുണ, ദയ, വിരഹം എന്നിവ മനുഷ്യനില്‍ ഉണ്ടാവാന്‍ കാരണമെന്തെന്നും അത്‌ ഏത്‌ രാസ ഹോര്‍മോണ്‍ പ്രക്രിയയുടെ പ്രതിഫലനമാണെന്നും അജ്നാതമായതു പോലെ തന്നെയും കലക്കു പിറകിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെയും കണ്ടു പിടീക്കുക അസാധ്യമാണ്‌.

ആദിമ മനുഷ്യരുടെ കലകളൊക്കെ തന്നെയും സ്വയം അണിഞ്ഞൊരുങ്ങാനോ ദൈവത്തെ പ്രീതിപ്പെടുത്താനോ ആയിരുന്നു.പ്രാചീന ഗുഹാചിത്രങ്ങളില്‍ ഭൂരിപക്ഷവും ദൈവപ്രീതിക്കുള്ളതായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. ആത്മീയ വികാരങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താനുള്ള ഉപാധിയായി കലയെ അന്നേ സ്വീകരിച്ചിരുന്നു.
ഏകാന്തമായിരിക്കുന്ന ഒരാള്‍ പാടുന്നതിന്‌ ആത്മാവിന്റെ ചോദനക്കപ്പുറം അതിന്‌ ബൌദ്ധിക കാരണങ്ങള്‍ കണ്ടെത്താനാവാത്തത്‌ പോലെ തന്നെ കലയുടെ ഉറവിടങ്ങളൊക്കെയും മനുഷ്യന്റെ ഹൃദയത്തോട്‌ അല്ലെനിലില്‍ മനസ്സിനോട്‌ ആത്മാവിനോടുള്ള സംവാദനമാണെന്ന് പറയാം. അതുകൊണ്ടാണ്‌ കല ആത്മീയമാണേന്ന് പറയേണ്ടി വരുന്നതും

അതുകൊണ്ടു തന്നെയാണ്‌ ഒരുശാസ്ത്രകാരന്‍ നിര്‍ദ്ധരിച്ചു അപൂര്‍ണ്ണമാക്കിയ ഒരു ശാസ്ത്ര പ്രശ്നത്തിന്റെ തുടര്‍ച്ച കണ്ടെത്താന്‍ ഇതര ശാസ്ത്രകാരന്‌ കഴിയുന്ന അനായാസതയോടെ ഒരു കവിയുടെ ചിത്രകാരന്റെ അപൂര്‍ണ്ണ സൃഷ്ടി മറ്റൊറാള്‍ക്ക്‌ പൂര്‍ത്തീകരിക്കാ സാധിക്കാത്തത്‌.
മനുഷ്യന്‌ തീര്‍ത്തും അജ്നാതമായ ആതമാവിന്റെ ഏതോ ഗുണങ്ങളില്‍ ഒന്നായി കലയേ കാണേണ്ടി വരുന്നതും കല ആത്മീയതയുമായി സമരസപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടിവരുന്നതും അതുകൊണ്ടാണ്‌.

14 comments:

Anonymous said...

gooooooooooooooooooooooooood

മുഹമ്മദ് ശിഹാബ് said...

ആത്മീയവാദിയോ മത വിശ്വാസിയോ ആയ ഒരാള്‍ മരണാനന്തരമായ ജീവിതത്തില്‍ വിശ്വസിക്കുന്നതു കൊണ്ട്‌ അവന്‌ അമരത്ത്വം ആവശ്യമായി തോന്നാതിരിക്കുകയും ജീവിതം അടയാളപ്പെടുത്തല്‍ അനിവാര്യമല്ലാതാവുകയും ചെയ്യുന്നു. കല ഒരു വികാരവും ചോദനയും ആയി വരുമ്പോഴാണ്‌ അവന്‍ കലയെ പ്രകടനാത്മകമാക്കുന്നതും അതില്‍ പ്രവര്‍ത്തിക്കുന്നതും. അതുകൊണ്ട്‌ കൃത്രിമത്ത്വത്തെക്കാള്‍ അതിന്‌ മൌലികത കൂടും.
നല്ല നീരീക്ഷണം
ശെഫി..നന്നയിരിക്കുന്നു....

തറവാടി said...

>>>തന്റെ സഹമനുഷ്യ ജീവികളില്‍ നിന്ന് സമാനമല്ലാത്തതും വേറിട്ടതുമായ എന്തെങ്കിലും ചെയ്യുക എന്നതാണ്‌ അടയാളപ്പെടുത്തലിനുള്ള ഏറ്റവും ലളിതമായ മാര്‍ഗം.ഈ ഒരു തിരിച്ചറിവ്‌ തനിക്ക്‌ പൊതു സമൂഹത്തില്‍ നിന്ന് വിഭിന്നമായി ചെയ്യാനാവുന്നതും അവര്‍ക്കാസാധ്യമായത്‌ എന്ത്‌ എന്നുമുള്ള അന്വേഷണത്തിനും കണ്ടെത്തലിനും ഹേതുവാവുന്നു.അതിന്റെ പ്രകടനങ്ങളാണ്‌ കല, സാഹിത്യം , സ്പോര്‍ട്‌സ്‌ എന്നിവയൊക്കെ.<<

പൂര്‍ണ്ണമായി അംഗീകരിക്കാനാവില്ല , നല്ല കുറിപ്പ് :)

നജൂസ്‌ said...
This comment has been removed by the author.
മറുപക്ഷം said...

വാകുകള്‍ അല്‍പം കട്ടിയാണ്‌.. നന്നായി

Unknown said...

വിശാല മന്സകന്‍, കുറുമാന്‍ യുഗത്തില്‍ നിന്ന് ബ്ലോഗിനെ മുന്നോട്ട് നയിക്കുന്ന ഇത്തരം പോസ്റ്റുകള്‍ വരട്ടെ.

വിഷത്തിലെ വീക്ഷണവും മറ്റും ചര്‍ച്ചയാകട്ടെ..

Unknown said...

!

വല്യമ്മായി said...

"ഹൃദയത്തില്‍ ഒരു സ്പാര്‍ക്‌ അത്‌ ഭാവനയില്‍ തൊടുന്ന നിമിഷം അവന്‍ സൃഷ്ടിക്കുന്ന എല്ലാ സാഹിത്യവും കലയും മൌലികമായിരിക്കും. അതേ സമയം എനിക്ക്‌ ഇപ്പോള്‍ ഒരു കല, സാഹിത്യം സൃഷ്ടിക്കേണ്ടതുണ്ട്‌ എന്ന അവന്റെ മസ്തിഷ്ക വികാരം ഹേതുവായി സൃഷ്ടിക്കപ്പെടുന്ന കലകളിലേറെയും മൌലികമായിരിക്കില്ല, കൃത്രിമത്ത്വത്തിന്റെ വിരസത ഉണ്ടാവും"

വളരെ സത്യം.

ഫസല്‍ ബിനാലി.. said...

കല ആത്മാവിന്റെ സൃഷ്ടിയാണ്‌. ആത്മാവില്‍ വിശ്വസികുന്ന.ആത്മാവില്‍ നിന്ന് സൃഷ്ടിക്കപ്പെടുന്ന...

ചിന്തക്കിടം നല്‍കുന്ന ലേഘനം, ആശംസകള്‍

നജൂസ്‌ said...

സമകാലിക മലയാളത്തിലെ ഏറ്റവും നല്ല ചിന്തകനും ബുദ്ധിജീവിയും ആനന്ദാണ്. അയാളുടെ പല കാഴ്ചപ്പാടുകളോടൂം വിയോജിപ്പുണ്ടെങ്കിലൌം ആയാളെ ഞാനും ഏറെ ആദരിക്കുന്നു.

യുക്തിപരമായി നീ എഴുതുന്നതിന്റെ മൌലികത, അത്‌ ആനന്തോളം ആനന്ദിപ്പിക്കുന്നു.
ജന്തു ശാസ്ത്രപരമായി സൃഷ്ടിക്കപ്പെടുന്നതിന്റെ്‌ പുറകിലെരാസപ്രക്രിയ സാദ്യമാക്കുന്നവനാവില്ലേ യഥാര്‍ത്തത്തില്‍ കലകള്‍ക്കുപിന്നിലെ കലാകാരന്... ഹ്ര്‌ദയത്തിലേക്ക്‌ ആ സ്പാര്‍ക്കിട്ടുതരുന്നവന്‍.

നല്ലചിന്തകള്‍ക്കിടം തരുന്ന ശക്തമായെഴുത്ത്‌

വരാം

OAB/ഒഎബി said...

നന്നായി എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറാന്‍ ഞാന്‍ ആളല്ല. എന്റെ തല അത്രത്തോളം പോകില്ല ശെഫി..അതിനാല്‍ ഒരഭിപ്രായം, നിങ്ങളുടെ രീതിയിയില്‍ പറയുക വയ്യ.
ക്ഷമിക്കുക.
തുടരുക... ആശംസകള്‍

thoufi | തൗഫി said...

ചിന്തയില്‍ തുളച്ചുകയറുന്ന
ഇത്തരം നിരീക്ഷണങ്ങള്‍ക്ക്
ബൂലോകത്ത് പ്രസക്തിയേറുന്നു.

തുടരുക,ഭാവുകങ്ങള്‍

പാര്‍ത്ഥന്‍ said...

കല ആത്മാവിന്റെ സൃഷ്ടിയാവുമ്പോള്‍ മാത്രമെ മൗലീകവും ശ്വാശ്വതവും ആവുന്നുള്ളൂ.

(സി.വി.ശ്രീരാമന്‍, യൂസഫലി കേച്ചേരി, യേശുദാസ്‌ എന്നിവര്‍ വ്യത്യസ്ഥ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്‌. ഇവര്‍ ആത്മീയ തലത്തില്‍ ഒരേ വിശ്വാസം പുലര്‍ത്തുന്നവരും ആണ്‌.)

മനസ്സിലിരിപ്പ് ഒറ്റവരിയില്‍ said...

Great thoughts and proud of you ...