Apr 8, 2008

മിസ്സിങ്

ഫാനുകളൊക്കെ
നേര്‍ രെഖയില്‍
വീശിക്കൊണ്ടിരുന്നത്രെ പണ്ട്.

പ്രണയിനി വന്ന്
ബന്ധം കൊണ്ട്
മധ്യത്തില്‍ ബന്ധിപ്പിക്കാന്‍
ശ്രമിച്ചപ്പോഴൊക്ക്
അസ്വാന്ത്ര്യം പറഞൊഴിഞു

പിന്നെയെപ്പോഴേ ബന്ധത്തിന്റെ
കുറ്റിയില്‍ പെട്ട്
ചലനം വര്‍ത്തുളമായപ്പോള്‍
വരാനിരിക്കിന്ന ഇടത്തിന്റെ
ആകാംക്ഷയില്‍ പിടഞു

കഴിഞു പോയ ഇടത്തിന്റെ
മിസ്സിംഗിങില്‍
വീണ്ടുമെത്താന്‍ വേഗത്തില്‍
കറങ്ങി
ബന്ധനത്തിലും
സ്വതന്ത്ര്യത്തിന്റെ മധുരം
മിസ്സിംഗ് ചലിപ്പിക്കുന്നത്
ജീവിതം

7 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മൊത്തത്തീ മിസ്സിങ് ആണല്ലോ...

ദിലീപ് വിശ്വനാഥ് said...

എവിടൊക്കെയോ എന്തൊക്കെയോ മിസ്സിംഗ്.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

മിസ്സ്..

ആശംസകള്‍

നജൂസ്‌ said...

കവികള്‍ക്ക്‌ കലമോ ദേശമോ ഇല്ല
വല്ലതും ഇതു വരെ നേടാത്തതുകൊണ്ടാണന്ന്‌ തോന്നുന്നു ഒന്നും മിസ്സാവാത്തത്‌

കരീം മാഷ്‌ said...

രാജ് നീട്ടിയത്തില്‍ നിന്നിറങ്ങിയ പെരിങ്ങോടന്‍ അവിടെ വന്നു കയറിയോ ശെഫീ.......!

നജൂസ്‌ said...

ഈ കവിത ഇപ്പോള്‍ വായിക്കുമ്പോള്‍ കൂടുതല്‍ സുഖം നല്‍കുന്നുണ്ട്‌. ഭാര്യ ബന്ധനമാണോ പൊടീ....
അഴിച്ചുവെക്കേണ്ടി വരും കുറെയുടുപ്പുകള്‍.
Regulater ഇല്ല്ലാത്ത ഫാനായി കറങ്ങികൊണ്ടേയിക്കാനാവുമൊ വിധി.

കാത്തിരിക്കാം നമുക്കെല്ലാവര്‍ക്കും

മംഗളാശംസകള്‍

മാധവം said...

ശെഫീ ,
കുറെ നാളായി മറ്റൊരു ലോകത്തായിരുന്നു, കഥയും കവിതയും വായിച്ചു....
നിരൂപിക്കാന്‍ അറിയില്ല ഒരുപാടിഷ്ടായി,ഇതൊരു ക്ലീഷെ വാചകമല്ല........