Mar 22, 2008

ത്രീ ഡയമന്‍ഷന്‍ കവിത

X
---
കടല്‍ കരയില്‍
ശയിക്കുന്ന
ശംഖിനകത്തെ
കാമ ശീല്‍ക്കാരം
ഇതു വരേക്കും
കെട്ടടങ്ങീട്ടില്ല
ഒന്ന് ചെവിയോര്‍ത്ത്‌
പ്രണയിനിയുടെ
കാതിലേക്കടുപ്പിച്ച്‌
പ്രണയത്തിന്റെ
സാക്ഷാത്‌‍ക്കാര
സ്വരം
കേള്‍പ്പിക്കാനെത്തുന്ന
കാമുകരുടെ ഭാഗ്യം
---
Y
---
ചോളപ്പൊരി
കൊത്തിയെടുത്ത്‌
പറക്കുന്ന
ബലിക്കാക്കകള്‍ക്കെ-
റിഞ്ഞു കൊടുക്കാന്‍
പ്രണയിനിയിടെ
കയ്യിലും
കൊടുത്തേക്കണം
1 രൂപയുടെ ചോളപൊരി.
ചോളപൊരിക്ക്‌
കൊക്ക്‌ നീട്ടുന്ന
കൂട്ടിലിരിക്കുന്ന
കുഞ്ഞിന്റെ സ്വപനം
അവളില്‍ ദാമ്പത്യത്തിന്റെ
മോഹങ്ങള്‍ ഉണര്‍ത്തും
ഓര്‍മകളെ വലിച്ചെറിയാനും
രജിസ്റ്ററാപ്പീസില്‍
എത്താനുമുള്ള
സമയം അന്നേരം
അവളുടെ
കാതിലോതി
കൊടുക്കണം
ബലികാക്കള്‍
കാമുകരുടെ
ഭാഗ്യ ശകുനങ്ങളാണ്‌
---
Z
---
സല്ലപിക്കാനിറങ്ങുന്ന
അക്കേഷ്യകാട്ടിലെ
കുരുവി തള്ളയുടെ
കുഞ്ഞുങ്ങളും
പ്രിയതമനും
പുതിയ ബന്ധങ്ങള്‍ക്കൊപ്പം
പറന്നകന്നിരിക്കുന്നു
ആ ഏകാകിനിയുടെ
കരച്ചിലെത്തുമ്പോള്‍
കാമിനിയുടെ
ചെവികള്‍
പൊത്തി കൊടുത്തേക്കണം
ആ വിരഹഗാനങ്ങള്‍
പ്രണയത്തിന്റെ
അശുഭ ഗാനങ്ങളാണ്‌
ഏകാന്തതയുടെ
വിലാപം
കാമുകന്റെ
സ്വപ്നങ്ങളുടെ
ഘാതകനാണ്‌

7 comments:

ശെഫി said...

ത്രീ ഡയന്‍ഷന്‍ ആയോ എന്ന് സംശയമുണ്ട്‌. നിങ്ങളും എഴുതി നോക്കൂ ഒരു ത്രീ ഡയമന്‍ഷന്‍?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ശെഫീ, ത്രീ ഡയമന്‍ഷന്‍ അതി ഗംഭീരമായി.

ശംഖിന്റെ സീല്‍ക്കാരത്തെ പ്രണയത്തോടുപമിച്ചത് ഏറെ മനോഹരം

ശ്രീവല്ലഭന്‍. said...

ശെഫി,
ഇഷ്ടപ്പെട്ടു, പ്രത്യേകിച്ചും Z.

"കടല്‍ക്കരയില്‍ ശയിക്കുന്ന" അല്ലെ? അതുപോലെ രണ്ടു മു‌ന്നു സ്ഥലത്ത് കണ്ടു.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഇഷ്ടായി മാഷെ

നജൂസ്‌ said...

സ്ത്രീ ഡയമന്‍ഷന്‍സ്‌ ആണോ...
കടല്‍ക്കരയിലെ ശഖ്‌ നഷ്ടപെട്ട ഒരു കാലത്തിന്റെ ചിഹ്നമാണ്‌ ആത്മാവ്‌ പറന്നകന്ന ശരീപോലെ..

വരാം

ഗിരീഷ്‌ എ എസ്‌ said...

ശെഫീ
ഇഷ്ടമായി...
ആസ്വാദ്യകരമായി തോന്നി എല്ലാ കവിതകളും...

എഴുത്ത്‌ തുടരുക
ആശംസകള്‍

ഭൂമിപുത്രി said...

എണ്ണം പറയാനറിയില്ല ശെഫി.
പക്ഷെ,പ്രണയ സാക്ഷാത്ക്കാരത്തിന്‍ പുതിയൊരു ഡൈമന്‍ഷന്‍ തന്നെ.