Mar 10, 2008

അഭിപ്രായപ്പെടലുകളിലെ വാക്കുകള്‍

മുഴ കോലു കൊണ്ട്‌
അളന്ന്
പാകമായി മുറിച്ചെടുക്കണം
അരികുകളില്‍ തട്ടി
പോറലേല്‍ക്കരുത്‌
മൃദുലമാക്കിയേക്കണം

ഒരൊറ്റ മഴക്ക്‌
ഒലിച്ചു പോവുന്നതായാലും
വര്‍ണ്ണാഭമായ
ചായങ്ങളില്‍
മുക്കിയെടുക്കണം

കണ്ണിനു ആനന്ദമാവിധം
"കൊള്ളാ" വുന്നതാവണം
കാതിനു ഇമ്പമേറും വിധം
"നന്നായി"രിക്കണം
തെറ്റുകളൊക്കെയും
ശരികളാവണം

രുചിക്കുമ്പോഴുള്ള
കയ്‌പുക്കള്‍
മധുരങ്ങളായി
തുപ്പണം

ഇല്ലെങ്കില്‍
മനസ്സു നോവും
ഉത്സാഹം കെടും
തൂലിക അടക്കും
സര്‍ഗ ശക്തി മരിക്കും
എഴുത്തിടം പൂട്ടും
നിങ്ങളും ഒരു
കൊലപാതകിയാവും

20 comments:

ദിലീപ് വിശ്വനാഥ് said...

കുറച്ചു നാളുകളായി ചില മുന്വിധികള്‍ പോലെ എഴുതിക്കൊണ്ടിരുന്ന ശൈലിയില്‍ നിന്നുള്ള ഈ മാറ്റം എന്നെ സന്തോഷിപ്പിക്കുന്നു.

നല്ല വരികള്‍.

Sandeep PM said...

അങ്ങിനെ മരിച്ചവരെത്ര ...കൊന്നവരെത്ര !

തറവാടി said...

ഞാനും കൂട്ടട്ടെ ഒന്നുരണ്ടെണ്ണം ,

മുന്‍ദ്ധാരണകളില്ലായിരിക്കണം
വിഭാഗീയതകളില്ലായിരിക്കണം
സത്യസന്ഥവും
ആത്മാര്‍ത്ഥതയുമുള്‍ക്കൊണ്ടതാവണം 'അത്‌' ചെയ്യേണ്ടത്‌.

വിമര്‍ശനങ്ങള്‍ക്കുണ്ടാവേണ്ട അടിസ്ഥാനപ്രമാണങ്ങള്‍ നന്നായി.

ഇത്കൊണ്ടായിരിക്കും അവറാനിക്കമാരുടെ വീടുകളില്‍ ഭാഗം വെപ്പ്‌ നടക്കുമ്പോള്‍ കുട്ടന്‍ നായര്‍മാര്‍ അളക്കാന്‍‍ പോകുന്നത് ,

ചുരുങ്ങിയത്‌ വിഭായീതയെങ്കിലും ഇല്ലെന്നു പറയലോ :

അതോ ഇനി അവറാനിക്കാമാര്‍ക്ക്‌ കണക്കറിയാഞ്ഞിട്ടാവുമോ? ;)

നല്ല പോസ്റ്റ്‌.

നജൂസ്‌ said...

ഹഹഹ....
കലക്കി...
ഇത്‌ വായിച്ചിട്ട്‌ നല്ല തേനുള്ള തുപ്പലുകള്‍ വരുമായിരിക്കും...
ഇങ്ങനെ നക്കി നക്കി ഇര്‍ക്കുകയല്ലാതെ എന്നെ കൊല്ലുന്നില്ലല്ലോ.....

വരാം

Sharu (Ansha Muneer) said...

മരിച്ചും കൊന്നും ഉള്ള ഈ യാത്രയില്‍ കണ്ടുമുട്ടാന്‍ കഴിഞ്ഞത് ഭാഗ്യം...തിരിച്ചറിയപ്പെടാന്‍ കഴിഞ്ഞാല്‍ മഹാഭാഗ്യം :) നല്ല പോസ്റ്റ്

Sanal Kumar Sasidharan said...

മുള്ളുകള്‍ പോലെയാവട്ടെ അത്
ഒരുമഴയിലും പെരുമഴയിലും ഒലിച്ചുപോകാതെ
ഹൃദയത്തിന്റെ അരികില്‍ ഉടക്കിക്കിടക്കട്ടെ എക്കാലവും.

അഗ്രജന്‍ said...

രുചിക്കുമ്പോഴുള്ള
കയ്‌പുക്കള്‍
മധുരങ്ങളായി
തുപ്പണം

:)

നല്ല പോസ്റ്റ്!

ശ്രീ said...

അതെയതെ
:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

വരികളിലെ ശക്തികൊള്ളം ശെഫീ നന്നായീ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നയിരിക്കുന്നു ശെഫീ

മറ്റൊരാള്‍ | GG said...

കണ്ണിനു ആനന്ദമാവിധം
"കൊള്ളാ" വുന്നതാവണം
കാതിനു ഇമ്പമേറും വിധം
"നന്നായി"രിക്കണം
തെറ്റുകളൊക്കെയും
ശരികളാവണം.

ഈ വരികളാണ് കൂടുതല്‍ ഇഷ്ടമായത്!

സജീവ് കടവനാട് said...

കൊള്ളാം, നന്നായി.
ആശയം ബഹുകേമം> തെറ്റൊന്നുമില്ല.
നല്ല മധുരമുള്ള വരികള്‍!

ഇത്രയും പറയാതിരുന്നിട്ടിനി കവിയുടെ
മനസ്സു നൊന്ത്
ഉത്സാഹം കെട്ട്
തൂലിക അടച്ച്
സര്‍ഗ ശക്തി മരിച്ച്
എഴുത്തിടം പൂട്ടി
എനിക്ക് ഒരു
കൊലപാതകിയാവേണ്ടതില്ല!!

ഞാനിവിടില്ല. :)

മാധവം said...

ഷെഫി,
നിനക്കു പാര്‍ഥനെ അറിയുമോ?
എടുക്കുമ്പോളൊന്ന് തോടുക്കുമ്പോള്‍.......
നാക്ക് വാക്ക് പെരുവിരല്‍...എല്ലാം ഞാനുപേക്ഷിക്കേണ്ടി വരുമോ?

lulu said...

ആരും കൊലപാതകരാകാതിരിക്കട്ടെ.......മരിക്കാതെയും..!!!!

ബഷീർ said...

അസത്യങ്ങളെയും അര്‍ദ്ധ സത്യങ്ങളെയും പ്രതിരോധിക്കേണ്ടി വരുമ്പോള്‍ പലപ്പോഴും വാക്കുകള്‍ക്ക്‌ മിനുസം നഷ്ട്മാകുക സ്വാഭാവികം.. അരികുകള്‍ ഇല്ലാതാക്കാന്‍ കാപട്യത്തിന്റെ മുഖം മൂടി അണിയേണ്ടി വരും..

എന്നാലും സ്വയം കൊലയാളിയാവാതിരിക്കാന്‍ ശ്രമിക്കുക തന്നെ വേണം..

നല്ല വരികള്‍ക്ക്‌ ഭാവുകങ്ങള്‍

സുബൈര്‍കുരുവമ്പലം said...

ഞാനിപ്പോഴാണു ഈ ബ്ളോഗ് കാണുന്നത് വൈകിയതില്‍
ക്ഷമിക്കണം ..

നല്ല അവതരണം ....

Unknown said...

വാക്കുകള്‍ അറിവിന്റെ വാതായാനുക്കളാണ്‍
നല്ല വാക്കുക്കളാണു നല്ല ചിന്തക്കളെ സ്രഷ് ടിക്കുന്നത്

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Wireless, I hope you enjoy. The address is http://wireless-brasil.blogspot.com. A hug.

മുഹമ്മദ് ശിഹാബ് said...

ശെഫി,

എനിക്ക് ശെഫിയുടെ മാനിഷാദ ഇഷടപ്പെട്ടിരുന്നു....ഇപ്പോള്‍
ഇതും,,, ഉള്ളില്‍ ഒരുപാടു പറയാനുണ്ടെല്ലോ....
മനസ്സു നൊന്ത്
ഉത്സാഹം കെട്ട്
തൂലിക അടച്ച്
സര്‍ഗ ശക്തി മരിച്ച്
എഴുത്തിടം പൂട്ടി

എഴുതൂ...ധാരാളമായി....

സസ്നേഹം

തോന്ന്യാസി said...

നന്നായിരിക്കുന്നു മാഷേ.......