പാര്‍ട്ടി പ്രകടനം
ലെവല്‍ ക്രോസ്സിങ്ങിന്
കാത്തു കിടക്കുമ്പോഴാണ്
തീവണ്ടിയില്‍ നിന്ന്
പാറി വന്നൊരു തുപ്പല്
നേതാവിന്റെ കുപ്പായത്തില്‍
പറ്റിപിടിച്ച് ഉമ്മ വെച്ചത്
ഏത് മേഛന്റെയാണാവോ?
ഇത്രേം ദുര്‍ഗന്ധം
വായില്‍ നുണഞ്ഞ്
നടക്കാന്‍ അറപ്പില്ലാത്തവന്‍
ചുണ്ടിനു മാത്രം
ഇന്നലത്തെ
ഗസ്റ്റ് ഹൌസിലെ
ബലാല്‍ക്കാരമായൊരു
ചുംബനത്തിന്റെ
ഓര്മ വീണ്ടും.
തുപ്പലും കൊണ്ട്
വീണ്ടുമുയര്‍ന്ന
കൊടിക്ക്
നക്ഷത്ര തിളക്കം
വിപ്ലവത്തിന്റെ
പൊന്‍ പ്രഭ
പടിഞറേക്ക് ചാഞ
ഒരു സൂര്യ കിരണം
കൊടിയോട്
പ്രേമപൂര്‍വ്വം
കണ്ണിറുക്കി
Feb 26, 2008
Subscribe to:
Post Comments (Atom)
21 comments:
“തുപ്പലും കൊണ്ട്
വീണ്ടുമുയര്‍ന്ന
കൊടിക്ക്
നക്ഷത്ര തിളക്കം
വിപ്ലവത്തിന്റെ
പൊന്‍ പ്രഭ”
:)
തീരെ പ്രതീക്ഷിക്കാത്ത ചില നേര്‍ക്കാഴ്ചകള്‍.. നന്നായി.. കുറച്ചൂടി മൂര്‍ച്ച കൂട്ടാമായിരുന്നു.. അവസാന വരികളില്‍..
best kannaa best..sUpper
ശെഫി,നന്നായി..
ഹായ് ഷെഫീ,കവിത വായിച്ചൂ. കുറച്ചും കൂടെ നന്നാക്കാമായിരുന്നു എന്നു തോന്നുന്നു.
“തീവണ്ടിയില്‍ നിന്ന്
പാറി വന്നൊരു തുപ്പല്
നേതാവിന്റെ കുപ്പായത്തില്‍
പറ്റിപിടിച്ച് ഉമ്മ വെച്ചത്“
ഇവിടെ : “ തുപ്പലും കൊണ്ട്
വീണ്ടുമുയര്‍ന്ന
കൊടിക്ക്
നക്ഷത്ര തിളക്കം“
ഇങ്ങനെയും കാണുന്നു.
(നേതാവിന്റെ ഷറ്ട്ടിന്മേലാണോ കൊടിയിന്മേലാണോ തുപ്പല് വീണതെന്ന് ഒരാശങ്ക!.
ശെഫീ,
കവിതയുടെ ഗാംഭീര്യവും ആക്ഷേപഹാസ്യവും ഇഷ്ടപ്പെട്ടു. പലരും ചില സന്ദര്‍ഭങ്ങളില്‍ ചെയ്യാന്‍ കൊതിക്കുന്ന ഒന്നാണ് ഈ കാര്‍ക്കിച്ചു തുപ്പല്. അത് രോഷത്തിന്റെ ആത്യന്തികമായ പുറത്താക്കലും ആണെന്ന് പറയാം. അല്‍പ്പംകൂടി ഒന്ന് രാകിയാല്‍ ഇനിയും ഈ കവിത് നന്നാവും. പക്ഷേ, എഴുതിക്കഴിഞ്ഞാല്‍ പിന്നെ എല്ലാവര്ക്കും അത് വിഷമവുമാണ്.
വിപ്ലവം കൊള്ളാം ശെഫിയേയ്..
പടിഞറേക്ക് ചാഞ
ഒരു സൂര്യ കിരണം
കൊടിയോട്
പ്രേമപൂര്‍വ്വം
കണ്ണിറുക്കി
[പടിഞ്ഞാറേയ്ക്ക് ചാഞ്ഞ]
ഇതും കൂടി ഒന്നു തിരുത്തൂ അപ്പോള്‍ വിപ്ലവം തകര്‍ക്കും.
:)
ഞാനൊന്ന് കാര്‍ക്കിച്ച് തുപ്പി. അതേ ദുര്‍ഗന്ധം. വായിലങ്ങനെ പേറി നടക്കുക തന്നെ. കവിത നന്നായിട്ടുണ്ട്.
വരാം
നന്ദുവിന്റെ ചോദ്യം കൊള്ളാം
ഉയര്‍ന്ന് നിന്നിരുന്നൊരു കൊടി തുപ്പല് ഷര്‍ട്ടില്‍ പതിച്ചപ്പോള്‍ താഴ്ന്നു വരികയും അത് തുപ്പലും കൊണ്ട് ഉയരുകയുമാണ് ചെയ്തെന്ന് വ്യംഗ്യമായി പറഞ്ഞതാണ്.
തുപ്പല് പതിച്ചത് ഷര്‍ട്ടില്‍ തന്നെ.പക്ഷേ അത് കൊടിയിലേക്ക് പകരപ്പെട്ടു
Bhai,
Super...
Wish all the success for Perumbilavans.
ഉം ... തുപ്പല് എല്ലാവര്ക്കും ബാധകമാണ് . തുപ്പേണ്ടത് തുടങ്ങിയപ്പോഴേയാണ് .അങ്ങ് റഷ്യയില്‍ വച്ച് തന്നെ .
കലക്കി മോനേ, കലക്കി. ആ തുപ്പല് മണക്കാരനിതാ റോട്ടീ കൂടേ ഓടി നടക്കണു.
ആക്ഷേപഹാസ്യ കവിത വളരെ നന്നായി.
കുപ്പായങ്ങളാണല്ലേല്ലോ കൊടികളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നത്.. അങ്ങനെയുണ്ടൊ??
ABDUL നെ മനസ്സിലായില്ല.
കുപ്പ്പായങ്ങള്‍ കൊടിയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു എന്നൊര്ത്ഥകല്പനക്ക് പകരം കുപ്പായത്തില്‍ നിന്ന് കൊടിയിലേക്ക് പകരപ്പെട്ടു (കുപ്പായമല്ല തുപ്പലാണു പകര്‍ന്നത്) എന്ന് വായിച്ചൂടെ നജൂസേ
കൊടിക്ക് തുണിയുടെ വിലപോലും നല്‍കാതെ, ഗസ്റ്റ് ഹൌസുകളില്‍ അമേദ്യം പോലും രുചിക്കുന്ന കള്ളപ്പരിഷകളുടെ കാലമാണിത്... സൂര്യന് ഒരുകണ്ണിറുക്കുമ്പോള് നമ്മള് രണ്ടൂകണ്ണും പൊത്തുന്നു... :-)
കവിത ഇഷ്ടപ്പെട്ടു ശെഫി.
നന്നായി :)
Post a Comment