Nov 20, 2007

മാനിഷാദ

കൊക്കുകളിലൂടെ പ്രണയം കൈമാറുന്ന
ഇണക്കിളികളിലൊന്നിനു നേരെ വേടന്‍ ഉന്നം പിടിച്ചു.

കാനന മറവുകളില്‍ നിന്ന് പ്രത്യക്ഷമായൊരു മുനി ഗര്‍ജ്ജിച്ചു.

"മാ നിഷാദ"

ഗര്‍ജനം കേട്ട്‌ കിളികള്‍ പറന്നു പോയി
വേടന്റെ ഉന്നം പിഴച്ചു.


ജീവന്‍ രക്ഷിച്ച ചാരിതാര്‍ത്ഥ്യം കൊണ്ട്‌ മുനിയുടെ കണ്ണു നിറഞ്ഞു.
അന്ന് രാത്രി വേടന്റെ കുടിലില്‍ വിശന്നു കരയുന്ന ഒരു കുഞ്ഞിന്റെ കണ്ണീര്‍ തോര്‍ന്നതേയില്ല....
ആശ്വസിപ്പിക്കുന്ന ഒരു അമ്മയുടേയും

20 comments:

ദിലീപ് വിശ്വനാഥ് said...

അയാള്‍ക്ക് ഇത്തിരി പതുക്കെ പറഞ്ഞാല്‍ പോരായിരുന്നോ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വേറിട്ടൊരു ചിന്ത...

മനോജ് കുമാർ വട്ടക്കാട്ട് said...

അത് ശരിയാണല്ലോ, ശെഫീ :)

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

അതും ശരിയാണ്‌. :)

Sethunath UN said...

വേടന് വെജിറ്റേറിയന്‍ പരീക്ഷിയ്ക്കാവുന്നതാണ്

മന്‍സുര്‍ said...

ശെഫി....

നല്ല ചിന്ത....അഭിനന്ദനങ്ങള്‍

കിളികളില്ലാത്ത ലോകം ഓ ഒര്‍ക്കാന്‍ പോലും വയ്യ..
ശരികളും തെറ്റുകളും ഇനിയും കണ്ടെത്തേണ്ടതുണ്ടു

പാവം വേടന്‍....അപ്പോ കിളിയോ..
ശരിയാണ്‌ പാവം കിളി
അപ്പോ മുനിയോ....മുനിയും പാവം

അപ്പോ ഞാനോ.....നീയാണ്‌ പാവം

നന്‍മകള്‍ നേരുന്നു

Shaf said...

അതിജീവിക്കുന്നവന്‍ നിലനില്‍ക്കുന്നു
ദരിദ്രന്‍ കീടുതല്‍ ദരിദ്രനാകുന്നു

കൊള്ളാം നല്ല ചിന്ത..

:-ഷഫ്

ഏ.ആര്‍. നജീം said...

ശെഫീ,
വേറിട്ടൊരു ചിന്ത തന്നെ.
നാഷണല്‍ ജിയോഗ്രാഫിക് ചാനലില്‍ സംഹങ്ങള്‍ കൂട്ടമായി വന്ന് കാട്ടുപോത്തിന്റെ കൂട്ടത്തില്‍ ഒരെണ്ണത്തിനെ ഒറ്റയ്ക്ക് ഓടിച്ചിട്ട് എല്ലാവരും കൂടി കടിച്ച് കൊല്ലുന്നത് കാണൂമ്പോള്‍ ആദ്യം സങ്കടം വരുമെങ്കിലും പിന്നെ ഓര്‍ക്കും അവയ്ക്കും ജീവിക്കണ്ടേ...

Anonymous said...

ശെഫി,

മിനിക്കഥ നന്നായി...
എഴുത്തില്‍ സ്പാര്‍ക്കുണ്ട്
ഇനിയും എഴുതുക...

മുഹമ്മദ് ശിഹാബ്
ജിദ്ദ....

അലി said...

മാനിഷാദ...
കിളികള്‍ക്ക് സംരക്ഷണവും
വേടന് നിഷേധവും...

നന്നായി...
അഭിനന്ദനങ്ങള്‍...

Anonymous said...

Oi, achei seu blog pelo google está bem interessante gostei desse post. Gostaria de falar sobre o CresceNet. O CresceNet é um provedor de internet discada que remunera seus usuários pelo tempo conectado. Exatamente isso que você leu, estão pagando para você conectar. O provedor paga 20 centavos por hora de conexão discada com ligação local para mais de 2100 cidades do Brasil. O CresceNet tem um acelerador de conexão, que deixa sua conexão até 10 vezes mais rápida. Quem utiliza banda larga pode lucrar também, basta se cadastrar no CresceNet e quando for dormir conectar por discada, é possível pagar a ADSL só com o dinheiro da discada. Nos horários de minuto único o gasto com telefone é mínimo e a remuneração do CresceNet generosa. Se você quiser linkar o Cresce.Net(www.provedorcrescenet.com) no seu blog eu ficaria agradecido, até mais e sucesso. If is possible add the CresceNet(www.provedorcrescenet.com) in your blogroll, I thank. Good bye friend.

ഉഗാണ്ട രണ്ടാമന്‍ said...

തീര്‍ച്ചയായും വേറിട്ട ചിന്ത...നന്നായി...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കൊടു കൈ..
നന്നായിരിക്കുന്നൂ.

ഗിരീഷ്‌ എ എസ്‌ said...

കൊള്ളാം ട്ടോ
ആ ചിന്തയെ അഭിനന്ദിക്കാതെ വയ്യ....

അഭിലാഷങ്ങള്‍ said...

ശരിയാ..

അഭിനന്ദനം അര്‍ഹിക്കുന്നു..!

അഭിയുടെ അഭിനന്ദനങ്ങള്‍....!!

രണ്ടാള്‍ക്കും..

വേടനും പിന്നെ ശെഫിക്കും..

:-)

sandoz said...

ഇനിയുള്ള കാലം ജീവിക്കണോങ്കില്‍ വേടന്‍ വെടിവെപ്പ് നിര്‍ത്തി ചൂണ്ടയിടണം എന്നാണോ ശെഫീ ഇതിന്റെ ഗുണപാഠം..

Anonymous said...

നല്ല നിരീക്ഷണം ശെഫീ :) നല്ല പോസ്റ്റ്

Sharu (Ansha Muneer) said...

ഇതുവരെ ചിന്തിക്കാത്ത ഒന്ന്...നന്നായി :)

deepdowne said...

ഇതുപോലൊരു സംഭവം സി. രാധാകൃഷ്ണന്റെ മുന്‍പേ പറക്കുന്ന പക്ഷികളിലുണ്ട്‌. ആ പുസ്തകത്തില്‍ എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം. ഞാനത്‌ ദേ ഇവിടെയും, പിന്നെ ഇവിടെയും ഇട്ടു.
ആശംസകള്‍!

Irshad said...

നന്നായിട്ടുണ്ട്. നല്ല വീക്ഷണം...

വിശപ്പും, കുടുംബവും, പ്രാരാബ്ദങളും പകര്‍ന്നു നല്‍കുന്ന ധാര്‍മ്മികതയാണ് കാട്ടാളന്റേത്. നമ്മളിലെ ‘ഇച്ഛകള്‍ക്കു‘ സമാനം.

മുനിയുടെ ധാര്‍മികത, ത്യാഗത്തിന്റെയും കരുണയുടേതുമാണ്. നമ്മിലെ ‘മനസ്സാക്ഷി‘പോലെ.

ഇവയില്‍ കൂടുതല്‍ വിജയം നേടുന്നതെന്തോ, അതു പകര്‍ന്നു നല്‍കുന്നതാണ് ആ സമൂഹത്തിന്റെ ‘സംസ്കാരം‘.
നമ്മിലെ വിശപ്പിനെക്കാള്‍, അന്യന്റെ ജീവനു വിലകല്‍പ്പിക്കാന്‍ പഠിപ്പിച്ചതാകാം ആദ്യ കവി.