Oct 29, 2007

വിലപിക്കുന്ന അവശ കഥാപാത്രങ്ങള്‍...

മെഹഫിലില്‍ നിന്നുയരുന്ന ഖവാലിയുടെ താളം ദ്രുത ഗതിയിലായിരിക്കുന്നു.

അതോടൊപ്പം അവനും ചരസിന്റെ പുക പടര്‍ത്തിനെ ആഞ്ഞ്‌ വലിച്ച്‌ ആത്മാവിലേക്കാവാഹിച്ചു.സംഗീതജ്ഞന്റെ സ്വരം വീണ്ടുമുയരുന്നു.. താളം മുറുകുന്നു. തന്റെ ശരീരത്തിന്റെ ഭാരം മുറുകുന്ന താളത്തോടൊപ്പം അലിഞ്ഞില്ലാതാവുന്നതായി അവനറിഞ്ഞു.പിന്നെ ഒരു തൂവലിനെ പോലെ ആകാശത്തേക്ക്‌ ഉയര്‍ന്ന്... പറന്ന്...അങ്ങനെ.........

തിരക്കേറിയ ഗ്വോളിയോര്‍ നഗരത്തിന്റെ ഏതോ ആളൊഴിഞ്ഞ ഇടവഴിയിലിരുന്ന് ഗോവര്‍ദ്ധന്‍ നിശ്വസിച്ചു.ഇപ്പോള്‍ നാദവും താളവും നിലച്ചിരിക്കുന്നു.ഖുരാനയുടേയും രാഗത്തിന്റെയും ഭാവം മറഞ്ഞിരിക്കുന്നു., മെഹഫിലുകളില്‍ ആളൊഴിഞ്ഞിരിക്കുന്നു.

ഈെ നിശബ്ദത ജഡ പിടിച്ച ഇരുട്ടിന്റെ ഏകാന്തതയില്‍ തന്റെ ശരീര ഭാരം വീണ്ടും വര്‍ദ്ധിക്കുന്നതായി അവനറിഞ്ഞു.ആത്മാവ്‌ അതിന്റെ യാത്ര കഴിഞ്ഞ്‌ മടങ്ങിയെത്തിയിരിക്കുന്നു.ക്രൂശിക്കാനുണ്ടായ നാലാമത്തെ ആണി പിറകെ കൂടി ഗതി കിട്ടാതെ അലയുന്ന ജിപ്സിയെപ്പോലെ എന്നും അലയാന്‍ വിധിക്കപ്പെട്ടവാനായിരുന്നല്ലോ താനും.എത്ര തെരുവീഥികളിലൂടെ എന്തെല്ലാം കണ്ട്‌, അറിഞ്ഞ്‌, എന്നാല്‍ ഒന്നും അറിയാതെ അവസാനം താന്‍സന്റെ സ്വരം ഇന്നും മുഴങ്ങുന്ന ഗ്വോളിയൊറിന്റെ ഈ ഇരുണ്ട തെരുവില്‍ നിശ്ചേഷ്‌ഠനായി ഇങ്ങനെ.....പക്ഷേ അവസാനിക്കാത്ത യാത്ര ശരീരത്തില്‍ നിന്നിപ്പോള്‍ അത്മാവേറ്റെടുത്തിരിക്കുന്നു.

ഞാനവന്‍ തന്നെ, മറക്കാനിടയില്ല,

അലച്ചിലിനിടയില്‍ അന്ധേര്‍ നഗരിയിലെത്തി. തൂക്കു മരത്തില്‍ നിന്നു "മംഹതി"നാല്‍ രക്ഷിക്കപ്പെട്ട 'ഭാരതേന്ദു ഹരിശ്ചന്ദ്ര"യുടെ ഗോവര്‍ദ്ധന്‍. അന്നു തുടങ്ങിയ യാത്രയായിരുന്നു. ഒരിക്കലും അവസനിക്കാതെ, മോശയുടെ വാക്കുകളിലെ "ഗര്‍ഷോം".പിന്നെ ആനന്ദായിരുന്നു ചലിപ്പിച്ചത്‌, ദീര്‍ഘ ദൂരം യാത്ര ചെയ്യിച്ച്‌ അദ്ദേഹവും കയ്യൊഴിഞ്ഞു.

ഇനി ഈ ഖുരാനകളുടെ തെരുവീഥികളില്‍ അനാഥനായി.അവസാനിക്കാത്ത യാത്രയിലേക്ക്‌ ആത്മാവിനെ പുറത്തു വിട്ട്‌....

ഗോവര്‍ദ്ധന്‍ ഗാഢമായൊന്നു നിശ്വസിച്ച്‌ വീണ്ടു ചരസ്സ്‌ ആഞ്ഞു വലിച്ചു. അതോടൊപ്പം ഓര്‍മകള്‍ വീണ്ടും തെളിഞ്ഞു.എത്ര യാത്രകള്‍ ഇരുട്ടിന്റെ നഗരിയില്‍ നിന്ന് ദൈവത്തിന്റെ നാട്ടിലേക്ക്‌,,ഭാരതേന്ദുവിന്റെ വികാരങ്ങളും സംഘര്‍ഷങ്ങളും പിന്നെ ആനന്ദിന്റെ പിരിമുറുക്കങ്ങളും ഏറ്റു വാങ്ങി...പാതി വഴിയില്‍ അനന്തയാത്രക്ക്‌ വിട്ട്‌ എല്ലവരും കയ്യൊഴിഞ്ഞു....

അനന്തമായ യാത്ര. കഥാപാത്രങ്ങളെന്നും ചരസ്സ്‌ നിറജ്ജ ബീഡിയെപ്പോലെ തെരുവിധികളിലേക്ക്‌ വലിച്ചെറിയുന്നവരല്ലോ....കഥാകാരന്റെ സംഘര്‍ഷങ്ങക്കും പിരിമുറുക്കങ്ങളും ഏല്‍ക്കാന്‍ വിധിപ്പെട്ടവര്‍...

എത്ര പേരെ കണ്ടു.ഇന്നിന്റെ ദുഖങ്ങളെല്ലാം തന്നിലേക്കാവാഹിച്ച ഗോവിന്ദന്‍ നായരും, അദ്ദുവും പിന്നെ വെറും മനുഷ്യനുമായ അസുരവിത്ത്‌.ഖസാക്കില്‍ നിന്ന് പറഞ്ഞു വിട്ട രവി.ഇന്ന് പരിദേവനങ്ങളുമായി കഴിയുന്ന ഗീവര്‍ഗീസാച്ചനെ.അങ്ങനെയെത്രപേര്‍. തന്റെ നിയോഗം ഒന്നും കേള്‍ക്കാതെ അറിയാതെയുള്ള യാത്രയായത്‌ എത്ര ഭാഗ്യം..ളൊഹയിലെ നിയമങ്ങളെ മാറ്റിയെറിഞ്ഞ്‌ സ്ത്രീയുടെ മാനം രക്ഷിച്ചവന്‌ മുന്‍പില്‍ കിടന്ന് പിടയുന്നവളെ നോക്കി വിലപിക്കാനാവാതെ ഒന്നിനുമാവുന്നില്ലല്ലോ?

ഈ അവശ കഥാപാത്രങ്ങളെ മരിക്കാന്‍ പോലും വിടാതെ എങ്ങനെ പിടഞ്ഞു ജീവിക്കാന്‍ വിടുന്നതെന്തിന്‌..

കത്തി തീരാറായ ചരസ്സിന്റെ അവസാന പുകയും ആത്മാവിലേക്കാവാഹിച്ചു ഗോവര്‍ദ്ധന്‍ അപ്പോള്‍ അകലെ നദീ തീരത്തെ അഘോരികളുടെ അവതാളത്തിന്റെ താളം കേള്‍ക്കാറായി..കണ്‍ മുന്നില്‍ പരശ്ശതം അഘോരികല്‍ നഗ്ന നൃത്തം തുടങ്ങി..ഗോവര്‍ദ്ധന്റെ ജട വളരുന്നു. ശരീരത്തില്‍ ചാരം പുര്‍ണ്ടു..അഘോരികളുടെ താളത്തിനൊത്ത്‌ ഗോവര്‍ദ്ധനും .അഘോരികളിലൊന്നായി....

14 comments:

ശെഫി said...

6-7 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കോളേജ്‌ മാഗസിനില്‍ എഴുതിയതാണ്‌. കുറിപ്പ്‌ അപൂര്‍ണമെന്ന് അന്നേ തോന്നിയിരുന്ന്. ചെറിയ മാറ്റങ്ങളോടെ പോസ്റ്റാക്കുന്നു

ഫസല്‍ ബിനാലി.. said...

kollaam

ദിലീപ് വിശ്വനാഥ് said...

ഇപ്പോഴും അപൂര്‍ണമാണല്ലോ ശെഫി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിരിക്കുന്നു!!! കൂടുതല്‍ മികവുറ്റതാക്കിയാല്‍ ഒന്നുകൂടി മെച്ചപ്പെടും

സു | Su said...

ഇപ്പോഴും പല കഥാപാത്രങ്ങളും വിലപിച്ചുകൊണ്ട് ജീവിക്കുന്നുണ്ട്. പുതിയ കഥകളിലും.

:)

ഉപാസന || Upasana said...

shEfi kollaa
:)
upaasana

സഹയാത്രികന്‍ said...

കൊള്ളാം... :)

മന്‍സുര്‍ said...

ശെഫി....

നന്നായിരിക്കുന്നു പ്രിയ സ്നേഹിത..

ജീവിതവീഥികളില്‍ കണ്ടു മറന്ന മുഖങ്ങള്‍ക്ക്‌ ഏറെ സാമ്യം.....വാടാതെ പൊഴിഞ ജന്മങ്ങള്‍....

അഭിനന്ദനങ്ങള്‍.....ഒപ്പം നന്‍മകള്‍ നേരുന്നു

നജൂസ്‌ said...

അപൂര്ണതയാണ്‍ എനിക്കിഷ്ടമ ഉള്ളിലൊരു മഴപെയ്യിപ്പിഛു. മഴയില്‍ നീയാണ്‍ എന്നെക്കാളും നനഞത്...........

കരീം മാഷ്‌ said...

നല്ല വരികള്‍, നല്ല ലൊക്കേഷനും.
കൂടുതല്‍ എഴുതുക

ഗിരീഷ്‌ എ എസ്‌ said...

നല്ലൊരു പോസ്റ്റ്‌
അഭിനന്ദനങ്ങള്‍
ഭാവുകങ്ങള്‍...

അലി said...

നന്നായിരിക്കുന്നു.
ഇനിയുമെഴുതുക...
അഭിനന്ദനങ്ങള്‍...

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

"കത്തി തീരാറായ ചരസ്സിന്റെ അവസാന പുകയും ആത്മാവിലേക്കാവാഹിച്ചു ഗോവര്‍ദ്ധന്‍ അപ്പോള്‍ അകലെ നദീ തീരത്തെ അഘോരികളുടെ അവതാളത്തിന്റെ താളം കേള്‍ക്കാറായി.."

അപൂര്‍ണ്ണതയ്ക്ക്‌ തന്നെയാണ്‌ പലപ്പോഴും ഭംഗിയെന്ന്‌ തോന്നുന്നു.

SHAN ALPY said...

beautiful