എഴുതി തുടങ്ങുന്നവന്റെ
വേദന വാക്കുകള്‍
തൂലിക തുമ്പിലേക്ക്
ആഴ്ന്നിറങ്ങാത്തതാണ്.
ചിന്തയുടെയും ഭാവനയുടേയും
രതിമൂര്‍ച്ഛയില്‍
നിന്നാണ് വാക്കുകള്‍
ഉരുവം കൊള്ളേണ്ടത്.
എഴുതി കഴിഞ്ഞവന്റെ
വേദന വാക്കുകള്‍
സമൂഹത്തോട്
സംവദിക്കാത്തതാണ്.
സംവേദനം സാധ്യമാകുന്നത്
ചിന്തയുടെ വസ്ത്രം ഉരിഞ്ഞുമാറ്റിയ
ഹൃദയത്തില്‍ അക്ഷരങ്ങളുടെ
ചൂട് പൊള്ളിക്കുമ്പോഴാണ്.
15 comments:
സ്വചിന്തകളും അനുഭവങ്ങളും തീര്‍ത്ത മുന്‍വിധിയില്‍ നിന്ന് ഹൃദയം മുക്തമാവാത്തടത്തോളം സംവേദനവും ആസ്വാദനവും അപൂര്‍ണ്ണമാണ്
കുറിപ്പു കൊള്ളം. പക്ഷെ ഇതെങ്ങനെയാണ് കവിതയാകുന്നത്? ഈ വിരസവും ശുഷ്കവുമായ ഗദ്യം കവിതയാണെങ്കില്‍ കാളിദാസന്റെയും കുഞ്ഞിരാമന് നായരുടെയുമൊക്കെ രചനകളെ എന്തു വിളിക്കണം?
മൈഥുന രതിമൂര്‍ച്ഛ എന്ന പ്രയോഗം തെറ്റാണെന്ന് തോന്നുന്നു.മൈഥുനം രതിയല്ലേ?
മൂര്‍ച്ഛ എന്ന് തിരുത്തുക.മൂര്‍ച്ചയല്ല.
അവസാനത്തെ വരി പൂര്‍ണമായും നിരര്ഥകമായിത്തോന്നി.
പ്രിയ അനോനി, ദയവു ചെയ്തു കാളിദാസന്റേയും കുഞ്ഞിരാമന് നയരുടേയും കൃതികളോടൊന്നും എന്റെ എഴുത്തിനെ തുലനം ചെയ്യരുത്.
പിന്നെ ഇതിനെ പദ്യമെന്ന് വിളിക്കാമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കവിത എന്നേ പറഞ്ഞുള്ളൂ. ആധുനികതക്ക് ശേഷം ഗദ്യ കവിത എന്നൊരു വിഭാഗം രൂപം കൊണ്ടിട്ടുള്ളതായാണറിവ്. അങ്ങിനെ ഒന്നില്ലെങ്കില്‍ ഇതിനെ ഗദ്യം എന്ന് മാറ്റി വിളിക്കാം.
വിഷ്ണു പ്രസാദ് ചൂണ്ടികാണിച്ചവ തിരുത്തിയിരിക്കുന്നു. തെറ്റ് ചൂണ്ടികാണിച്ചതിനു നന്ദി
മോശമൊന്നുമില്ല. :)
ഹൃദയത്തില്‍ എന്നു വേണ്ടേ?
കൊള്ളാം ശെഫി...
:)
കൊള്ളാം ശെഫി.:)
സു തിരുത്തിയിരിക്കുന്നു.
ശെഫി
വായിച്ചു ഇഷ്ടായി......
അഭിനന്ദനങ്ങള്‍
എഴുതി തുടങ്ങുന്നവന്റെ
വേദന വാക്കുകള്‍
തൂലിക തുമ്പിലേക്ക്
ആഴ്ന്നിറങ്ങാത്തതാണ്
നന്നായിരിക്കുന്ന്നു ...
ഇനിയുമെഴുതുക
നന്നായിരിക്കുന്നു ..
ഇതുകൊള്ളമല്ലോ
kollam
ശെഫി
അഭിനന്ദനങ്ങള്‍
Post a Comment