എന്റെ ഒരു ബ്ലോഗ് പോസ്റ്റിന് ആരോ കമന്റിയത്. ചര്‍ച്ചക്കായി പ്രതികരണത്തിനും വേണ്ടി പോസ്റ്റാക്കിയിടുന്നു.
ബ്ലോഗില്‍ വിമര്‍ശനം എന്ന പതിവില്ലാത്തതിനാല്‍ എല്ലാ പോസ്റ്റുകള്‍ക്കും നല്ലതാണെന്ന കമന്റാണു കിട്ടിയത്.പുകഴ്ത്തലുകളുടെ ലോകമാണു ബ്ലൊഗ്. വിമര്‍ശിക്കാനോ തെറ്റ് ചൂണ്ടി കാണിക്കനോ മോശമായതിനെ മോശമെന്ന് പറയാനോ ആരും മുതിരുന്നില്ല. അല്ലെങ്കില്‍ ധൈര്യപെടുന്നില്ല
സര്‍ഗസൃഷ്ടി ജനിക്കേണ്ടത് ഹൃദയത്തില്‍ നിന്നും ആത്മാവില്‍ നിന്നുമാണ്,അല്ലാതെ മസ്തിഷ്കത്തില്‍ നിന്നോ ചിന്തകളില്‍ നിന്നോ അല്ല. ഹൃദയത്തില്‍ നിന്ന് ഒരു സ്പാര്‍ക്ക് ആ നിമഷമാണ് രചന ജനിക്കേണ്ടത്
സൃഷ്ടികളുടെ ജനനം ഹൃദയത്തിലും പാകപ്പെടല്‍ മസ്തിഷ്കത്തിലുമാണ്.
ശക്തമായ വിമര്‍ശനത്തിന്റേയും തിരുത്തലുകളുടേയും തെറ്റുകളെ ചൂണ്ടികാണിക്കയും ചെയ്യുന്ന ക്രിയാത്മകമായ ഒരു സംസ്കാരം ബ്ലോഗില്‍ രൂപപ്പെടേണ്ടിയിരിക്കുന്നു,
Subscribe to:
Post Comments (Atom)
33 comments:
ബ്ലോഗില്‍ വിമര്‍ശനങ്ങളില്ലേ
പുകഴ്ത്തലുകളുടെ ലോകമാണു ബ്ലൊഗ്. വിമര്‍ശിക്കാനോ തെറ്റ് ചൂണ്ടി കാണിക്കനോ
മോശമായതിനെ മോശമെന്ന് പറയാനോ ആരും മുതിരുന്നില്ല
എന്റെ ഒരു ബ്ലോഗ് പോസ്റ്റിന് ആരോ കമന്റിയത്. ചര്‍ച്ചക്കായി പ്രതികരണത്തിനും വേണ്ടി പോസ്റ്റാക്കിയിടുന്നു
സംഗതി കാര്യമാത്ര പ്രസക്തം തന്നെ....പക്ഷെ ഇതില്‍ ഒരുപാട് "കാണാച്ചരടുകള്‍"ഉണ്ടെന്നു തോന്നുന്നു..
വിമര്ശനമേ ഇല്ല എന്നു പറയുന്നത് ശരിയായിരിയ്ക്കില്ല... ബൂലോഗത്ത് ഇടയ്ക്കിടയ്ക്ക് നടത്താറുള്ള ചില ഓട്ടപ്രദക്ഷിണങ്ങളില് നിന്നും ഗ്രഹിച്ചത്.....
...ബൂലോഗത്തെ ഒരു ശൈലി ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് (തിരുത്താം കെട്ടോ..) എന്താണെന്നുവെച്ചാല്‍ ,
..നവാഗതരെ ബൂലോഗത്തൊന്നു നിലയുറപ്പിയ്ക്കുന്നതുവരെ സഹിയ്ക്കുക,നിലവാരം നോക്കാതെ.
...കഥ,കവിത തുടങ്ങിയ സര്ഗ്ഗാത്മകസൃഷ്ടികളെ കൂമ്പടയാത്ത രീതിയില്‍ തൊട്ടും തലോടിയും നിലനിര്‍ത്തുക..
..നര്‍മ്മം തുളുമ്പുന്ന രചനകളെ അകമഴിഞ്ഞ് പ്രോല്സാഹിപ്പിയ്ക്കുക.
..നുറുങ്ങു ചിന്തകളോട് ചുരുങ്ങിയ വാക്കില്‍ അപ്പപ്പോള്‍ പ്രതികരിയ്ക്കുക...
..സുഹൃത്വലയം സൃഷ്ടിച്ച് ആ ശൃംഖലകളില്‍ പതിവായി സന്ദര്‍ശിച്ച് നല്ലത് മാത്രം എഴുതുക...
..മറ്റ് രചനകളോട് സ്വയം അയിത്തം കല്‍പ്പിച്ച് ദൂരെ മാറി നില്ക്കുക..
...ഇത് പൊതുവായ ഒരു നിരീക്ഷണമാണ് കെട്ടൊ... ആരോഗ്യകരമായ വിമര്‍ശനം തുടര്‍ന്നുവരുന്ന സൃഷ്ടികളെ മേന്മയേറിയതാക്കും..വിമര്‍ശനം പാളിപ്പോയാലോ..പിന്നത്തെക്കഥ പറയ്വേ വേണ്ട.!!!!
'ശക്തമായ വിമര്‍ശനത്തിന്റേയും തിരുത്തലുകളുടേയും തെറ്റുകളെ ചൂണ്ടികാണിക്കയും ചെയ്യുന്ന ക്രിയാത്മകമായ ഒരു സംസ്കാരം ബ്ലോഗില്‍ രൂപപ്പെടേണ്ടിയിരിക്കുന്നു'
ഇത് ഞാന്‍ ഏറ്റു.......
വിമര്‍ശനമില്ലെന്ന് പറയരുത് സുഹൃത്തേ !!
ഇവിടെ വിമര്‍ശനം എന്നുപറയുന്നത് : നന്നായിരിക്കുന്നു, കൊള്ളാം, സൂ ...ഭയങ്ങര സാധനം... എന്നൊക്കെയാണ്.
ഇവിടത്തെ അസ്ഥാന സാഹിത്യകാരന് തലയില്‍ മുണ്ടിട്ടു നടക്കുന്ന ഒരു മനുക്ഷ്യനും, ഇവിടത്തെ എഡിറ്റര്‍ ബൂലൊകത്തെ മൈക്ക് ഒപ്പരേറ്റര് പയ്യനായ ഏവൂരാന് മുതലാളിയുമാണ്(പരസ്യ വില്പ്പനക്കാരന്) .
മന്ദബുദ്ധികളെ പേടിച്ച് ആത്മാഭിമാനമുള്ളവരാരും മലയാളത്തില്‍ ബ്ലൊഗാറില്ല.
ഇനിയും താങ്കള്‍ക്ക് ബൂലൊകത്തുനിന്ന് വിമര്‍ശിക്കണമെന്നു ശാഠ്യമുണ്ടെങ്കില് ചിത്രകാരന്റെ രോമം പറിക്കാന്‍ നടക്കുന്ന ഇവര്‍ താങ്കളെയും ദ്രോഹിക്കും.
കീര്‍ത്തനമോ കഥകളി പദങ്ങളോ അറിയുമെങ്കില്‍ പാടുക. പ്രസാദിക്കും.
ഭാവുകങ്ങള്‍ !!!
(വിമര്‍ശനം എന്നാല്‍ ഇവിടെ തെറിവാക്കണ്... സൂക്ഷിക്കുക !!!
ഇപ്പോള്‍ തന്നെ ചിത്രകാരന് വ്യക്തിഹത്യ നടത്തിയവനായി - അതാ രണ്ടു കബന്ധങ്ങള്‍ രക്തത്തില്‍ കിടന്നു പിടയുന്നു..!!!)
നര്‍മ്മം തുളുമ്പുന്ന രചനകളെ അകമഴിഞ്ഞ് പ്രോല്സാഹിപ്പിയ്ക്കുക
മറ്റ് രചനകളോട് സ്വയം അയിത്തം കല്‍പ്പിച്ച് ദൂരെ മാറി നില്ക്കുക..
കൊച്ചു ഗുപ്തന്റെ ഈ നിരീക്ഷണത്തോട് യോജിക്കുന്നു.
നല്ല കുരേ സൃഷ്ടികള്‍ ശ്രദ്ധിക്കാതെ പോവുന്നുണ്ട്.
വിമര്‍ശനത്തിന്റെ തീപൊള്ളലേക്കുമ്പോഴേ സര്‍ഗസൃഷ്ടികള്‍ക്ക് മാറ്റ് കൂടൂ . പക്ഷെ വിമര്‍ശനം ഒരിക്കലും വ്യക്തിഹത്യയാകരുത്.
ബ്ലോഗ് വിമര്‍ശനം സന്റോസെങ്കിലും ഏറ്റെടുത്തല്ലോ
ശരിയാണ്, ഞാന്‍ കമന്റുകള്ശ്രദ്ധിച്ചുവരികയാരുന്നു. ഒരു കൂട്ടം ബ്ലോഗ്ഗര്മാര് പതിവ് ശൈലിയില്‍ പരസ്പരം പുകഴ്ത്തുന്നതാണ് കാണാന്‍ കഴിയുന്നത്.. സൃഷ്ടിപരവും ആരോഗ്യപരവുമായ വിമര്‍ശനങ്ങളുടെ അഭാവംനിമിത്തം ബ്ലോഗ്ഗെഴുത്തിന്റെ നിലവാരം മെച്ചപ്പെടുന്നില്ല ശരിയാണ്,ഞാന്‍ കമന്റുകള്‍ ശ്രദ്ധിച്ചുവരികയായിരുന്നുഎന്നു വിനയപൂര്‍വ്വം പറയട്ടെ....സാമൂഹ്യമായ ഒരു പ്രതിബദ്ധത കൂടി ബ്ലോഗ്ഗേഴ്സ് കണക്കിലെടുക്കണം എന്നും എനിക്കഭിപ്രായമുണ്ട്. നാട്ടിന്റെ സാംസ്ക്കാരിക വളര്‍ച്ചക്കും തങ്ങളാലാവുന്ന സംഭാവന ചെയ്യാമല്ലോ ?
വിമര്‍ശനങ്ങളില്ല എന്നു പറയണ്ട, ഉമ്പാച്ചിയുടെ കവിതകളെക്കുറിച്ച് സാമാന്യം വിപുലമായ ഒരു ചര്‍ച്ച തന്നെ നടന്നിരിക്കുന്നു.
വളരെ ഗൌരവമേറിയ വായനയ്ക്ക് സമയം കിട്ടാത്തവരും താത്പര്യമില്ലാത്തവരുമാണ് പലരും(ഞാനുള്‍പ്പെടെ). അതുകൊണ്ടാണ് നര്‍മ്മത്തിന് പ്രചാരം കിട്ടുന്നത്.
വിമര്‍ശനങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്നവരാണ് ബൂലോഗരിലധികവും.കൊച്ചു ഗുപ്തന് പറഞ്ഞത് നൂറുശതമാനം ശരി.ആര്‍ക്കും ആരെയും വെറുപ്പിക്കാന്‍ വയ്യ.വിമര്‍ശിച്ചാല്‍ അത് വ്യക്തിപരമായി കാണുന്നവര്‍.ഇതൊക്കെ ബൂലോഗത്തിന്റെ ദൌര്‍ബല്യങ്ങളാണ്.
ഏറ്റവും നല്ല വിമര്‍ശകനാണ് ഏറ്റവും നല്ല ആസ്വാദകനും,പ്രോത്സാഹിപിക്കുന്നവനും എന്ന തത്വം നാമിനി എന്നാണ് പഠിക്കുക?
വിമര്‍ശനങ്ങള്‍ സഹിക്കാന്‍ പാകമായിട്ടില്ല
ബൂലോക മനസ്സിന്.
പുകഴ്ത്തലുകള്‍ പ്രതീക്ഷിക്കുകയാണവനിന്നും.
100 വാഴ്ത്തലില്‍ നിന്നടുത്ത പൊസ്റ്റിനു 99 ആയാല്‍ ആധിയായി.
വിമര്‍ശനങ്ങളും ആസ്വാദനവും തിരുത്തുമെല്ലാം ഇവിടെയുണ്ട്. ആവശ്യമുള്ളവര്‍ക്ക് മാത്രം. അവര്‍ വളരെ കുറവുമാണു, എവിടത്തെയും പോലെ...!
"മോശമായതിനെ മോശമെന്ന് പറയാനോ ആരും മുതിരുന്നില്ല"
അങ്ങനെ പറഞ്ഞ് എന്നെ വെറുതെ മോഹിപ്പിക്കാതെ.
ഞാനും ഒരു മൂലയില്‍ ഇരിപ്പുണ്ടേ.
ഞാന്‍ ഗോതയിലേക്ക് ഇറങ്ങണോ?
രചന ജനിക്കേണ്ടത്
സൃഷ്ടികളുടെ ജനനം ഹൃദയത്തിലും പാകപ്പെടല്‍ മസ്തിഷ്കത്തിലുമാണ്.
കൊച്ചുഗുപ്തന്‍ നിങ്ങള്‍ പറഞ്ഞതു ശരി ആണെങ്കില്‍ നമ്മുടെ ഈ കൊച്ചു ബൂലോകത്തില്‍ കുത്തി ക്കീറുന്ന വിമര്‍ശനത്തിനു സമയം ആയിട്ടില്ല എന്നാണെന്റെ വിശ്വാസം.ഏതണ്ടു് 600 നു മേല്‍ ആയെന്നു കണക്കു്. അതില്‍ വ്യാജന്മാരെയും ഡബിള്‍ ത്രിബിള്‍ ഐഡന്റിറ്റി ഒക്കെ നോക്കി കണക്കു നോക്കിയാല്‍ പുലികള്‍, പിന്നെ കുറച്ചു കുഞ്ഞാടുകള്‍. വിമര്‍ശനം കുഞ്ഞാടുകളോടു വേണമെന്നാണോ താങ്കള്‍ പറയുന്നതു്. അവരും പൂട്ടി കെട്ടിയാല്‍ കുറച്ചു പുലികള്‍ മാത്രം മതിയോ.? ശക്തമായ വിമര്‍ശനത്തിനൊന്നും നമ്മുടെ ബൂലോകം വളര്‍ന്നിട്ടില്ല.. അതു വരേക്കും , നന്നായി, അടി പൊളി, കലക്കി, അമറന്‍ എന്നൊക്കെ പറയുന്നതും കേള്‍ക്കുന്നതും ആയിരിക്കും ഇപ്പോള്‍ നല്ലതു് എന്നെനിക്കു തോന്നുന്നു.
വിമര്‍ശകര്‍ ഇവിടെ വരണം എന്നാണ് എന്റെ അഭിപ്രായം എന്നാലെ എഴുത്തിനെ മെച്ചപ്പെടുത്താന്‍ എഴുത്തുകാര്ക്കാവൂ.വ്യക്തിഹത്യകള്‍ മാറ്റിവച്ച് കൃതിയെ മാത്രം വിമര്‍ശിക്കുക.
ആരാണ് വിമര്ശകന്? വിമര്‍ശിക്കുവാനും പഠിക്കേണ്ടതുണ്ട്. കൊള്ളാമെന്നോ, നന്നായിരിക്കുന്നെന്നോ പറയുന്ന ലാഘവത്തോടെ വിമര്ശിക്കുവാന് കഴിയുമോ? കഥകളെയും കവിതകളേയുമൊക്കെ വിമര്‍ശിക്കണമെങ്കില്‍, വിമര്ശകന് എത്ര അറിവു നേടണം? എത്രയോ കൃതികള്‍ വായിച്ചിരിക്കണം? അല്ലെങ്കില്‍, ഇഷ്ടപ്പെട്ടില്ല എന്നോ, അക്ഷരപ്പിശകുണ്ടെന്നോ മറ്റോ കമന്റുവാനല്ലേ സാധിക്കൂ? ഒരു യഥാര്‍ത്ഥ വിമര്ശകന് ‘നല്ലത്’ എന്നുപറയുവാനും എളുപ്പമല്ല, ‘നന്നായില്ല’ എന്നു പറയുന്നതിലും ശ്രമകരമാണു താനും.
അതുപോലെ, നല്ല രീതിയില്‍ വിമര്‍ശിക്കുന്ന ഒരാളുടെ കമന്റാണെങ്കില്‍, അത് വ്യക്തിപരമായി എടുക്കേണ്ടതുമില്ല. എഴുത്തുകാര്‍ വിമര്‍ശനങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുവാന്‍ ശേഷിയുള്ളവരായിരിക്കണം (അച്ഛനുവിളിക്കുമ്പോള് അമ്മയ്ക്കുവിളിക്കുവാനുള്ള ശേഷിയല്ലാട്ടോ ഞാനുദ്ദേശിച്ചത്... അതും കാലത്തിന്റെ ആവശ്യമായതുകൊണ്ട് ചിലപ്പോള്‍ വേണ്ടി വന്നേക്കാം എന്നത് സത്യമാണെങ്കിലും). അങ്ങിനെയൊരു ശേഷിയില്ലാതെ, വിമര്‍ശനങ്ങള്‍ വരുമ്പോള്‍ ബ്ലോഗ് പൂട്ടുന്നയാളാണെങ്കില്, എഴുത്ത് നിര്‍ത്തിയാലും വലിയ കുഴപ്പമില്ലെന്നു തോന്നുന്നു.
--
need to be discussed
വാസ്തവത്തില്‍ ക്രിയാത്മകമായ വിമര്‍ശനം പ്രശംസയെക്കാള്‍ ,എഴുതിത്തെളിയാനാശിക്കുന്നവരുക്കു ഗുണം ചെയ്യും .
പക്ഷെ വിമര്‍ശനം ഇഷ്ടമായില്ലെങ്കിലോ, എന്തിനു വെറുതെ.. എന്ന വിചാരത്തില്‍ ആണു പലരും ഒന്നും പറയാതെ പോകുന്നതു..പിന്നെ ചിലപ്പോള്‍ പരിചയങ്ങള്‍ സൃഷ്ടിക്കുന്ന പരിമിതികളും.. വിമര്‍ശനം താങ്ങന്‍ കഴിയുന്നവര്‍ വിമര്ശങ്ങള്ക്കും സ്വാഗതം എന്ന ബോര്‍ഡ് വച്ചാലോ?
ഷെഫിയുടെ അഭിപ്രായത്തില്‍ ശരിയുണ്ട്. എന്നാല്‍ എല്ലാവരും എല്ലായ്പ്പോഴും 'പുകഴ്ത്തല്‍' മേളയില്‍ പങ്കെടുക്കാറില്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്റെ നോട്ടത്തില്‍, 'ചടങ്ങിനു വേണ്ടി ഒരു കമന്റ്' എഴുതുന്നവരുടെ എണ്ണം തീരെ കുറവായിരിക്കും. ഞാനാണെങ്കില്‍, നിര്‍ബ്ബന്ധമായും പറയേണ്ടതാണെന്ന് തോന്നുന്നിടത്തേ ഒരു കമന്റ് എഴുതാറുള്ളു. അപൂര്‍വമായി എന്റെ സുഹൃദ്വലയത്തിലുള്ള ചിലരുടെ പോസ്റ്റുകളില്‍ 'ഒരു തമാശ' എന്ന മട്ടില്‍ ചിലതൊക്കെ 'കൊട്ടാറുണ്ട്'.എന്നാല്‍ ഒരാളെ അഭിനന്ദിക്കാതെ ഒഴിഞ്ഞുപോകാന്‍ പറ്റാത്ത സ്ഥിതിയില്‍ മാത്രമേ (സമയം കിട്ടിയാല്‍ മാത്രം എന്നും ചേര്‍ത്ത് വായിക്കുക) ഒരു കമന്റ് എഴുതാറുള്ളു. വ്യത്യസ്ഥരായവര്‍ ഉണ്ടെന്നറിയാം. ചിലരെ ഒന്ന് പ്രോല്‍സാഹിപ്പിക്കുന്നതിനും, ചിലപ്പോള്‍ തിരുത്തുന്നതിനും ചിലരുടെ കമന്റുകള്‍ ഉപകരിക്കാറുണ്ട്. ചിലര്‍ .. പിന്നെ... ഒരു തേങ്ങ എന്റെ തലയില്‍ വീണെങ്കില്‍ എന്ന മാതൃകയില്‍ കാത്തിരിക്കുന്ന പോലെയും തോന്നാറുണ്ട്. ഇതൊക്കെ ഈ കൊച്ചു ലോകത്തിലെ വലിയ മനുഷ്യരുടെ ഒരോ ആനക്കാര്യങ്ങളല്ലേ ഷെഫീ.
..ഷെഫീ..ശരിയാണ്..വിമര്‍ശനം ഒരിയ്ക്കലും വ്യക്തിഹത്യയാകരുത്..
.."ശക്തമായ വിമര്‍ശനത്തിനൊന്നും നമ്മുടെ ബൂലോഗം വളര്‍ന്നിട്ടില്ല..അതു വരെയ്ക്കും,നന്നായി,അടിപൊളി,കലക്കി,അമറന്‍ എന്നൊക്കെ പറയുന്നതും കേല്ക്കുന്നതും ആയിരിയ്ക്കും ഇപ്പോള്‍ നല്ലത് എന്നു തോന്നുന്നു. ..." വേണുമാഷേ. അതായിരിക്കും ഇപ്പോള്‍ ബുദ്ധിയെന്ന് എനിയ്ക്കും തോന്നുന്നു....( അതിന്റെ കാരണം സിബുവിന്റെ ബ്ലോഗ് അവാര്‍ഡ് പോസ്റ്റില്‍ സൂചിപ്പിച്ചിട്ടൂണ്ട്..)
..ഒരു കണക്കിനു എല്ലാവരും ഇപ്പോള്‍ നവാഗതരാണല്ലൊ, ഒരു വഴിയ്ക്കല്ലെങ്കില് മറ്റൊരു വഴിയ്ക്ക്.....
..എന്തായാലും ചര്‍ച്ച തുടരട്ടെ...
വിമര്‍ശനമോ.. വിമര്‍ശിക്കണം എന്ന ഒരു ഉദ്ദേശം മാത്രം കൊണ്ട് വിമര്‍ശിക്കുന്നതില്‍ എന്താണ് അര്‍ത്ഥം. ഇവിടെ കൂടുതല്‍ വിമര്‍ശിച്ചാല്‍ അത് അതു വ്യക്തിഹത്യയിലേക്ക് നീങ്ങും. തെറ്റായത് ചൂണ്ടിക്കാട്ടേണ്ടതും ആവശ്യം.
പിന്നെ നര്‍മ്മത്തില്‍ പറയുന്നതിനെ ആ സെന്‍സില്‍ മാത്രം എടുക്കുക.
നല്ലതിനെ അഭിനന്ദിക്കണം. അതൊരു പ്രൊത്സാഹനമല്ലേ.
കൃഷ് | krish
ബ്ലോഗിലും ഒരു പാര്‍ശ്വവല്‍ക്കരണം നടക്കുന്നില്ലേന്നൊരു സംശയം
സ്ഥിരപ്രതിഷ്ഠ നേടിയവരുടെ ബ്ലോഗ് മാത്രം സന്ദര്‍ശിക്കുക്. അവിടെ മുഖസ്തുതി പോസ്റ്റുകലിടുക.മറ്റുള്ളവരെ ഗൌനിക്കാതിരിക്കുക.ബ്ലോഗിലും ഒരു പാര്‍ശ്വവല്‍ക്കരണം നടക്കുന്നില്ലേന്നൊരു സംശയം
എഡിറ്റിങ്ങില്ലാത്ത സെല്‍ഫ് പബ്ലിഷിംഗ് അതാണല്ലോ ബ്ലോഗ്. പക്ഷേ കമന്റ് മോഡറേഷന് എന്നൊരു വടിയും പിടിച്ച് വിമര്‍ശനത്തിന്റേയും അഭിപ്രായ സ്വാതന്ത്രത്തിന്റെയും തല്ക്കടിച്ചു കൊല്ലുന്നവരുള്ള ബ്ലൊഗില്‍ നിന്നു ശക്തമായ വിമര്‍ശനങ്ങള്‍ പ്രതീക്ഷിക്കാമോ?
ഷെഫി.. നല്ല പോസ്റ്റ്... വിമര്‍ശനം ഉപകാരപെട്ട ഒരു ബ്ലോഗെര്‍ ആണ് ഞാന്‍ .. എഡിറ്റിംഗിന്റെ കുറവടക്കം എനിക്ക് കിട്ടിയ പല കമെന്റുകളും വളരെ ഉപകാരപെട്ടിട്ടുണ്ട്.. പിന്നെ ചിലര്‍ കമെന്റാനായി കമെന്റുമ്പോള്‍ അതിനെ കണ്ടില്ലെന്നു നടിക്കുക.. എന്നാലും .. ചിലയിടങ്ങളിലെ ബഹളം കാണുമ്പോള്‍ ഇതിനു മാത്രം ഇതില്‍ എന്തിരിക്കുന്നു എന്നു തോന്നാറുണ്ട്..
ഷെഫി പറഞ്ഞത് കാര്യമാണ് എന്ന് സമ്മതിക്കുന്നു. പക്ഷെ ബ്ലോഗുകളില്‍ എത്ര പേര് വിമര്‍ശനം കിട്ടി എഴുത്ത് നന്നാക്കി സാഹിത്യത്തിന്റെ പടവുകള്‍ കയറാം എന്ന ഉദ്ദേശത്തോടെ എഴുതുന്നുണ്ട്? പലര്‍ക്കും ഇത് വെറും ഡയറിക്കുറിപ്പുകളോ നേരമ്പോക്കോ ആണ്.
ആദ്യത്തെ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് നല്ലൊരു വിമര്‍ശനം എഴുതാം എന്ന് കരുതിയാല്‍ ബൂലോഗത്തെ ചവറുകള്‍ക്കിടയില്‍ നാല് ദിവസം തിരയണം ഒരു നല്ല പോസ്റ്റ് കിട്ടാന്‍. ആ നിലവാരത്തില്‍ എഴുതുന്നവരെ വിമര്‍ശിക്കാന്‍ വേണ്ട കഴിവുള്ള എത്ര വായനക്കാരുണ്ട് എന്നതും പ്രശ്നമാണ്.
ഇനി നേരമ്പോക്കിന് വേണ്ടി എഴുതുന്ന രണ്ടാമത്തെ വിഭാഗം. അവരെ പറ്റി കടുപ്പിച്ചോ നന്നായില്ല എന്ന മട്ടിലോ രണ്ട് വാക്ക് പറഞ്ഞാല്‍ പിന്നെ “പ്രോത്സാഹനമില്ല“, “ഞാന്‍ പുലിയല്ലാത്തെത് കൊണ്ടാവും ആരെയും കാണാത്തത്”, “പുലി ബ്ലോഗേഴ്സ് കമന്റിടുന്നില്ല, ഞാനെന്താ നിങ്ങടെ ഗ്രൂപ്പല്ലേ?” തുടങ്ങിയ ഇള്ളപ്പിള്ളെരുടെ ചിന്തയാണ് പലര്‍ക്കും. പുളിങ്കുരു എണ്ണുന്നത് പോലെ കമന്റും എണ്ണും രണ്ടാം നാള് സലാം പറഞ്ഞ് ബ്ലോഗും പൂട്ടും. അല്ലെങ്കില്‍ ഞാന്‍ എന്റെ ബ്ലോഗില്‍ എന്തും എഴുതും വേണേല്‍ വായിച്ചിട്ട് പോടാ എന്ന ലൈനാവും ചിലര്‍ക്ക്.
നല്ല വിമര്‍ശനങ്ങള്‍ പ്രതീക്ഷിക്കുന്നു എന്ന് തോന്നുന്ന പോസ്റ്റുകളില്‍ മാത്രമേ ഞാന്‍ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വിമര്‍ശനമോ ആസ്വാദനക്കുറിപ്പോ എഴുതാറുള്ളൂ. അങ്ങനെയുള്ള ബ്ലോഗുകള്‍ വിരലിലെണ്ണാവുന്ന എണ്ണമേയുള്ളൂ എന്ന് മാത്രം.
ബൂലോകത്ത് ഇന്നു കാണുന്ന കമെന്റുകളില്‍ വിമര്‍ശനാത്മകമായ കമെന്റുകള്‍ തുലോം കുറവാണെന്നു തന്നെ പറയാം. കൊച്ചു ഗുപ്തന് ആദ്യമേ നിരത്തിയ കാര്യങ്ങള്‍ തന്നെ അതിനെ നിയന്ത്രിക്കുന്നത് ഇപ്പോഴും.
ബോഗിങ് ഒരു എന്റെര്ടൈന്മെന്റ് ആയിക്കാണുന്നവരാണ് അധികം പേരും. കുറച്ചു കഴിയുമ്പോള്‍ ഇതു മതിയാക്കി മറ്റു മേഖലകള്‍ തേടിപോകുന്നവര്‍ ധാരാളം. പൂട്ടിക്കെട്ടിയ ബ്ലോഗുകളുടെ ഒരു നീണ്ട ലിസ്റ്റ് ആണ് മലയാളം ബ്ലോഗ് റോള്‍. അവിടെ നോക്കിയാല്‍ അറിയാം ബൂലോകത്തെ ആരെല്ലാം ഗൌരവമായെടുത്തിട്ടുണ്ടെന്ന്.
എന്റെ സ്വന്തം കാര്യം പറയുകയാണെങ്കില്‍, ഞാനിതുവരെ ആരെയും വിമര്‍ശിച്ചിട്ടില്ല. എല്ലാം നല്ലത്, മനോഹരം, അമറന്‍, കിടിലന്‍ എന്നെല്ലാം എഴുതി പോരികയാണ് പതിവ്. (വിമര്‍ശിക്കാനുള്ള അറിവൊന്നും ഇല്ലാത്തതിനാല്‍ തന്നെ).
ഒരു പോസ്റ്റിടുന്നതിന് അല്പം പണിയെല്ലാം ഉണ്ടല്ലോ. അതു നമ്മുക്ക് ചിരിക്കാനും ചിന്തിക്കാനും കുറച്ചു തരുന്നുമുണ്ട്. വായന തീര്‍ത്തും നിന്നുപോകുന്നതില്‍ നിന്ന് നമ്മെ വീണ്ടും വായനയിലേക്കു നയിക്കാന്‍ ബ്ലോഗിംങിനാവുന്നുണ്ട്. കൂടുതല്‍ പോസ്റ്റുകള്‍ വന്നാല്‍ കൂടുതല്‍ വായിക്കാം. എല്ലാവരും കൂടുതല്‍ എഴുതട്ടെ. അഭിനന്ദങ്ങള്‍ അതിനൊരു പ്രചോദനമാവട്ടെ എന്നു മാത്രം കരുതുന്നു.
നല്ലതല്ലാത്ത ബ്ലോഗുകള്‍ (കൃതികള്‍) താനെ നിലച്ചുപോകുന്നതും കാണാം. മര്ശിക്കാനറിയുന്നവര് എത്ര പേരുണ്ട് ഈ ബൂലോകത്ത് എന്നത് മറ്റൊരു പ്രശ്നം.
വിമര്ശനങ്ങളേക്കാള് കൂടുതല്‍ ബൂലോകത്തിന് വേണ്ടത് ഒരാളുടെ പോസ്റ്റ് എങ്ങനെ കൂടുതല്‍ നല്ലതാക്കാം എന്ന രീതിയിലുള്ള ക്രിയാത്മക നിര്‍ദ്ദേശങ്ങളാണ്, അല്ലാതെ കൂമ്പ് വാട്ടിക്കളയുന്ന തരത്തിലുള്ള വിമര്‍ശനങ്ങളല്ല.
-സുല്‍
ബ്ലോഗില്‍ വിമര്‍ശനമില്ലെന്ന് തന്നെ ഞാന്‍ കരുതുന്നു.
അല്ലെങ്കില്‍ ബൂലോകത്തില്‍ വിമര്‍ശനം ഏറ്റുവാങ്ങാല്‍ പാകമായ മനസ്സ് ഇതു വരെയും 98% ബൂലോകര്‍ക്കും വന്നിട്ടില്ലെന്ന് തന്നെ പറയേണ്ടിവരുന്നു. കഥയുടെ, കവിതയുടെ, ലേഖനത്തിന് റെ ഏതെങ്കിലും ഒരു ഭാഗം വായനക്കാരന് ഇഷ്ടമായില്ലെന്ന് പറഞ്ഞാല്‍ ബ്ലൊഗ് എഴുത്തുകാരന് / എഴുത്തുകാരിയുടെ മുഖം ചുവക്കും, കണ്ണുകലങ്ങും, ഊണില്ല , ഉറക്കമില്ല. ഒടുക്കം വിമര്‍ശനം പറഞ്ഞ വായനക്കാരനോട് മറുപടി ഇങ്ങനെ
“ ഞാന്‍ എഴുതുന്നത് നോബല്‍ സമ്മാനത്തിനു വേണ്ടിയല്ല. എന്റെ എഴുത്താണ് ലോകോത്തരം. അത് എനിക്ക് മാത്രം സ്വന്തമാണ്.”
ഈ അവസ്ഥ മാറാത്തിടത്തോളം ബ്ലോഗ് എഴുത്ത് ശൈശവദശയില്‍ തുടര്‍ന്നു പോകുമെന്നു തന്നെ കരുതുന്നു.
ആര്‍ക്കും എന്തു എഴുതാമെന്ന ‘ഹുങ്ക്’ ബൂലോക എഴുത്തുകാരില്‍ കൂടുതലാണെന്ന് ഞാന്‍ കരുതുന്നു.
എന്നാല്‍ എഴുത്തില്‍ പുരോഗതി ഉണ്ടാക്കുന്നതിനു പകരം ഇതാണ് ഞാന്‍. ഞാന്‍ സീനിയറാണ്, എന്റെ എഴുത്ത് നിങ്ങള്‍ 100 കമന് റ് ഇടണം എന്ന് ഘോഷിക്കുന്ന മനസ്സാണ് ബൂലോകത്തില്‍ പലരുടേയും.
വിശാലന മനസ്കനെന്ന സജീവ് സ്വന്തം ഡയറി കുറിപ്പ് ‘ കൊടകരപുരാണ’ അദ്ദേഹത്തിന് റെ സ്വത:സിദ്ധമായ ഭാഷയില്‍ എഴുതി വിജയിച്ചപ്പോള്‍ മസാല പ്പടം പിടിക്കുന്ന ലാഘവത്തോടെ മലയാള ബൂലോകരെല്ലാം ‘തമാശ’ യുടെ അമിട്ടും തേടി പ്പോകുന്നു. ഓരോ എഴുത്തിലും എന്തെങ്കിലും തന് റെ കൈപ്പട വേണമെന്ന് ആഗ്രഹിക്കുന്ന, ചെയ്യുന്ന എത്ര എഴുത്തുകാരനുണ്ട് ബൂലോകത്തി?? ഇല്ലെന്നല്ല ഞാന്‍ പറയുന്നത്.
ഉദാഹരണത്തിന്. വിഷ്ണു, ചാരുകേശി, ലാപുട, സന്തോഷ്, കുഴൂര്‍ അങ്ങിനെ എടുത്തു പറയാന്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. ഈ എടുത്തു പറഞ്ഞവരൊക്കെ കവിതയെയും എഴുത്തിനെയും വളരെ സീരിയസ്സായി കാണുന്നവരാണ്. ഇവര്‍ മാത്രമാണെന്ന് ഞാന്‍ പറഞ്ഞതിനര്‍ത്ഥമില്ല. ചിലരുടെ പേര് എടുത്തു പറഞ്ഞു എന്നു മാത്രം. ലിസ്റ്റിന് നീളക്കൂടുതലുണ്ട് എന്നു തന്നെയാണ് എന്‍ റെ അഭിപ്രായം. എന്നാലും എത്ര പേര്??
എഴുത്ത് ചാറ്റിങ്ങ് റൂമാക്കുമ്പോള് നഷ്ടപ്പെടുന്നത് വാക്കുകളുടെ തെയ്മാനമാണെന്ന് തിരിച്ചറിയാതെ ദിവസവും കക്കൂസില്‍ പോകുന്ന ലാഘവത്തോടെ യാണ് ബൂലോക വാസികളില്‍ പലരും ബ്ലോഗ് എഴുതുന്നതും കാണുന്നതും എന്നു പറയേണ്ടി വരുമ്പോള്‍ സ്വയം വിമര്‍ശനം കൂടിയാണ് നടത്തുന്നത് വേദനയോടെ.
ഇതിന്റെ മറുവശം വളരെ വ്യത്യസ്തമാണ്.
ചുമ്മാ എന്തെങ്കിലും എഴുതാന്‍ വേണ്ടി ആഗ്രഹിക്കുന്നവര്‍. അവരൊരിക്കലും കമന്റ്, അല്ലെങ്കില്‍ ആരുടെയെങ്കിലും ഒരു വായന പോലും ആഗ്രഹിക്കുന്നില്ല. അത്തരക്കാര്‍ വളരെ ചുരുക്കമാണെന്ന് തന്നെ പറയാം. അങ്ങിനെയുള്ളതിനെ എഴുത്ത് എന്ന് പറയുന്നതിനേക്കാല്‍ നല്ലത് ചിലകാര്യങ്ങള്‍ കുത്തിക്കുറിക്കുന്നു എന്നുമാത്രം പറയാം. ഭാവിയില്‍ ഓര്‍മ്മിക്കപ്പെടാന്‍. ഇത്തരക്കാര്‍ ഒരിക്കലും കമന് റ് ബോക്സിലേക്കും അതു പോലെ പിന് മൊഴിയിലേക്കും വരുന്നില്ല. അവര്‍ക്ക് ഒരു നിയമങ്ങളും ബാധകമല്ലെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.
എന്നാല്‍ ഞാന്‍ എഴുതുന്നത് കഥയാണ്, നോവലാണ്, കവിതയാണ്, അല്ലെങ്കില്‍ ഉദാത്തമാണ്, നിങ്ങളൊക്കെ കമന് റിടൂ എന്നു പറയുമ്പോള്‍ അവിടെ ബൂലോകത്തിന് റെ നിലവാരം താഴുന്നു.
ബൂലോകത്തിലെ എഴുത്തുകാര്‍ എഴുത്തിനെ സീരിയസ്സായി സമീപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നു തന്നെ പറയാം. എന്‍ റെ എഴുത്തിലെ കുറ്റം കുറവും, അപാകതയും നിങ്ങളും നിങ്ങളുടേതിനെ ഞാനും പറയുമ്പോള്‍ ഒരു കൂട്ടായ്മ ഉണ്ടാകുന്നു. ചര്ച്ചയുണ്ടാകുന്നു. ഇന്നു വരെ ഞാന്‍ കാണാത്തതാണ് ആരും വായിക്കുന്ന പുസ്തകത്തെ ക്കുറിച്ച് പറയുന്നില്ല. അല്ലെങ്കില്‍
മാര്‍ക്കറ്റില്‍ നല്ലൊരു പുസ്ത്കമിറങ്ങിയുട്ടുണ്ട് ‘നീ’ വായിച്ചൊ എന്ന് ചോദിക്കുന്നില്ല.
ഇന്ന് ബൂലോകവാസികളില്‍ പലരും മുഖ്യധാരാ മാധ്യമങ്ങളുടെ തന്ത്രങ്ങളില്‍ താഴ്ന്നു കൊണ്ടിരിക്കുന്നുല്. ബ്ലോഗിന് ഒരു സംസ്കാരമുണ്ടെന്നും അത് മഞ്ഞ് പത്ര വ്യവസായികളുടേത് അല്ലെന്നും നാമെപ്പോഴാണ് തിരിച്ചറിയുക??
വിമര്ശകന് ആണൊ, പെണ്ണോ എന്നു നോക്കി, എഴുത്തുകാരന് ആണൊ പെണ്ണൊ എന്നു നോക്കി,
അദ്ദേഹം സീനിയറാണൊ ജൂനിയറാണൊ എന്നു നോക്കി ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു.
ആണായാലും പെണ്ണായാലും, സീനിയറായാലും, ജൂണീയറായാലും അദ്ദേഹത്തിന്റെ കൃതി എന്തു പറയുന്നു എന്നു മാത്രമേ ബൂലോകര് നോക്കേണ്ടതുള്ളൂ എന്നും ഞാന്‍ വിശ്വസിക്കുന്നു.
പലരും എഴുതി കണ്ടു വിമര്ശകന് വിമര്‍ശിക്കാന്‍ ‘എന്ത്’ യോഗ്യതയാണ് ഉള്ളത് അല്ലെങ്കില്‍ വിമര്‍ശിക്കാന്‍ യോഗ്യത വേണമെന്നൊക്കെ. എനിക്ക് തോന്നുന്നത് 98% എഴുത്തുകാരും മറ്റുള്ളവര്‍ക്ക് വായിക്കുവാന്‍ വേണ്ടി തന്നെയാണ് എഴുതുന്നത്. അപ്പോള്‍ ഒരു നല്ല വായനക്കാരനാണ് നല്ല വിമര്ശകന്. അല്ലാതെ മലയാളത്തില്‍ പി.എച്ച്. ഡി എടുത്താല്‍ മാത്രമേ വിമര്‍ശിക്കാന്‍ പറ്റൂ എന്നു വരരുത്. ഏറ്റവും നല്ല വിമര്ശകന് എഴുത്തുകാരന് സ്വയമകേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു.
ബാല്യാവസ്ഥ തരണം ചെയ്തിട്ടില്ലാത്തതിനാല്‍ വിമര്ശകന് ഭാഷയില്‍ ഒരല്പം മയപ്പെടുത്തുന്നത് നന്നായിരിക്കും. കൂമ്പടഞ്ഞു പോകാതിരിക്കാന്‍.
സമയം അനുവദിക്കുന്നില്ല അതിനാല്‍ നിര്‍ത്തുന്നു. എനിക്കറിയാം ഇത് വായിച്ച് എനിക്ക് തെറി എഴുത്തുകള്‍ വരുമായിരിക്കും. എങ്കിലും പ്രശ്നമില്ല.
ഇത് ഒരു വിമര്‍ശനം എന്നതിലുപരി തിരിച്ചറിവുകൂടിയാണെന്ന് ഞാന്‍ കരുതുന്നു.
രാജു ഇരിങ്ങള്‍ ചേട്ടനോട് 100% യോജിക്കുന്നു. ബെര്‍ളി തോമസിനെ പോലെ കമന്റ് ഓപ്ഷന് വെയ്ക്കാതെ എഴുതുന്നവരും ഉണ്ട് ബൂലോഗത്ത് എന്നും കണക്കിലെടുക്കണം എന്ന് തോന്നുന്നു.
ക്ഷമിയ്ക്കണം. ലിങ്ക് ഇതാണ്.
http://berlythomas.blogspot.com
you said it. - raju irngal.
ക്രിയാത്മ്കമായ വിമര്‍ശനത്തിന്റെ ആവശ്യം ബൂലോകഥ്റ്റിലെ നല്ല പോസ്റ്റുകളില്‍ അത്യാവശ്യം തന്നെ ആയിരത്തോളം വരുന്ന ബ്ലോഗുകളില്‍ വെറും 10% മാത്രമേ നല്ല എഴുത്തുകള്‍ ഒള്ളൂ, വിഷ്ണു പ്രസാദ് മാഷ് സജീവമായി സംവദിക്കുന്നതുകൊണ്ട് പലര്‍ക്കും പരിചിതമാണ് എന്നാല്‍ മലയാള സാഹിത്യത്തിലെ അറിയപ്പെടുന്ന പല കവികളും ഇതിനക്കത്തുണ്ട് എന്നാല്‍ അവര്‍ സജീവമല്ലാത്തതിനാല്‍ ശ്രദ്ധിക്കപ്പെടുന്നില്ല ഉദാഹരണത്തിന് രാമചന്ദ്രന് മാഷ് (http://thiramozhi.blogspot.com/)ഇവരെ പോലും ശ്രദ്ധിക്കാതെ പോകുന്നത് ബൂലോകത്തില്‍ കൊച്ചുഗുപ്തന്‍ പറഞ്ഞതും ശരിയാണ് , ഇവിടെ ഞാന്‍ കാണുന്നൊരു പ്രവണതയുണ്ട് ചിലര്‍ സ്വയം പുത്തി ജീവി ചമയുക, അവര്‍ മനുഷ്യന് മനസ്സിലാവാത്തത് എഴുതും ബൂലോകര്ക്കത് മാനസ്സില്ലായിട്ടില്ലെങ്കില് ഒരു കോപ്പിനും മനസ്സിലായില്ല എന്നെല്ലാം പറഞ്ഞുപുലമ്പുന്നവര്, മറ്റൊരു കൂട്ടരുണ്ട് എഴുത്തു നല്ലതായിരീകും എന്നാല്‍ എഴുത്തുക്കാരനും വായനക്കാരനും മനസ്സില്ലാക്കുന്നതും വളരെ വ്യത്യസ്ഥമായിരികും
ആരെങ്കിലും വല്ലതും കാര്യമായിട്ടും ആത്മാര്‍ത്ഥമായിട്ടും വിമര്ശ്ശിച്ചാല് അവനെ ഒറ്റപ്പെടുത്തുക , ഇരിങ്ങള്‍ വലരെ നല്ല ശരിക്കും ക്രിയാത്മകമായി തന്നെ പല രചനകളേയും വിമര്‍ശ്ശിക്കുന്നത് കണ്ടിട്ടുണ്ട് അതിനെ ഇരിങ്ങലിനോട് ദേഷ്യം വെച്ചുപുലര്‍ത്തുന്നവരുമുണ്ട്
ഒരു യഥാര്‍ത്ഥ എഴുത്തുക്കാരന് ഏറ്റവും കൂടുതല്‍ ആഗ്രഹികുന്നുത് തന്റെ രചനകള്‍ നല്ല വായനക്കാരനാല്‍ വിമര്ശിക്ക്കപ്പെടണം എന്നാണ്
ഷെഫിയുടെ ഈ ഉദ്യമം പ്രശംസനീയം തന്നെ
ഞാനൊരു എഴുത്തുക്കാരനേക്കാളുപരി നല്ലൊരു വായനക്കാരനാക്കാന്‍ വേണ്ടിയാണ് ശ്രമിക്കുന്നത്
ചര്‍ച്ചകള്‍ തുടരട്ടെ
ഗുരോ...പ്രമാദം
അടിപൊളി മച്ചാ...
.....മാഷേ,വളരെ നന്നായിരിക്കുന്നു.
കിടിലന്‍...........
അമറന്‍............
ഇതിലക്കൂടുതല് പുറംചൊറിയാന്‍ എനിക്കു വാക്കുകളില്ല പുലീ...
ഷെഫീ ,
എന്റെ ശരിക്കുള്ള അഭിപ്രായം.
എന്റെ മനസ്സിലുള്ളത് കൊചുഗുപ്തനും , അനംഗാരിയും , രാജു ഇരിങ്ങലും പറഞ്ഞിരിക്കുന്നു.
കൊച്ചുഗുപ്തന്റെ നിരീക്ഷണ പാഠവത്തെ അഭിനന്ദിക്കേണ്ടത് തന്നെ.
ഇതൊക്കെയെങ്കിലും ,
എത്ര ബൂലോകര്‍ക്ക് നെഞ്ചത്ത് കൈവെച്ച് പറയാന്‍ കഴിയും അവരുടെ ബ്ലോഗ് വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന്.
ഞാനൊരു കമന്റ്റ് കൊതിയന്‍ ആണെന്ന ഒരു ധാരണ ബൂലോകത്തുണ്ട്.
ഷഫി സൂചിപ്പിച്ച പോലെ ഒരൂ പാര്‍ശ്വവല്‍ക്കരണം ബ്ലോഗില്‍ ഉണ്ടെന്ന ധാരണയിലാണ് ഒരു തമാശക്ക് ആയി കമന്റിന് വേണ്ടി കേണിട്ടുള്ളത്.
പുറം ചൊറിയലായാലും , വിമര്‍ശനമായാലും എഴുത്തുകാരനെയല്ല എഴുത്തിനെയാണ് ലക്ഷ്യം വെക്കേണ്ടതെന്നാണെന്റെ അഭിപ്രായം.
സൗദി ബഡായികള്‍ എന്നു പേരുള്ള ബ്ലോഗില്‍ 'ബ്ലോഗില്‍ വിമര്‍ശനങ്ങളില്ലേ?' എന്നൊരു പോസ്റ്റ്.
ഇത് തന്നെ ബൂലോകത്തിലെ ഭൂരിപക്ഷത്തിന്റെ സ്വഭാവത്തെ കൃത്യമായി കാണിക്കുന്നു.
കൂടുതലൊന്നും പറയാനില്ല.
parajithan said...
സൗദി ബഡായികള്‍ എന്നു പേരുള്ള ബ്ലോഗില്‍ 'ബ്ലോഗില്‍ വിമര്‍ശനങ്ങളില്ലേ?' എന്നൊരു പോസ്റ്റ്.
സത്യമാണത്. ബ്ലോഗില്‍ ആദ്യം വന്നപ്പോ അന്നത്തെ trend അനുസരിച്ചിട്ട പേരാ അത്. ആദ്യത്തെ പോസ്റ്റും അങ്ങനെ തന്നെ
ഷെഫി
വളരെ നന്ദി , ഞാന്‍ ഈ പോസ്റ്റ് കാണാന്‍ വൈകി.
ഞാന്‍ ചിത്രകാരന്റെ വാദങ്ങളോട് 100 ശതമാനം റ്യോജിക്കുന്നു.കാരണം ഈ ബൂലോകത്ത് വിമര്‍ശിക്കുന്നവനെ ഓടിച്ചിട്ടറ്റിക്കുന്ന അനുഭവമാണ്.ഞാന്‍ ഈയിടെ ബൂലോഗത്തെ ഹിറ്റ് ബ്ലോഗറായ ഒരു മഹതിയുടെ ബ്ലോഗില്‍ അവര്‍ എഴുതിയ കവിതയെപറ്റി പൊക്കിപ്പറയാത്ത കമന്റിട്ടു.കമന്റിട്ടതുമുതല് പിന്നെ അതില്‍ ചില സദാചാര മര്യാദ രാമന് അമ്മാവന്മാരുടെ കളീയാട്ടമായിരുന്നു.പേര് ഞാന്‍ എടുത്തു പറയുന്നില്ല.
നന്നായി
കൊള്ളാം
തകര്‍ത്തു
ആ വരി ഇഷ്ടമായി
എങ്ങനെ സാധിക്കുന്നു
ഹ്യദ സ്പ്യക്കായി
തുടങ്ങിയവയാണ് ഇവിടുത്തെ സ്ഥിരം ആചാര വാക്കുകള്‍.വിമര്‍ശനം കൊണ്ട് സര്‍ഗ്ഗ ശക്തി നശിച്ചു പോകും എന്ന വാദം വളരെ ബാലിശമാണേന്ന് തോന്നുന്നു.വിമര്‍ശനങ്ങളും ചര്‍ച്ചകളും ശരിയായ സംവേദനത്തിന്റെ ചാലകങ്ങളാണ്.വിമറ്ശനങ്ങളും വിലയിരുത്തലുകളും മാത്രമേ നല്ലത് ഉണ്ടാക്കുകയുള്ളൂ.
ഷെഫ്ഫിക്ക് നന്ദി
Post a Comment