Sep 25, 2006

ബ്ലോഗിണി

പുറത്ത്‌ നല്ല പൊടിക്കാറ്റ്‌ വീശുന്നുണ്ട്‌. ഫരീദ അതൊന്നും അറിയുന്നതേയില്ല. കാലാവസഥാ മാറ്റത്തിന്റെ മുന്നോടിയാവാം.ഫരീദയുടെ കണ്ണുകള്‍ ചുവന്നിരിക്കുന്നു. കഴിഞ്ഞ 12 മണിക്കൂറായി ഫരീദ ഒന്നും അറിയ്യുന്നില്ല. എ സി യുടേ മുഴക്കവും കമ്പ്യൂട്ടറിന്റെ ചെറിയ ഇരംബലും ഒഴിചാല്‍ തീര്‍ത്തും നിശബ്ദമാണവളുടെ ഫ്ലാറ്റ്‌. കഴിഞ്ഞ 12 മണിക്കൂറായി അവള്‍ കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക്‌ കണ്ണും നട്ടിരിക്കയാണ`.ഇടക്കെപ്പോഴൊ ഭര്‍ത്താവ്‌ ജോലികഴിഞ്ഞ്‌ വന്നതും വീണ്ടും ജോലിക്ക്‌ പൊയതും അവള്‍ ശ്രദ്ധിചിരുന്നില്ല.വിശാലമനസ്കന്റെ മലയാളം ബ്ലോഗിന്റെ കമന്റുകളിലൊന്നില്‍ അനോനിമസ്സായി സ്വത്വം മറചു വെചു അവളെഴുതിയിട്ട ചില വരികള്‍ ക്ക്‌ വരുന്ന പ്രതികരണങ്ങളിലേക്ക്‌ കണ്ണും നട്ടിരിക്കയാണവള്‍.അടുത്ത കമ്മെന്റും അനൊനിമസ്സയി തന്നെ അവള്‍ ടൈപ്പ്‌ ചെയ്തു തുടങ്ങി."ഭര്‍ത്താവിനരികില്‍ കിടക്കുമ്പൊഴും വിരഹദു:ഖിതയാവുന്നെന്‍ മനസ്സ്‌".പൂര്‍ണമയും ടൈപ്പ്‌ ചെയ്ത്‌ പബ്ലിഷ്‌ ചെയ്തപ്പോഴെക്കും വന്ന് കൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍ കൂടുതല്‍ ആവേശിതയാക്കി.തുടര്‍ചയെന്നോണം അവള്‍ വീണ്ടും ടൈപ്പ്‌ ചെയാന്‍ തുടങ്ങി."വിവാഹിതയായിട്ടും ദാമ്പത്യമെന്‍തെന്നറിയാത്തവള്‍" എന്നൊരു തലക്കെട്ടും നല്‍കി അവള്‍ എഴുതി "ഭര്‍ത്താവൊരിക്കലും അവളെ പേരെടുത്ത്‌ വിളിച്ചിരുന്നില്ല.ജോലിക്കും ഓവര്‍ റ്റയ്മിനുമ്മ് ശേഷം ക്ഷീണിച്ചുറങ്ങുന്ന അയാളെ കാണുംബോഴെല്ലാം തന്റെ മനസ്സില്‍ ചില സുരഭില സ്വപ്നങ്ങള്‍ കരിയാന്‍ തുടങ്ങുന്നത്‌ അവള്‍ അറിഞ്ഞു. തന്റെ പേരു താന്‍ പോലും മറന്നേക്കുമൊ എന്നവള്‍ സന്ദേഹപ്പെട്ടു" വരികള്‍ പോസ്റ്റ്‌ ചെയ്ത ശേഷം ഫ്ലാറ്റിന്റെ ഏകാന്തതയില്‍ ഇന്റര്‍നെറ്റിലെ ബ്ലൊഗര്‍മരുടെ കോലഹലങ്ങളിലേക്കു പ്രതികരണങ്ങല്‍ളിലേക്ക്‌ കണ്ണും നട്ടിരുന്നു.ഇടക്കെപ്പൊഴൊ ഭര്‍ത്തവ്‌ വീണ്ടും വന്നതും എന്തൊക്കെയൊ പുലംബുന്നതും അവള്‍ കേട്ടതു തന്നെയില്ല."ഫരീദ" എന്ന ഉച്ചത്തിലുള്ള വിളിക്കേട്ട്‌ അവള്‍ തിരിഞ്ഞു നോക്കി.കയ്യില്‍ ഒരു കപ്പ്‌ കാപ്പിയുമായി ഭര്‍ത്താവ്‌. ഉടന്‍ തന്നെ തിരിച്ച്‌ കമ്പ്യൂട്ടറിലേക്ക്‌ മുഖം പൂഴ്‌ത്തി ഫരീദ എന്ന സ്വന്തം ബ്ലൊഗില്‍ സ്വനാമത്തില്‍ അവള്‍ അടുത്ത പോസ്റ്റ്‌ റ്റയ്പു ചെയ്തു തുടങ്ങി."കളഞ്ഞു പോയ അവളുടെ നാമം അവള്‍ക്ക്‌ തിരിച്ച്‌ കിട്ടിയിരികുന്നു" പൊസ്റ്റിന്റെ ബാക്കി ഭാഗവും കൂടി റ്റ്യപ്‌ ചെയ്ത്‌ പ്രതികരണങ്ങള്‍ക്കായി അവള്‍ കാത്തിരിപ്പ്‌ തുടങ്ങി.