Feb 12, 2008

കവിതയുടെ ഉറവ.(വീണ്ടും കണ്ടെടുത്തത്‌)

പുഴയിലെ ഓളങ്ങള്‍
കാലിലേക്ക്‌
അരിച്ചു കേറുമ്പോള്‍
കവിതയുടേ ഉറവ
വറ്റിപ്പോയിരിക്കുന്നെന്ന്
അവള്‍
വറ്റിയതാവില്ല
കാണാതെ പോയതാവുമെന്ന്
ഞാന്‍
എങ്കില്‍ വീണ്ടെടുക്കാമെന്ന്
ഞങ്ങളും
മുകളിലാരോ
നഞ്ചിട്ടപ്പോല്‍
ചാവാതെ പോയൊരു
മീന്‍ കാലില്‍
തടഞ്ഞ്‌ ഒന്നു പിടഞ്ഞു
പിന്നേം ഒലിച്ചു പോയി
മേലേ കടവില്‍
പെണ്‍ ബാല്യം
ആണ്‍ ബാല്യത്തോടൊരു
തുറന്ന ചോദ്യം
ഇവിടെ നീ "വളി"
വിട്ടെതെന്തിനെന്ന്
അപ്പോള്‍ കവിതയുടെ
ഒരു ഉറവ
അവളുടെ കണ്ണില്‍ നിന്ന്
ഞാന്‍ കണ്ടെടുത്തു

26 comments:

  1. കൊള്ളാം.

    സൌഹൃദത്തിലെ സത്യസന്ധത ബാല്യത്തില്‍‌ മാത്രം...

    ReplyDelete
  2. ശ്രീ പറഞ്ഞതു തന്നെ ആവര്‍ത്തിക്കുന്നു... :)

    ReplyDelete
  3. പുതുകവിത ഒന്നാം വാര്‍ഷികത്തോടനുബന്‍ധിച്ച് എഴുത്തുകാര്‍ക്കായി കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു.പ്രായപരിധി ഇല്ല.1001രൂപയും,ശില്പവും,പ്രശസ്തി പത്രവുമാണു അവാര്‍ഡ്.കവിത നാല്‍പ്പത്തിഅഞ്ച് വരിയില്‍ കൂടുവാന്‍ പാടില്ല.


    രചനകള്‍ മാര്‍ച്ച് 25 നു മുമ്പായി,നാസര്‍ കൂടാളി,പി.ഒ.വാരം,കണ്ണൂര്‍,670594.എന്ന വിലാസത്തിലോ,അല്ലെങ്കില്‍ nazarkoodali@gmail.com എന്ന ഇ-മെയിലിലോ അയക്കുക.




    കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക.
    മൊബൈല്‍:9349424503

    ReplyDelete
  4. വാക്കുകള്‍ക്കെല്ലാം ശുദ്ധിമാത്രമുള്ള ഒരു കാലം,ഒരേയൊരു കാലം.സത്യമാണ് കവിത അവിടെത്തന്നെയാണുള്ളത്.

    ReplyDelete
  5. തിരികയാത്രക്കുള്ള ആ തോണിയില്‍ അവര്‍ ഒന്നിച്ചിരുന്ന്‌ യാത്രക്കൊരുങ്ങുബോള്‍ ഹൃഹാദുരുതയുടെ പുഴയില്‍ അവന്‍ വീണ്ടും.....
    ഇല്ല ഇനി തിരിച്ചു പോവാനാവില്ല
    കാലമെ.... കാലമെ....

    ഇനി കവിത മാത്രമെയുളൂ...


    നന്മകള്‍

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. കൈവിട്ടുപോയ ആ നല്ലനാളുകളെ നിങ്ങള്‍ എവിടെ..?

    ReplyDelete
  8. അപ്പോള്‍ H2S കൊണ്ട് കവിതയുടെ ഉറവ കണ്ടെത്താമല്ലെ..;)

    ReplyDelete
  9. കവിതയുടെ ഒരു ഉറവ അവളുടെ കണ്ണില്‍ നിന്ന് ഞാന്‍ കണ്ടെടുത്തു.

    :)

    ReplyDelete
  10. നമ്മളൊക്കെ വെളുത്തിരുന്ന കാലം
    പക്ഷെ കവിത എല്ലായിടത്തുമുണ്ട്‌
    ശെഫി , നന്നായി

    ReplyDelete
  11. ഇഷ്ടമായി
    ആശംസകള്‍

    ReplyDelete
  12. Didn't really strike... :-(

    ReplyDelete
  13. നല്ല കവിത...

    ReplyDelete
  14. ഷെഫീ ,

    ഒന്നും മനസ്സിലായില്ല :(

    ReplyDelete
  15. അതെ, കവിതയ്ക്ക്മാത്രം ചെയ്യാന്‍ കഴിയുന്ന ചിലതുണ്ട്.


    നന്നായിരിക്കുന്നു.

    ReplyDelete
  16. എനിക്കുമിപ്പോള്‍ :( ഇത് വേണോ
    അതോ :) ഇതു വേണോ എന്നു സംശയമായിരിക്കുന്നു.......

    ReplyDelete
  17. തലക്കെട്ട് ഉഷാറാ‍യി.. കവിതയും..

    ReplyDelete
  18. കവിത മാത്രമോ! എല്ലാം അവളില്‍ നിന്നു തന്നെ ഉറവയെടുക്കുന്നത്...
    കൊള്ളാം.

    ReplyDelete
  19. നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

    ReplyDelete
  20. ഒരു പുഴയില്‍ തന്നെ രണ്ടുതവണ കുളിക്കാനാവില്ല, ഒരു കവിതയെ തന്നെ രണ്ടു തവണ വായിക്കാനാവില്ല. ഒരേ കവിത തന്നെ ആവണമെന്നില്ല അതിനെ വീണ്ടുകിട്ടുമ്പോഴും..
    കവിതയില്‍, എഴുത്തില്‍ നഷ്ടപ്പെടാത്തതുപോലും വീണ്ടുകിട്ടാനിടയാവട്ടെ എന്ന് ആശംസിക്കുന്നു..

    ReplyDelete
  21. ഗൌരവ ഭാഷയിൽ ഒരു നല്ല കവിത.

    ReplyDelete