Jan 31, 2008

ആതംങ്കവാദി , ദേശ് സ്നേഹി

കാക്ക കൂട്‌
കമഴ്‌ത്തി വെച്ചതുപോലൊരു
തലപ്പാവ്‌
ആലിന്‍ വേരു പോലെ
നീളുന്ന താടി രോമങ്ങള്‍
തലയെ ഹൈപര്‍ ലിങ്കാക്കി
കഴുത്തിനെ ചുറ്റിയൊരു
നീല ഷാള്‍
വിന്റര്‍ കോട്ടിനെ
തുളക്കുന്ന
തണുത്ത കാറ്റിനോട്‌
പോരാടുമ്പോള്‍
പ്രായം ചതിക്കുന്ന
ദൃഢമായ മാറിടം
കുളിരുന്ന കാറ്റ്‌
മര്‍ദ്ദിച്ച്‌ ചുവപ്പിച്ച
മുഖം

"ഫജ്‌ര്‍ സ്വല"* ക്കെത്തുന്ന
റഫ്ദാര്‍ ദ മുഖം മറക്കില്ല

തൊപ്പിയും താടിയും
പൈജാമക്കുമേല്‍
ഉയര്‍ന്നു കാണുന്ന
വടിയും
ജന്മദേശവും
ആരുടെയെങ്കിലും
ചിന്തകളിലെ ജീവിതത്തിന്റെ
സ്വസ്ഥ്യം കെടുത്തിയെങ്കിലോ?

*****

ഒരു റപ്‌ ഗിഫ്റ്റായി
തന്ന
ഡയറിയിലെ
ലോക ഭൂപടത്തില്‍
കാശ്മീരിനൊരു
നിറഭേദം
"കീറി കളഞ്ഞില്ലേ ഈ ഭൂപടം"
എന്ന് അവധിയിലെത്തിയപ്പോള്‍
ഉപ്പ,

ആ എയര്‍ പോര്‍ട്ടില്‍
നിന്നാരെങ്കിലും
കണ്ടിരുന്നെങ്കില്‍...
നമ്മുടെ ആള്‍ക്കാരില്‍
നിന്നാവുമ്പോല്‍
വിശേഷിച്ചും.....


*ഫജ്‌ര്‍ സ്വല (സുബ്‌ഹി)-പ്രഭാത നമസ്കാരം

18 comments:

  1. കവിതയല്ല എന്നു എനിക്കും തോന്നി.

    ReplyDelete
  2. ഇതൊരു കുറിപ്പാക്കാമായിരുന്നു

    ReplyDelete
  3. വാത്മീകി ഇതൊരു കവിതയല്ല എന്നറിയാമായിരുന്നു പക്ഷേ ഏത് ഗണത്തില്‍ പെടുത്തണം എന്നറിയില്ല.അതു കൊണ്ടാണ് കവിതയല്ല എന്ന ലേബല്‍ ആദ്യം തന്നെ കൊടുത്തത്.കവിതയല്ല എന്ന് വീണ്ടും ഉറപ്പിച്ച് പറഞു തന്നതിന് നന്ദി

    പ്രിയാ‍ാ. കവിതയല്ല എന്നാല്‍ കുറിപ്പ് അല്ല എന്നര്‍ത്ഥമില്ലല്ലോ. കുറിപ്പായിയും വായിച്ചൂ കൂടെ.

    ReplyDelete
  4. കവിതയുണ്ട്.

    ReplyDelete
  5. കുഴപ്പമില്ലല്ലോ.

    :)

    ReplyDelete
  6. നന്നായി

    ReplyDelete
  7. കവിതയെന്നു പേരെഴുതി നെറ്റിയിലൊട്ടിച്ചില്ലെങ്കിലും കവിത്വമുള്ള വരികള്‍ ചിലവാകുമെന്നു മനസ്സിലായില്ലേ?

    നന്നായിട്ടുണ്ട്.

    ReplyDelete
  8. എന്തായാലും ഉസാറായി മോനെ..:)

    ReplyDelete
  9. അസ്സലാത്തു ഹൈറും മിനന്നൌ.!!

    ReplyDelete
  10. ഗദ്യകവിതയെന്നു പറയാമല്ലോ ശെഫി.
    കവിതാമയമായ വാക്കുകള്‍ കൊണ്ടെഴുതിയ ഗദ്യം.

    ആതംഗവാദിയാകണ്ട, ദേശസ്നേഹിയായില്ലെങ്കിലുംവലിയ കുഴപ്പമില്ല,
    മനുഷ്യസ്നേഹിയായാല്‍ മതി.

    ശെഫി, കൊള്ളാം.

    ആ മിന്നാമിനുങ്ങ് പറഞ്ഞിരിക്കുന്നതിന്റെ അര്‍ത്ഥം കൂടിയൊന്നു പറഞ്ഞുതരുമോ?

    ReplyDelete
  11. മിന്നാമിനുങ്ങു ചോദിച്ചതിന്റെ അര്‍തഥം ഞാന്‍ പറയാം. നമസ്ക്കാരം ഉറക്കത്തെക്കാള്‍ ശ്രേഷ്ടമാണ്‌.

    ഇനി കവിതയാണൊ അല്ലയൊ എന്നുള്ളതിലേക്ക്‌

    കവിതയാണ്‌ കടലാണെന്നുള്ള ചിന്ത കൂടുതലാവുബഴെ പ്രശനമുള്ളൂ ശെഫീ...

    താന്‍ ഇടവും വലവും നോക്കാതെ എഴുതിക്കൊ.. അപ്പോഴെ നന്നാവൂ....

    എനിക്കിഷ്ടായി........

    ReplyDelete
  12. ബഡായികള്‍ എന്ന പേരും കവിതയല്ല എന്ന ലേബലും.ഇതെന്റെ ചോരയല്ല എന്ന് ഹൃദയം കുത്തി വരുന്ന ദ്രവത്തെനോക്കി പറയുന്നപോലെ വൈരുദ്ധ്യമുള്ളതാണ്‍്.ആ വൈരുദ്ധ്യമാണ് സൌന്ദര്യം

    ReplyDelete
  13. സനാതനന്‍ ആ കമന്റിലും ഒരു കവിതയുണ്ട് .അതെനിക്കിഷ്ടമായി“ഇതെന്റെ ചോരയല്ല എന്ന് ഹൃദയം കുത്തി വരുന്ന ദ്രവത്തെനോക്കി പറയുന്നപോലെ വൈരുദ്ധ്യമുള്ളതാണ്‍്.ആ വൈരുദ്ധ്യമാണ് സൌന്ദര്യം“

    നന്ദി ശ്രീലാല്‍, ശ്രീ,നാട്ടിലിറങിയ കാടന്‍,ശ്രീ, മനു,തകര്‍പ്പന്‍, പ്രയാസി, ശിവകുമാര്‍,സജി,നജു,ഗീതാഗീതികള്‍,

    കവിതയുടെ നിയമങളെ പല വരികളും ലംഘിക്കുന്നതായി തോന്നി അതു കൊണ്ടാണ് കവിതയല്ല എന്ന് പറഞു വെച്ചത്. ഇനിയും അങനെ തോന്നുന്നെങ്കില്‍ ആ ലേബലും വെറുമൊരു ബഡായി മാത്രം
    അല്ലെന്കില്‍
    ഗീതാ ഗീതികള്‍ പറഞപോലെ ഗദ്യം അങനെ ഇരിക്കട്ടെ എന്നു വെക്കാം

    ReplyDelete
  14. ശെഫി.
    വാക്കുകളെ ഒരു ചങ്ങലക്കെട്ടിലിടാതെ പറത്തിവിട്ടതിന്‌ അഭിനന്ദനം..
    മനോഹരമായ വാക്കുകള്‍...

    ആശംസകള്‍

    ReplyDelete
  15. ശെഫി ഇത് കവിത മാത്രമല്ല എന്ന് ലേബല്‍ മാറ്റേണ്ടിയിരിക്കുന്നു.

    ReplyDelete