Jun 1, 2008

വിരഹച്ചൂട്‌

മരുഭൂവിലെ
മണലിന്റെ ചൂട്‌
പ്രവസിക്കുന്ന
ഭര്‍ത്താക്കളുടെ
ഹൃദയത്തിന്റെ
പൊള്ളലെറ്റിട്ടാണ്‌.

കാലം തെറ്റി
വര്‍ഷിക്കുന്നത്‌
വിരഹിണിയായ
ഭാര്യമാരുടെ
കണ്ണീരാണ്‌.

മണലിലെ
വെയിലില്‍
കരിയുന്നത്‌
മണ്‍സൂണിലെ
മഴയില്‍
തളിര്‍ത്ത
സ്വപനങ്ങളും
മോഹങ്ങളുമാണ്‌.

ചെങ്കടലിന്റെ
ചുവപ്പ്‌
ദാമ്പത്യങ്ങളുടെ
മുറിവേറ്റ
ഹൃദയത്തിലെ
രക്തക്കറയാണ്‌.

11 comments:

  1. ചുട്ടുപഴുത്ത മണലാരണ്യത്തില്‍
    നിന്ന് ഉയരുന്നനിശ്വാസങ്ങള്‍
    മേഘങ്ങളായി പാറി പറി
    അവയെല്ലാംകൂടി ഒത്തുകൂടീ
    മനസ്സില്‍ കാര്‍‌മേഘങ്ങളായി
    പിന്നെ കണ്ണിരായി പെയ്തിറങ്ങുന്നു
    ആ മഴയില്‍ കൂണുപോലെ
    മുളക്കുന്നു നീയും ഞാനും
    അവനും അവളും
    മോഹങ്ങളും സ്വപ്നങ്ങളും
    പൊട്ടിചിരികളും
    വിണ്ടും തുടരുന്നു
    നിശ്വാസങ്ങളും
    നെടുവീര്‍പുകളും
    ജീവിതം ഇത് ജീവിതം!!

    ReplyDelete
  2. ആയിരിക്കാം.....

    അങ്ങനെയെ ഇപ്പൊ പറയാനൊക്കൂ..

    ReplyDelete
  3. നാട്ടില്‍ നിന്ന് തിരിച്ചുപോന്നോ...?

    ReplyDelete
  4. എന്താ ശ്ഫീ...നാട്ടിലെ മഴയുടെ പിറകെയല്ലെ കവികളൊക്കെയും. നീ മാത്രമെന്തെ ഞങ്ങളുടെ നാടിന്റെ സത്യങ്ങള്‍ വിളിച്ചു പറയുന്നു?. അതൊ നീയും ഇവിടെയുണ്ടൊ?.

    ReplyDelete
  5. നാട്ടില്‍ നിന്ന് തിരിച്ചു വന്നിട്ട്‌ 3 ആഴ്ച കഴിഞ്ഞു.
    oab ഞാന്‍ നിങ്ങളുടെ കൂടെ ഇവിടെ തന്നെയുണ്ട്‌.

    ReplyDelete
  6. ഇപ്പ ഇങ്ങനൊക്കെ തോന്നും, നിക്കാഹും കഴിഞ്ഞ് ചെല്ലക്കിളിയെ വിട്ടിരിക്കല്ലേ...

    ReplyDelete
  7. ജീവിതമല്ലേ ..........അതു എങനേയൊക്കെ താന്നെയാനു മോനേ..........--സുമി---

    ReplyDelete
  8. ശെഫി, നല്ല വരികള്‍. മാണിക്യം ചേച്ചിയുടെ കമന്റ് ശെഫിയുടെ വരികള്‍ക്ക് മാറ്റു കൂട്ടി

    ReplyDelete
  9. Ithethra kanndathaaaaaaa

    ReplyDelete