മുന്‍ നിര, ബഞ്ചിലെ
കഴുത്തില്‍ മറുകുള്ള പെണ്‍കുട്ടി
വെള്ളമൊഴിച്ച് വളര്‍ത്തുന്ന
മുല്ലയിലെ വിരിയാന്‍ പോവുന്ന മൊട്ട്
സ്വപ്നങളിലെ സുഗന്ധം
കോളേജില്‍ പഠിക്കുന്ന
അയലത്തെ ചേച്ചി
എത്തി പിടിക്കാനാവാത്ത
ശിഖരത്തിലെ ചെമ്പക പൂ
ഏതോ ഒരു വണ്ട്
എന്നും ഉമ്മ വെച്ച്
പറക്കുന്നുണ്ടെന്ന
പങ്കുവെക്കപ്പെടുന്ന ആശങ്ക
ഇണ പിരിഞിരിക്കുന്ന
മുന്നിലെ വീട്ടിലെ
യുവത്വം അവസാനിപ്പിക്കുന്ന ഇത്താത്ത
പതുക്കെയൊന്നാഞാല്‍
പൊട്ടിച്ചെടുക്കാവുന്ന
റൊസാ പൂവ്
ഏകാന്തമായ രാത്രികളിലെ
സിരകളിലെ ചൂടുള്ള മാദക ഗന്ധം
വെള്ള പുരികങ്ങളും
മുറുക്കി ചുവപ്പിച്ച
ചുണ്ടുകളുമുള്ള
വായടക്കാത്ത അമ്മൂമ
കാലഹരണപ്പെട്ട
ഒരിതള്‍ കൊഴിഞൊരു
ശവം നാറി പൂ
നല്ല നിരീക്ഷണങ്ങള്‍
ReplyDelete"ഏതോ ഒരു വണ്ട്
എന്നും ഉമ്മ വെച്ച്
പറക്കുന്നുണ്ടെന്ന
പങ്കുവെക്കപ്പെടുന്ന ആശങ്ക"
ഈ ആശങ്ക തന്നെയാവും എന്റെതും.
um ! :)
ReplyDeleteസുന്ദരം ഈ വരികള്‍....
ReplyDeleteസസ്നേഹം,
ശിവ.
എനിക്കേറ്റവും ഇഷ്ടമായത് ആ ശവംനാറിപ്പൂവിനെയാണ്.
ReplyDeleteഇഷ്ടപ്പെട്ടു...ഒരു നൊസ്റ്റാള്‍ജിയക്കാറ്റ് ഇതുവഴി പോയോ എന്ന് ഞാന്‍ പിന്തിരിഞ്ഞു നോക്കികൊണ്ടേയിരിക്കുന്നു... നന്ദി, ഈ വായനാനുഭവത്തിന്.
ReplyDeleteതന്നെ തന്നെ
ReplyDeleteപതുക്കെയൊന്നാഞ്ഞാല്‍ ...ആയിരിക്കുമല്ലോ ഉദ്ദേശിച്ചത്...?
ReplyDeleteനല്ല ആശയം.
ReplyDeleteനല്ല ഭാവന!
അക്ഷരത്തെറ്റുകള്‍ രസം കെടുത്തുന്നുവെന്നു മാത്രം.
നന്നായി
ReplyDeleteഏറ്റവും പ്രധാന രൂപകം കാണാനില്ലല്ലോ. ഏലിയനേഷന്‍ ആണോ..അതൊ സര്‍വത്തിലും അവള്‍ ഉണ്ടെന്നോ?
കവിത ഇഷ്ടപ്പെട്ടു. എങ്കിലും കൌമാരത്തിലെ മറ്റു പല സ്ത്രീ രൂപങ്ങളും മനസ്സിലൂടെ കടന്നു പോയി!
ReplyDeleteഹാരിസ് ആ പിശക് തിരുത്തിയിരിക്കുന്നു നന്ദി
ReplyDeleteശെഫീ,
ReplyDeleteകത്തിക്കയറട്ടെ തിരികള്‍. ഈ കവിത നന്നായി. എല്ലാ കൗമാരമനസ്സുകള്‍ക്കും ഉണ്ടായേക്കാവുന്ന ഒരു 'അസ്കിത'യുടെ പ്രതിഫലനം, രസകരമായി നിര്‍വഹിച്ചിരിക്കുന്നു.
KANDU VAYICHU ISHTAPETTU
ReplyDeleteKANDU VAYICHU ISHTAPETTU
ReplyDeleteജീവിതത്തിന്റെ നാലു കാലഘട്ടങ്ങള്‍ തന്മയത്വമായി അവതരിപ്പിച്ച ഷെഫിക്ക് നന്ദി. ഇനിയും തുടരുക പ്രയാണം...
ReplyDeleteഓര്‍മ്മയുണ്ടൊ..
ReplyDeleteഎണ്ണ കിനിഞ്ഞിറങ്ങുന്ന മുഖവും കാതില്‍ ജിമുക്കിയുമായി നിന്ന പെണ്‍ക്കുട്ടിയെ
ഓര്‍മ്മയുണ്ടൊ..
കാച്ചെണ്ണ മണമോലുന്നോരാ ഓര്‍മ്മകളെ...
പുനെല്ല് മണക്കുന്നൊരാ നിശ്വാസങ്ങളെ...
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
ശെഫി
ReplyDeleteനല്ല നീരിക്ഷണങ്ങള്‍..
വരികളെല്ലാം ഇഷ്ടമായി
ആശംസകള്‍...
ശെഫീ, വായിച്ച് വായിച്ച് ശവംനാറിപ്പൂവിലെത്തിയപ്പോഴും ആശങ്കകള്‍ തുടരുന്നതുപോലെ...
ReplyDeleteനന്നായിരിക്കുന്നു.
നല്ല നിരീക്ഷണം
ReplyDeleteങും ആ ഒന്നാമത്തേയും രണ്ടാമത്തേയും നാലാമത്തേയും രൂപകങ്ങള്‍ ആയിക്കോളൂട്ടോ, മൂന്നാമത്തേതു വേണ്ടാ......
ReplyDeleteപിന്നെ ഇനിയുമുണ്ടല്ലോ ശെഫീ സ്ത്രീരൂപകങ്ങള്‍
സ്നേഹാമൃതമൂട്ടുന്ന അമ്മ....
കുഞ്ഞനിയനെ തലചീകിച്ച്, ഷര്‍ട്ടിടുവിച്ച് സ്കൂളിലേയ്ക്ക് അയയ്ക്കാന്‍ സഹായിക്കുന്ന ചേച്ചി....
കൊച്ചേട്ടനെ അഭിമാനത്തോടെ കൂട്ടുകാര്‍ക്കു പരിചയപ്പെടുത്തുന്ന കുഞ്ഞനിയത്തി.....
പക്ഷേ കൌമാരമനസ്സില്‍ ഈ രൂപകങ്ങളൊന്നുമങ്ങോട്ടു പതിയുന്നുണ്ടാകില്ല അല്ലേ ശെഫീ?
എന്തായാലും കവിതയും ഭാവനയും ഇഷ്ടപ്പെട്ടൂട്ടോ...
മനോഹരം,
ReplyDeleteഇല്ല ഇല്ല എന്നു കൊതിപ്പിക്കുന്ന
ഒരു സൂര്യകാന്തിയും
പച്ചിലകള്‍ ചിതറിക്കിടക്കുന്ന
പുരാതനമായ ഒരു പൂന്തോട്ടവും ഞാന്‍ കൂട്ടിച്ചേര്‍ത്തു
ഇഷ്ടായിട്ടോ
ഏതോ ഒരു വണ്ട്
ReplyDeleteഎന്നും ഉമ്മ വെച്ച്
പറക്കുന്നുണ്ടെന്ന
പങ്കുവെക്കപ്പെടുന്ന ആശങ്ക
കൊള്ളാം..ശരിക്കും കൌമാര ചിന്തകള്‍
നേര്‍ത്തവരകളില്‍ വരഞ്ഞിട്ട ഏതാനും ചിത്രങ്ങള്‍..പക്ഷെ നീണ്ടകഥകള്‍ പറയുന്നുണ്ടല്ലൊ
ReplyDeleteവേറിട്ട് നില്‍ക്കുന്ന ആശയം
ReplyDeleteനന്നായി അവതരിപ്പിച്ചു
ആശംസകള്‍......................
കഴുത്തില്‍ മറുകുള്ള പെണ്‍കുട്ടി,
ReplyDeleteഅയലത്തെ ചേച്ചി,
മുന്നിലെ വീട്ടിലെ ഇത്താത്ത,
വായടക്കാത്ത അമ്മൂമ്മ,
ശെഫി എല്ലാവരും ആയില്ലല്ലൊ
മറന്നതോ മനപൂര്‍വം പറയാഞ്ഞതൊ?
എവിടേ ആ തൊട്ടാവാടിപൂ.......?
കൊള്ളാം ഇഷ്ടായി ..
ആശംസകള്‍ .. :)
ഗംഭീരം!
ReplyDeletemuthashi...oru shavamnaarippovo?!!!
ReplyDelete.............oooh...koumaara manassil mathramaanallole....
'.....kavitha nannayittunt.
keep writing
ഇനിയും മരിക്കാത്ത ഒാർമ്മകൾക്ക് ഒരു ഉപകാരസ്മരണ
ReplyDeleteനല്ലത് ....
ReplyDeleteഇഷ്ടപ്പെട്ടു...
ReplyDelete