ഹൃദയം ചുട്ടു പൊള്ളുകയും
നെഞ്ചെരിയുകയും
ചെയ്യുമ്പോള്‍
സ്നേഹം കൊണ്ട് പകര്‍ന്നെടുക്കാതെ,
പരിദേവനം കൊണ്ട്
ചൂട് പടര്‍ത്തുന്നതെന്തിനാവാം?
നീറി പുകയുന്ന നെഞ്ചിനെ
ചുംബനം കൊണ്ട് തണുപ്പിക്കാതെ,
കണ്ണീരൊഴിച്ച് കത്തിച്ചെടുക്കുന്നതെന്തിനാവാം?
ഒരു പക്ഷേ
എരിതീയിലിട്ട്
ഊതികാച്ചി
ഹൃദയത്തിന്റെ
മാറ്റ് കൂട്ടാന്‍
അവര്‍ക്കറിയുമായിരിക്കാം
അകാരണമായ വിഷാദത്തേയും വല്ലത്തൊരു ഏകാന്തതയേയും ഹേമന്ദ് കുമാറിനും ജഗജിത് സിംഗിനും അകറ്റാവാനാവാതെ വന്നപ്പൊള്‍ എഴുതിയത് രണ്ടാമതൊന്ന് വായിക്കപ്പോലും ചെയ്യാതെ പോസ്റ്റാക്കുന്നു. കവിത എന്ന് വിളിക്കാമോ എന്തോ?
ReplyDeleteഏകാന്തത, പലപ്പോഴും മുറിപ്പെടുത്തന്ന ഓര്‍മ്മകളുടെ കുത്തൊഴുക്കോടെ......
ReplyDelete