എടുക്കാം
തിരിച്ചെടുക്കാം
ധനവും യശ്ശസും
തിരിച്ചെടുക്കാം
എൻ താരുണ്യവും
പറിച്ചെടുക്കാം
തരൂ പകരം തിരിച്ചു തരൂ
മഴനനയിച്ചൊരെൻ
ബാല്യ ദിനങ്ങളെ
ആ കടലാസു വഞ്ചിയും
മഴച്ചാറലും
അവൾ,ഗ്രാമീണപഴമ തൻ
അടയാളമായവൾ
അവൾ.ബാല്യങ്ങൾ
ഞങ്ങൾ
മുത്തശ്ശിയെന്നു വിളിച്ചവൾ
അവൾ,മാലാഖ തൻ ഗീതം
വാക്കുകളിലെറ്റിയോൾ
അവൾ,ദശകങ്ങൾ വദനത്തിൽ
ചുളിവായ് വരഞവൾ
ആവില്ല മായ്ചാലും
മറക്കുവാനാവില്ല
നീളുന്ന കഥയും
ചുരുങ്ങുന്ന രാത്രികളും
ആ കടലാസു തോണിയും
മഴച്ചാറലും
പോള്ളുന്ന വെയിലിൽ
കിളികളെ പിടിച്ചും
ശലഭങ്ങൾ തൻ
പിറകെ കുതിച്ചും
പാവകലാണത്തിൽ
തമ്മിൽ കലഹിച്ചും
തിരയുന്ന കണ്ണുകളിൽ
നിന്നകന്നൊളിച്ചും
കിലുകിലെ നാദം
മുഴക്കുന്ന വളകളും
വളപ്പൊട്ട് തീർത്തൊരു
മുറിവിന്റെ പാടും
കടലാസു വഞ്ചിയും
മഴച്ചാറലും
കുന്നിൻ
നെറുകയിൽ
കളിവീട് തീർത്തും.
നമ്മുടെ,
കളങ്കങ്ങളില്ലാത്ത
ആശതൻ ചിത്രവും
സ്വപ്നവുംകളിക്കോപ്പു
മാത്രമാം ജീവനും.
ദുനിയാവിൻ
ദുഖവും
ബന്ധ്ത്തിൻ
ബന്ധനവും
തീർക്കാത്തൊരാ
കാലമെത്ര മനോഹരം
പാട്ടിനോടുള്ള ഇഷ്ടം കൊണ്ട് നടത്തിയ ഒരു പരിഭാഷാ സാഹസം
ReplyDeleteപരിഭാഷ ആണെലും സംഗതി കൊള്ളാം !
ReplyDeleteതരൂ പകരം തിരിച്ചു തരൂ
മഴനനയിച്ചൊരെൻ
ബാല്യ ദിനങ്ങളെ
ആ കടലാസു വഞ്ചിയും
മഴച്ചാറലും
ബാല്യ ദിനങ്ങൾ ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ അല്ലേ
This comment has been removed by the author.
ReplyDeleteye daulat bi lelo
ReplyDeleteye surat bi le lo
bale cheen lo mujh se meri jawani magar mujh ko lauta do wo bachpan ka sawan
wo kagaz ki kasti
wo barish ka pani...
One of my fav :)
എന്റെയും ഇഷ്ടഗാനം. ഓര്മ്മപ്പെടുത്തലിന് നന്ദി.
ReplyDeletemy fav tooooooo:)
ReplyDeleteഈ ഓർമ്മപ്പെടുത്തലിന് നന്ദി.
ReplyDelete