കൊക്കുകളിലൂടെ പ്രണയം കൈമാറുന്ന
ഇണക്കിളികളിലൊന്നിനു നേരെ വേടന് ഉന്നം പിടിച്ചു.
കാനന മറവുകളില്‍ നിന്ന് പ്രത്യക്ഷമായൊരു മുനി ഗര്‍ജ്ജിച്ചു.
"മാ നിഷാദ"
ഗര്‍ജനം കേട്ട് കിളികള്‍ പറന്നു പോയി
വേടന്റെ ഉന്നം പിഴച്ചു.
ജീവന് രക്ഷിച്ച ചാരിതാര്‍ത്ഥ്യം കൊണ്ട് മുനിയുടെ കണ്ണു നിറഞ്ഞു.
അന്ന് രാത്രി വേടന്റെ കുടിലില്‍ വിശന്നു കരയുന്ന ഒരു കുഞ്ഞിന്റെ കണ്ണീര് തോര്‍ന്നതേയില്ല....
ആശ്വസിപ്പിക്കുന്ന ഒരു അമ്മയുടേയും