ഞാനെന്റെ
ശബ്ദവും മൊഴികളും
മര്ദ്ദിതന്കൊടുക്കാനുറച്ചതായിരുന്നു
.പക്ഷേ
30 വെള്ളിക്കാശിന്
അതു പണയത്തിലായി.
പലിശ പെരുത്ത്
ഒടുക്കാനാവാതായപ്പോള്
ജപ്തിക്കെത്തിയവന് പറഞ്ഞു
നിന്റെ നാവിനി
നക്കി കുടിക്കാനുപയോഗിക്കാം
ഒരു കണ്ണീര് തുള്ളി
ആഴ്ന്നിറങ്ങി
രക്ത തുള്ളിയായി
ഹൃദയത്തില്‍ പൊടിഞ്ഞു,
രക്തം തുപ്പലായി
നാവിന് തുമ്പിലും
തൂ...
നീട്ടി തുപ്പിയത്
മുഖത്തേക്കല്ല,
നിലത്തേക്ക്.