May 27, 2007

നോട്ടം-സമര്‍പ്പണം:പെരിങ്ങോടന്റെ ഖകമേ എന്ന കവിതക്ക്‌

ബസ്‌ കാത്തു നില്‍ക്കുമ്പോള്
‍പതിവായി കാണാറുള്ള
പെണ്‍കുട്ടി പറഞ്ഞു.

നിന്റെ കണ്ണുകള്‍ എന്നെ
കൊത്തി വലിക്കാത്തതു കൊണ്ട്‌
നിന്നെ ഞാന്‍ പ്രേമിക്കുന്നു.
മൃദുവായി നൊട്ടം കൊണ്ട്‌
തടവാന്‍ നിനക്കറിയാം


ക്ലബിലേക്ക്‌ കയറുന്ന
കോണിപ്പടിയിലിരുന്ന
രണ്ടു പേരുടെ നോട്ടം
അവളുടെ ശരീരത്തില്‍
ചിക്കി ചിനഞ്ഞ്‌
എന്തോ കൊത്തി കൊറിക്കുന്നു.

ഓട്ടോ സ്റ്റാന്‍ഡില്‍
"മുലക്കു പിടിച്ചോട്ടെ ചേച്ചീ"*
എന്ന ചോദ്യ നോട്ടവുമായി
മീശ കിളിര്‍ത്തു തുടങ്ങുന്ന
ഒരു ചെക്കന്‍.

ടെലിഫോണ്‍ ബൂത്തിന്റെ
കണ്ണാടി ചില്ലും പൊട്ടിച്ച്‌
കൊത്തി വലിക്കുന്ന
ഒരു വയസ്സന്‍ നൊട്ടം

നൊട്ടങ്ങളെ തടുക്കാന്
‍നിന്റെ വസ്‌ത്രങ്ങള്‍ മതിയാവുന്നില്ലല്ലോ
എന്നിട്ടും
നിന്റെ പുതിയവസ്‌ത്രങ്ങള്‍ക്കൊക്കെ
നീളം കുറയൌന്നതെന്തു കൊണ്ട്‌?

തലയെ ചുറ്റി അലസമായി
മാറിലേക്ക്‌ വീണിരുന്ന
ഷാള്‍ പോലും കാണാറില്ല
ഈയിടെയായി...

എന്നും ഉമ്മയെ
കൂടെ കാണുന്നാല്ലോ?
ഭയക്കുന്നുവൊ?

ഗര്‍ഭ പാത്രത്തില്‍
ഒളിക്കാത്തത്‌
നൊട്ടത്തിന്റെ ദംഷ്‌ട്രകള്
‍ഉമ്മയുടെ ശരീരത്തിലൂടെ
ആഴ്‌ന്നിറങ്ങിതേടിയെത്തുമെന്ന്
ഭയന്നിട്ടാണ്‌.

* പെരിങ്ങോടന്റെ ഖകമേ എന്ന കവിതയില്‍ നിന്ന്..

10 comments:

  1. ബസ്‌ കാത്തു നില്‍ക്കുമ്പോള്
    ‍പതിവായി കാണാറുള്ള
    പെണ്‍കുട്ടി പറഞ്ഞു.

    നിന്റെ കണ്ണുകള്‍ എന്നെ
    കൊത്തി വലിക്കാത്തതു കൊണ്ട്‌
    നിന്നെ ഞാന്‍ പ്രേമിക്കുന്നു.
    മൃദുവായി നൊട്ടം കൊണ്ട്‌
    തടവാന്‍ നിനക്കറിയാം
    പുതിയ പോസ്റ്റ്‌
    സമര്‍പ്പണം: പെരിങ്ങോടന്റെ ഖകമേ എന്ന കവിതക്ക്‌

    ReplyDelete
  2. കൊള്ളാം...
    അഭിനന്ദനങ്ങള്‍...

    ReplyDelete
  3. സ്‌ത്രീപക്ഷത്ത്‌ നിന്നുള്ള ഒരു രചനായാണ്‌ ഉദ്ദേശിച്ചതെങ്കില്‍
    നൊട്ടങ്ങളെ തടുക്കാന്
    ‍നിന്റെ വസ്‌ത്രങ്ങള്‍ മതിയാവുന്നില്ലല്ലോ
    എന്നിട്ടും
    നിന്റെ പുതിയവസ്‌ത്രങ്ങള്‍ക്കൊക്കെ
    നീളം കുറയൌന്നതെന്തു കൊണ്ട്‌?

    ഈ വരികള്‍ എടുത്തു മാറ്റണമായിരുന്നു

    പെരിങ്ങോടന്‌ സമര്‍പ്പണമല്ല കടപ്പാട്‌ കൊടുക്കുന്നതായിരുന്നില്ലേ കൂടുതല്‍ ഉചിതം.

    കവിതയില്‍ (കവിത തന്നെ അല്ലേ) പലയിടത്തും ഒഴുക്കു മുറിയുന്നു.
    ചില വരികള്‍ പെണ്‍കുട്ടിയുടെ വാചകങ്ങള്‍, ചിലത്‌ എഴുത്തുകാരന്‍,ചിലത്‌ വരികള്‍ വിവരണങ്ങള്‍,
    ഗദ്യത്തിന്റെ ശെയിലിയാണത്‌ എന്ന് തോന്നുന്നു.കവിതയുടെ ആസ്വാദനം തീരെ സാധ്യമാകുന്നില്ല

    ReplyDelete
  4. :) കൊള്ളാം.

    ReplyDelete
  5. ഇഷ്ടമായില്ല. ആശയങ്ങള്‍ എവിടെന്നോ കടം കൊണ്ട പോലെ.

    ഓഫ്:
    ഈ നോട്ടം കൊണ്ടു തടവുന്ന വിദ്യ ഒന്നു പഠിപ്പിക്കാമോ..?

    ക്ലബിലേക്ക്‌ കയറുന്ന
    കോണിപ്പടിയിലിരുന്ന
    രണ്ടു പേരുടെ നോട്ടം
    അവളുടെ ശരീരത്തില്‍
    ചിക്കി ചിനഞ്ഞ്‌
    എന്തോ കൊത്തി കൊറിക്കുന്നു.


    ഏതു ക്ലബാണെന്നു വ്യക്തമാക്കണം .
    [ബാച്ചി ക്ലബില്‍ കോണിപ്പടി ഇല്ല. വി.എസ് മാന്തിക്കൊണ്ടു പോയി]

    ReplyDelete
  6. നന്ദി draupathi varma,സൂ, തറവാടി വായിച്ചതിനും കമന്റിയതിനും

    ശോണിമ വായിച്ചതിന്‌ നന്ദി..ഒരു പക്ഷവും ചേര്‍ന്നെഴുതിയതല്ല.

    നന്ദി ഉണ്ണിക്കുട്ടന്‍. വന്നതിനും, വായിച്ചതിനും, കമന്റിയതിനും.

    താങ്കളുടെ അഭിപ്രായത്തോട്‌ യോജിക്കുന്നു. ഒരുപാടു പേര്‍ പറഞ്ഞ ആശയം തന്നെയാണ്‌. പെരിങ്ങോടന്റെ ഖകമേയും അനുബന്ധ കുറിപ്പും വായിച്ചപ്പോള്‍ എനിക്കും എഴുതണമെന്ന് തോന്നി.
    നോട്ടം കൊണ്ട്‌ തടവുന്ന വിദ്യ പടിപ്പിക്കാന്‍ കമന്റ്‌ മതിയാവുമെന്ന് തോന്നുന്നില്ല. ഒരു പോസ്റ്റക്കിയിടാം

    (ശ്ശൊ ചതിച്ചോ.. വി.എസ്‌ ആ കൊണിയും എടുത്തോണ്ട്‌ പോയോ ഇനിപ്പൊ ബാച്ചി(ഉണ്ണി)കുട്ടന്മാര്‍ എവിടെയിരുന്ന് വായി നോക്കും

    ReplyDelete
  7. കൊള്ളാം.

    ReplyDelete
  8. നന്ദി കുട്ടമ്മേനൊന്‍

    ReplyDelete
  9. ശെഫി ഒന്ന് മെയില്‍ ചെയ്യാമോ,

    താങ്കളുടെ ഐഡി നോക്കിയിട്ട് കിട്ടിയില്ല

    abdusownഅറ്റ്gmail.com

    ReplyDelete